എൻ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൻ.എസ്.എസ്. എൻ‌ജിനീയറിങ് കോളജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്
ആദർശസൂക്തംഉദ്ദരേദാത്മനാത്മനാമം
തരംഗവൺമെന്റ് - എയ്ഡഡ്
സ്ഥാപിതം1960
പ്രധാനാദ്ധ്യാപക(ൻ)Dr. Suresh P R
സ്ഥലംഅകത്തേത്തറ, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകാലിക്കറ്റ് യൂനിവേഴ്സിറ്റി
വെബ്‌സൈറ്റ്http://www.nssce.ac.in/

കേരളത്തിലെ ഒരു പ്രമുഖ ഗവൺമെന്റ് - എയ്ഡഡ് എൻജിനീയറിങ് കോളജാണ് എൻ.എസ്. എസ്. കോളജ് ഓഫ് എൻജിനീയറിങ് പാലക്കാട് . നായർ സർവീസ് സൊസൈറ്റിയുടെ നേതാവായിരുന്ന ഭാരതകേസരി മന്നത്ത്‌ പത്മനാഭൻ ആണ് 1960ൽ ഈ കോളജ് സ്ഥാപിച്ചത്.

എൻ.എസ്. എസ്. കോളജ് ഓഫ് എൻജിനീയറിങ് കേരളത്തിൽ രണ്ടാമത് സ്ഥാപിക്കപ്പെട്ട ഗവൺമെന്റ് - എയ്ഡഡ് എൻജിനീയറിങ് കോളേജും അതെ പോലെ തന്നെ നാലാമത് സ്ഥാപിക്കപ്പെട്ട എഞ്ചിനീയറിംഗ് കോളേജും ആണ്. ഇന്ന് എൻജിനീയറിങ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം. പാലക്കാട് ടൗണിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലാണ് കോളജ് ക്യാമ്പസ്‌ സ്ഥിതി ചെയ്യുന്നത്‌.

ഡിപ്പാർട്ടുമെന്റുകൾ[തിരുത്തുക]

  • മെക്കാനിക്കൽ എൻജിനീയറിങ്
  • കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്
  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
  • സിവിൽ എൻജിനീയറിങ്
  • ഇൻസ്ട്രുമെൻറേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്
  • ഫിസിക്സ്
  • കെമസ്ട്രി
  • മാത്തമാറ്റിക്സ്
  • ഹ്യുമാനിറ്റീസ്
  • ഫിസിക്കൽ എഡ്യൂക്കേഷൻ

കോഴ്സുകൾ[തിരുത്തുക]

കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് നാലു വർഷത്തെ ബാച്ചിലർ ഒഫ് എൻജിനീയറിങ് കോഴ്സുകളും മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗ് കോഴ്സുകളുമാണ് ഇവിടെ നടത്തുന്നത്.

പ്രവേശനം[തിരുത്തുക]

കോളേജിലേയ്കുള്ള പ്രവേശനം കേരള സർക്കാർ നടത്തുന്ന എൻജിനീയറിങ് പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌.[1]

അവലംബം[തിരുത്തുക]

  1. "Official website of the Commissioner for Entrance Exams, Kerala".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]