ദുബായ് (എമിറേറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ദുബൈ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദുബായ്
إمارة دبيّ
—  എമിറേറ്റ്  —
ദുബായ് എമിറേറ്റ്
മുകളില്‍ നിന്ന്: ജുമേറ മോസ്ക്, പാം ജുമേറ, ഷേക് സയ്യദ് റോഡ്, ബര്‍ജ് അല്‍ അറബ്, എത്തിസലാത് ടവര്‍ 2, അമേരിക്കന്‍ യൂണിവേഴ്സിറ്റി - ദുബായ്, ജുമേറ ബീച്ച് റെസിഡന്‍സ്
മുകളില്‍ നിന്ന്: ജുമേറ മോസ്ക്, പാം ജുമേറ, ഷേക് സയ്യദ് റോഡ്, ബര്‍ജ് അല്‍ അറബ്, എത്തിസലാത് ടവര്‍ 2, അമേരിക്കന്‍ യൂണിവേഴ്സിറ്റി - ദുബായ്, ജുമേറ ബീച്ച് റെസിഡന്‍സ്
Flag of ദുബായ്
Flag
ദുബായ് (UAE)
ദുബായ്
ദുബായ്
യുഎഇ ഭൂപടത്തില്‍ ദുബായ് രേഖപ്പെടുത്തിയിരിക്കുന്നു
Coordinates: 25°16′N 55°20′E / 25.267, 55.333
രാജ്യം ഐക്യ അറബ് എമിറേറ്റുകള്‍
എമിറേറ്റ് ദുബായ്
പട്ടണം രൂപീകൃതമായത് ജൂണ്‍ 9, 1833
എമിറേറ്റ് രൂപീകൃതമായത് ഡിസംബര്‍ 2, 1971
Founder മക്തൂം ബിന്‍ ബതി ബിന്‍ സുഹൈല്‍ (1833)
കേന്ദ്രം ദുബായ്
ഉപവിഭാഗങ്ങള്‍
ഭരണം
 - Type ഭരണഘടനാടിസ്ഥാനത്തിലുള്ള രാജഭരണം[1]
 - എമിര്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും
 - കിരീടാവകാശി രാജകുമാരന്‍ ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം
വിസ്തീര്‍ണ്ണം [2]
 - എമിറേറ്റ് 4,114 km² (1,588.4 sq mi)
 - Metro 1,287.4 km² (497.1 sq mi)
ജനസംഖ്യ (2008)[3]
 - എമിറേറ്റ് 2,262,000
 - ജനസാന്ദ്രത 408.18/km² (1,057.2/sq mi)
 - Metro 2,262,000
 - ദേശീയത [4] 42.3% ഇന്ത്യന്‍
17% എമിറാത്തി
13.3% പാക്കിസ്ഥാനി
7.5% ബംഗ്ലാദേശി
9.1% അരബ്
10.8% മറ്റുള്ളവര്‍
സമയമേഖല യുഎഇ പ്രാദേശികസമയം (UTC+4)
വെബ്സൈറ്റ്:
ദുബായ് എമിറേറ്റ്
ദുബായ് മുനിസിപ്പാലിറ്റി


ദുബായ് (അറബിയില്‍ دبيّ, ഇംഗ്ലീഷ് ഉച്ചാരണം: dubaīy) എന്നത് രണ്ട് കാര്യങ്ങളെ സൂചിപ്പിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കപ്പെടുന്നു. അറേബ്യന്‍ ഐക്യ നാടുകളിലെ ഏഴു എമിറേറ്റുകളില്‍ ഒന്നായും, ദുബായ് എന്ന എമിറേറ്റിലെ ഏറ്റവും വലിയ നഗരം എന്നനിലയിലും ആണ് ദുബായ് എന്ന പേരുപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇതില്‍ പ്രധാനം "ദുബായ് എമിറേറ്റ്" തന്നെ. പൊതുവെ നഗരത്തെ വിശേഷിപ്പിക്കുമ്പോള്‍ "ദുബായ് സിറ്റി" എന്നു പറയാറുണ്ട്.

അറേബ്യന്‍ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് എമിറേറ്റ് (അബുദാബിക്കു തൊട്ടുപിറകിലായി). ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളര്‍ന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തില്‍ താഴെ മാത്രമെ പെട്രോളിയം ശേഖരത്തില്‍ നിന്നും ലഭിക്കുന്നുള്ളു,

അറേബ്യന്‍ ഐക്യനാടുകള്‍ രൂപീകൃതമാവുന്നതിനും ഏതാണ്ട് 150 വര്‍ഷങ്ങള്‍ക്കുമുന്‍പ് ദുബായ് നഗരം നിലനിന്നിരുന്നതായി എഴുതപ്പെട്ട രേഖകള്‍ നിലവിലുണ്ട്. നിയമം, രാഷ്ട്രീയം, സൈന്യം , സാമ്പത്തികം എന്നീ മേഖലകള്‍ മറ്റ് 6 എമിറേറ്റുകളുമായി ഐക്യനാടുകള്‍ എന്ന ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ട് പങ്കുവയ്ക്കുന്നു. എന്നിരുന്നാലും ഓരോ എമിറേറ്റിനും അതിന്റെതായ പ്രവിശ്യാനിയമങ്ങളും, മറ്റും നിലവിലുണ്ട്. അറേബ്യന്‍ ഐക്യനാടുകളില്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തും, വിസ്തീര്‍ണ്ണത്തില്‍ രണ്ടാം സ്ഥാനത്തും ആണ് ദുബായ് നിലകൊള്ളുന്നത്. [5] ദുബായ്, അബുദാബി എന്നീ രണ്ട് എമിറേറ്റുകള്‍ക്കു മാത്രമേ രാജ്യത്തിന്റെ ഭരണപരവും നയപരവുമായ പരമപ്രധാന കാര്യങ്ങളില്‍ "വീറ്റോ" അധികാരം നല്‍കപ്പെട്ടിട്ടുള്ളു. 1833 മുതല്‍ തന്നെ അല്‍-മക്തൂം രാജകുടുംബം ആണ് ദുബായ് ഭരണനിര്‍വ്വഹണം നടത്തിവരുന്നത്. ദുബായ് എമിറേറ്റിന്റെ ഇപ്പോഴത്തെ ഭരണകര്‍‍ത്താവ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം ആണ്. അദ്ദേഹം അരബ് ഐക്യനാടുകളുടെ പ്രധാനമന്ത്രിപദവും, ഉപരാഷ്ട്രപതിസ്ഥാനവും വഹിക്കുന്നു.

ഏമിറേറ്റിന്റെ റവന്യുവരുമാനത്തിന്റെ സിംഹഭാഗവും വാണിജ്യം, വ്യവസായം, സാമ്പത്തിക സേവനങ്ങള്‍ എന്നിയവയില്‍ നിന്നുമാണ്.[6] പെട്രോളിയം, പ്രകൃതിവാതകം എന്നിവ ദുബായ് എമിറേറ്റിന്റെ US$ 37 ബില്യണ്‍ സമ്പദ്ഘടനയുടെ (2005).[7] ആകെ റവന്യു വരുമാനത്തിന്റെ 6 ശതമാനത്തോളം നിര്‍വ്വഹിക്കുന്നു.(2006)[8]


ലോകപ്രസിദ്ധയാര്‍ജിച്ച നിര്‍മ്മാണങ്ങള്‍ കൊണ്ടും, മറ്റു വികസന പദ്ധതികള്‍ കൊണ്ടും, പ്രത്യേകമായ കായികവിനോദങ്ങള്‍ കൊണ്ടും, ദുബായ് എമിറേറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. [9]. ഇപ്രകാരമുള്ള ലോകശ്രദ്ധകളെല്ലാം തന്നെ ദുബായ് ലോകത്തിന്റെ ഒരു വാണിജ്യതലസ്ഥാനമായി മാറാന്‍ ഇടയാക്കി എങ്കിലും, നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ട മനുഷ്യാവകാശസംബന്ധമായ പ്രശ്നങ്ങള്‍ ലോകത്തിനുമുന്നില്‍ ദുബായ് നിര്‍മ്മാണമേഖലയെ കുപ്രസിദ്ധമാക്കനും ഇടയാക്കിയിട്ടുണ്ട്.[10]

ഉള്ളടക്കം

[തിരുത്തുക] നാമരൂപീകരണം

ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ 1820 കളില്‍ "അല്‍-വാസ്ല്‍" എന്നാണ് ദുബായിയെപ്പറ്റി വിവരിച്ചിട്ടുള്ളത്. എന്തുതന്നെയായാലും, ഈ മേഖലയുടെ പാരമ്പര്യങ്ങളും, മിത്തുകളും രേഖപ്പെടുത്തി കൈമാറി വന്നിരുന്നതിനാല്‍, അറേബ്യന്‍ ഐക്യനാടുകളുടെയും, അതിന്റെ എമിറേറ്റുകളുടെയും പാരമ്പര്യങ്ങളെപ്പറ്റിയുള്ള ഏതാനും രേഖകള്‍ നിലവിലുണ്ട്. ദുബായ് എന്ന നാമത്തിന്റെ ഭാഷാപരമായ ആരംഭത്തെപ്പറ്റി ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. ചിലരുടെ അഭിപ്രായത്തില്‍ പേര്‍ഷ്യനില്‍ നിന്നും ഉത്ഭവിച്ചതാണെന്നും, എന്നാല്‍ മറ്റു ചിലര്‍ പ്രസ്തുത നാമത്തിന്റെ വേരുകള്‍ അറബി ഭാഷയാണെന്നും വിശ്വസിക്കുന്നു. അറേബ്യന്‍ ഐക്യനാടുകളുടെ ചരിത്രവും പാരമ്പര്യവും എന്ന വിഷയത്തെപ്പറ്റി പടനം നടത്തുന്ന ഫെദെല്‍ ഹന്ധല്‍ എന്ന ചരിത്രകാരന്റെ അഭിപ്രായത്തില്‍, ദുബായ് എന്ന നാമം "ദാബ"(സാവധാനത്തിലുള്ള ഒഴുക്ക് എന്ന അര്‍ത്ഥം വരുന്ന പദം, ദുബായ് ക്രീക്കിന്റെ ഒഴുക്കിനെയാവാം ഉദ്ദേശിച്ചത്) എന്നതില്‍ നിന്നാവാം ഉണ്ടായത് എന്നാണ്.[11]

[തിരുത്തുക] ചരിത്രം

1960കളില്‍ ദുബായ് ദയ്റയിലെ അല്‍-റാസ്.

പശ്ചാത്യ, പൗരസ്ത്യദേശങ്ങളുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്ന മേഖലയിലെ പുരാതനവ്യാപാരകേന്ദ്രങ്ങളൊഴികെ തെക്കുകിഴക്കന്‍ അറേബ്യന്‍ മേഖലയിലെ, ഇസ്ലാമിനുമുന്‍പുള്ള ചരിത്രത്തെപ്പറ്റി വളരെക്കുറച്ചുമാത്രമെ അറിയപ്പെട്ടിട്ടുള്ളു. 7000 വര്‍ഷങ്ങളോളം പഴക്കമുള്ള പുരാതനമായ കണ്ടല്‍ക്കാടുകളുടെ അവശിഷ്ടങ്ങള്‍,‍ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ അഴുക്കുചാല്‍ നിര്‍മ്മാണവേളയില്‍ കണ്ടെടുക്കുകയുണ്ടായി. ഈ പ്രദേശം 5000 വര്‍ഷങ്ങളോളം സമുദ്രതീരം പിന്‍വാങ്ങിയ ഭൂപ്രദേശം എന്നരീതിയില്‍ മണലില്‍ പുതഞ്ഞു കിടക്കുകയായിരുന്നു എന്നു കരുതപ്പെടുന്നു. ഇന്ന് നഗരത്തിന്റെ ഇപ്പോഴത്തെ തീരപ്രദേശത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു.[12]

ഇസ്ലാമിനുമുന്‍പ്, ഈ പ്രദേശത്തെ ജനങ്ങള്‍ "ബജിര്‍" അഥവാ "ബജര്‍" എന്ന ദേവനെയാണ് ആരാധിച്ചിരുന്നത്.[13] ബൈസന്റിന്‍, സസ്സാനിയന്‍ എന്നീ രാജ്യങ്ങളാണ് അക്കാലത്ത് ഈ പ്രദേശത്തിന്റെ പ്രബലശക്തികളായിരുന്നത്, അതില്‍ സസ്സാനിയന്‍മാരായിരുന്നു കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

ഈ മേഖലയില്‍ ഇസ്ലാമിന്റെ പ്രചാരം വര്‍ദ്ധിച്ചതിനുശേഷം ഉമയ്യാദ്, കാലിഫ്, എന്നീ കിഴക്കന്‍ ഇസ്ലാമികലോകതലവന്മാര്‍ തെക്കുകിഴക്കന്‍ അറേബ്യ കീഴടക്കുകയും, സസ്സാനിയന്മാരെ തുരത്തുകയും ചെയ്തു. ദുബായ് മ്യുസിയം, ജുമൈറ മേഖലകളില്‍ നടത്തിയ പര്യവേക്ഷണങ്ങളില്‍ നിന്നും ഉമയ്യാദ് കാലഘട്ടത്തിന്റെ തെളിവുകളായി വളരെയേറെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. [14] "ദുബായ്" രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ രേഖ 1095ല്‍, അന്‍ഡലുഷ്യന്‍-അരബ് ഭൗമശാസ്ത്രകാരനായിരുന്ന അബു അബ്ദുള്ള അല്‍-ബക്രി എഴുതിയ "ബുക്ക് ഓഫ് ജിയോഗ്രഫി" ആണ്. വെനിഷ്യന്‍ പവിഴവ്യാപാരിയായിരുന്ന ഗസ്പറോ ബാല്‍ബി 1580ല്‍ ഈ പ്രദേശം സന്ദര്‍‍ശിക്കുകയും, ദുബായ് (ദിബെയ്)അതിന്റെ പവിഴവ്യാപാരം, വ്യവസായം, എന്നിവയെപ്പറ്റി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്.[14] എന്നാല്‍ "ദുബായ് നഗര"ത്തെപ്പറ്റി 1799നു ശേഷം മാത്രമേ രേഖകള്‍ എഴുതപ്പെട്ടിട്ടുള്ളു.[15]

[തിരുത്തുക] കാലാവസ്ഥ

ദുബായിലെ കാലാവസ്ഥ സാധാരണ രീതിയില്‍ നല്ല ഈര്‍പ്പമുള്ളതുമായ ചൂട് കാലാവസ്ഥയാണ്. ചില മാസങ്ങളില്‍ ചൂട് 40 °C (104 °F) ലും കൂടുതല്‍ രേഖപ്പെടുത്താറുണ്ട്. . ദുബായില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്ന ഊഷ്മാവ് 47.3 °C (117.1 °F) ആണ്. ഏറ്റവും കുറഞ്ഞത് 7 °C (45 °F) ഉം ആണ്. സാധാരണ രീതിയില്‍ മഴകുറവാണ് ഇവിടെ ലഭിക്കുന്ന്ത്. ഒരു വര്‍ഷത്തില്‍ ശരാശരി 150 millimetres (6 in) മഴ മാത്രമാണ് ലഭിക്കാറുള്ളത്. പക്ഷേ, ജനുവരി മാസങ്ങളില്‍ ഇവിടെ ശക്തമായ മഴ ലഭിക്കാറുണ്ട്. 2008 ജനുവരിയില്‍ 24 മണിക്കൂറിനുള്ളില്‍ റെകോര്‍ഡ് 120 mm (or 5") മഴ ലഭിച്ചു. [16]


[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. യുഎഇ ഭരണഘടന. ഹെല്‍പ്പ് ലൈന്‍‍ലോ.കോം. ശേഖരിച്ചത് 21-07-2008.
  2. കൃത്രിമദ്വീപുകളുള്‍പ്പെടെ ദുബായ് എമിറേറ്റിന്റെ വിസ്തീര്‍ണ്ണം.
  3. "ദുബായ്: ഭൗമശാസ്ത്രപരമായ പ്രദേശങ്ങളും നാമവ്യതിയാനങ്ങളും. വേള്‍ഡ് ഗസറ്റര്‍.
  4. "രാജ്യവും മഹാനഗരങ്ങളും ചുരുക്കത്തില്‍. എംപിഐ ഡാറ്റാ ഹബ്
  5. അരബ് ഐക്യ നാടുകള്‍:മഹാനഗരപ്രദേശങ്ങള്‍‍
  6. ദുബായ് നഗരത്തിന്റെ സാമ്പത്തിക മുഖം ദുബൈ ആരോഗ്യപരിപാലനനഗരം. 2000
  7. ദുബായ് സമ്പദ്ഘടന ഉയര്‍ച്ചയിലേക്ക് 2015 അറേബ്യന്‍ബിസിനസ്.കോം (3 ഫെബ്രുവരി 2007).ശേഖരിച്ചത് 15 ഒക്ടോബര്‍ 2007.
  8. ദുബായ് GDP യിലെ ഓയില്‍ വിഹിതം AMEInfo (9 ജൂണ്‍ 2007). ശേഖരിച്ചത് 15 ഒക്ടോബര്‍ 2007.
  9. ദുബായിലെ ഫ്രീഹോള്‍ഡ് വികസനങ്ങളുടെ ഭൂപടം
  10. മൈക്ക് ഡേവിസ് (2006) ഭയവും സമ്പത്തും-ദുബായില്‍, ന്യു ലെഫ്റ്റ് റിവ്യു 41, pp. 47-68
  11. എങ്ങനെ ദുബായ്, അബുദാബി മറ്റു നഗരങ്ങള്‍ നാമകരണം ചെയ്യപ്പെട്ടു? വിദഗ്ധരുടെ അഭിപ്രായങ്ങള്‍. യുഎഇ ഇന്റെറാക്റ്റ്.കോം, മാര്‍ച്ച് 10, 2007
  12. യുഎഇയുടെ ചരിത്രവും പാരമ്പര്യങ്ങളും
  13. യുഎഇയുടെ ചരിത്രവും പശ്ചാത്തലവും
  14. 14.0 14.1 യുഎഇ-ഇസ്ലാമിന്റെ വരവും, ഇസ്ലാമിക കാലഘട്ടവും. കിങ്, ജെഫ്രി R.
  15. ദുബായ്,ഹവായ് എന്നിവിടങ്ങളില്‍ വിനോദസഞ്ചാരം, സാമ്പത്തികവും, പാരിസ്തിതികവുമായുണ്ടാക്കിയ മാറ്റങ്ങള്‍. McEachern, Nadeau, et al
  16. Average mean rainfall for Dubai. UAEInteract.com
  17. Climate. Dubai Meteorological Office. ശേഖരിച്ചത് 2008-12-20.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം