ഉള്ളടക്കത്തിലേക്ക് പോവുക

ശിശുദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Children's Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്[1]. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.

ചരിത്രം

[തിരുത്തുക]
Children's Day in Donetsk, Ukraine, 2011

1857 ജൂൺ രണ്ടാം ഞായറാഴ്ചയാണ് മസാച്യുസെറ്റ്സിലെ ചെൽസിയിലെ യൂണിവേഴ്സലിസ്റ്റ് ചർച്ച് ഓഫ് റിഡീമറിന്റെ പാസ്റ്റർ റെവറന്റ് ഡോ. ചാൾസ് ലിയോനാർഡ് ശിശുദിനം ആരംഭിച്ചത്. ലിയോനാർഡ് പ്രത്യേക സേവനം കുട്ടികൾക്കായി സമർപ്പിച്ചു. ലിയോനാർഡ് ഈ ദിവസത്തിന് റോസ് ഡേ എന്ന് പേരിട്ടു, പിന്നീട് ഇതിനെ ഫ്ലവർ സൺഡേ എന്ന് നാമകരണം ചെയ്തു. തുടർന്ന് കുട്ടികളുടെ ദിനം എന്ന് നാമകരണം ചെയ്തു.[2][3][4]

അവലംബം

[തിരുത്തുക]
  1. "ശിശുദിന ക്വിസ്".
  2. "Reading Eagle – Google News Archive Search". Retrieved 14 June 2016.
  3. "THE SHARON BAPTIST CHURCH". Archived from the original on 2016-04-01. Retrieved 14 June 2016.
  4. "Today is Universal Children's Day – Christian Adoption Services". Archived from the original on 16 June 2016. Retrieved 14 June 2016.
"https://ml.wikipedia.org/w/index.php?title=ശിശുദിനം&oldid=4580856" എന്ന താളിൽനിന്ന് ശേഖരിച്ചത്