അന്തർദ്ദേശീയ പുരുഷദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തർദ്ദേശീയ പുരുഷദിനം
ആചരിക്കുന്നത്
തരംCivil awareness day
Men and boys day
Anti-sexism day
Anti-discrimination day
തിയ്യതി19 നവംബർ
അടുത്ത തവണപ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ
ആവൃത്തിവാർഷികം
ബന്ധമുള്ളത്ഫാദേർസ് ഡേ, ശിശുദിനം, അന്താരാഷ്ട്ര വനിതാദിനം

നവംബർ 19 അന്തർദ്ദേശീയ പുരുഷദിനം[1]. 1999 മുതലാണ്‌ യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. 1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് യുനെസ്കോ ആദ്യമായി ഈ ദിനം ആചരിച്ചത്‌. തുടർന്ന് ഈ ദിവസത്തിൻറെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി മറ്റു ലോകരാഷ്ട്രങ്ങളും ഇത് ആചരിക്കുവാൻ തുടങ്ങി. 2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.

അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. കൂടാതെ ആൺ-പെൺ സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപുരുഷോത്തമൻമാരെ ഉയർത്തിക്കാട്ടുക, പുരുഷൻമാരുടേയും ആൺകുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയവയും പുരുഷദിനാചാരണത്തിൻറെ ലക്ഷ്യങ്ങളാണ്‌.<[2]

അവലംബം[തിരുത്തുക]

  1. "About International Mens Day International Mens Day is founded upon 6 pillars". International Men's Day Global Website. Archived from the original on 30 November 2012. Retrieved 10 November 2017.
  2. Thompson, Jason (2008). "2008 Interview with Dr. Jerome Teelucksingh by Jason Thompson:". INTERNATIONAL MEN'S DAY GLOBAL WEBSITE. Archived from the original on 10 November 2010.