സംവാദം:ടി.പി. ചന്ദ്രശേഖരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് സംശയിക്കുന്നതായി കേരളത്തിലെ രാഷ്ട്രീയ നേതാക്കളും റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടിയും ആരോപിക്കുന്നു"-ഈ വാക്കുകളിൽ ഒരു പാർട്ടിയെ അപമാനിക്കുന്നതായി തോന്നുന്നു. മാറ്റേണ്ടത് അനിവാര്യമല്ലേ? അഖില് അപ്രേം (സംവാദം) 08:15, 5 മേയ് 2012 (UTC)[മറുപടി]

അങ്ങിനെ ആരോപിച്ചിരുന്നു എന്നത് സത്യമല്ലേ? പിന്നെയന്തിനാണ് മാറ്റുന്നത്. ഇക്കാര്യം വസ്തുതയ്ക്ക് നിർക്കാത്തതാണെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. അക്കാര്യം കൂടി ഇവിടെ ചേർത്താൽ എതിർവാദവും ആയി. അതല്ലേ നല്ലത്? --ശ്രീജിത്ത് കെ (സം‌വാദം) 10:43, 5 മേയ് 2012 (UTC)[മറുപടി]

ഗൂഗിൾ സേർച്ചിൽ സംവാദപേജ് വരുന്നു[തിരുത്തുക]

ഇംഗ്ലീഷ് വിക്കി നിര്ദ്ദേശം പ്രകാരം ഇത് പാടില്ലാത്തത് അല്ലേ? Bobgali (സംവാദം) 11:02, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ജർമൻ വിക്കിപീഡിയ ഇക്കാര്യത്തിന് ഒരു ബഗിട്ട് നടപ്പാക്കിയിട്ടുണ്ടെന്ന് കാണുന്നു. --Vssun (സംവാദം) 11:46, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ലയന നിർദ്ദേശം[തിരുത്തുക]

ഇതെന്തിനാണു കൊലക്കേസുമായി ലയിപ്പിക്കുന്നത്?--റോജി പാലാ (സംവാദം) 04:20, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ശ്രദ്ധേയത കൊലക്കേസിനായതുകൊണ്ട് തന്നെ.--KG (കിരൺ) 04:22, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ടി.പി.ചന്ദ്രശേഖരൻ എന്ന വ്യക്തിയ്ക്കും ശ്രദ്ധേയതയുണ്ട്. (അഥവാ ഇല്ലായിരുന്നെങ്കിൽ ശ്രദ്ധേയതയുണ്ടായിക്കഴിഞ്ഞു). ലയിപ്പിക്കേണ്ട ആവശ്യമില്ല.--ജേക്കബ് (സംവാദം) 04:29, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ഞാൻ പിന്താങ്ങുന്നു ശബീബ് 08:17, 15 ഓഗസ്റ്റ് 2012 (UTC)
വ്യക്തിക്കും ശ്രദ്ധേയതയുണ്ട് -കൊലപാതകത്തേക്കാൾ ശ്രദ്ധിക്കേണ്ടത് വ്യക്തിയാണ്.അതിനാൽ കൊലപാതകം ഈ താളിലാണ് ലയിപ്പിക്കേണ്ടത്,മറിച്ചല്ല എന്നണ് എന്റെ മതം.--ബിനു (സംവാദം) 04:45, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ശ്രദ്ധേയതയെപ്പറ്റി പല സംവാദങ്ങളും നടന്നിട്ടുണ്ട്, അവയെപ്പറ്റി അറിവില്ലാഞ്ഞിട്ടാണോ ഇവിടെ പിന്നേയും അതുന്നയിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, വളരെ വ്യക്തമാണ്. BLP1Eയിൽ ഉൾപ്പെടുന്ന ഈ സംഭവത്തിന് കൊലക്കേസിനാൽ കൈവന്ന ശ്രദ്ധേയത മാത്രമേയുള്ളു. വിക്കിയിൽ നിരവധികാലം പ്രവർത്തിച്ചവരെ ഇതു പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നത് കുറച്ച് കഷ്ടമാണ്.--KG (കിരൺ) 06:36, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ശ്രദ്ധേയത നിയമമല്ല. നയമാണു്. ഓരോ വിഷയത്തിന്റേയും വ്യക്തിയുടേയും പ്രസക്തിക്കു് ആപേക്ഷികമായി ആ നയത്തിൽ വ്യതിചലനങ്ങൾ വരാം. വിക്കിയിൽ നിരവധികാലം പ്രവർത്തിച്ചവർക്കു് ഇത്രയെങ്കിലും മനസ്സിലാവാതെ വരുന്നതും കഷ്ടമാണു്. പിൽക്കാലത്തെ കേരളരാഷ്ട്രീയചരിത്രം എഴുതുമ്പോൾ പരാമർശിക്കേണ്ടി വരുന്നത്ര ശ്രദ്ധേയത ഇതിനകം ഈ വ്യക്തി ആർജ്ജിച്ചിട്ടുണ്ടു്. വിശ്വപ്രഭ ViswaPrabha Talk 08:59, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ഇതുപോലെ തന്നെയല്ലെ സിസ്റ്റർ അഭയയും,സൗമ്യയും എല്ലാം. കേസിൽ നിന്നുമാണ് വ്യക്തിക്ക് ശ്രദ്ധേയത വന്നത്. നയങ്ങൾ പിന്തുടരുമ്പോൾ എല്ലായിടത്തവും അതു പ്രാവർത്തികകമാക്കണം അതുപോലെ തന്നെ നിഷ്പക്ഷവുമാകണം ഇവിടെ മാത്രം വേർതിരിവ് എന്തിന്?--KG (കിരൺ) 09:49, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വ്യക്തിയും വധക്കേസും രണ്ടായി നിലനിർത്തുക തന്നെയാണ് വേണ്ടത്. ടി.പി. ചന്ദ്രശേഖരൻ എന്ന താളിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ/രാഷ്ട്രീയ നിലപാടുകൾ അടങ്ങുന്ന വിവരങ്ങളാണ് വരുന്നത് . കേരളത്തെ പിടിച്ചു കുലുക്കിയ ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ കേസ്‌ അന്വേഷണത്തിൻറെ വിശദാംശങ്ങളും നാൾവഴികളുമാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌ എന്ന താളിൽ വരുന്നത്. ഇംഗ്ലീഷ്‌ വിക്കി പീഡിയ അനുവർത്തിക്കുന്നത് പലപ്പോഴും ഈ രീതിയാണ് .ഇവിടെ വ്യക്തിക്കും വധത്തിനും വേറിട്ട ശ്രദ്ധേയത ഉണ്ട്. അതിനാൽ രണ്ടും രണ്ടായി നിലനിർത്തുകയാണ് വേണ്ടത് -- ശബീബ് 08:17, 15 ഓഗസ്റ്റ് 2012 (UTC)

ചന്ദ്രശേഖരൻ എന്ന വ്യക്തിക്ക് കൊലപാതകത്തിനു മുൻപും ശ്രദ്ധേയത ഉണ്ട്. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി വിട്ടുപോയി മാർക്സിസ്റ്റ് പാർട്ടിക്കെതിരേ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽപ്പിച്ച ഒരു വ്യക്തിയാണ് ചന്ദ്രശേഖരൻ. ഓഞ്ചിയം എന്ന ഒരു നാമത്തോടൊപ്പം തന്നെ പത്രങ്ങളിലും ടി.വി.യിലും മരണത്തിനും വളരെ മുന്നേ നിറഞ്ഞ് നിന്ന വ്യക്തിയാണ്. മലബാറിന്റെ ചരിത്രത്തിലും കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിലും ശ്രദ്ധേയമായ സ്ഥാനമുണ്ട് ചന്ദ്രശേഖരന്. --ശ്രീജിത്ത് കെ (സം‌വാദം) 20:24, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

എന്ന് എവിടെ?--KG (കിരൺ) 04:16, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഈ ലേഖനം ചന്ദ്രശേഖരന്റെ കൊലക്കേസുമായി ലയിപ്പിക്കേണ്ടതില്ല. ചന്ദ്രശേഖരനും ചന്ദ്രശേഖരന്റെ കൊലക്കേസിനും ശ്രദ്ധേയതയുണ്ട്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:03, 16 ഓഗസ്റ്റ് 2012 (UTC)

ആർ.എം.പി യുടെ നേതാവായിരുന്നു- ഇടതുപക്ഷ ഏകോപനമുന്നണിയുടെയും- ഏതെങ്കിലും പാർടിയെ തോല്പിച്ചോ എന്നതിലല്ല ശ്രദ്ധേയത തൂങ്ങുന്നത്. ശ്രദ്ധേയതയുടെ കിരണങ്ങൾ ഇക്കാര്യങ്ങളിലേക്കുകൂടി പതിയട്ടെ. ബിനു (സംവാദം) 05:07, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ആർ.എം.പി.യുടെ സ്ഥാപകൻ കൂടിയാണ്. ഇനി ആർ.എം.പി.യ്ക്കും ശ്രദ്ധേയത ഇല്ലെന്നാണാവോ --ശ്രീജിത്ത് കെ (സം‌വാദം) 14:36, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ആർ.എം.പിയ്ക്ക് ശ്രദ്ധേയത ചോദ്യം ചെയ്തു കഴിഞ്ഞല്ലോ?--റോജി പാലാ (സംവാദം) 14:45, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]
@ബിനു ആരെയെങ്കിലുംതോൽപ്പിച്ചോ എന്നത് ശ്രദ്ധേയതയുടെ ഒരു മാനദണ്ഡമാണ്.--KG (കിരൺ) 18:00, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]
@ശ്രീജിത്ത്: ആർ.എം.പി.യുടെ ശ്രദ്ധേയതയും, ഈ വധത്തിൽനിന്നാണ് ആരംഭിക്കുന്നതെന്ന് കരുതുന്നു. മാതൃപാർട്ടികൾ വിട്ട് ഒരു നേതാവിന്റെ മാത്രം പിൻബലത്തിൽ തദ്ദേശലെവലിൽ രൂപീകരിക്കപ്പെട്ട ഒട്ടനവധി കക്ഷികൾ കേരളത്തിലുണ്ട്. അതിലൊന്നുമാത്രമാണ് ആർ.എം.പിയും. --Vssun (സംവാദം) 01:44, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ആർ.എം.പി. യെപ്പറ്റി മലബാറുകാർ കേൾക്കുന്നത് ടി.പി. വധം മുതലല്ല. തിരഞ്ഞെടുപ്പ് അവലോകനങ്ങളിൽ വടകര മണ്ഡലത്തിനു പ്രത്യേകം വാർത്താപ്രാധാന്യം കിട്ടിത്തുടങ്ങിയിട്ട് കാലം കുറച്ചായി. ആദ്യം അവഗണിക്കാൻ നോക്കി കഴിയാതെ വന്നപ്പോഴാണ് രണ്ട് വർഷത്തോളം പദ്ധതിയിട്ട് അവസാനം ഇല്ലാതാക്കാക്കേണ്ടി വന്നത്. നമുക്ക് കോൺഗ്ഗ്രസ്സ്, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ട് പാർട്ടികളെക്കപ്പറ്റി മാത്രം വിക്കിയിൽ ലേഖനം മതിയെങ്കിൽ അങ്ങിനെത്തന്നെ. --ശ്രീജിത്ത് കെ (സം‌വാദം) 21:57, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]
വധത്തിനുമുമ്പും ചന്ദ്രശേഖരൻ മാത്രമല്ല മുരളിയും ഏറെ അറിയപ്പെട്ടിരുന്നു. ചന്ദ്രശേഖരന്റെ ശ്രദ്ധേയതയ്ക്കായൊരു അവലംബം ആവശ്യമുണ്ടെങ്കിൽ ഇതാ:
കൊലപാതകത്തിനു മുമ്പ് മലബാറുകാറിനു പുറത്തും ഇവരും ആർ.എം.പി.യും ഏറെ അറിയപ്പെട്ടിരുന്നു. മുഖ്യധാരാ പത്രങ്ങളെല്ലാം ധാരാളം വാർത്തകൾ ദിനംപ്രതി ഇവരെക്കുറിച്ച് നൽകിയിട്ടുണ്ട്, ലോകസഭാ തിരഞ്ഞെടുപ്പ് അവലോകനസമയത്ത് ആർ.എം.പി.യുടെ യു.ഡി.എഫ്. പിന്തുണയും തിരഞ്ഞെടുപ്പ് ഫലത്തിൽ അവർക്ക് ചെലുത്താവുന്ന സ്വാധീനവും ഏറെ വിശകലനത്തിനു വിധേയമായതായിരുന്നു. അതിനാൽത്തന്നെ പാർട്ടിയും സ്ഥാപകരും സമാന മുന്നേറ്റങ്ങളും നേരത്തേതന്നെ പ്രസിദ്ധരാണ്, കൊന്നവർ ഇവരെയും ഇവർ പിന്തുണയ്ക്കുന്ന ആശയങ്ങളെയും (ദേശാഭിമാനിയൊഴിച്ചുള്ള) മുഖ്യധാരാ പത്രങ്ങളുടെ ദിവസേനയുള്ള ഫ്രണ്ട് പേജിലെത്തിച്ചുവെന്ന് മാത്രം. --ജേക്കബ് (സംവാദം) 05:39, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

@ശ്രീജിത്ത്, ജേക്കബ് അറിയപ്പെടുന്നുഎന്നുള്ളത് ഒരുശ്രദ്ധേയത നയമായി മാറിയത് എന്നുമുതലാണ്? തദ്ദേശീയരായി അറിയപ്പെടുന്ന നിരവധി ആളുകൾ രാഷ്ട്രീയത്തിലുണ്ട് അവരെപ്പറ്റി ചുമ്മാതെ ഗൂഗിളിൽ തപ്പിയാൽ വല്ലലിങ്കും കിട്ടും എന്നു കരുതി ശ്രദ്ധേയതയാകില്ല.--KG (കിരൺ) 16:23, 20 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ബിനുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കൊലക്കേസ് ഈ താളിലേക്ക് ലയിപ്പിക്കുന്നതായിരിക്കും നല്ലത്. നിരവധി എം.എൽ.ഏമാരെ കുറിച്ച് ലേഖനങ്ങൾ ഉണ്ടല്ലോ വിക്കിപീഡിയയിൽ. അതേ ശ്രദ്ധേയത ടി.പി. ചന്ദ്രശേഖരനും ഉണ്ടെന്ന് കരുതുന്നു. --എസ്.ടി മുഹമ്മദ് അൽഫാസ് 06:15, 21 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അൽഫാസ് എം.എൽ.ഏമാർക്ക് അവരുടേതായ ശ്രദ്ധേയതയുണ്ട്, പക്ഷെ ഇവിടെ ലേഖനത്തിന് ശ്രദ്ധേയത വരുന്നത് കൊലപാതകത്തിൽ നിന്നുമുള്ള ശ്രദ്ധേയതയാണ് അതായത് വ്യക്തിയേക്കാൾ ശ്രദ്ധേയത സംഭവത്തിനാണന്ന് അതിനാലാണ് ലയിപ്പിക്കാൻ ശുപാർശചെയ്തത്.--KG (കിരൺ) 06:52, 21 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ശ്രീ ചന്ദ്രശേഖരൻ തദ്ദേശീയമായി അല്ല അറിയപ്പെട്ടത് എന്ന് ഞാൻ മുകളിൽ വ്യക്തമാക്കിയതാണ്. കേരളം ഒട്ടുക്ക് അറിയപ്പെട്ടിരുന്ന ഒരാൾ എങ്ങനെയാണ് വിക്കിപീഡിയയ്ക്ക് ശ്രദ്ധേയനല്ലാതാകുന്നത്? --ജേക്കബ് (സംവാദം) 20:52, 21 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ചന്ദ്രശേഖരൻ കേരളം മുഴുവൻ അറിയപ്പെടുന്നു എന്നുള്ളത് ശരിതന്നെയാണ്, പക്ഷെ അദ്ദേഹത്തിന് ഈ പോപ്പുലാരിറ്റി ലഭിക്കാൻ കാരണം വധവുമായി ബന്ധപ്പെട്ട മാധ്യമ പ്രാധാന്യം മാത്രമാണ്.--KG (കിരൺ) 04:26, 22 ഓഗസ്റ്റ് 2012 (UTC)[മറുപടി]
അതിനു മുമ്പും അറിയപ്പെട്ടിരുന്നു എന്നതിനു ഒരു അവലംബമാണ് ഞാൻ കൊടുത്തത്. --ജേക്കബ് (സംവാദം) 20:09, 22 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ആ ലിങ്കിലേയും പ്രധാനകാര്യം ടി.പി. വധം തന്നെയാണല്ലോ?--KG (കിരൺ) 20:46, 22 ഓഗസ്റ്റ് 2012 (UTC)[മറുപടി]
He had been the face of the CPI(M) dissidence in the State എന്നത് വധത്തെക്കുറിച്ചല്ല. ഇനി ഈ വാക്യത്തിലെ സി.പി.എം. നു ശ്രദ്ധേയതയില്ലെന്നുണ്ടോ? --ജേക്കബ് (സംവാദം) 10:58, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]
സി.പി.എമ്മിന്റെ ശ്രദ്ധേയത തെളിയിക്കലല്ല ഇവിടുത്തെ ചർച്ച, മുകളിൽ കൊടുത്ത വരിയിൽ നിന്നും ചന്ദ്രശേഖരന്റെ ശ്രദ്ധേയത വെളിവാക്കുന്ന വിവരണം ഇല്ലന്ന് താങ്കൾക്ക് നല്ലവണ്ണം അറിയാമെന്ന് കരുതുന്നു.--KG (കിരൺ) 11:05, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നമ്മളിങ്ങനെ അടി തുടരുന്നതിൽ കാര്യമില്ല. അഭിപ്രായ സമവായം ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പ് എന്നതല്ലേ വിക്കിപീഡിയാ നയം? എസ്.ടി മുഹമ്മദ് അൽഫാസ് 11:34, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ടി.പി.ക്ക് കേരളരാഷ്ട്രീയത്തിൽ അമിത ശ്രദ്ധേയതയുള്ളതു കൊണ്ടാണ് അദ്ദേഹത്തെ കൊല്ലാൻ ഇടതുപക്ഷം തീരുമാനിച്ചത്. ആ ശ്രദ്ധേയത അദ്ദേഹത്തിന്റെ ജീവിതം ഇല്ലാതാക്കി. അദ്ദേഹത്തിന്റെ ശ്രദ്ധേയതയാണ് കൊലപാതം സൃഷ്ടിച്ചത്. അതിനാൽ തന്നെ രണ്ടിനും ശ്രദ്ധേയത ഉണ്ട്. നിസ്സംശയം. അറിയപ്പെടാത്ത ഒരാളായിരുന്നെങ്കിൽ ഇത്രയും കോലാഹലങ്ങൾ ഉണ്ടാകില്ലായിരുന്നു. അതു കൊലപാതകത്തിനു മാത്രമായിരിക്കും ശ്രദ്ധേയത ഉണ്ടാക്കുക. ലയന നിർദ്ദേശം പിൻവലിക്കുക.--Roshan (സംവാദം) 05:13, 24 ഓഗസ്റ്റ് 2012 (UTC)[മറുപടി]

float ഞാൻ യോജിക്കുന്നു. ലയന നിർദ്ദേശം പിൻവലിക്കുക - ശബീബ് 07:03, 24 ഓഗസ്റ്റ് 2012 (UTC)
കൊലചെയ്യപ്പെട്ടു എന്നുള്ളത് ശ്രദ്ധേയതയുടെ ഒരു മാനദണ്ഡമാകുന്നില്ല, വ്യക്തിയുടെ ശ്രദ്ധേയത ഏതർത്ഥത്തിലാണ് എന്നുള്ളത് സ്ഥാപിച്ചില്ലെങ്കിൽ ലയിപ്പിക്കുകയേ നിർവാഹമുള്ളു.--—ഈ തിരുത്തൽ നടത്തിയത് Kiran Gopi (സം‌വാദംസംഭാവനകൾ) 17:20, 26 ഓഗസ്റ്റ് 2012 (UTC)[മറുപടി]


ഇദ്ദേഹവും ശ്രദ്ധേയനാണോ ? എങ്ങനെയെന്ന് കൃത്യമായും വ്യക്തമാക്കുക. ഫലകം ചാർത്തുന്നു. --സുഗീഷ് (സംവാദം) 10:13, 3 ഏപ്രിൽ 2013 (UTC)[മറുപടി]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/todays-paper/tp-national/tp-kerala/article3389845.ece

പോരാ, 2012 നു അതായത് ടി.പി.യുടെ മരണത്തിന്/കൊലപാതകത്തിനുമുൻപ് ശ്രദ്ധേയമായ പരാമർശമുള്ള ലിങ്കുകളോ അവലംബങ്ങളോ ഉണ്ടോ?? ഉണ്ടെങ്കിൽ അത് ഉദ്ധരിക്കൂ. അപ്പോൾ നോക്കാം ശ്രദ്ധേയത ഉണ്ടോ എന്നത്. അല്ലാതെ കൊലപാതകം വാർത്താപ്രാധാന്യം നേടി എന്നതുകൊണ്ട് വ്യക്തിയ്ക്ക് ശ്രദ്ധേയത ഇല്ല എന്നു തന്നെ കരുതുന്നു.--സുഗീഷ് (സംവാദം) 12:56, 25 മേയ് 2013 (UTC)[മറുപടി]

ശ്രദ്ധേയത[തിരുത്തുക]

വ്യക്തിക്ക ശ്രദ്ധേയത ഇല്ല എന്നു കരുതുന്നുവെങ്കിൽ SD ഫലകമല്ല ചേർക്കേണ്ടത് മായ്ക്കുക ഫലകമാണു്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്ന താൾ കാണുക. അതു കൊണ്ടു തന്നെ ഒരുപയോക്താവ് ചേർത്ത SD ഫലകം തിരസ്കരിച്ചു. --Anoop | അനൂപ് (സംവാദം) 05:35, 3 ജൂൺ 2013 (UTC)[മറുപടി]

ആവശ്യമില്ലാത്തതെന്ന് തോന്നുന്ന ഫലകങ്ങൾ മായ്ച്ചു കളയരുതോ?? ശ്രദ്ധേയത ഫലകവും പെട്ടെന്നു മായ്ക്കുക എന്ന ഫലകവും ഇനി വിക്കിപീഡിയയിൽ വേണ്ട എന്നു തന്നെ കരുതുന്നു. അതൊക്കെ അങ്ങ് നീക്കം ചെയ്തുകൂടേ കാര്യനിർവ്വാഹകർ സാറന്മാരെ?? അങ്ങനെയാകുമ്പോൾ ഉജ്ജ്വലമായ താളുകൾ ഇനിയും വിക്കിപീഡിയയിൽ ഉണ്ടാകും. താളുകളുടെ എണ്ണം കൂടും, തിരുത്തൽ വർദ്ധിക്കും. അങ്ങനെയാകുമ്പോൾ എല്ലാവരുടേയും മുന്നിൽ നെഞ്ച് വിരിച്ചു നിന്നു തന്നെ പറയാം; ഞങ്ങളുടേതാണ് യാഥാർത്ഥ വിക്കിപീഡിയ എന്ന്. ആരെങ്കിലും മുഖത്ത് കാർക്കിച്ച് തുപ്പാതെ നോക്കുക. നാണമില്ലാത്തവർക്ക് എന്തര് ശ്രദ്ധേയത?? എന്തര് മാനദണ്ഡങ്ങൾ.. കൊള്ളാം നടക്കട്ടെ --സുഗീഷ് (സംവാദം) 06:45, 3 ജൂൺ 2013 (UTC)[മറുപടി]
ഞാൻ മുകളിൽ തന്ന ലിങ്ക് സുഗീഷ് ഇനിയും വായിച്ചിട്ടില്ലെന്ന് കരുതുന്നു. വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ ഒന്നു കൂടി വായിച്ചു നോക്കുക. --Anoop | അനൂപ് (സംവാദം) 14:43, 3 ജൂൺ 2013 (UTC)[മറുപടി]

ഇതിന് ഇപ്പോൾ പൊടുന്നനെ ശ്രദ്ധേയത കൈവന്നോ?--ബിനു (സംവാദം) 18:59, 1 മാർച്ച് 2014 (UTC)[മറുപടി]

ഇപ്പോഴും ശ്രദ്ധേയത ഇല്ലതന്നെ.... എന്തായാലും ഫലകം ചാർത്തിയിട്ടുണ്ട്. --സുഗീഷ് (സംവാദം)

19:08, 1 മാർച്ച് 2014 (UTC)

ചന്ദ്രശേഖരൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ശ്രദ്ധേയനാണെന്ന് തെളിയിക്കുന്ന അവലംബങ്ങൾ ധാരാളം ലഭ്യമാണെന്ന് ഈ ലേഖനം നീക്കം ചെയ്യപ്പെട്ടശേഷം പലരും പറയുകയുണ്ടായി. അവ ആരെങ്കിലും ഇങ്ങോട്ടെത്തിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഫേസ്ബുക്കിൽ കിടന്ന് അടികൂടുന്ന ചങ്ങാതിമാർ ശ്രദ്ധിക്കുമോ ആവോ ! --Adv.tksujith (സംവാദം) 03:48, 2 മാർച്ച് 2014 (UTC)[മറുപടി]


മരണപ്പെടുമ്പോൾ ചിലരുടെ വ്യക്തിതങ്ങൾക്ക് പെടുന്നനെ ശ്രദ്ധേയത കൈവരുമെന്നു എനിക്ക് അഭിപ്രായമില്ല. എന്നാലും ഇവിടെ ശ്രദ്ധേയത ചോദ്യംചെയ്യിത്തവർ സി.പി.ഐ.എം അനുഭാവികളോ അംഗങ്ങളോ ആന്നെന്ന് ഞാൻ സംശയിക്കുന്നു. അവരവരുടെ പാർട്ടിയെ താറടിച്ച് കാണിക്കുന്നു എന്ന കാരണത്താലവാം ഇത്തരമൊരു ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യംചെയ്യപ്പെടുന്നത്. അല്ലാതെ ഇത്തരമൊരു ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെടേണ്ട കാര്യമില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം (വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് വിക്കിയിൽ സ്ഥാനമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു). --ഇർഫാൻ ഇബ്രാഹിം സേട്ട് (സംവാദം)--Erfanebrahimsait 07:43, 10 മാർച്ച് 2014 (UTC)[മറുപടി]

ശ്രദ്ധേയത[തിരുത്തുക]

തന്നിരിക്കുന്ന രണ്ട് അവലംബങ്ങളും ടി.പി. ചന്ദ്രശേഖരനെ ശ്രദ്ധേയനാക്കുന്നില്ല. അതിനാൽ ഫലകം വീണ്ടും ചാർത്തുന്നു. --സുഗീഷ് (സംവാദം) 13:37, 11 മാർച്ച് 2014 (UTC)[മറുപടി]

ഐ.പി.തിരുത്ത്[തിരുത്തുക]

പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്തു ഇവിടെ നിന്നും പകർത്തിയത് ബിപിൻ (സംവാദം) 19:26, 23 ജൂലൈ 2014 (UTC)[മറുപടി]