ലൂസി ഗ്രേ (ആക്ടിവിസ്റ്റ്)
ലൂസി ഗ്രേ | |
---|---|
ജനനം | ഡിസംബർ 2006 (വയസ്സ് 17–18) |
ദേശീയത | ന്യൂസിലാന്റ് |
തൊഴിൽ | സ്കൂൾ വിദ്യാർത്ഥി പരിസ്ഥിതി പ്രവർത്തക |
അറിയപ്പെടുന്നത് | സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ് |
ന്യൂസിലാന്റിലെ കാലാവസ്ഥാ വ്യതിയാന പ്രവർത്തകയാണ് ലൂസി ഗ്രേ (ജനനം: ഡിസംബർ 2006)[1][2][3][4]
ജീവിതരേഖ
[തിരുത്തുക]ഒട്ടോറിയോവയിലെ ക്രൈസ്റ്റ്ചർച്ചിലെ ടെ ഇരിംഗാ ഒ കഹുകുറയിലെ (കാഷ്മീർ ഹൈ സ്കൂൾ) സ്കൂൾ വിദ്യാർത്ഥിനിയാണ് ലൂസി ഗ്രേ.[5]സ്‌കൂൾ വിദ്യാർത്ഥികൾക്ക് ചേരുന്നതിനുള്ള മാർച്ചുകൾ ഉൾപ്പെടെ സ്കൂൾ സ്‌ട്രൈക്ക് 4 ക്ലൈമറ്റ് പ്രവർത്തനങ്ങളുടെ ദേശീയ ചെയർപേഴ്‌സണാണ് ലൂസി. [6][7]2019 ൽ മൂന്നു പ്രതിഷേധങ്ങൾ മാർച്ച് 15, മെയ് 24, [1] വീണ്ടും സെപ്റ്റംബർ 27 നും നടന്നു.[8][9]കോവിഡ് -19 പാൻഡെമിക് മൂലം ന്യൂസിലാന്റ് ലോക്ക്ഡൗണിലായിരിക്കെ 2020 മെയ് മാസത്തിൽ നാലാമത് ഇൻഡോർ പ്രതിഷേധം നടന്നു. [10]
കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ 2019 മെയ് മാസത്തിൽ ഗ്രേ പ്രധാനമന്ത്രി ജസീന്ദ ആർഡെർനുമായി കൂടിക്കാഴ്ച നടത്തി.[6][11] 2019 ലെ നാഷണൽ യങ് ലീഡേഴ്സ് ഡേ,[12] 2019 ഫെസ്റ്റിവൽ ഫോർ ദി ഫ്യൂച്ചർ, [13] ടിഇഡിഎക്സ് യൂത്ത് @ ക്രൈസ്റ്റ്ചർച്ച് [14]എന്നിവിടങ്ങളിൽ അവർ സംസാരിച്ചു. 2020 ന്റെ തുടക്കത്തിൽ അവർ ഒരു 1.5 ഡിഗ്രിസ് ലൈവ്! ഇവന്റ് റീഡറായിരുന്നു.[15] 2020-2021 ഓൺലൈൻ ഒട്ടോറിയോവ ന്യൂസിലാന്റ് സസ്റ്റെയിനിബിൾ ഡെവെലോപ്മെന്റ് ഗോൾസ് സമ്മിറ്റിലെ മുഖ്യ പ്രഭാഷകയായിരുന്നു.[16]
സ്വീഡിഷ് കാലാവസ്ഥാ വ്യതിയാന പ്രവർത്തകയായ ഗ്രേത്ത തൂൻബായ് അവരുടെ മാതൃകയും പ്രചോദനവുമാണ്. [1] ഗ്രേ കാലാവസ്ഥാ വ്യതിയാന പ്രതിഷേധഗാനമായ "റൈസ് അപ്പ്" ന്റെ രചയിതാവാണ്. [17]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Gorman, Paul. "Lucy Gray – leader, climate change activist, schoolgirl". Stuff (in ഇംഗ്ലീഷ്). Retrieved 26 May 2019.
- ↑ The Dominion Post. "Protesting students should be seen and heard". Stuff (in ഇംഗ്ലീഷ്). Retrieved 26 May 2019.
- ↑ "When your child becomes a climate activist". Stuff (in ഇംഗ്ലീഷ്). 2019-12-28. Retrieved 2020-06-21.
- ↑ "Cerith Wyn Evans's Things are conspicuous in their absence..." christchurchartgallery.org.nz. Retrieved 2020-06-21.
- ↑ "Cashmere High students on show at Ted talk event". The Star. 7 September 2019. Retrieved 27 October 2020.
- ↑ 6.0 6.1 Gorman, Paul. "Lucy Gray and the Prime Minister compare notes on climate change". Stuff (in ഇംഗ്ലീഷ്). Retrieved 26 May 2019.
- ↑ "Meet the team". School Strikes NZ (in ഇംഗ്ലീഷ്). Archived from the original on 2020-06-21. Retrieved 2020-06-21.
- ↑ Claire Booker (27 September 2019). "Christchurch School Strike 4 Climate attracts thousands". Star News. Retrieved 20 June 2020.
- ↑ Isaac McCarthy (Oct–Nov 2019). "Signs of Change in Canterbury". No. 67. Latitude. Archived from the original on 2021-02-14. Retrieved 20 June 2020.
{{cite news}}
: CS1 maint: date format (link) - ↑ Sam Wat (12 May 2020). "Covid-19 puts school climate strike online". Te Waha Nui. Retrieved 20 June 2020.
- ↑ Jenner, Brooke (2019-05-23). "Students' laid-back preparation for climate change action". RNZ (in New Zealand English). Retrieved 2020-06-20.
{{cite web}}
: CS1 maint: url-status (link) - ↑ Katie Tozer (31 May 2019). "National Young Leaders Day". Hornby High School. Retrieved 20 June 2020.
- ↑ "Festival 2019". Festival for the Future. Archived from the original on 2020-06-21. Retrieved 20 June 2020.
- ↑ "Lucy Gray". TEDx Youth@Christchurch. Archived from the original on 2019-08-14. Retrieved 20 June 2020.
- ↑ "Degrees Live! Christchurch". 1.5 Degrees Live. 24 January 2020. Archived from the original on 2020-06-22. Retrieved 20 June 2020.
- ↑ Amber Allott (28 October 2020). "Christchurch teen activist to play starring role in nationwide climate talks". Stuff. Retrieved 28 October 2020.
- ↑ Brittney Deguara (24 May 2019). "Rise Up: Young climate change activist's anthem for student strikes". Stuff. Retrieved 20 June 2020.