പെനിറ്റന്റ് മഗ്ദലീൻ (ആർട്ടെമിസിയ ജെന്റിലേച്ചി)
Repentant Mary Magdalene | |
---|---|
Penitent Magdalene | |
Year | 1625 |
Dimensions | 122 സെ.മീ (48 ഇഞ്ച്) × 96 സെ.മീ (38 ഇഞ്ച്) |
ഇറ്റാലിയൻ ആർട്ടിസ്റ്റ് ആർടെമിസിയ ജെന്റിലേച്ചി വരച്ച ഒരു ചിത്രമാണ് പെനിറ്റന്റ് മഗ്ദലീൻ. ഈ ചിത്രം സെവില്ലെ കത്തീഡ്രലിൽ തൂങ്ങിക്കിടക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഈ ചിത്രം കത്തീഡ്രലിലായിരിക്കാം. 1626 മുതൽ 1637 വരെ ചിത്രത്തിന്റെ ആദ്യ ഭവനം ഫെർണാണ്ടോ എൻറിക്വസ് അഫാൻ ഡി റിബെറയുടെ ശേഖരമായിരുന്നു. [1]1620 കളിൽ ഇതേ വിഷയത്തിൽ മേരി മഗ്ദലീൻ ആസ് മെലൻഞ്ചോളി എന്ന ചിത്രവും ചിത്രീകരിക്കുകയുണ്ടായി. മേരി മഗ്ദലീൻ ആസ് മെലൻഞ്ചോളി ഇപ്പോൾ മെക്സിക്കോ സിറ്റിയിലെ മ്യൂസിയോ സൗമ്യയിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ചിത്രകാരിയെക്കുറിച്ച്
[തിരുത്തുക]ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[2]