സെൽഫ്-പോർട്രയിറ്റ് ആസ് എ ഫീമെയ്ൽ മാർട്ടിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Self-Portrait as a Female Martyr

1615-ൽ ഇറ്റാലിയൻ കലാകാരനായ ആർട്ടമേസ്യാ ജെന്റിലെസ്കി ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് സെൽഫ്-പോർട്രയിറ്റ് ആസ് എ ഫീമെയ്ൽ മാർട്ടിർ. ഒരു സ്വകാര്യ ശേഖരത്തിലാണ് ഈ ചിത്രം നിലവിലുള്ളത്. ചിത്രത്തിൻറെ മറുവശത്തെ ലിഖിതത്തിൽ ജെന്റിലെസ്കി ഈ ചിത്രം വരച്ചതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തടിയിൽ ജെന്റിലെസ്കി ചിത്രീകരിച്ച രണ്ട് എണ്ണച്ചായാചിത്രങ്ങളിലൊന്നാണിത്.[1][2]

ചിത്രകാരിയെക്കുറിച്ച്[തിരുത്തുക]

Artemisia Gentileschi, Self-Portrait as the Allegory of Painting, 1638–9, Royal Collection (the painting may be a self-portrait)

ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[3]

അവലംബം[തിരുത്തുക]

  1. Locker, Jesse M. (2015). Artemisia Gentileschi: The Language of Painting. New Haven, Yale University Press. ISBN 9780300185119.{{cite book}}: CS1 maint: location missing publisher (link)
  2. Christiansen, Keith; Mann, Judith Walker (2001). Orazio and Artemisia Gentileschi (in English). New York; New Haven: Metropolitan Museum of Art ; Yale University Press. ISBN 1588390063.{{cite book}}: CS1 maint: unrecognized language (link)
  3. Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.