Jump to content

സ്റ്റീവ് ഇർവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീവ് ഇർവിൻ
സ്റ്റീവ് ഇർവിൻ ഓസ്ട്രേലിയയിൽ, 2005
ജനനം
സ്റ്റീഫൻ റോബർട്ട് ഇർവിൻ

(1962-02-22)22 ഫെബ്രുവരി 1962
വിക്ട്ടോറിയ, [[ഓസ്ട്രേലിയ]]
മരണം4 സെപ്റ്റംബർ 2006(2006-09-04) (പ്രായം 44)
തൊഴിൽപരിസ്ഥിതി പ്രവർത്തകൻ
ജീവശാസ്ത്രജ്ഞൻ
വന്യജീവി സംരക്ഷകൻ
ടെലിവിഷൻ അവതാരകൻ
സജീവ കാലം1997–2006
ജീവിതപങ്കാളി(കൾ)
ടെറി ഇർവിൻ
(m. 1992⁠–⁠2006)
കുട്ടികൾബിന്ദി സ്യൂ ഇർവിൻ (ജനനം :1998)
റോബർട്ട് ക്ലാരൻസ് ഇർവിൻ (ജനനം : 2003)
വെബ്സൈറ്റ്ആസ്ത്രേലിയ സൂ

ഓസ്ട്രേലിയൻ പ്രകൃതിജ്ഞൻ ആയിരുന്നു സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിൻ‍ (1962 ഫെബ്രുവരി 22-2006 സെപ്റ്റംബർ 4). ഡിസ്കവറി നെറ്റ്‌വർക്സ് വഴി സം‌പ്രേഷണം ചെയ്ത ക്രോക്കൊഡൈൽ ഹണ്ടർ (മുതലവേട്ടക്കാരൻ) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും ആയിരുന്നു. ഭാര്യ ടെറി ഇർവിൻ, മക്കൾ ബിന്ദി, റോബർട്ട്. ഓസ്ട്രേലിയൻ മൃഗശാല എന്നറിയപ്പെട്ട സ്ഥാപനത്തിന്റെ ഉടമസ്ഥനും കൈകാര്യക്കാരനുമായിരുന്നു.

ജീവിതം

[തിരുത്തുക]

ചെറുപ്പകാലം

[തിരുത്തുക]

1962 ഫെബ്രുവരി 22-ന് അമ്മയുടെ പിറന്നാൾ ദിനത്തിൽ ലൈൺ, ബോബ് ദമ്പതിമാരുടെ മകനായി ഓസ്ട്രേലിയയിലെ മെല്ബേണിലെ പ്രാന്തപ്രദേശത്താണ് സ്റ്റീവ് ജനിച്ചത്. 1970-ൽ അച്ഛനമ്മമാരോടൊപ്പം സ്റ്റീവ് ക്യൂൻസ്ലാൻഡിലേക്ക് താമസം മാറ്റി. തന്റെ അച്ഛൻ പാമ്പുകളെക്കുറിച്ചു പഠിച്ചിരുന്ന ശാസ്ത്രജ്ഞനായിരുന്നെന്നും അമ്മ വന്യജീവി പുനരധിവാസ പ്രവർത്തകയായിരുന്നെന്നും സ്റ്റീവ് പറയുകയുണ്ടായി. ക്യൂൻസ്ലാൻഡിലേക്ക് മാറിയ ശേഷം അച്ഛനമ്മമാർ സ്ഥാപിച്ച ക്യൂൻസ്ലാൻഡ് ഉരഗ-വന്യമൃഗ സങ്കേതത്തിൽ മുതലകളോടൊപ്പം കളിച്ചു വളർന്നാണ് സ്റ്റീവ് തന്റെ ബാല്യകാലം പിന്നിട്ടത്. അവിടെ മൃഗങ്ങളെ ഊട്ടാനും, പരിപാലിക്കാനും മുൻകൈ എടുത്തത് സ്റ്റീവ് തന്നെ ആയിരുന്നു.[1] സ്റ്റീവിന് ആറാം പിറന്നാൾ സമ്മാനമായി കിട്ടിയത് പന്ത്രണ്ടടി നീളമുള്ള ഒരു പെരുമ്പാമ്പായിരുന്നു. ഒമ്പതാം വയസ്സ് മുതലേ മുതലകൾ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരായിരുന്നു.[2] 1979-ൽ കലൌണ്ട്ര സംസ്ഥാന ഹൈസ്കൂളിൽ നിന്നും സ്റ്റീവ് ബിരുദം നേടി. പിന്നീട് വടക്കേ ക്യൂൻസ്ലാൻഡിലേക്ക് പോകുകയും, മുതല പിടുത്തക്കാരനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ആൾത്താമസമുള്ള മേഖലകളിൽ നിന്നും അപകടകാരികളായ മുതലകളെ പിടിച്ച് സങ്കേതത്തിൽ എത്തിക്കുക എന്നതായിരുന്നു ദൌത്യം. ഈ സേവനം പ്രതിഫലമില്ലാതെയാണ് സ്റ്റീവ് ചെയ്തുകൊണ്ടിരുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് തീരദേശമേഖലയിലെ മുതലകളെ സംരക്ഷിക്കുന്ന സംഘത്തിൽ സ്റ്റീവും സന്നദ്ധ പ്രവർത്തകനായി.

പ്രശസ്തിയിലേക്ക്

[തിരുത്തുക]
ഇർവിൻ ഓസ്റ്റ്രേലിയൻ മൃഗശാലയിൽ മുതലയ്ക്കു തീറ്റകൊടുക്കുന്നു

1991-ൽ മൃഗശാല സ്റ്റീവിനായി ലഭിച്ചതുമുതലാണ് ശരിക്കും പ്രശസ്തിയിലേക്കുയർന്നു തുടങ്ങിയത്.[3]മൃഗശാലയിലെത്തുന്നവരെ വീണ്ടും ആകർഷിക്കുന്ന വ്യക്തിത്വവും അപകടകരങ്ങളായ പ്രദർശനങ്ങളും സ്റ്റീവിനെ പൊതുജനങ്ങൾക്കു പരിചിതനാക്കി. ഡിസ്കവറി നെറ്റ്‌വർക്സിൽ, പ്രത്യേകിച്ച് ആനിമൽ പ്ലാനറ്റ് ചാനലിൽ, സം‌പ്രേഷണം ചെയ്തു വന്ന ദ ക്രോക്കഡൈൽ ഹണ്ടർ എന്ന പരമ്പരയാണ്. സ്റ്റീവിനെ കൂടുതൽ പ്രശസ്തനാക്കിയത്.[4] 1992-ൽ മൃഗശാലയിലെ പ്രകടനത്തിനിടയിൽ വെച്ചു പരിചയപ്പെട്ട ടെറി റെയ്ൻസ് എന്ന യുവതിയെ ഇർവിൻ വിവാഹം ചെയ്തു. ടെറിയുമായൊത്തുള്ള മുതലപിടുത്ത മധുവിധുവാണ് പരമ്പരയുടെ ഏറ്റവുമാദ്യത്തെ ഭാഗം.

ടെലിവിഷൻ പരമ്പരകൾക്കു പുറമേ ഒന്നു രണ്ടു സിനിമകളിലും സ്റ്റീവ് ഇർവിൻ അഭിനയിച്ചിട്ടുണ്ട്. തുറന്ന പെരുമാറ്റവും, ഊർജ്ജസ്വലമായ അവതരണവും, ജീവികളേയും അവയുടെ സ്വഭാവത്തെയും കുറിച്ചുള്ള അവബോധവും ഇർവിനെ പൊതുജനങ്ങൾക്ക് പ്രിയപ്പെട്ടവനാക്കി. സ്റ്റീവ് ഇർവിന്റെ സാന്നിദ്ധ്യം ഓസ്ട്രേലിയയിലേക്കുള്ള വിനോദ സഞ്ചാരത്തിന്റെ കുതിച്ചു കയറ്റത്തിനു തന്നെ കാരണമായെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടൽ. 'ക്രിക്കീ' എന്ന വാചകം ഉരുവിട്ടുകൊണ്ടയിരുന്നു സ്റ്റീവ് ഷോകൾ ആരംഭിക്കാറ്. ഇതും അദ്ദേഹത്തെ പ്രശസ്തനാക്കി.[5]

കുടുംബം

[തിരുത്തുക]
ടെറി ഇർവിൻ,സ്റ്റീവ് ഇർവിന്റെ വിധവ

1992-ലാണ് സ്റ്റീവ് ടെറി റെയിൻസ് എന്ന യുവതിയെ വിവാഹം ചെയ്യുന്നത്. അമേരിക്കയിലെ ഓറിഗോണിൽ വച്ചായിരുന്നു വിവാഹം. അവർ ആദ്യമായി കണ്ടുമുട്ടിയത് സ്റ്റീവിന്റെ മൃഗശാലയിൽ വച്ചായിരുന്നു. ആദ്യ ദൃഷ്ടിയിൽ തന്നെ പ്രണയം മുളപൊട്ടി. സ്റ്റീവിനെപ്പോലെ മറ്റാരും ഇല്ലെന്നതും, അദ്ദേഹം ടാർസൻ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതുകൊണ്ടും, അദ്ദേഹത്തിനു നായക പരിവേഷം ഉള്ളതുകൊണ്ടുമാണ് താൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ താല്പര്യം കാണിച്ചത് എന്ന് ടെറി അഭിപ്രായപ്പെട്ടിട്ടുണ്ട്.[6] തങ്ങൾ വളർത്തുന്ന മൃഗങ്ങൾക്കു അപകടകരമായേക്കാം എന്നതിനാൽ ഇരുവരും വിവാഹ മോതിരം അണിയാറുണ്ടായിരുന്നില്ല.[7] ബിന്ദി സ്യൂ ഇർവിൻ (ജനനം 24 ജൂൺ 1998), റോബർട്ട് ക്ലാർൻസ് ബോബ് (ജനനം 1 ഡിസംബർ 2003) എന്നീ രണ്ടു കുട്ടികളാണ് ഈ ദമ്പതിമാർക്കുള്ളത്. സ്റ്റീവിന്റെ ഇഷ്ടമൃഗമായിരുന്ന ബിന്ദി എന്ന മുതലയുടെ ഓർമ്മയ്ക്കായാണ് മകളെ ബിന്ദി എന്ന് നാമകരണം ചെയ്തത്.
മുതലവേട്ടയിലെന്നപോലെ കുടുംബത്തോടും സ്റ്റീവ് അത്യധികം സ്നേഹം പ്രകടിപ്പിച്ചിരുന്നു. തന്നെ ഭൂമിയിലേക്കയച്ചത് ബിന്ദിക്കു ജന്മം നൽകാൻ വെണ്ടിയാണന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. വീട്ടിൽ നിന്നും സ്റ്റീവിനെ മാറ്റി നിർത്താൻ കഴിയുന്ന ഒരേയൊരു കാരണം മൃഗങ്ങൾ മാത്രമാണെന്ന് അദ്ദേഹത്തിന്റെ പത്നി പറഞ്ഞിട്ടുണ്ട് [3]. താൻ നാല്പതാം വയസ്സിൽ മരിക്കുമെന്ന വെളിപാട് സ്റ്റീവിന് പലവട്ടം ഉണ്ടായതായി ടെറി വെളിപ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി പ്രേമം

[തിരുത്തുക]

സ്റ്റീവ്, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി സ്വയം സമർപ്പിച്ചവനായിരുന്നു. കൂടാതെ പരിസ്ഥിതിവാദവും ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ വിജയിച്ചവനുമായിരുന്നു. നാശോന്മുഖ ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തിനായും ആവാസവ്യവസ്ഥകളുടെ നാശത്തിനെതിരേയും എന്നും പ്രവർത്തിച്ചുകൊണ്ടിരുന്നു. “വന്യജീവികൾക്കുള്ള പോരാളിയായാണ് ഞാൻ സ്വയം കാണുന്നത്, എന്റെ ദൌത്യം നാശോന്മുഖ ജീവികളെ സംരക്ഷിക്കലാണ്” എന്നാണ് അദ്ദേഹം സ്വയം പറഞ്ഞിട്ടുള്ളത്.[8] ലോക വന്യജീവി പോരാളികൾ(Wildlife Warriors Worldwide) എന്ന സ്വതന്ത്ര പരിസ്ഥിതിപ്രസ്ഥാനത്തിന്റെ സ്ഥാപകനായ അദ്ദേഹം, ക്വീൻസ്‌ലാൻഡ് തീരത്തു നിന്നും ഒരു പുതിയ വംശം ആമയേയും (Elseya irwini) കണ്ടെത്തിയിട്ടുണ്ട്. ഇർവിന്റെ ആമ എന്നാണ് ആ ആമഗോത്രം അറിയപ്പെടുന്നതു തന്നെ.[9]

വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളെപ്പറ്റിയും വനനശീകരണത്തെപ്പറ്റിയും ഉള്ള തന്റെ ആകുലതകൾ ജനങ്ങളെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ പ്രധാന ദൗത്യങ്ങളിൽ ഒന്നായിരുന്നു. ഓസ്ട്രേലിയയിലും, അമേരിക്കൻ ഐക്യനാടുകളിലും, ഫിജിയിലും അദ്ദേഹം ധാരാളം സ്ഥലം വാങ്ങിയിരുന്നു. അദ്ദേഹം വിനോദസഞ്ചാരികളെ ആമത്തോടും, സ്രാവിന്റെ ചെതുമ്പൽ കൊണ്ടുണ്ടാക്കുന്ന സൂപ്പും വാങ്ങുന്നതിൽ നിന്നും വിലക്കി.[10] ഇവ വാങ്ങുന്നതിലൂടെ നാം ജീവികളെ അനധികൃതമായി കൊല്ലുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ എല്ലാവർക്കും ഭാഗവാക്കാകാൻ പറ്റും എന്ന സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മരണശേഷം ക്വീൻസ്ലാൻഡിലെ RSPCAയുടെ തലവൻ അദ്ദേഹത്തെ ആധുനിക കാലഘട്ടത്തിലെ നോഹ എന്നാണ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞൻ ഡേവിഡ് ബെല്ലാമി അദ്ദേഹത്തെ 'പ്രകൃതി ചരിത്രകാരനും ആനുകാലികങ്ങളിലെ താരവും' എന്നാണ് വിശേഷിപ്പിച്ചത്.[11] 2000 ത്തിൽ കാർ അപകടത്തിൽ മരിച്ച സ്വന്തം അമ്മയുടെ പേരിൽ 'ലൈൻ ഇർവിൻ മെമ്മോറിയൽ ഫണ്ട് ' സ്ഥാപിച്ചു. ഈ ഫണ്ടിൽ നിന്നുമുള്ള പണം, അയേൺ ബാർക്ക് സ്റ്റേഷൻ വന്യജീവി പുനരധിവാസ കേന്ദ്രത്തിന്റെ (Iron Bark Station Wildlife Rehabilitation Centre) നടത്തിപ്പിനാണ് ഉപയോഗിച്ചുവരുന്നത്. അന്താരാഷ്ട്ര മുതല സംരക്ഷണ കേന്ദ്രം സ്ഥാപിച്ചതും സ്റ്റീവ് ആണ്.
അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ബാലിശമാണെന്നും പ്രസക്തമല്ലെന്നുമുള്ള ആരോപണങ്ങൾ ഉണ്ടായി. വിനോദസഞ്ചാര മേഖലയുമായി വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ കൂട്ടിക്കലർത്തുന്നു എന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉണ്ടായി. കാലികളുടെ അമിതമായ മേച്ചിൽ മൂലമുണ്ടാകുന്ന മരുവൽക്കരണത്തിനെയും, മണ്ണൊലിപ്പിനെയും കുറിച്ച് ചോദിച്ചപ്പോൾ സ്റ്റീവ് പറഞ്ഞത് ഇങനെയായിരുന്നു-"പണ്ട്കാലം മുതലേ കാലികൾ ഓസ്ട്രേലിയയിൽ ഉണ്ട്. ഈ വലിയ ജന്തുക്കളെ പരിപാലിക്കാൻ ഓസ്ട്രേലിയയിൽ എല്ലാ സന്നാഹങ്ങളുമുണ്ട്".[12] ഈ സന്ദേശം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണെന്ന് 'സിഡ്നി മോണിംഗ് ഹെറാൾഡ്' പത്രം അഭിപ്രായപ്പെട്ടു. ഇർവിന് പ്രേരണയായത് സർ.ഡേവിഡ് ആറ്റിൻബറോ ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ടെറി പറഞ്ഞത്. ഇർവിന്റെ മരണശേഷം ബ്രിട്ടീഷ് ന്യാഷണൽ ടെലിവിഷൻ അദ്ദേഹത്തിനു നൽകിയ 'ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് സർ.ഡേവിഡ് ആറ്റിൻബറോയിൽ നിന്നും സ്വീകരിക്കുന്ന വേളയിലാണ് ടെറി ഇങ്ങനെ പറഞ്ഞത്.[13]

പുരസ്കാരങ്ങൾ

[തിരുത്തുക]

1997-ൽ അച്ഛനോടൊപ്പം മീൻ പിടിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്റ്റീവ് ഒരു പുതിയ ഇനം കടലാമയെ കണ്ടുപിടിച്ചു. സ്റ്റീവ് ഈ ആമയുടെ സ്പീഷീസിനെ എൽസവ ഇർവിനി (Elseya irwini) എന്ന് നാമകരണം ചെയ്തു. 2001-ൽ ഇർവിന് സെന്റനറി മെഡൽ നൽകപ്പെട്ടു.[14] അദ്ദേഹം ആഗോള വന്യജീവി സംരക്ഷണത്തിനും ഓസ്ട്രേലിയൻ വിനോദസഞ്ചാര മേഖലയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്തായിരുന്നു മെഡൽദാനം.2004-ൽ ഓസ്ട്രേലിയൻ ഓഫ് ദ ഇയർ എന്ന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.എന്നാൽ ഈ പുരസ്കാരം ലഭിച്ചത് അന്നത്തെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്ന സ്റ്റീവ് വോയ്ക്കായിരുന്നു.[15]

മരണത്തിനു കുറച്ച് മുൻപ് അദ്ദേഹം ക്വീൻസ്ലാൻഡ് സമഗ്ര ജീവശാസ്ത്ര സ്കൂളിലെ അനുബന്ധ പ്രൊഫസർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.2007 നവംബർ 14-ന് ഈ സ്കൂൾ ഉൾപ്പെടുന്ന സർവകലാശാല മരണാനന്തര ബഹുമതിയായി അനുബന്ധ പ്രൊഫസർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു.[16] 2007 മെയ് മാസത്തിൽ റുവാണ്ട സർക്കാർ അടുത്തിടെ ജനിച്ച കുട്ടി ഗൊറില്ലയ്ക്ക് സ്റ്റീവ് എന്നു നാമകരണം ചെയ്ത് അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളെ ബഹുമാനിച്ചു.[17]കേരളത്തിലെ നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ മുതലവളർത്തൽ കേന്ദ്രം സ്റ്റീവിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.[18]
2009-ൽ ഓസ്ട്രേലിയൻ കരയൊച്ചിന് സ്റ്റീവിന്റെ നാമം നൽകപ്പെട്ടു. ക്രിക്കി സ്റ്റീവിർവിനി സ്റ്റാനിസിക്ക്(Crikey steveirwini Stanisic)എന്നാണ് ഈ ജന്തുവിന്റെ ശാസ്ത്രനാമം.[19] ക്യാമിനിഡെ വർഗത്തിൽ പെടുന്ന കരജീവിയാണ് ഈ ഒച്ച്.

വിവാദങ്ങൾ

[തിരുത്തുക]
MV സ്റ്റീവ് ഇർവിൻ മെൽബേണിലെത്തുന്നു

2004 ജനുവരി 2-നു തന്റെ ഒരു മാസം പ്രായമുള്ള പുത്രനേയും കൊണ്ടുള്ള പ്രകടനമായിരുന്നു സ്റ്റീവിന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വിവാദം. നാലുമീറ്റർ നീളമുള്ള മുതലയ്ക്കു ഭക്ഷണം കൊടുക്കുവാൻ പുത്രനേയും കൊണ്ട് ഒരുമീറ്റർ അടുത്തു വരെ ചെന്നു എന്നതാണ് സ്റ്റീവിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം.[20] അദ്ദേഹം കുറ്റം നിഷേധിക്കുകയും സംഭവത്തിന്റെ പൂർണ്ണ നിയന്ത്രണം തന്റെ കൈയിലായിരുന്നുവെന്നും, കുട്ടിക്ക് യാതൊരു അപകടവുമില്ലായിരുന്നുവെന്നും അവകാശപ്പെട്ടു. കൊച്ചു കുട്ടിയെ നീന്തൽ പഠിപ്പിക്കുമ്പോഴുള്ള അപകട സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു ഭാര്യ ടെറിയുടെ അഭിപ്രായം. പക്ഷെ പല ശിശു ക്ഷേമ സമിതികളും, മൃഗസംരക്ഷണ സംഘടനകളും, ടെലിവിഷൻ ചാനലുകളും സ്റ്റീവ് ഉത്തരവാദരഹിതനാണെന്ന് ആരോപിച്ചുവെങ്കിലും പോലീസ് കേസൊന്നുമുണ്ടായില്ല.[21] US NBC Today ഷോയിൽ സ്റ്റീവ് ക്ഷമപറയുകയുണ്ടായി.[22][23] പല കോണുകളിൽ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങൾ തെളിവാക്കി, സ്റ്റീവ് വീഡിയോയിൽ കാണപ്പെട്ടതിലും വളരെ അകലെയാണെന്ന് ടെറിയും അവകാശപ്പെട്ടു.[24] ഈ സംഭവത്തോടെ ക്വീൻസ്ലാൻഡ് സർക്കാർ മുതലവേട്ട നിയമങ്ങൾ അഴിച്ചുപണിയുകയും, കുട്ടികളെയും, പരിശീലകരല്ലാത്ത മുതിർന്നവരേയും മുതലകളോട് അടുത്തിടപഴകുന്നത് വിലക്കിക്കൊണ്ട് നിയമം ഉണ്ടാക്കുകയും ചെയ്തു.

2004-ൽ തന്നെ ജൂൺ മാസത്തിൽ അന്റാർട്ടിക്കയിലെ വന്യജീവികളോട് (തിമിംഗിലം, നീർനായ, പെൻ‌ഗ്വിൻ) സ്റ്റീവ് വല്ലാതെ അടുത്തു ചെല്ലുകയും ശല്യപ്പെടുത്തുകയും ചെയ്തു എന്നവകാശപ്പെട്ടാണ് രണ്ടാമത്തെ വിവാദം ഉണ്ടായത്. ആദ്യത്തെ വിവാദം പോലെ തന്നെ രണ്ടാമത്തെ വിവാദവും പെട്ടെന്നുതന്നെ കെട്ടടങ്ങി.[25]

ഇർവിന്റെ മരണശേഷം സീ ഷെപ്പേഡ് എന്ന പരിസ്ഥിതി പ്രവർത്തകരുടെ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള എം.വി. റോബർട്ട് ഹണ്ടർ എന്ന കപ്പൽ എം.വി. സ്റ്റീവ് ഇർവിൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[26][27][28] സീ ഷെപ്പേഡ് എന്നത് സമുദ്രജീവികളെ സംരക്ഷിക്കുവാൻ നേരിട്ട് പ്രവർത്തിക്കുന്ന വിവാദ സംഘടനയാണ്. മരണത്തിന് കുറച്ച് മാസങ്ങൾ മുൻപ് ജപ്പാനിന്റെ തിമിംഗില വേട്ടയെക്കുറിച്ച് അന്വേഷിക്കാൻ ഈ സംഘത്തോടൊപ്പം അന്റാർട്ടിക്കയിലേക്ക് യാത്ര തിരിക്കാൻ തയ്യാറെടുക്കുകയായിരുന്നു സ്റ്റീവ്. മരണശേഷം, ഈ സംഘടനയുടെ കപ്പലിന് സ്റ്റീവിന്റെ നാമം നൽകാൻ ടെറി സമ്മതിച്ചതോടെ കപ്പൽ പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു.[29]

2001-ൽ എഡ്ഡി മുർഫിയുടെ ഡോ.ഡൂലിറ്റിൽ 2 എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. സ്വന്തം പേരിൽ തന്നെയാണ് അഭിനയിച്ചത്. ഇർവിൻ ഡൂലിറ്റിലിനെ പിടിക്കാൻ വരുന്നുണ്ടെന്ന് താൻ മനസ്സിലാക്കുന്നതായി ഒരു മുതല ഡൂലിറ്റിലിനെ അറിയിക്കുന്നു. എന്നാൽ തക്ക സമയത്ത് ഈ വിവരം ഇർവിൻ അറിയാതെ പോകുന്നു. ഇർവിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച ഒരേ ഒരു സിനിമ 2002-ൽ പുറത്തിറങ്ങിയ ദ ക്രോക്കൊഡൈൽ ഹണ്ടർ :കൊളീഷൻ കോഴ്സ് ആണ്. ഈ സിനിമയിൽ, സ്റ്റീവ് ഒരു അനധികൃത വേട്ടക്കാരനാണെന്ന് സി.ഐ.എ ഏജന്റുമാർ തെറ്റിദ്ധരിക്കുന്നു. അതേ സമയം ഒരു മുതലയെ പിടികൂടുന്നതിൽ നിന്നും രക്ഷപെടുത്തുകയും ചെയ്യുന്നു.[30] ഈ സിനിമ യങ് ആർട്ടിസ്റ്റ് നൽകിവരുന്ന ഏറ്റവും നല്ല കുടുംബചിത്രത്തിനുള്ള പുരസ്കാരവും ഏറ്റവും നല്ല ഹാസ്യചിത്രത്തിനുള്ള പുരസ്കാരവും നേടി. ആകെ $12 മില്ല്യണിന് നിർമ്മിച്ച ഈ ചിത്രം $33 മില്ല്യൺ സമ്പാദിച്ചു.ഈ സിനിമയ്ക്ക് പ്രചാരം നൽകാൻ അനിമാക്സ് എന്റർടേന്മെന്റ് നിർമ്മിച്ച ഹ്രസ്വചിത്രത്തിലും സ്റ്റീവ് തന്നെയായിരുന്നു നായകൻ.[31]
2002-ൽ ഇർവിന്റെ കുടുംബം നടത്തുന്ന മൃഗശാലയിൽ വിഗ്ഗ്ൾസ് എന്ന സി.ഡി/ഡി.വി.ഡി. പുറത്തിറക്കുന്ന ചടങ്ങ് നടന്നു. വിഗ്ഗ്ളി സഫാരി എന്ന പേരിൽ സ്റ്റീവും കുടുംബവും നടത്തിയ സാഹസികതകളായിരുന്നു ഈ വീഡിയോകളിൽ ഉണ്ടായിരുന്നത്. ക്രോക്കൊഡൈൽ ഹണ്ടർ, ഓസ്ട്രേലിയ സൂ, സ്നേക്ക്സ്-യു ക്യാൻ ലുക്ക്, ബട്ട് യു ബെറ്റർ നോട്ട് ടച്ച്,വിയാർ ദ ക്രോക്കൊഡയിൽ ബാന്റ് എന്നീ പ്രശസ്തമായ പാട്ടുകൾ വിഗ്ഗ്ൾസിലായിരുന്നു ഉണ്ടായിരുന്നത്. ഇർവിന് ഈ സംരംഭത്തിൽ വളരെ വലിയ പങ്കാണ് ഉണ്ടായിരുന്നത്. 2006-ൽ ഹാപ്പി ഫീറ്റ് എന്ന സിനിമയിൽ 'ട്രെവ്' എന്ന സീലിന് ശബ്ദലേഖനം ചെയ്തത് സ്റ്റീവ് ആയിരുന്നു. എന്നാൽ ഈ സിനിമ പുറത്തിറങ്ങുന്നതിനു മുൻപുതന്നെ അദ്ദേഹം മരണപ്പെട്ടതിനാൽ ഈ ചലചിത്രം സ്റ്റീവിന്റെ ഓർമ്മയ്ക്ക് മുൻപിൽ സമർപ്പിക്കുകയാണുണ്ടായത്. [32]

മെക്സിക്കോവിലെ രക്ഷാപ്രവർത്തനങ്ങൾ

[തിരുത്തുക]

2003 നവംബറിൽ ഇർവിൻ മെക്സിക്കോവിലെ ബാജാ കാലിഫോർണിയ പെനിൻസുലയിൽ ഒരു ഡോക്യുമെന്റ്ററി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വേളയിൽ, രണ്ട് സ്ക്യൂബ ഡൈവർമാർ അപകടത്തിൽ പെട്ടിരിക്കുകയാണെന്ന വാർത്ത ബോട്ട് റേഡിയോ വഴി കേൾക്കുകയുണ്ടായി. ഇർവിനും സംഘവും ഉടനടി ചിത്രീകരണം നിർത്തിവയ്ക്കുകയും, അപകടത്തിൽ പെട്ടവരുടെ രക്ഷാപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്തു. തന്റെ സംഘാംഗങ്ങൾ തിരച്ചിൽ നടത്തവേ, ഇർവിൻ ഉപഗ്രഹ സംപ്രേഷണത്തിന്റെ സഹായത്തോടെ ജീവൻ രക്ഷാ വിമാനത്തിന്റെ സേവനം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന്റെ രണ്ടാം ദിവസം മുങ്ങൽ വിദഗ്ദ്ധനായ സ്കോട്ട് ജോൺസിനെ രക്ഷപെടുത്താൻ സാധിച്ചു. ഇർവിൻ ആണ് സ്കോട്ടിനെ ബോട്ടിലേക്ക് എടുത്തു കയറ്റിയത്. ജോൺസ് സ്റ്റീവിനെ തിരിച്ചറിഞ്ഞില്ല. പക്ഷേ ക്യാറ്റി റൂമാൻ എന്ന കാണാതായ രണ്ടാമത്തെ ആളെ രക്ഷിക്കാൻ കഴിഞ്ഞില്ല.[33]

രാഷ്ട്രീയം

[തിരുത്തുക]

ഒരു സർക്കാർ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതിന് നികുതിദായകരുടെ $175,000 സ്റ്റീവ് പ്രതിഫലം പറ്റി എന്ന ആരോപണത്തോടൊപ്പം, അദ്ദേഹത്തിന് രാഷ്ടീയ സംഘടനകളുമായി ബന്ധമുണ്ട് എന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. ഈ ആരോപണത്തോട് പ്രതികരിക്കവേ താൻ ഒരു പരിസ്ഥിതി പ്രവർത്തകൻ ആണെന്നും രാഷ്ട്രീയവുമായി ബന്ധമൊന്നുമില്ലെന്നും എ.ബി.സി. ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ലോകത്തിലെ ഏറ്റവും മഹാനായ നേതാവ്" എന്ന് അദ്ദേഹം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായ ജോൺ ഹോവാർഡിനെ വിശേഷിപ്പിച്ചത് മാധ്യമശ്രദ്ധ പിടിച്ചുപറ്റി.[34]

2006 സെപ്റ്റംബർ 4, ഓസ്റ്റ്രേലിയൻ പ്രാദേശിക സമയം 11:00 മണിക്ക് ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്റ്റിങ്‌റേ എന്ന തിരണ്ടി മീനിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനും മാനേജരുമായിരുന്ന ജോൺ സ്റ്റൈന്റണും കുറച്ചു സഹപ്രവർത്തകരും സംഭവസമയം കൂടെയുണ്ടായിരുന്നു. ജോൺ സംഭവത്തെ വിവരിച്ചത് പ്രകാരം, സ്റ്റീവ് ജലത്തിനടിയിൽ നിന്നും സ്റ്റിങ്‌റേയുമായി പൊങ്ങി വരികയും, നെഞ്ചിൽ തറഞ്ഞിരുന്ന തിരണ്ടിയുടെ വാൽ സ്വയം പറിച്ചെടുക്കുകയും തൊട്ടടുത്ത നിമിഷം മരിക്കുകയുമായിരുന്നത്രേ. ഹൃദയത്തിനേറ്റ മുറിവും ആഘാതവുമാണ് മരണകാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്. പരമ്പരയുടെ മദ്ധ്യേയുണ്ടായ സംഭവമായതിനാൽ വീഡിയോ ക്യാമറയിൽ മരണം പകർത്തിയിട്ടുണ്ട്.

-ദാരുണമായ ഈ രംഗങ്ങൾ വെള്ളത്തിനടിയിൽ നിന്നും പകർത്തുകയായിരുന്ന ക്യാമറാമാൻ ബെൻ ക്രോപ്പ് സ്റ്റീവിന്റെ അന്ത്യരംഗം വിവരിച്ചത് ഇങ്ങനെ[35].

തിരണ്ടിവിഷവും ഹൃദയത്തിലുണ്ടായ മുറിവുമാണ് സ്റ്റീവിന്റെ മരണകാരണം എന്ന് പറയപ്പെടുന്നു.പ്രധാന രക്തക്കുഴലുകൾ പൊട്ടിയശേഷം ഹൃദയാഘാതം വന്നു മരിച്ചതാകാം എന്ന അഭ്യൂഹവും ഉണ്ട്.[36]ഒരു മാസത്തിനു ശേഷം സമാനമായ തിരണ്ടി ആക്രമണം ഫ്ളോറിഡയിൽ നടക്കുകയും പരിക്കേറ്റ വ്യക്തി രക്ഷപെടുകയും ചെയ്തു.[37] ഇർവിൻ കുത്തേറ്റ ശേഷം മുള്ള് ഹൃദയത്തിൽ നിന്നും വലിച്ചെടുക്കാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ മരനത്തിന് ആക്കം കൂട്ടിയിട്ടുണ്ടാകാം എന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു. [38] സ്റ്റീവിന്റെ സഹയാത്രികർ അടിയന്തര ശ്രുശ്രൂഷ ലഭ്യമാക്കിയെങ്കിലും, രക്ഷാപ്രവർത്തക ഹെലികോപ്ടറിന്റെ സഹായത്തോടെ തൊട്ടടുത്ത നഗരമായ കെയിനിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപെടുത്താൻ ആയില്ല. കുറച്ച് സമയത്തിനകം തന്നെ വൈദ്യപ്രവർത്തകർ എത്തിച്ചേരുകയും, സ്റ്റീവ് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.[39] സ്റ്റീവിനെ പരിചരിച്ച ഡോ. എഡ് ലൗളിൻ പറഞ്ഞത്, "അദ്ദേഹത്തെ(സ്റ്റീവിനെ) കണ്ടയുടനെ തന്നെ മാരകമായ മുറിവാണ് ഉണ്ടായിരിക്കുന്നത് എന്ന് മനസ്സിലായി. മാറിടത്തിന്റെ മുന്നിൽ, ഇടത്തേയറ്റത്താണ് മുറിവ് ഉണ്ടായിരുന്നത്.പൾസ് നഷ്ടപ്പെട്ടിരുന്നു. ഹൃദയമിടിപ്പ് നിലച്ചിരുന്നു".

മരണസമയം ഭാര്യ ടെറിയും മക്കളും ടാസ്മാനിയയിലെ സെന്റ്. ക്ളയർ ഉദ്യാനത്തിലായിരുന്നു. ഒരു സ്വകാര്യ വിമാനത്തിൽ ഡാവൻപോർട്ട് മുതൽ സൺഷൈൻ കോസ്റ്റ് വരെ സഞ്ചരിച്ചാണ് അവർ സ്റ്റീവിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.[40]
തിരണ്ടിയുടെ ആക്രമണത്തിന് പലരും ഇരയായിട്ടുണ്ടെങ്കിലും മരണം വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. തിരണ്ടിമൂലം മരണപ്പെടുന്നതിന്റെ ഒരെയൊരു വീഡിയോ സ്റ്റീവിന്റേതു മാത്രമാണ്.

സി.എൻ.എൻ ചാനലിന്റെ ലാറി കിങിനോട് സ്റ്റീവിന്റെ അടുത്ത സുഹൃത്തായ സ്റ്റെയിട്ടൺ പറഞ്ഞത്, സ്റ്റീവിന്റെ മരണനിമിഷങ്ങളടങ്ങുന്ന ടേപ്പ് നശിപ്പിക്കണം എന്നാണ്.[41]എ.ബി.സി. ചാനലിൽ ബാർബറാ വാൾട്ടറിനു നൽകിയ അഭിമുഖത്തിൽ താൻ സ്റ്റീവിന്റെ അന്ത്യനിമിഷങ്ങൾ കണ്ടിട്ടില്ലെന്നും, കാണാൻ താല്പര്യമില്ലെന്നും, ആ വീഡിയോ പൊതുജനസമക്ഷം കാണിക്കരുതെന്നും ടെറി അഭ്യർത്ഥിച്ചു.[42]2007ജനുവരി 11 ന് ആക്സസ് ഹോളിവുഡിന് അനുവദിച്ച അഭിമുഖത്തിൽ എല്ലാ ടേപ്പുകളും നശിപ്പിക്കപ്പെട്ടതായി അവർ പ്രഖ്യാപിച്ചു.[43]പക്ഷെ, സ്റ്റീവിന്റെ അന്ത്യനിമിഷങ്ങൾ അടങ്ങുന്ന വീഡിയോ യൂ ട്യൂബിൽ ഉണ്ട് എന്ന അഭ്യൂഹങ്ങൾ ഉണ്ടായി. ഗൂഗിൾ ചിത്രങ്ങളുടെ തിരച്ചിലിലും ഇതിന്റെ ചിത്രങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ട്.
ഓഷ്യൻസ് ഡെഡ്ലിയസ്റ്റ് എന്ന പരിപാടി 2007 ജനവരി 21 ന് ഡിസ്കവറി ചാനൽ പ്രക്ഷേപണം ചെയ്തു. അപകടമരണത്തിനു തൊട്ടു മുൻപ് എടുത്ത ദൃശ്യങ്ങൾ വരെ ഈ പരിപാടിയിൽ സംപ്രേഷണം ചെയ്തു.[44] ഈ പരമ്പരയിൽ ഇർവിന്റെ മരണം പരാമർശിക്കപ്പെട്ടിട്ടില്ല.എങ്കിലും പരമ്പരയുടെ അവസാനത്തിൽ സ്റ്റീവിന്റെ ഛായാചിത്രം പ്രദർശിപ്പിക്കുകയും സ്റ്റീവിന്റെ സ്മരണയ്ക്ക്(In Memory of Steve Irwin) എന്ന് എഴുതിക്കാണിക്കുകയും ചെയ്തു.[45]

മരണശേഷം

[തിരുത്തുക]
സ്റ്റീവിന്റെ സ്മരണ പുതുക്കൽ നടന്ന 'ക്രോക്കോസിയം'

ഔദ്യോഗിക ബഹുമതികളോടെ സ്റ്റീവിനെ അടക്കം ചെയ്യണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹോവാർഡും, ക്വീൻസ്ലാൻഡ് പ്രവിശ്യയിലെ ഗവർണ്ണറായ പീറ്റർ ബിയാറ്റിയും അഭിപ്രായപ്പെട്ടു. പക്ഷെ, ഇത്തരം ഒരു അന്ത്യോപചാരം സ്റ്റീവ് ആഗ്രഹിക്കുന്നില്ലെന്നും, ഇത് സ്റ്റീവിനോടുള്ള ജനങ്ങളുടെ സഹതാപം നേടാൻ മാത്രമേ സഹായകമാകൂ എന്നും അദ്ദേഹത്തിന്റെ കുടുംബം വാദിച്ചു. ഒരു സാധാരണ മനുഷ്യൻ എന്ന പേരിൽ അറിയപ്പെടാനായിരുന്നു സ്റ്റീവ് ആഗ്രഹിച്ചത് എന്ന് സ്റ്റീവിന്റെ അച്ഛൻ ബോബ് ഇർവിൻ പ്രസ്താവിച്ചു.[46] സ്റ്റീവിന്റെ കുടുംബത്തിന്റെ ആഗ്രഹങ്ങളെ മാനിക്കുന്നു എന്ന് സർക്കാരും പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 ന് നടന്ന സ്വകാര്യ ചടങ്ങിൽ സ്റ്റീവ് സ്വന്തം മൃഗശാലയിൽ അടക്കം ചെയ്യപ്പെട്ടു.[47] ഓസ്ട്രേലിയൻ മൃഗശാല സന്ദർശിക്കുന്നവർക്ക് സ്റ്റീവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവേശനമില്ല.[48]

സ്റ്റീവിന്റെ ഭാര്യ ടെറി പിന്നീട് ഭർത്താവിന്റെ ഓർമ്മകളുമായി മൃഗശാലയുടെ നിയന്ത്രണം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മകൾ ബിണ്ടി ഇന്ന് ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ചലച്ചിത്രനടിയാണ്.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
Year Film Role Other notes
1997–2004 ദ ക്രൊക്കൊഡൈൽ ഹണ്ടർ സ്വയം
1999–2000 ക്രോക്ക് ഫയൽസ് സ്വയം
2001 ഡോ.ഡൂലിറ്റിൽ സ്വയം
2002 മിസ്റ്ററി ഹണ്ടേഴ്സ് സ്വയം ഒരു എപ്പിസോഡ്
2002 ദ ക്രോക്കൊഡയിൽ ഹണ്ടർ : കൊളിഷൻ കോഴ്സ് സ്വയം
2006 5 റ്റേക്ക്സ്: പസഫിക് റിം സ്വയം ഒരു എപ്പിസോഡ്
2006 ഹാപ്പി ഫീറ്റ് (ശബ്ദം)
2007 ഒഷീൻസ്‌ ഡെഡ്ലീഎസ്റ് സ്വയം ടിവീ സ്പെഷ്യൽ (മരണ ശേഷം സംപ്രേഷണം ചെയ്തത്)
2007 - 2008 ബിന്ദി ദി ജാൻഗ്ളെ ഗേൾ സ്വയം ടിവീ സീരിയൽ

അറിയപ്പെടാത്ത വസ്തുതകൾ

[തിരുത്തുക]
  • ഇർവിന് സിംഗപ്പൂർ മൃഗശാലയിലെ മൃഗങ്ങളെ വളരെയധികം ഇഷ്ടമായിരുന്നു.ഈ സ്ഥാപനത്തെ ഓസ്ട്രേലിയൻ മൃഗശാലയുടെ സഹോദര സ്ഥാപനമായാണ് സ്റ്റീവ് കണ്ടിരുന്നത്.[49]
  • 2004-ൽ ലാറി കിങുമായുള്ള അഭിമുഖത്തിൽ താൻ തത്തകളെ പേടിക്കുന്നു എന്ന് സ്റ്റീവ് വെളിപ്പെടുത്തി.ചെറുപ്പത്തിൽ പലവട്ടം തത്തയുടെ കടിയേറ്റിട്ടുണ്ടെന്നും സ്റ്റീവ് പറഞ്ഞു.
  • 2005-ൽ ന്യൂ ഐഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ താൻ കാറപകടത്തിൽ കൊല്ലപ്പെടുന്നതിനെ ഭയക്കുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി.[50]
  • ഇർവിൻ ദൈവവിശ്വാസിയാണ് എന്ന് ടെറി ഇർവിൻ വെളിപ്പെടുത്തി.[51]മരണത്തിന് കുറച്ച് മുൻപ് അദ്ദേഹം പള്ളിയിൽ ചേർന്നിരുന്നു എന്ന് അഭ്യൂഹങ്ങളുണ്ട്.

അവലംബം

[തിരുത്തുക]
  1. "Biography: Steve Irwin". The Australian. News Limited. 4 September 2006. Retrieved 2006-09-04.
  2. Wulff, Jennifer (18 September 2006). "Wild by Nature. (STEVE IRWIN 1962-2006)". People Weekly. 66 (12). Time, Inc: 60. {{cite journal}}: Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 King, Larry (2004-11-25). "LARRY KING LIVE Interview With Steve Irwin". CNN. Cable News Network LP, LLLP. Retrieved 4 September 2006. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. Platt, R: "A Natural Presenter at One With Nature" The Guardian. 5 September 2006
  5. Lee, Sandra (18 June 2000). "Wild Thing". USA Weekend Magazine. Retrieved 2006-09-04. [പ്രവർത്തിക്കാത്ത കണ്ണി]
  6. "Reptile Romance". Who Magazine. Time Inc. 2002-11-02. Archived from the original on 2007-09-30. Retrieved 4 September 2006.
  7. Americanprofile.com. Archived 2006-11-05 at the Wayback Machine. Retrieved 7 September 2007.
  8. Denton, Andrew (2003-10-06). "Enough Rope with Andrew Denton - episode 30: Steve Irwin". ABC. Retrieved 4 September 2006. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  9. "Elseya irwini". Australian Faunal Directory. Department of the Environment and Heritage, Commonwealth of Australia. Retrieved 4 September 2006.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Death of the crocodile hunter". The First Post. 4 September 2006. Archived from the original on 2006-10-12. Retrieved 2006-09-10.
  11. Tait, Paul (2006-09-04). "Australia stunned by death of "modern-day Noah"". Reuters.com. Reuters. Archived from the original on 2008-02-07. Retrieved 4 September 2006.
  12. Robson, Frank (First published April 2002, republished 2006-09-04). "Crikey, it's raw Stevo!". Good Weekend. Sydney Morning Herald. Retrieved 2006-09-05. {{cite news}}: Check date values in: |date= (help)
  13. "Wildlife legend honoured". ITN News. ITN. 2006-11-01. Archived from the original on 2020-03-20. Retrieved 2006-11-01.
  14. "www.itsanhonour.gov.au". Archived from the original on 2012-09-28. Retrieved 2010-10-28.
  15. Crocodile Hunter: Croc Hunter Wins Top Export Gong Archived 2006-10-26 at the Wayback Machine., copy of The Sunshine Coast Daily article, originally published 10 December 2004.
  16. "Croc Hunter becomes a professor". abc.net.au. ABC News. 8 Nov 2007. Retrieved 24 September. {{cite news}}: Check date values in: |accessdate= (help)
  17. "Rwanda to name baby gorilla after Steve Irwin". ABC Online. 8 May 2007. Archived from the original on 2007-05-09. Retrieved 2007-05-07. {{cite news}}: Cite has empty unknown parameter: |coauthors= (help)
  18. "Kerala crocodile park named after Irwin". NDTV. 8 May 2007. Archived from the original on 2007-05-19. Retrieved 2007-05-07. {{cite news}}: Cite has empty unknown parameter: |coauthors= (help)
  19. Stanisic J. (24 August) 2009. Crikey steveirwini gen. et sp. nov. from montane habitats in the Wet Tropics of northeastern Queensland, Australia (Gastropoda: Eupulmonata: Camaenidae). Zootaxa 2206: 62–68. abstract.
  20. Patrick Barkham (2006-09-05). "It's like a part of Australia has died". London: Guardian Unlimited. Retrieved 2006-09-05.
  21. "Inquiry into croc baby stunt". bbc.co.uk. BBC. 2004-01-03. Retrieved 4 September 2006.
  22. McIlveen, Luke (2006-09-04). "Irwin's Death was Filmed". Daily Telegraph. Archived from the original on 2012-12-02. Retrieved 2007-02-09.Lalor, Peter (2006-09-05). "Obituary: Committed to lore of nature". The Australian. Archived from the original on 2006-11-11. Retrieved 2007-02-09.
  23. O'Rourke, Claire (2004-01-05). "Croc hunter ducks for cover". Sydney Morning Herald. Retrieved 2006-09-04.
  24. Schembri, Jim (2004-01-15). "TV's mixed messages". The Age. Retrieved 2007-01-31.
  25. "Irwin cleared after Penguin Probe". BBC News. 2004-06-15. Retrieved 2006-09-04.
  26. "Sea Shepherd Renames Its Whale Defending Ship the Steve Irwin". Sea Shepherd. 5 December 2007. Archived from the original on 2008-01-05. Retrieved 2010-10-28.
  27. "Sea Shepherd Conservation Society - News". Archived from the original on 2008-04-30. Retrieved 2010-10-28.
  28. "Whalers aid in Antarctic rescue of environmentalists - Times Online". Archived from the original on 2011-06-29. Retrieved 2010-10-28.
  29. Sea Shepherd honours Steve Irwin Perth Now, 5 December 2007]
  30. "The Crocodile Hunter:Collision Course". Box Office Mojo. Box Office Mojo, LLC.
  31. "The Crocodile Hunter". Animax. Archived from the original on 2006-10-26. Retrieved 2006-09-10.
  32. "Trivia for Happy Feet (2006)". IMDB. Retrieved 2006-11-26.
  33. CDNN: Diver remembers day her scuba buddy died in Baja by Thomas Geyer
  34. Devine, Miranda (9 November 2003). "Crikey! Praise for PM puts you in a snake pit". The Sun-Herald. The Sydney Morning Herald. Retrieved 2006-09-05.
  35. Gerard, Ian (4 September 2006). "Steve Irwin's freak death filmed". The Australian. Archived from the original on 2006-09-11. Retrieved 2006-09-04. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)
  36. Richard Macey (2006-09-05). "Serrated knife-like barb, not toxins, the likely killer". Sydney Morning Herald. Retrieved 2006-09-05.
  37. "Irwin might have survived: surgeon". Sydney Morning Herald. 2006-10-20. Retrieved 2006-10-20. {{cite news}}: Cite has empty unknown parameter: |coauthors= (help)
  38. "Crocodile Hunter Remembered". CNN. Retrieved 2006-09-05.
  39. "Stingray Kills 'Crocodile Hunter'". AOL News. 4 September 2006. Archived from the original on 2006-10-20. Retrieved 2006-09-04.
  40. King Murdoch, Anna (10 June 2003). "He's smart, by crikey". The Age. The Age Company Ltd. Retrieved 2006-09-04.
  41. "Irwin's dad: 'I lost my best mate'". CNN. 6 September 2006. Archived from the original on 2006-09-23. Retrieved 2006-09-07.
  42. "Widow: 'Croc Hunter' thought he'd die young". CNN. Archived from the original on 2006-09-28. Retrieved 2006-09-30. {{cite news}}: Text "27 September 2006" ignored (help)
  43. "Video of 'Croc Hunter's' death destroyed". United Press International. 11 January 2007. Retrieved 2007-01-12.
  44. "Crocodile Hunter's final stunt with sea snake". The Daily Telegraph. 30 December 2006. Archived from the original on 2012-09-12. Retrieved 2007-04-15.
  45. "Crocodile Hunter's Last Show Completed". International Business Times. 2007-01-06. Archived from the original on 2007-01-07. Retrieved 2007-01-06.
  46. "Father rejects state funeral for 'ordinary bloke' son". The Age. 2006-09-07. Retrieved 2006-09-07.
  47. Robson, Lou (2006-09-10). "Family says private farewell". The Sunday Mail. Archived from the original on 2012-09-04. Retrieved 2006-09-10.
  48. "'Crocoseum' tribute set for Irwin". BBC. 2006-09-13. Retrieved 2006-09-13.
  49. "Singapore Sling!". International Crocodile Rescue. Archived from the original on 2011-05-19. Retrieved 16 March 2006.
  50. "Irwin feared fast cars more than animals". Archived from the original on 2012-07-18. Retrieved 10 September 2006.
  51. Morris, Linda (2006-09-22). "Christians fed to lyings: Irwin no convert". Sydney Morning Herald. John Fairfax Holdings. Retrieved 2006-09-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റീവ്_ഇർവിൻ&oldid=4117443" എന്ന താളിൽനിന്ന് ശേഖരിച്ചത്