അന്വേഷിപ്പിൻ കണ്ടെത്തും
അന്വേഷിപ്പിൻ കണ്ടെത്തും | |
---|---|
നിർമ്മാണം |
|
സ്റ്റുഡിയോ | Yoodlee Films Theatre of Dreams |
ഭാഷ | Malayalam |
2024-ൽ പുറത്തിറങ്ങിയ മലയാള പോലീസ് പ്രൊസീജറൽ ഡ്രാമ ചലചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും ( transl. നിങ്ങൾ എന്തെങ്കിലും അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ കണ്ടെത്തും ). ഡാർവിൻ കുര്യാക്കോസ് [1] സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥാരചന ജിനു വി എബ്രഹാം നിർവ്വഹിചച്ചിരിക്കുന്നു . [2] ഡാർവിൻ കുര്യാക്കോസും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. [3] ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, സാദിഖ്, അസീസ് നെടുമങ്ങാട്, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഥാസാരം
[തിരുത്തുക]എസ്ഐ ആനന്ദ് നാരായണൻ അന്വേഷിക്കുന്ന ബന്ധമില്ലാത്ത രണ്ട് കൊലക്കേസുകളെ ചുറ്റിപ്പറ്റിയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ വികസിക്കുന്നത്. കേസുകൾ ഒത്തുതീർപ്പായിട്ടും കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇയാൾ എത്തിച്ചേരുന്നത്. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- എസ്ഐ ആനന്ദ് നാരായണൻ പിള്ള - ടൊവിനോ തോമസ്
- നാരായണൻ പിള്ള (ആനന്ദൻറെ പിതാവ്) - തോമസ്
- കോൺസ്റ്റബിൾ രവീന്ദ്രൻ നായർ - സാദിഖ്
- സേനൻ - വിനീത് തട്ടിൽ ഡേവിഡ്
- കബീർ - രാഹുൽ രാജഗോപാൽ
- എസ്പി _ സിദ്ദിഖ്
- പ്രസിഡന്റ് പി.വി.പൈലോ - ബാബുരാജ്
- ഡിവൈഎസ്പി കൃഷ്ണൻ ഉണ്ണി സിഐഡി - ഇന്ദ്രൻസ്
- പോസ്റ്റ്മാൻ ചന്ദ്രൻ - ഹരിശ്രീ അശോകൻ
- ആശാൻ - ഷമ്മി തിലകൻ
- മാതൻ - വെട്ടുകിളി പ്രകാശ്
- പള്ളീലച്ചൻ - മധുപാൽ
- ഡിവൈഎസ്പി - കോട്ടയം നസീർ
- സിപിഓ - നന്ദു
- സിഐ - അസീസ് നെടുമങ്ങാട്
അവലംബങ്ങൾ
[തിരുത്തുക]- ↑ "'Tovino's increased market value has benefited 'Anveshippin Kandethum': Director Darwin Kuriakose". The New Indian Express.
- ↑ "Anweshippin Kandethum". Times Of India.
- ↑ "Tovino Thomas' Anweshippin Kandethum gets U/A certificate". The New Indian Express (in ഇംഗ്ലീഷ്). Retrieved 2024-02-15.