Jump to content

അലിഗൊറി ഓഫ് പെയിന്റിംഗ് (ആർടെമിസിയ ജെന്റിലേച്ചി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
An Allegory of Painting
Allegory of Painting (Artemisia Gentileschi)
Year1640s
Dimensions95.7 cm (37.7 in) × 132.6 cm (52.2 in)
IdentifiersJoconde work ID: 07700000071

ഇറ്റാലിയൻ കലാകാരനായ ആർട്ടമേസ്യാ ജെന്റിലെസ്കി ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് അലിഗൊറി ഓഫ് പെയിന്റിംഗ്. ഈ ചിത്രം ഫ്രാൻസിലെ ലെ മാൻസിലെ മ്യൂസി ഡി ടെസ്സിയിൽ തൂക്കിയിരിക്കുന്നു. ഈ വിഷയം ഉപയോഗിച്ച് ജെന്റിലേച്ചി നടത്തിയ നിരവധി പെയിന്റിംഗുകളിൽ ഒന്നാണിത്. എന്നാൽ ഈ പ്രത്യേക പെയിന്റിംഗിലെ ചിത്രീകരണം അസാധാരണമാണ്. ഇതിന് മറ്റൊരു അർത്ഥമുണ്ടെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഈ ചിത്രത്തിന്റെ ആട്രിബ്യൂഷൻ താരതമ്യേന അടുത്തിടെ 1988-ൽ ജെന്റിലേച്ചിയുമായി ബന്ധപ്പെട്ടിരിക്കുന്നു.[1]

ചിത്രകാരിയെക്കുറിച്ച്

[തിരുത്തുക]
Artemisia Gentileschi, Self-Portrait as the Allegory of Painting, 1638–9, Royal Collection (the painting may be a self-portrait)

ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[2]

അവലംബം

[തിരുത്തുക]
  1. Christiansen, Keith; Mann, Judith Walker (2001). Orazio and Artemisia Gentileschi (in English). New York; New Haven: Metropolitan Museum of Art ; Yale University Press. p. 354. ISBN 1588390063.{{cite book}}: CS1 maint: unrecognized language (link)
  2. Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.