അനുന ഡി വെവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുന ഡി വെവർ
അനുന ഡി വെവർ 2019 ജനുവരിയിൽ ബ്രസ്സൽസിൽ പ്രതിഷേധിക്കുന്നു
ജനനം (2001-06-16) 16 ജൂൺ 2001  (22 വയസ്സ്)[1]
ദേശീയതബെൽജിയം
അറിയപ്പെടുന്നത്സ്കൂൾ സ്ട്രൈക്ക് ഫോർ ദി ക്ലൈമറ്റ്

ഒരു ബെൽജിയൻ കാലാവസ്ഥാ പ്രവർത്തകയും ബെൽജിയത്തിലെ സ്കൂൾ സ്ട്രൈക്ക് ഫോർ ദി ക്ലൈമറ്റ് പ്രസ്ഥാനത്തിലെ പ്രധാന വ്യക്തികളിൽ ഒരാളുമാണ് അനുന ഡി വെവർ (ജനനം: 16 ജൂൺ 2001)[1]. ഡി വെവർ നോൺ-ബൈനറി ജെൻഡർ എന്ന് തിരിച്ചറിയുകയും[2] അവൾ / അവൾക്ക്‌ തുടങ്ങിയ സർവ്വനാമങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. [3]

ആദ്യകാല ജീവിതവും ആക്ടിവിസവും[തിരുത്തുക]

ബെൽജിയത്തിലെ മോർട്ട്‌സെലിലാണ് ഡി വെവർ ജനിച്ചത്. കൈര ഗാന്റോയിസ്, അഡ്ലെയ്ഡ് ചാർലിയർ എന്നിവരോടൊപ്പം ബെൽജിയത്തിലെ സ്കൂൾ സ്ട്രൈക്ക് ഫോർ ദി ക്ലൈമറ്റ് പ്രസ്ഥാനത്തിലെ പ്രധാന വ്യക്തികളിൽ ഒരാളായി ഡി വെവർ മാറി.[4] തൽഫലമായി 2019 ഫെബ്രുവരി മുതൽ മെയ് വരെ അവർക്ക് ഹ്യൂമോ മാസികയിൽ ഒരു പ്രതിവാര കോളം ഉണ്ടായിരുന്നു.

ക്ലൈമറ്റ് സ്ട്രൈക്ക് ഒരു രാഷ്ട്രീയ മുന്നണി സംഘടനയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ബെൽജിയൻ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനുണ്ടെന്ന് വ്യാജമായി ആരോപിച്ച് ബെൽജിയം സെന്റർ-റൈറ്റ് ഫ്ലെമിഷ് പരിസ്ഥിതി മന്ത്രി ജോക്ക് ഷാവ്ലീജ് രാജിവയ്ക്കാൻ നിർബന്ധിതനായി. [5][6]

2019 ഓഗസ്റ്റിൽ സഹസ്ഥാപകൻ കൈര ഗാന്റോയിസ് പോയതോടെ വ്യക്തിപരമായ വ്യത്യാസങ്ങൾ ബെൽജിയൻ യൂത്ത് ഫോർ ക്ലൈമറ്റ് പ്രസ്ഥാനത്തിൽ വിള്ളലിന് കാരണമായി.[7]

കാലാവസ്ഥാ പ്രശ്‌നങ്ങളിൽ ശ്രദ്ധ ക്ഷണിക്കാൻ പ്രേക്ഷകരെ ആകർഷിക്കാൻ ശ്രമിക്കുന്ന 2019 പക്കൽ‌പോപ്പ് സംഗീതമേളയിൽ ഡി വെവർ പ്രത്യക്ഷപ്പെട്ടു. ഈ ആഹ്വാനം ചില ഉത്സവത്തൊഴിലാളികളെ പ്രകോപിപ്പിക്കുകയും അവരുടെ ഗ്രൂപ്പിനെ ഉപദ്രവിക്കുകയും മൂത്രക്കുപ്പികൾ വലിച്ചെറിയുകയും ക്യാമ്പ് സൈറ്റിലേക്ക് അവരെ പിന്തുടരുകയും വധഭീഷണി മുഴക്കുകയും കൂടാരം നശിപ്പിക്കുകയും സുരക്ഷയിൽ ഇടപെടാൻ നിർബന്ധിക്കുകയും ചെയ്തു. [8] ആക്രമണകാരികൾ ഫ്ലെമിഷ് പ്രസ്ഥാനത്തിന്റെ തീവ്ര വലതുപക്ഷക്കാർക്ക് പ്രിയങ്കരമായ ഫ്ലാൻ‌ഡേഴ്സിന്റെ പതാകയുടെ ഒരു വകഭേദം വഹിച്ചിരുന്നതിനാൽ സംഘാടകർ അത്തരം പതാകകൾ പരിപാടിയിൽ നിന്ന് നിരോധിക്കുകയും 20 എണ്ണം കണ്ടുകെട്ടുകയും ചെയ്തു.[9][10][11]

2019 ഒക്ടോബറിൽ ചിലിയിലെ സാന്റിയാഗോയിൽ നടന്ന 2019 ലെ ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് ലൊ-കാർബൺ ട്രാൻസ്-അറ്റ്ലാന്റിക് യാത്രയ്ക്കായി റെജീന മാരിസിൽ കപ്പൽ കയറിയ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവർത്തകരിൽ ഒരാളാണ് ഡി വെവർ. [12]

2020 ഫെബ്രുവരിയിൽ, തെക്കേ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ അവർ പാർട്ടിയിൽ അംഗമാകാതെ യൂറോപ്യൻ പാർലമെന്റിൽ ഗ്രീൻസ്-യൂറോപ്യൻ ഫ്രീ അലയൻസുമായി ഇന്റേൺഷിപ്പ് എടുത്തു.[13]

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Cavallone, Elena. "Anuna: the young Belgian who fights for the climate". Euronews. Retrieved 23 May 2020.; ClementFavaron (16 June 2020). "Happy birthday to the amazing and inspiring @AnunaDe" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Hess, Liam (2020-11-14). "Meet the 19-Year-Old Belgian Activist Taking a Global Outlook on the Climate Crisis". Vogue (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 17 November 2020.{{cite news}}: CS1 maint: url-status (link)
  3. "A Huge Climate Change Movement Led By Teenage Girls Is Sweeping Europe. And It's Coming To The US Next". BuzzFeed News (in ഇംഗ്ലീഷ്). Retrieved 2021-04-20.
  4. "Belgium climate protests". BBC News. 2019-01-31. Retrieved 2019-06-25.
  5. Daniel Boffey (5 February 2019). "Belgian minister resigns over school-strike conspiracy claims". The Guardian.
  6. "Belgian minister Schauvliege resigns over 'school protest plot'". BBC News. 2019-02-06. Retrieved 2019-06-25.
  7. Eline Bergmans (26 August 2019). "'Het boterde al maanden niet meer tussen Anuna en mij'". De Standaard.
  8. "Anuna De Wever harassed and threatened with death at Pukkelpop". The Brussels Times. 16 August 2019.
  9. Amber Janssens; Rik Arnoudt (16 August 2019). "Pukkelpop onderzoekt incident op camping na klimaatactie met Anuna De Wever". VRT Nieuws.
  10. Michaël Torfs (17 August 2019). "Climate activist Anuna De Wever targeted in Pukkelpop incident, "black" Flemish lion flags seized". VRT Nieuws.
  11. "Pukkelpop verwijdert Vlaamse vlaggen nadat Anuna De Wever werd belaagd". Knack. 16 August 2019.
  12. Jennifer Rankin (2 October 2019). "Activists set sail across the Atlantic to Chile to demand curbs on flying". The Guardian.
  13. "Anuna De Wever loopt stage bij Europese groenen: "Het is de link tussen het straatprotest en de seat at the table"". Het Laatste Nieuws.
  14. "Anuna De Wever en Kyra Gantois ontvangen Arkprijs". Het Nieuwsblad. 30 May 2019.
  15. "The voices of Brussels' Global Climate strike". The Brussels Times. 23 September 2019.
"https://ml.wikipedia.org/w/index.php?title=അനുന_ഡി_വെവർ&oldid=3548500" എന്ന താളിൽനിന്ന് ശേഖരിച്ചത്