2018 ഏഷ്യാകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യാകപ്പ് 2018
തീയതി15–28 സെപ്റ്റംബർ 2018
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ UAE
ജേതാക്കൾ ഇന്ത്യ (7-ആം തവണ)
രണ്ടാം സ്ഥാനം ബംഗ്ലാദേശ്
പങ്കെടുത്തവർ6
ആകെ മത്സരങ്ങൾ13
ടൂർണമെന്റിലെ കേമൻഇന്ത്യ ശിഖർ ധവൻ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ ശിഖർ ധവൻ (342)
ഏറ്റവുമധികം വിക്കറ്റുകൾഅഫ്ഗാനിസ്താൻ റാഷിദ് ഖാൻ (10)
ബംഗ്ലാദേശ് മുസ്തഫിസുർ റഹ്മാൻ (10)
ഇന്ത്യ കുൽദീപ് യാദവ് (10)
2016
2020

2018 സെപ്റ്റംബറിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടന്ന ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റായിരുന്നു [1] 2018 ഏഷ്യാ കപ്പ് അഥവാ ( യൂണിമോണി ഏഷ്യ കപ്പ്). ഇത് ഏഷ്യാ കപ്പിന്റെ പതിനാലാമത്തെ പതിപ്പായിരുന്നു. 1984, 1995 ടൂർണമെന്റുകൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഏഷ്യാകപ്പിന് ആതിഥ്യം വഹിച്ചത്. ഫൈനലിൽ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ [2] കിരീടം നിലനിർത്തി[3].

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ അഞ്ച് മുഴുവൻ അംഗങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക ഈ ടൂർണമെന്റിൽ പങ്കെടുത്തു. ഇവരെ കൂടാതെ 2018 ഏഷ്യാ കപ്പ് ക്വാളിഫയർ ടൂർണമെന്റ് ജയിച്ച ഹോങ്കോങ്ങും ഏഷ്യാകപ്പിൽ പങ്കെടുത്തു. [4] മാർച്ചിൽ നടന്ന 2018 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പത്താം സ്ഥാനത്തേക്ക് ഒതുങ്ങിയ ഹോങ്കോങ്ങിന് അവരുടെ അന്താരാഷ്ട്ര ഏകദിന പദവി നഷ്ടമായി. [5] [6] എന്നിരുന്നാലും, 2018 സെപ്റ്റംബർ 9 ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഈ ടൂർണമെന്റിലെ എല്ലാ മത്സരങ്ങൾക്കും ഏകദിന പദവി നൽകി[7].

പശ്ചാത്തലം[തിരുത്തുക]

ടൂർണമെന്റ് ഇന്ത്യയിൽ കളിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്[8] [9]. എന്നൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് വേദി യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് മാറ്റി[1].

2015 ഒക്ടോബർ 29 ന് സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗത്തിനു ശേഷം ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യയുടെ (ബിസിസിഐ) സെക്രട്ടറി 2018 ടൂർണമെന്റിന്റെ പതിപ്പ് ഇന്ത്യയിൽ നടക്കുമെന്ന് പ്രസ്താവിച്ചു[10]. 2017 എസിസി അണ്ടർ 19 ഏഷ്യാ കപ്പ് മലേഷ്യയിലേക്ക് മാറ്റിയതിനു ശേഷം, 2017 ഓഗസ്റ്റിൽ ബിസിസിഐ ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ സർക്കാർ അനുമതി തേടി. [11] പാക്കിസ്ഥാന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി അബുദാബിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2018 ഏപ്രിലിൽ അബുദാബിയിൽ ടൂർണമെന്റ് ആതിഥേയത്വം വഹിക്കുന്നത് പരിഗണിക്കുമോ എന്ന് ബിസിസിയോടും എസിസിയോടും ആവശ്യപ്പെട്ടു[12].

ടൂർണമെന്റിന് മുന്നോടിയായി 2018 ലെ എസിസി എമർജിംഗ് ടീമുകൾ ഏഷ്യാ കപ്പിന് ഏപ്രിലിൽ ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിരുന്നു[13]. എന്നാൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ ഏഷ്യാ കപ്പ് ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനത്തോടെ, എമർജിംഗ് ടീമുകൾ ഏഷ്യാ കപ്പ് 2018 ഡിസംബറിലേക്ക് മാറ്റുകയും, ശ്രീലങ്ക പാകിസ്ഥാനുമായി ടൂർണമെന്റിന്റെ സംയുക്ത ആതിഥേയത്വം വഹിക്കുകയും ചെയ്തു[1].

ഫോർമാറ്റ്[തിരുത്തുക]

ടൂർണമെന്റിന്റെ മത്സരങ്ങളും ഫോർമാറ്റും 2018 ജൂലൈ 24 നാണ് പ്രഖ്യാപിച്ചത്, ആറ് ടീമുകളേയും മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചു[14]. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകൾ ടൂർണമെന്റിന്റെ സൂപ്പർ ഫോർ വിഭാഗത്തിലേക്ക് മുന്നേറും. സൂപ്പർ ഫോർ വിഭാഗത്തിലെ മികച്ച രണ്ട് ടീമുകൾ ഫൈനൽ കളിക്കും. തുടക്കത്തിൽ തന്നെ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തിയ ടീം അവരുടെ ആദ്യത്തെ സൂപ്പർ ഫോർ ഗെയിം അബുദാബിയിൽ കളിക്കാൻ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ഗ്രൂപ്പ് ഘട്ടത്തിൽ എത്രാമത് എത്തിയാലും ഇന്ത്യ ദുബായിൽ ആയിരിക്കും കളിക്കുക[15]. 2018 സെപ്റ്റംബർ 19 ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) സൂപ്പർ ഫോർ വിഭാഗത്തിന്റെ ഷെഡ്യൂൾ പരിഷ്കരിച്ചു [16]. ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ക്യാപ്റ്റൻമാർ എസിസിയുടെ പുതിയ ഷെഡ്യൂളിനെ വിമർശിച്ചിരുന്നു[17] [18].

ടീമുകൾ[തിരുത്തുക]

സ്ക്വാഡുകൾ[തിരുത്തുക]

 അഫ്ഗാനിസ്താൻ[19]  ബംഗ്ലാദേശ്[20]  ഹോങ്കോങ്[21]  ഇന്ത്യ[22]  പാകിസ്താൻ[23]  ശ്രീലങ്ക[24]
  • അസ്ഗർ അഫ്ഗാൻ (c)
  • ജാവേദ് അഹ്മദി
  • മുനീർ അഹ്മദ്
  • യാമിൻ അഹ്മദ്‌സായി
  • അഫ്താബ് ആലം
  • ഇഹ്സാനുല്ല
  • റാഷിദ് ഖാൻ
  • വഫാദർ മൊമന്ദ്
  • മുഹമ്മദ് നബി
  • ഗുൽബാദിൻ നായിബ്
  • റഹ്മത്ത് ഷാ
  • ഹഷ്മത്തുള്ള ഷാഹിദി
  • മുഹമ്മദ് ഷഹസാദ് (വിക്കറ്റ് കീപ്പർ)
  • സമിയുള്ള ഷിൻവാരി
  • സയ്യിദ് ഷിർസാദ്
  • മുജീബ് ഉർ റഹ്മാൻ
  • നജിബുള്ള സദ്രാൻ
  • അൻഷുമാൻ റത്ത് (C)
  • തൻ‌വീർ അഫ്‌സൽ
  • നദീം അഹമ്മദ്
  • തൻവീർ അഹമ്മദ്
  • ഹാരൂൺ അർഷാദ്
  • ക്രിസ്റ്റഫർ കാർട്ടർ
  • ബാബർ ഹയാത്ത്
  • അഫ്താബ് ഹുസൈൻ
  • റാഗ് കപൂർ
  • ഐസാസ് ഖാൻ
  • എഹ്സാൻ ഖാൻ
  • നിസാകത്ത് ഖാൻ
  • വകാസ് ഖാൻ
  • കാമറൂൺ മക് ഓസ്‌ലാൻ
  • സ്കോട്ട് മക് ടെക്നി
  • എഹ്സാൻ നവാസ്
  • കിഞ്ചിത് ഷാ
  • സർഫറാസ് അഹമ്മദ് (c, വിക്കറ്റ് കീപ്പർ)
  • ഷഹീൻ അഫ്രീദി
  • ആസിഫ് അലി
  • ഹസൻ അലി
  • മുഹമ്മദ് അമീർ
  • ഫഹീം അഷ്‌റഫ്
  • ബാബർ ആസാം
  • ജുനൈദ് ഖാൻ
  • ഷാദാബ് ഖാൻ
  • ഉസ്മാൻ ഖാൻ
  • ശുഐബ് മാലിക്
  • ഷാൻ മസൂദ്
  • മുഹമ്മദ് നവാസ്
  • ഹാരിസ് സൊഹൈൽ
  • ഇമാം-ഉൽ-ഹഖ്
  • ഫഖർ സമൻ

ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ്, വഫദർ മൊമന്ദ്നെ പരിക്കു മൂലം അഫ്ഗാനിസ്താൻ ടീമിൽ നിന്നും ഒഴിവാക്കി പകരം യാമിൻ അഹ്മദ്സൈ ടീമിൽ പകരക്കാരനായി വന്നു, [25] കൂടാതെ മോമിനുൾ ഹഖിനെ ബംഗ്ലാദേശ് ടീമിൽ ചേർത്തു[26]. പരുക്കിനെത്തുടർന്ന് ദിനേശ് ചണ്ഡിമലിനെയും ദനുഷ്ക ഗുണതിലകയെയും ശ്രീലങ്ക ടീമിൽ നിന്ന് പുറത്തായി. അവർ യഥാക്രമം നിറോഷൻ ഡിക്ക്‌വെല്ലയ്ക്കും ശേഷൻ ജയസൂര്യയ്ക്കും വഴിമാറി[27] [28]. ഓപ്പണിംഗ് മത്സരത്തിൽ കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനാൽ ബംഗ്ലാദേശിന്റെ തമീം ഇക്ബാലിന് ടൂർണമെന്റിന്റെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനായില്ല[29].

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം അവസാനിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരെ പരിക്കുകളാൽ ടൂർണമെന്റിന്റെ തുടർ മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കി. രവീന്ദ്ര ജഡേജ, ദീപക് ചഹാർ, സിദ്ധാർത്ഥ് കൗൾ എന്നിവരാണ് ഇവർക്ക് പകരമെത്തിയത്[30]. ടൂർണമെന്റിന്റെ സൂപ്പർ ഫോർ ഘട്ടത്തിൽ സൂമ്യ സർക്കാറിനെയും ഇമ്രുൽ കെയ്‌സിനെയും ബംഗ്ലാദേശ് അവരുടെ ടീമിൽ ഉൾപ്പെടുത്തി[31]. 2018 ജനുവരിയിൽ ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടയിലേറ്റ പരിക്കുമൂലം ബംഗ്ലാദേശിന്റെ അവസാന സൂപ്പർ ഫോർ മത്സരത്തിൽ നിന്നും റൂർണമെന്റിൽ നിന്നും തന്നെ ഷാക്കിബ് അൽ ഹസന് പുറത്ത് പോകേണ്ടതായി വന്നു[32].

മാച്ച് ഉദ്യോഗസ്ഥർ[തിരുത്തുക]

പതിമൂന്ന് മത്സരങ്ങൾക്കും ഐസിസി ഇനിപ്പറയുന്ന അമ്പയർമാരെയും മാച്ച് റഫറിമാരെയും നിയമിച്ചു. ഐസിസിയുടെ അന്താരഷ്ട്ര അമ്പയർ പാനലിൽ നിന്നും, ഏഷ്യാ കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ആറ് അമ്പയർമാരും നിഷ്പക്ഷ രാജ്യങ്ങളിൽ നിന്ന് നാലും പേരും ബാക്കി രണ്ട് പേർ ഐ.സി.സി. എലൈറ്റ് പാനൽ നിന്നുമാണ്[33].

മാച്ച് റഫറിമാർ

വേദികൾ[തിരുത്തുക]

യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ദുബായ് അബുദാബി
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം
കോർഡിനേറ്റുകൾ: 25°2′48″N 55°13′8″E / 25.04667°N 55.21889°E / 25.04667; 55.21889 കോർഡിനേറ്റുകൾ: 24°23′47″N 54°32′26″E / 24.39639°N 54.54056°E / 24.39639; 54.54056
ശേഷി: 25,000 ശേഷി: 20,000
മത്സരങ്ങൾ: 8 മത്സരങ്ങൾ: 5

ഗ്രൂപ്പ് ഘട്ടം[തിരുത്തുക]

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയെ നേരിട്ടു[34]. 1995 ഏപ്രിലിനുശേഷം യുണൈറ്റഡ് അറബ് എമിറേറ്റിൽ 1995 ഏഷ്യാ കപ്പിൽ പാകിസ്ഥാനെ നേരിട്ട ശേഷം ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണിത്[35].

രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്ക ഗ്രൂപ്പ് ബിയിൽ ടൂർണമെന്റിൽ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സൂപ്പർ ഫോർ വിഭാഗത്തിലേക്ക് മുന്നേറുകയും ചെയ്തു[36] [37]. ഗ്രൂപ്പ് എയിൽ ഹോങ്കോങ്ങും അവരുടെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു, ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിലേക്ക് മുന്നേറി[38].

ഗ്രൂപ്പ് എ[തിരുത്തുക]

ടീം
കളികൾ വിജയം തോൽവി ടൈ ഫലം ഇല്ല പോയിന്റ് റൺ റേറ്റ്
 ഇന്ത്യ 2 2 0 0 0 4.0 1.474
 പാകിസ്താൻ 2 1 1 0 0 2.0 0.284
 ഹോങ്കോങ് 2 0 2 0 0 0.0 –1.748
16 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
ഹോങ്കോങ് 
116 (37.1 ഓവറുകൾ)
v
 പാകിസ്താൻ
120/2 (23.4 ഓവറുകൾ)
ഐസാസ് ഖാൻ 27 (47)
ഉസ്മാൻ ഖാൻ 3/19 (7.3 ഓവറുകൾ)
പാകിസ്താൻ 8 വിക്കറ്റുകൾക്ക് വിജയിച്ചു
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ദുബൈ
അമ്പയർമാർ: ഷോൺ ജോർജ് (SA), അഹമ്മദ് ഷാ പക്തീൻ (Afg)
കളിയിലെ താരം: ഉസ്മാൻ ഖാൻ (Pak)
  • ടോസ് നേടിയ ഹോങ്കോങ്ങ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

18 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
ഇന്ത്യ 
285/7 (50 ഓവറുകൾ)
v
 ഹോങ്കോങ്
259/8 (50 ഓവറുകൾ)
ശിഖർ ധവൻ 127 (120)
കിഞ്ചിത് ഷാ 3/39 (9 ഓവറുകൾ)
ഇന്ത്യ 26 റൺസിന് വിജയിച്ചു
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ദുബൈ
അമ്പയർമാർ: അനിസുർ റഹ്മാൻ (Ban), റോഡ് ടക്കർ (Aus)
കളിയിലെ താരം: ശിഖർ ധവൻ (Ind)
  • ടോസ് നേടിയ ഹോങ്കോങ്ങ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ഖലീൽ അഹമ്മദിന്റെ ആദ്യ ഏകദിനം.

19 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
പാകിസ്താൻ 
162 (43.1 ഓവറുകൾ)
v
 ഇന്ത്യ
164/2 (29 ഓവറുകൾ)
രോഹിത് ശർമ 52 (39)
ഷാദാബ് ഖാൻ 1/6 (1.3 ഓവറുകൾ)
  • ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഗ്രൂപ്പ് ബി[തിരുത്തുക]

ടീം
കളികൾ വിജയം തോൽവി ടൈ ഫലം ഇല്ല പോയിന്റ് റൺ റേറ്റ്
 അഫ്ഗാനിസ്താൻ 2 2 0 0 0 4.0 2.270
 ബംഗ്ലാദേശ് 2 1 1 0 0 2.0 0.010
 ശ്രീലങ്ക 2 0 2 0 0 0.0 –2.280
15 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
ബംഗ്ലാദേശ് 
261 (49.3 ഓവറുകൾ)
v
 ശ്രീലങ്ക
124 (35.2 ഓവറുകൾ)
  • ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ബംഗ്ലാദേശുമായുള്ള മത്സരത്തിലെ ശ്രീലങ്കയുടെ ഏറ്റവും ചെറിയ ഏകദിന സ്കോറാണിത്.[39]

17 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
അഫ്ഗാനിസ്താൻ 
249 (50 ഓവറുകൾ)
v
 ശ്രീലങ്ക
158 (41.2 ഓവറുകൾ)
ഉപുൽ തരംഗ 36 (64)
റാഷിദ് ഖാൻ 2/26 (7.2 ഓവറുകൾ)
അഫ്ഗാനിസ്താൻ 91 റൺസിന് വിജയിച്ചു
ഷേക്ക് സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി
അമ്പയർമാർ: ഗ്രിഗറി ബ്രാത്‌വൈറ്റ് (WI), അഹ്സാൻ റാസ (Pak)
കളിയിലെ താരം: റഹ്മത്ത് ഷാ (Afg)
  • ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ഐകദിന ക്രിക്കറ്റിൽ അഫ്ഗാനിസ്താനെതിരെയുള്ള ശ്രീലങ്കയുടെ ആദ്യ പരാജയമാണിത്.[36]

20 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
അഫ്ഗാനിസ്താൻ 
255/7 (50 ഓവറുകൾ)
v
 ബംഗ്ലാദേശ്
119 (42.1 ഓവറുകൾ)
അഫ്ഗാനിസ്താൻ 136 റൺസിന് വിജയിച്ചു
ഷേക്ക് സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി
അമ്പയർമാർ: നിതിൻ മേനോൻ (Ind), റോഡ് ടക്കർ (Aus)
കളിയിലെ താരം: റാഷിദ് ഖാൻ (Afg)
  • ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

സൂപ്പർ ഫോർ[തിരുത്തുക]

സൂപ്പർ ഫോറിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ഒമ്പത് വിക്കറ്റിനും ബംഗ്ലാദേശ് അഫ്ഗാനിസ്താനെ മൂന്ന് റൺസിനും പരാജയപ്പെടുത്തി. അങ്ങനെ ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഇന്ത്യ മുന്നേറി, അഫ്ഗാനിസ്ഥാൻ പുറത്തുമായി. [40] [41] അവസാന സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശ് 37 റൺസിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടി. [42]

ഇന്ത്യയുടെ അവസാന സൂപ്പർ ഫോർ മത്സരത്തിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ ശിഖർ ധവാൻ എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ എം‌എസ് ധോണിയ്ക്ക് ക്യാപ്റ്റന്റെ ചുമതൽ നൽകി, ഏകദിനത്തിൽ 200 തവണ ഇന്ത്യയെ നയിക്കുകയും, [43] ഏകദിനത്തിൽ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനുമായി ധോണി മാറി. [44] ഈ മത്സരം ടൈയിലാണ് അവസാനിച്ചത്, ഏഷ്യാ കപ്പിൽ ആദ്യമായാണ് ഒരു മത്സരം ടാഇയിൽ കലാശിക്കുന്നത്. അതുപോലെ ആദ്യമായാണ് അഫ്ഗാനിസ്ഥാന്റെ ഒരു ഏകദിന മത്സരം ടൈ ആകുന്നതും.

ടീം
കളികൾ വിജയം തോൽവി ടൈ ഫലം ഇല്ല പോയിന്റ് റൺ റേറ്റ്
 ഇന്ത്യ 3 2 0 1 0 5.0 0.863
 ബംഗ്ലാദേശ് 3 2 1 0 0 4.0 –0.156
 പാകിസ്താൻ 3 1 2 0 0 2.0 –0.599
 അഫ്ഗാനിസ്താൻ 3 0 2 1 0 1.0 –0.044
21 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
ബംഗ്ലാദേശ് 
173 (49.1 ഓവറുകൾ)
v
 ഇന്ത്യ
174/3 (36.2 ഓവറുകൾ)
ഇന്ത്യ 7 വിക്കറ്റിനു വിജയിച്ചു
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ദുബൈ
അമ്പയർമാർ: ഗ്രിഗറി ബ്രാത്‌വൈറ്റ് (WI), അഹ്സാൻ റാസ (Pak)
കളിയിലെ താരം: രവീന്ദ്ര ജഡേജ (Ind)
  • ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു.

21 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
അഫ്ഗാനിസ്താൻ 
257/6 (50 ഓവറുകൾ)
v
 പാകിസ്താൻ
258/7 (49.3 ഓവറുകൾ)
ഇമാം-ഉൽ-ഹഖ് 80 (104)
റാഷിദ് ഖാൻ 3/46 (10 ഓവറുകൾ)
പാകിസ്താൻ 3 വിക്കറ്റുകൾക്ക് വിജയിച്ചു
ഷേക്ക് സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി
അമ്പയർമാർ: അനിൽ ചൗധരി (Ind), ഷോൺ ജോർജ് (SA)
കളിയിലെ താരം: ശുഐബ് മാലിക് (Pak)
  • ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ഷഹീൻ അഫ്രീദിയുടേ (Pak) കന്നി അന്താരഷ്ട്ര ഏകദിന മത്സരം.

23 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
പാകിസ്താൻ 
237/7 (50 ഓവറുകൾ)
v
 ഇന്ത്യ
238/1 (39.3 ഓവറുകൾ)
ഇന്ത്യ 9 വിക്കറ്റിനു വിജയിച്ചു
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ദുബൈ
അമ്പയർമാർ: രുചിര പല്ലിയഗുരുഗെ (SL), റോഡ് ടക്കർ (Aus)
കളിയിലെ താരം: ശിഖർ ധവൻ (Ind)
  • ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ഏകദിനത്തിൽ ചഹാലിന്റെ (Ind) 50 വിക്കറ്റ് നേട്ടം.[45]
  • രോഹിത് ശർമ (Ind) ഏകദിന ക്രിക്കറ്റിൽ 7,000 റൺസ് പൂർത്തിയാക്കി.[46]
  • വിക്കറ്റുകളുടെ (9) അടിസ്ഥാനത്തിൽ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.[47]

23 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
ബംഗ്ലാദേശ് 
249/7 (50 ഓവറുകൾ)
v
 അഫ്ഗാനിസ്താൻ
246/7 (50 ഓവറുകൾ)
ബംഗ്ലാദേശ് 3 റൺസിന് വിജയിച്ചു
ഷേക്ക് സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി
അമ്പയർമാർ: മറൈസ് ഇറാസ്മസ് (SA), നിതിൻ മേനോൻ (Ind)
കളിയിലെ താരം: മഹ്മൂദുള്ള (Ban)

25 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
അഫ്ഗാനിസ്താൻ 
252/8 (50 ഓവറുകൾ)
v
 ഇന്ത്യ
252 (49.5 ഓവറുകൾ)
  • ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ദീപക് ചഹാറിന്റെ (Ind) ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം.
  • ധോണിയുടേ (Ind) 200ആമത് ക്യാപറ്റൻസി മത്സരം.[49]
  • ഏഷ്യാകപ്പിലെ ആദ്യ ടൈയും, അഫ്ഗാനിസ്താന്റെ ആദ്യ ടൈ.[44]

26 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
ബംഗ്ലാദേശ് 
239 (48.5 ഓവറുകൾ)
v
 പാകിസ്താൻ
202/9 (50 ഓവറുകൾ)
  • ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ഏഷ്യാ കപ്പ് ഏകദിന മത്സരങ്ങളിൽ പാകിസ്താനെതിരെയുള്ള ബംഗ്ലാദേശിന്റെ കന്നി വിജയം.[50]

ഫൈനൽ[തിരുത്തുക]

28 സെപ്റ്റംബർ 2018
15:30 (ഡേ/നൈ)
സ്കോർകാർഡ്
ബംഗ്ലാദേശ് 
222 (48.3 ഓവറുകൾ)
v
 ഇന്ത്യ
223/7 (50 ഓവറുകൾ)
രോഹിത് ശർമ 48 (55)
റൂബൽ ഹുസൈൻ 2/26 (10 ഓവറുകൾ)
ഇന്ത്യ 3 വിക്കറ്റിനു വിജയിച്ചു
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ദുബൈ
അമ്പയർമാർ: മറൈസ് ഇറാസ്മസ് (SA), രുചിര പല്ലിയഗുരുഗെ (SL)
കളിയിലെ താരം: ലിറ്റൺ ദാസ് (Ban)
  • ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ലിറ്റൺ ദാസ് ഏകദിനത്തിൽ തന്റെ ആദ്യ ശതകം നേടി.[51]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "2018 Asia Cup moved from India to UAE". ESPN Cricinfo. Retrieved 10 April 2018.
  2. "India to host Asia Cup 2018 in UAE". International Cricket Council. Retrieved 10 April 2018.
  3. "India creep home in final-over thriller to defend Asia Cup title". International Cricket Council. Retrieved 28 സെപ്റ്റംബർ 2018.
  4. "Hong Kong hold their nerve to clinch Asia Cup berth". International Cricket Council. Retrieved 6 സെപ്റ്റംബർ 2018.
  5. "Norman Vanua, Charles Amini help PNG defend 200". ESPN Cricinfo. Retrieved 9 സെപ്റ്റംബർ 2018.
  6. "Asia Cup participation highlights the ironies of Hong Kong's ODI existence". ESPN Cricinfo. Retrieved 15 സെപ്റ്റംബർ 2018.
  7. "ICC awards Asia Cup ODI status". International Cricket Council. Retrieved 9 സെപ്റ്റംബർ 2018.
  8. "Future Tours Programme" (PDF). International Cricket Council. Retrieved 24 August 2017.
  9. "IPL now has window in ICC Future Tours Programme". ESPN Cricinfo. Retrieved 12 December 2017.
  10. "2016 Asia Cup in Bangladesh, 2018 in India: Thakur". The Times of India.
  11. "BCCI to seek government clearance to host 2018 Asia Cup in India after losing rights for U-19 event". FirstPost. Retrieved 24 August 2017.
  12. "UAE Sheikh asks BCCI, ACC to stage Asia Cup in the Gulf". Mumbai Mirror. Retrieved 9 April 2018.
  13. "Pakistan to host Emerging Asia Cup in 2018". Wisden India. Archived from the original on 29 October 2017. Retrieved 30 October 2017.
  14. "Asia Cup 2018: No break for India in group stage; will face qualifier and Pakistan on consecutive days". Times Of India. Retrieved 24 July 2018.
  15. "Sarfraz miffed by skewed Asia Cup scheduling". ESPN Cricinfo. Retrieved 19 സെപ്റ്റംബർ 2018.
  16. "ACC releases new schedule for Super Four stage of Asia Cup". Geo TV. Retrieved 19 സെപ്റ്റംബർ 2018.
  17. "Sarfraz, Mortaza Unhappy With Super Fours Schedule". News18. Retrieved 19 സെപ്റ്റംബർ 2018.
  18. "Even a mad person would be upset, says Mash on fixture change". The Daily Star. Retrieved 19 സെപ്റ്റംബർ 2018.
  19. "Afghanistan pick four spinners for Asia Cup". ESPN Cricinfo. Retrieved 2 സെപ്റ്റംബർ 2018.
  20. "Mohammad Mithun, Ariful Haque in Bangladesh squad for Asia Cup 2018". International Cricket Council. Retrieved 30 August 2018.
  21. "Anshuman Rath to lead Hong Kong into the 2018 Unimoni Asia Cup". Hong Kong Cricket. Archived from the original on 10 സെപ്റ്റംബർ 2018. Retrieved 10 സെപ്റ്റംബർ 2018.
  22. "India rest Virat Kohli for Asia Cup, Rohit Sharma to lead; uncapped Khaleel Ahmed called up". ESPN Cricinfo. Retrieved 1 സെപ്റ്റംബർ 2018.
  23. "Shaheen Afridi included in Pakistan squad for Asia Cup 2018". International Cricket Council. Retrieved 4 സെപ്റ്റംബർ 2018.
  24. "Lasith Malinga recalled for Asia Cup". ESPN Cricinfo. Retrieved 1 സെപ്റ്റംബർ 2018.
  25. "Wafadar ruled out of Asia Cup". Afghanistan Cricket Board. Archived from the original on 2018-12-25. Retrieved 6 സെപ്റ്റംബർ 2018.
  26. "Asia cup UAE 2018: Mominul Haque included in Bangladesh Squad". Bangladesh Cricket Board. Archived from the original on 2018-12-25. Retrieved 7 സെപ്റ്റംബർ 2018.
  27. "Dinesh Chandimal ruled out of Asia Cup". International Cricket Council. Retrieved 10 സെപ്റ്റംബർ 2018.
  28. "Shehan Jayasuriya replaces injured Danushka Gunathilaka in Sri Lanka's Asia Cup squad". International Cricket Council. Retrieved 13 സെപ്റ്റംബർ 2018.
  29. "Tamim Iqbal ruled out of Asia Cup". International Cricket Council. Retrieved 15 സെപ്റ്റംബർ 2018.
  30. "Hardik, Axar, Shardul all out of Asia Cup with injury". ESPN Cricinfo. Retrieved 20 സെപ്റ്റംബർ 2018.
  31. "Soumya Sarkar, Imrul Kayes added to Bangladesh's Asia Cup squad". ESPN Cricinfo. Retrieved 21 സെപ്റ്റംബർ 2018.
  32. "Injured Shakib Al Hasan flies home after being ruled out of Asia Cup". ESPN Cricinfo. Retrieved 26 സെപ്റ്റംബർ 2018.
  33. "ICC Umpire Appointments for Asia Cup 2018", International Cricket Council, retrieved 21 സെപ്റ്റംബർ 2018
  34. "Asia Cup 2018 Revealed: Asia Cup Schedule". International Cricket Council. Retrieved 24 July 2018.
  35. "Akila, Chandimal absence gives slight edge to Bangladesh". ESPN Cricinfo. Retrieved 15 സെപ്റ്റംബർ 2018.
  36. 36.0 36.1 "Afghanistan knock Sri Lanka out of the Asia Cup". International Cricket Council. Retrieved 17 സെപ്റ്റംബർ 2018.
  37. "Rahmat, spinners knock Sri Lanka out of Asia Cup". ESPN Cricinfo. Retrieved 17 സെപ്റ്റംബർ 2018.
  38. "Hong Kong give India a scare, but Dhawan century proves just enough". International Cricket Council. Retrieved 18 സെപ്റ്റംബർ 2018.
  39. "Bangladesh pull off their biggest ODI win away from home". ESPN Cricinfo. Retrieved 16 സെപ്റ്റംബർ 2018.
  40. "Bangladesh edge out Afghanistan in last-ball thriller". International Cricket Council. Retrieved 24 സെപ്റ്റംബർ 2018.
  41. "Mustafizur defends seven in last over to knock out Afghanistan". ESPN Cricinfo. Retrieved 24 സെപ്റ്റംബർ 2018.
  42. "Bangladesh stun Pakistan to reach Asia Cup final and set up showdown with India". The National. Retrieved 26 സെപ്റ്റംബർ 2018.
  43. "Asia Cup 2018: MS Dhoni creates history, leads India for 200th time". Hindustan Times. Retrieved 25 സെപ്റ്റംബർ 2018.
  44. 44.0 44.1 "Asia Cup 2018: Super-4s, Match 5, India vs Afghanistan – Statistical Highlights". Crictracker. Retrieved 26 സെപ്റ്റംബർ 2018.
  45. "Dhawan and Sharma make short work of Pakistan". International Cricket Council. Retrieved 23 സെപ്റ്റംബർ 2018.
  46. "Rohit Sharma completes 7000 runs in ODI". India Blooms. Retrieved 23 സെപ്റ്റംബർ 2018.
  47. "India's biggest win by wickets against Pakistan". ESPNcricinfo (in ഇംഗ്ലീഷ്). Retrieved 24 September 2018.
  48. "Asia Cup 2018, Bangladesh vs Afghanistan: Statistical highlights of AFG innings". Hindustan Times. Retrieved 25 സെപ്റ്റംബർ 2018.
  49. "MS Dhoni captains India for 200th time in one-day internationals". India Today. Retrieved 25 സെപ്റ്റംബർ 2018.
  50. "Mushfiqur Rahim and Mustafizur Rahman lift Bangladesh into Asia Cup final". ESPN Cricinfo. Retrieved 27 സെപ്റ്റംബർ 2018.
  51. "Asia Cup 2018 final: Liton Das slams maiden ODI hundred". The Indian Express. Retrieved 28 സെപ്റ്റംബർ 2018.

പുറാത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=2018_ഏഷ്യാകപ്പ്&oldid=3800866" എന്ന താളിൽനിന്ന് ശേഖരിച്ചത്