അയൂബ് ഖാൻ മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയൂബ് ഖാൻ മുഹമ്മദ്
محمد ایوب خان


പദവിയിൽ
27 October 1958 – 25 March 1969
മുൻ‌ഗാമി Iskander Mirza
പിൻ‌ഗാമി Yahya Khan

പദവിയിൽ
23 March 1965 – 17 August 1965
മുൻ‌ഗാമി Khan Habibullah Khan
പിൻ‌ഗാമി Chaudhry Ali Akbar Khan

പദവിയിൽ
28 October 1958 – 21 October 1966
മുൻ‌ഗാമി Muhammad Ayub Khuhro
പിൻ‌ഗാമി Afzal Rahman Khan
പദവിയിൽ
24 October 1954 – 11 August 1955
മുൻ‌ഗാമി Muhammad Ali Bogra
പിൻ‌ഗാമി Chaudhry Muhammad Ali

പദവിയിൽ
16 January 1951 – 26 October 1958
മുൻ‌ഗാമി Douglas Gracey
പിൻ‌ഗാമി Muhammad Musa
ജനനം(1907-05-14)14 മേയ് 1907
Haripur, British India
(now Pakistan)
മരണം19 ഏപ്രിൽ 1974(1974-04-19) (പ്രായം 66)
Islamabad, Pakistan
പഠിച്ച സ്ഥാപനങ്ങൾAligarh Muslim University
Royal Military Academy Sandhurst
രാഷ്ട്രീയപ്പാർട്ടി
Pakistan Muslim League
കുട്ടി(കൾ)Gohar Ayub
Nasim
പുരസ്കാര(ങ്ങൾ)Hilal-i-Jur'at
Hilal-e-Pakistan
Nishan-e-Pakistan

പാകിസ്താനിലെ മുൻ പ്രസിഡന്റായിരുന്നു അയൂബ് ഖാൻ. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഹസാറാ ജില്ലയിൽ റിഹാനാ ഗ്രാമത്തിൽ 1907 മേയ് 14-ന് സൈനികോദ്യോഗസ്ഥനായിരുന്ന മീർദാദ്ഖാന്റെ പുത്രനായി ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ പഠനം നടത്തിയ ശേഷം സൈന്യത്തിൽ ചേർന്നു. തുടർന്ന് സാൻഡേഴ്സ്റ്റിലെ ബ്രിട്ടീഷ് റോയൽ മിലിറ്ററി അക്കാദമിയിൽനിന്ന് സൈനികവിദ്യാഭ്യാസം നേടുകയും 14-ആം പഞ്ചാബ് റെജിമെന്റിൽ ചേർന്നു സൈനികസേവനം ആരംഭിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ബർമാ മുന്നണിയിലെ ഒരു സേനാവിഭാഗത്തിന്റെ അധിപനും പിന്നീട് സർവീസസ് സെലക്ഷൻ ബോർഡിന്റെ അധ്യക്ഷനുമായി സേവനം അനുഷ്ഠിച്ചു.

പകിസ്താൻ രൂപീകരണത്തിനു ശേഷം[തിരുത്തുക]

1947-ൽ പാകിസ്താൻ രൂപവത്കരിക്കപ്പെട്ട ശേഷം വസീറിസ്താനിലുണ്ടായ കലാപങ്ങളെ അടിച്ചമർത്തുന്നതിൽ നിർണായകമായ പങ്ക് അയൂബ് ഖാൻ വഹിച്ചു. പ്രശസ്ത സേവനങ്ങളെ പുരസ്കരിച്ച് ഇദ്ദേഹം മേജർ ജനറലായി ഉയർത്തപ്പെട്ടു. പാകിസ്താനിലെ ആദ്യത്തെ സർവസൈന്യാധിപൻ ആയതിനുശേഷം (1951) അവിടത്തെ സൈനികസംവിധാനം പുനഃസംഘടിപ്പിക്കുന്നതിൽ അയൂബ് മുൻകൈയെടുത്തു.

പകിസ്താൻ പ്രസിഡന്റ്[തിരുത്തുക]

പ്രസിഡന്റ് ഇസ്കന്ദർ മിഴ്സ 1958 ഒക്ടോബർ 7-ന് പാക് ഭരണഘടന റദ്ദാക്കിയപ്പോൾ അയൂബ് ഖാൻ സൈനികത്തലവനും സൈനിക ഭരണാധികാരി (Martial Law Administration) യും ആയി. 1958 ഒക്ടോബർ 27-ന് പാകിസ്താൻ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം കൈയേറ്റു. അടിസ്ഥാന ജനാധിപത്യത്തിൽ അധിഷ്ഠിതമായ ചില ഭരണപരിഷ്കാരങ്ങൾ ഇദ്ദേഹം നടപ്പിലാക്കി. 1965-ൽ അയൂബ് ഖാൻ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്തായിരുന്നു ഇന്ത്യ-പാക് സംഘർഷം വർധിച്ചതും അതൊരു യുദ്ധത്തിൽ എത്തിച്ചേർന്നതും. ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന ഈ യുദ്ധം താഷ്ക്കെന്റ് കരാറോടെ അവസാനിച്ചു. കമ്യൂണിസ്റ്റ് ചൈന-പാകിസ്താൻ അതിർത്തിനിർണയം സമാധാനപരമായി നടന്നത് അയൂബിന്റെ ശ്രമഫലമായിട്ടായിരുന്നു. പഷ്തൂണിസ്താൻ വാദവും പൂർവപാകിസ്താന്റെ (ബാംഗ്ലാദേശ്) സ്വയംഭരണവാദവും വിദ്യാർഥി പ്രക്ഷോഭങ്ങളും രാഷ്ട്രീയക്കുഴപ്പങ്ങളും കാരണം 1969 മാർച്ച് 26-ന് അയൂബിന് പ്രസിഡന്റുസ്ഥാനം ഒഴിയേണ്ടി വന്നു. പകരം ജനറൽ യാഹ്യാ ഖാൻ അധികാരമേറ്റു. അയൂബ് ഖാൻ രചിച്ച ഫ്രണ്ട്സ്, നോട്ട് മാസ്റ്റേഴ്സ് എന്ന ആത്മകഥ(1967) പ്രസിദ്ധമാണ്. ഇദ്ദേഹം 1974 ഏപ്രിൽ 19 ന് അന്തരിച്ചു.

ഇതുകൂടികാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അയൂബ് ഖാൻ, മുഹമ്മദ് (1907 - 74) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അയൂബ്_ഖാൻ_മുഹമ്മദ്&oldid=2607874" എന്ന താളിൽനിന്ന് ശേഖരിച്ചത്