ടി.പി. ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.പി. ചന്ദ്രശേഖരൻജനനം 23 ജൂലൈ 1960[അവലംബം ആവശ്യമാണ്]
ഒഞ്ചിയം, കോഴിക്കോട്, ഇന്ത്യ.
മരണം 4 മെയ് 2012[1]
രാഷ്ടീയകക്ഷി റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)
ജീവിതപങ്കാളി(കൾ) കെ.കെ രമ
കുട്ടികൾ ഒരു മകൻ (അഭിനന്ദ്)
മതം നിരീശ്വരവാദി

റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവായിരുന്നു ടി.പി ചന്ദ്രശേഖരൻ[2] (ജനനം: 1960 മരണം:2012 മേയ് 4). എസ്.എഫ്.ഐ., സി.പി.എം. എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു.[1] 2012 മേയ് 4-ന് ഇദ്ദേഹം കൊല്ലപ്പെട്ടു.

വ്യക്തിജീവിതം[തിരുത്തുക]

ചന്ദ്രശേഖരനും മകനും 2011-ൽ

രമ ഭാര്യയും അഭിനന്ദ് മകനുമാണ്.

ആദ്യകാല ജീവിതം[തിരുത്തുക]

സി.പി.ഐ. എമ്മിന്റെ വിദ്യാർത്ഥിസംഘടനയായ എസ്.എഫ്.ഐ. (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രവർത്തകനായാണ് ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയതലത്തിലെ പ്രതിനിധി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രാദേശികനേതാവായിരുന്ന അദ്ദേഹം 2009-ലാണ് സി.പി.ഐ.എം ൽ നിന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചത്. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ സി.പി.എം. വിമതരുടെ കൂട്ടായ്മയായ ഇടതുപക്ഷ ഏകോപന സമിതിയ്ക്കുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച[3] 21833വോട്ടുകൾ അദ്ദേഹം നേടിയ ചന്ദ്രശേഖരൻടെ സാന്നിധ്യം വടകരയിലെ സി.പി.ഐ.എം സ്താനാർത്ഥിയുടെ പരാജയത്തിൽ ഒരു ഘടകമായതായി വിലയിരുത്തപ്പെടുന്നു.[4] 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുജനാധിപത്യമുന്നണിക്ക് നഷ്ടമാവുകയും ചെയ്തു.[5] തുടർന്നുനടന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആർ.എം.പിക്ക് വലിയതോതിലുള്ള ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

കൊലപാതകം[തിരുത്തുക]

2012 മെയ് 4 -ന് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.[6][7][8] സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്കു പിന്നിലെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു[9].

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]


Persondata
NAME Chandrasekharan, T P
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1960
PLACE OF BIRTH Onchiyam, Calicut, India.
DATE OF DEATH 2012
PLACE OF DEATH Vallikkad, Vatakara, Calicut
"http://ml.wikipedia.org/w/index.php?title=ടി.പി._ചന്ദ്രശേഖരൻ&oldid=1972364" എന്ന താളിൽനിന്നു ശേഖരിച്ചത്