ഇസ്ര ഹിർസി
ഇസ്ര ഹിർസി | |
---|---|
ജനനം | മിനിയാപൊളിസ്, മിനസോട്ട, യു.എസ്. | ഫെബ്രുവരി 22, 2003
അറിയപ്പെടുന്നത് | പരിസ്ഥിതി ആക്ടിവിസം |
പ്രസ്ഥാനം | യൂത്ത് ക്ളൈമറ്റ് സ്ട്രൈക്ക് |
മാതാപിതാക്ക(ൾ) | ഇൽഹാൻ ഒമർ അഹമ്മദ് അബ്ദുസലൻ ഹിർസി |
ബന്ധുക്കൾ | സഹ്റ നൂർ (aunt) |
പുരസ്കാരങ്ങൾ | ബ്രോവർ യൂത്ത് അവാർഡ് (2019) |
ഒരു അമേരിക്കൻ പരിസ്ഥിതി പ്രവർത്തകയാണ് ഇസ്ര ഹിർസി (ജനനം: ഫെബ്രുവരി 22, 2003). അവർ യുഎസ് യൂത്ത് ക്ലൈമറ്റ് സ്ട്രൈക്കിന്റെ സഹസ്ഥാപകയാകുകയും കോ-എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. [1]2020 ൽ ഫോർച്യൂണിന്റെ 40 അണ്ടർ 40 ഗവൺമെന്റ്, പൊളിറ്റിക്‌സ് പട്ടികയിൽ ഇടം നേടി. [2]
ആദ്യകാല ജീവിതവും ആക്ടിവിസവും
[തിരുത്തുക]യുഎസ് കോൺഗ്രസ് വനിത ഇൽഹാൻ ഒമർ [3][4][5], അഹമ്മദ് അബ്ദുസലാൻ ഹിർസി എന്നിവരുടെ മകളായി മിനസോട്ടയിലെ മിനിയാപൊലിസിലാണ് ഹിർസി വളർന്നത്. പന്ത്രണ്ടാം വയസ്സിൽ, മാൾ ഓഫ് അമേരിക്കയിൽ ജമർ ക്ലാർക്കിനോട് നീതിക്കായി പ്രതിഷേധിച്ചവരിൽ ഒരാളായിരുന്നു അവർ. [5]2015 നവംബർ 15 ന് ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജമർ ക്ലാർക്ക് എന്ന 24 കാരനെ മിന്നീപൊളിസിലെ പോലീസ് വെടിവച്ചു കൊന്നിരുന്നു. മിനിയാപൊളിസ് സൗത്ത് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഹിർസി.[6] പുതുവിദ്യാർത്ഥിയായിരിക്കുമ്പോൾ ഹൈസ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിൽ ചേർന്നതിനുശേഷം അവർ കാലാവസ്ഥാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.[5][7]
2019 മാർച്ച് 15 നും 2019 മെയ് 3 നും അമേരിക്കയിൽ ഉടനീളം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൂറുകണക്കിന് കാലാവസ്ഥയ്‌ക്കായുള്ള സ്‌കൂൾ സമരങ്ങൾ സംഘടിപ്പിക്കാൻ ഹിർസി ഏകോപിപ്പിച്ചു.[4]2019 ജനുവരിയിൽ ആഗോള യുവജന കാലാവസ്ഥാ വ്യതിയാന പ്രസ്ഥാനത്തിന്റെ അമേരിക്കൻ വിഭാഗമായ യുഎസ് യൂത്ത് ക്ലൈമറ്റ് സ്ട്രൈക്ക് [8] അവർ സ്ഥാപിച്ചു.[9][10][11]ഈ ഗ്രൂപ്പിന്റെ കോ-എക്സിക്യൂട്ടീവ് ഡയറക്ടറായി അവർ പ്രവർത്തിക്കുന്നു.[5][12]2019 ൽ അവർ ബ്രോവർ യൂത്ത് അവാർഡ് നേടി. [13] അതേ വർഷം തന്നെ വോയ്‌സ് ഓഫ് ഫ്യൂച്ചർ അവാർഡ് ഹിർസിക്ക് ലഭിച്ചു.[7]2020 ൽ ഹിർസിയെ ബിഇടിയുടെ (ബ്ലാക്ക് എന്റർടൈൻമെന്റ് ടെലിവിഷൻ) "ഫ്യൂച്ചർ 40" പട്ടികയിൽ ഉൾപ്പെടുത്തി. [14]
എഴുതിയ ലേഖനങ്ങൾ
[തിരുത്തുക]- Fernands, Maddy; Hirsi, Isra; Coleman, Haven; Villaseñor, Alexandria (March 7, 2019). "Adults won't take climate change seriously. So we, the youth, are forced to strike". Bulletin of the Atomic Scientists (in അമേരിക്കൻ ഇംഗ്ലീഷ്).
- Hirsi, Isra (March 25, 2019). "The climate movement needs more people like me". Grist (in ഇംഗ്ലീഷ്).
അവലംബം
[തിരുത്തുക]- ↑ Hatzipanagos, Rachel. "The missing message in Gen Z's climate activism". Washington Post (in ഇംഗ്ലീഷ്). Retrieved April 28, 2020.
- ↑ "40 under 40 Government and Politics: Isra Hirsi".
- ↑ "Isra Hirsi". September 4, 2019.
- ↑ 4.0 4.1 "Isra Hirsi". THE INTERNATIONAL CONGRESS OF YOUTH VOICES (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved January 21, 2020.
- ↑ 5.0 5.1 5.2 5.3 Ettachfini, Leila (September 18, 2019). "Isra Hirsi is 16, Unbothered, and Saving the Planet". Vice.
- ↑ Walsh, Jim (September 13, 2019). "'It helps a lot with climate grief': Student organizers gear up for next week's Minnesota Youth Climate Strike". MinnPost. Retrieved January 22, 2020.
- ↑ 7.0 7.1 Vogel, Emily (October 23, 2019). "16-Year-Old Climate and Racial Justice Advocate Isra Hirsi to Be Honored as Voice of the Future (Video)". TheWrap (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved January 22, 2020.
- ↑ Ettachfini, Leila (September 18, 2019). "Isra Hirsi Is 16, Unbothered, and Saving the Planet". Vice (in ഇംഗ്ലീഷ്). Retrieved April 28, 2020.
- ↑ Emily Cassel (September 25, 2019). "Isra Hirsi: The Climate Activist". City Pages. Retrieved January 22, 2020.
- ↑ Eric Holthaus (March 13, 2019). "Ilhan Omar's 16-year-old daughter is co-leading the Youth Climate Strike". Grist. Retrieved January 22, 2020.
- ↑ "Teva Blog | Ember - Unscripted and Unstoppable: Youth Climate Activist Isra Hirsi". Teva.com. Archived from the original on 2021-04-17. Retrieved January 22, 2020.
- ↑ "Isra Hirsi Wants You To Join The Climate Strike On September 20". Essence (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved January 22, 2020.
- ↑ "6 Exceptional Young, Female Activists Recognized for Environmental Leadership". Sustainable Brands (in ഇംഗ്ലീഷ്). September 16, 2019. Retrieved January 23, 2020.
- ↑ "BET DIGITAL CELEBRATES BLACK EXCELLENCE WITH NEW ORIGINAL EDITORIAL SERIES". Chicago Defender (in അമേരിക്കൻ ഇംഗ്ലീഷ്). February 7, 2020. Retrieved February 15, 2020.