Jump to content

അലിഗൊറി ഓഫ് ഇൻക്ലിനേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Allegory of Inclination
കലാകാരൻArtemisia Gentileschi
വർഷം1615-1616
MediumOil on canvas
MovementBaroque
അളവുകൾ152 cm × 61 cm (60 in × 24 in)
സ്ഥാനംCasa Buonarroti, Florence

1615-1617 നും ഇടയിൽ ഇറ്റാലിയൻ ബറോക്ക് കലാകാരനായിരുന്ന ആർട്ടമേസ്യാ ജെന്റിലെസ്കി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് അലിഗൊറി ഓഫ് ഇൻക്ലിനേഷൻ. ഈ ചിത്രം ഫ്ലോറൻസിലെ കാസ ബ്യൂണറോട്ടി മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു.[1]

തന്റെ വലിയ അമ്മാവനായ മൈക്കലാഞ്ചലോ ബ്യൂണാരോട്ടിയുടെ ജീവിതത്തെ മഹത്വപ്പെടുത്തുന്നതിനായി നിരവധി ചിത്രങ്ങളുടെ ഭാഗമായാണ് മൈക്കലാഞ്ചലോ ബ്യൂണാരോട്ടി ദി യംഗർ (1568-1646) ഈ ചിത്രം ചിത്രീകരണത്തിനായി നിയോഗിച്ചത്. ചിത്രം "ചായ്‌വ്" അല്ലെങ്കിൽ ജന്മസിദ്ധമായ സൃഷ്ടിപരമായ കഴിവിനെ പ്രതിനിധീകരിക്കുന്ന ഒരു നഗ്ന സ്ത്രീ രൂപത്തെ ചിത്രീകരിക്കുന്നു. ഒരു മേഘത്തിൽ ഇരിക്കുന്ന അവൾ ഒരു നാവികന്റെ വടക്കുനോക്കി യന്ത്രം പിടിക്കുകയും മുകളിലുള്ള നക്ഷത്രം നയിക്കുകയും ചെയ്യുന്നു.[2]ജെന്റിലേച്ചിയുടെ ഓവറിലെ സ്വയം ഛായാചിത്രങ്ങളുടേതിന് സമാനമാണ് ചിത്രത്തിന്റെ സവിശേഷതകൾ. ഈ ചിത്രത്തിന്റെ നഗ്നത കമ്മീഷണറുടെ അനന്തരവൻ ലിയോനാർഡോ ഡി ബ്യൂണാരോട്ടോയെ ലജ്ജിപ്പിക്കുന്നതായി തെളിഞ്ഞു. 1684-ൽ എൽ വോൾട്ടറാനോ എന്നറിയപ്പെടുന്ന ബാൽദാസർ ഫ്രാൻസെസ്കിനിയെ ചിത്രത്തിന്റെ നഗ്നഭാഗങ്ങളിൽ വസ്ത്രങ്ങൾ വരയ്ക്കാൻ അദ്ദേഹം നിയോഗിച്ചു.

ചിത്രകാരിയെക്കുറിച്ച്

[തിരുത്തുക]
Artemisia Gentileschi, Self-Portrait as the Allegory of Painting, 1638–9, Royal Collection (the painting may be a self-portrait)

ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[3]

അവലംബം

[തിരുത്തുക]
  1. Garrard, Mary (1989). Artemisia Gentileschi. Princeton, N.J.: Princeton University Press. pp. 42–44.
  2. Perry, Gillian (1999). Gender and Art (in ഇംഗ്ലീഷ്). Yale University Press. p. 76. ISBN 9780300077605.
  3. Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അലിഗൊറി_ഓഫ്_ഇൻക്ലിനേഷൻ&oldid=3696267" എന്ന താളിൽനിന്ന് ശേഖരിച്ചത്