അകത്തേത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അകത്തേത്തറ ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ അകത്തേത്തറ ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അകത്തേത്തറ‍. എൻ.എസ്.എസ്. എൻ‌ജിനീയറിങ് കോളജ് അകത്തേത്തറയിലാണ് സ്ഥിതിചെയ്യുന്നത്. ഒരു വലിയ പൂർവ്വവിദ്യാർത്ഥിസംഘടനയും ഈ കലാലയത്തിനുണ്ട്. കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് അകത്തേത്തറയിലാണ്.

അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രം പ്രശസ്തമാണ്. ദേവിയുടേതെന്നു വിശ്വസിക്കുന്ന രണ്ടു കൈകൾ ഇവിടെ ആരാധിക്കപ്പെടുന്നു. ഇന്ദിരാഗാന്ധി കോൺഗ്രസ് പാർട്ടിയിലെ പിളർപ്പിനു തൊട്ടുപിന്നാലെ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. അതിനുശേഷമാണ് കോൺഗ്രസ് (ഐ)യുടെ ചിഹ്നമായി കൈപ്പത്തി തിരഞ്ഞെടുത്തത് എന്നു പറയപ്പെടുന്നു. [അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=അകത്തേത്തറ&oldid=2310047" എന്ന താളിൽനിന്നു ശേഖരിച്ചത്