സംവാദം:ഓണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ കഴിഞ്ഞ ഓണത്തിനു് മനോരമയിൽ വന്ന ലേഖനത്തിന്റെ പകർപ്പാണിത്. അനാവശ്യമായതെന്ന് തോന്നിയ ചിലഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നു. കോപ്പിറൈറ്റ് സംബന്ധിയായ വിഷയങ്ങളിൽ മറ്റ് വിക്കി ലേഖകരുടെ അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട്,

പെരിങ്ങോടൻ ൦൯:൧൮, ൬ ഒക്ടോബർ ൨൦൦൫ (UTC)

ചരിത്രം[തിരുത്തുക]

പത്തിരുപത് ചരിത്ര പുസ്തകങ്ങളിൽ നിന്ന് കിട്ടിയ ചരിത്രത്തിൽ ഏറ്റവും സത്യമെന്ന് തോന്നുന്നത് ചേർക്കുന്നു. വിവാദമായേക്കാം. പിന്നെ പടങ്ങൾ തീരെ കുറവാണ്. അടുത്ത ഓണത്തിനും മുന്ന് ഇതിനെ ഫീച്ചർ ചെയ്യിക്കണം എന്നാണ് എൻറെ ആഗ്രഹം മറ്റുള്ളവർ എന്തു പറയുന്നു? --ചള്ളിയാൻ 10:41, 26 മാർച്ച് 2007 (UTC)[മറുപടി]


ഓണത്തെക്കുറിച്ചുള്ള ബൗദ്ധസങ്കൽപ്പം {ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരള ചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും , കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനസ്ഥാപിച്ചതിന്റെ ഓർമ്മ , കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ‌‌ർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും , ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും , ചേരിപ്പോരും , വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങുകളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്.}

ആധാരം - പുസ്തകം : അന്വേഷണം ആസ്വാദനം - വേലായുധൻ പണിക്കശേരി (കറന്റ്ബുക്സ്) / ISBN 81-240-1504-X / പേജ് 95-97

-- Devadas|ദേവദാസ് 10:28, 30 ഏപ്രിൽ 2011 (UTC)[മറുപടി]

ഓണപ്പാട്ടുകൾ[തിരുത്തുക]

പാട്ടുകൾ ഇവിടെ നിർത്തണോ.. മതേതെങ്കിലും വിക്കി സരംഭത്തിലേക്ക് മാറ്റുന്നതല്ലേ നല്ലത്?--Vssun 19:32, 3 ഏപ്രിൽ 2007 (UTC)[മറുപടി]

ഓണത്തപ്പനെ (തൃക്കാക്കര അപ്പൻ) പറ്റിയും ആർപ്പ് വിളിയെ പറ്റിയും ഇല്ലല്ലോ? കയറ്റണമോ? --ചള്ളിയാൻ 02:56, 9 മേയ് 2007 (UTC)[മറുപടി]

Dates of Onam for the next years?[തിരുത്തുക]

Hi, friends! Could anyone of you add the dates for Onam in the next few years? Or give (here or in the article) an internet link for that? Thx! -- Dan

ഓണപ്പാട്ടുകൾ[തിരുത്തുക]

വലിയ ഓണപ്പാട്ട് ഇവിടെ വേണോ?--Vssun 08:25, 29 ജൂൺ 2007 (UTC)[മറുപടി]

തുടക്കത്തിൽ കിടക്കുന്ന ഓണപ്പാട്ട് ഫോർമാറ്റിംഗിനെ ബാധിക്കുന്നു. നീക്കുന്നതാവും നല്ലത്. കളയണമെന്നില്ല താഴേക്കു മാറ്റാം --ടക്സ് എന്ന പെൻ‌ഗ്വിൻ 14:48, 13 ഓഗസ്റ്റ്‌ 2007 (UTC)

ദ്രുതം വിപരീതം?[തിരുത്തുക]

--Vssun 08:43, 28 ഓഗസ്റ്റ്‌ 2007 (UTC)

അലസം, മാന്ദ്യം,മന്ദഗതി, സാവധാനം, സാവധാനത, വിളംബനം, ചുറുചുറുക്കില്ലാതെ, മെല്ലെ --സാദിക്ക്‌ ഖാലിദ്‌ 09:42, 28 ഓഗസ്റ്റ്‌ 2007 (UTC)

ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയർ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഫീച്ചേര്ഡ് ആര്ട്ടിക്ക്ള് തുടങ്ങുന്നതിങ്ങനെയാണ്. മാന്യരേ, ഞാന് കോഴിക്കോട്ടാണ് വാസം. എന്റെ അയല്പ്പക്കം പാതിയോളം മാപ്പിളമാരാണ്. ഇവരാരും ഓണം കൊണ്ട് ആടാറില്ല. അയല്പ്പക്കത്തെ മാത്രമല്ല, കുറച്ചപ്പുറത്തെ മാപ്പിളമാരുടെ കാര്യവും ഇതുതന്നെ. കുറച്ചുള്ള നസ്രാണികളുടെ കാര്യവും വേറെയല്ല. സര്ക്കാര് ഭാഷ്യമാവാം ഇത്. പക്ഷേ വിജ്ഞാനകോശത്തില് ഇതിനു നില്പില്ല. 59.91.253.83 14:46, 31 ഡിസംബർ 2007 (UTC)[മറുപടി]

ഓണം വിളവെടുപ്പുത്സവമായി അറിയപ്പെടുന്നുണ്ടെങ്കിലും ഹൈന്ദവ ആചാരങ്ങളാണ് കൂടുതലും. ഹൈന്ദവർ ആണ് ഓണം കൂടുതലായും ആഘോഷിക്കുന്നത്. കേരളത്തിൽ ക്രസ്മസ്, പെരുന്നാൾ ആഘോഷങ്ങളിൽ എല്ലാ മതാനുയായികളും പങ്കുചേരുന്നതുപോലെ ഓണത്തിലും പങ്കുകൊള്ളുന്നു എന്നാണ് എന്റെ എളിയ അഭിപ്രായം --ബ്ലുമാൻ‍ഗോ ക2മ 15:54, 31 ഡിസംബർ 2007 (UTC)[മറുപടി]
പങ്കുകൊണ്ടാൽ ദേശീയോത്സമാവില്ല. മാപ്പിളമാരുടെ കുടീൽ പോയി ഞാൻ തരിക്കഞ്ഞി കുടിച്ചാൽ അതിനർത്ഥം ഞാൻ പെരുന്നാൾ കൊണ്ടാടി എന്നല്ല. 59.91.253.83 16:20, 31 ഡിസംബർ 2007 (UTC)[മറുപടി]
കോഴിക്കോടുകാരൻ സുഹൃത്തെ താങ്കൾ ദയവായി കേരള ഹൈകോടതിയിൽ, ഓണം കേരളത്തിന്റെ ദേശിയോത്സവമല്ല എന്നത് തെളിയിച്ചാലും അപ്പോൾ ഞങ്ങൾ ഇത് മാറ്റി എഴുതാം. കേരളസർക്കാരിനെയും ഇന്ത്യൻ ഗവണമെന്റിനെയും ഈ കാര്യം പറഞ്ഞു മനസിലാക്കേണ്ടതാണ്. താങ്കളോ താങ്കളൂടെ അയൽപ്പക്കക്കാരോ ഓണം , കേരളത്തിന്റെ ദേശിയോത്സവമായി ആഘോഷിക്കാത്തതിനെ സംബന്ധിച്ച് മേല്പറഞ്ഞ പ്രസ്താവന അപ്പാടെ മാറ്റാൻ സാധിക്കാത്തതാണ്. വിജ്ഞാനകോശത്തിന്റെ സ്വഭാവം എന്നത് പുതിയത് കണ്ടുപിടിക്കുക എന്നല്ല. -- ജിഗേഷ് സന്ദേശങ്ങൾ  18:25, 31 ഡിസംബർ 2007 (UTC)[മറുപടി]
ഹൈക്കോടതി വിധിക്കനുസരിച്ചു വിക്കിപീഡിയ എഴുതുന്ന ജിഗേഷിനെപ്പോലുള്ളവരെ ഉദ്ദേശിച്ചല്ല ആ കമെൻറ്. ബാക്കി കൂടി പറയാം. ഓണം ദേശീയോത്സവമായി കേരള സർക്കാർ കണക്കാക്കുന്നു (അങ്ങനെയാണെങ്കിൽ) എന്നു പറയലാണ് വിക്കിപീഡിയ നയം. ഇതൊന്നും ജിഗേഷിനെപ്പോലുള്ളവർക്കു മനസ്സിലാവില്ല. വല്ല ഉപ്പോ പുളിയോ എഴുതി കാലക്ഷേപം കഴിക്കുന്നവർക്കും തിരിഞ്ഞുകളിക്കാൻ ഇടം നല്കുന്നതാണ് വിക്കിപീഡിയ. calicuter

ഈ വിഷയം കുഴീന്ന് മാന്തിയെടുക്കുന്നു ,സദയം കഷമിക്കുക. 'കേരളത്തിന്റെ ദേശീയോത്സവം' എന്നത് ഒരു title മാത്രമല്ലേ, അത് അക്ഷരാർത്ഥത്തിൽ പ്രയോഗിക്കാൻ പാടുണ്ടോ. ഉദാഹരണത്തിന് 'ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം' എന്ന് വിക്കിപ്പീഡിയയിൽ എഴുതുന്നത് പൊട്ടതെറ്റല്ലേ, പകരം- ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളം അറിയപ്പെടുന്നു... എന്നല്ലേ എഴുതേണ്ടത്. ഇൻഡ്യാ ഗവണ്മെന്റ് പ്രകാരം ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലേ(തെറ്റാണെങ്കിൽ തിരുത്തുക), നാളെ ആരോ വന്ന് , എല്ലാ ഭാരതീയരും ഹിന്ദിയെ സ്നേഹിക്കുന്നു, സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞാൽ നമുക്കു സഹിക്കുമോ?നിഷ്പക്ഷ ചിന്താഗതിയല്ലേ നമ്മൾ പിന്തുടരേണ്ടത്.English Wikipedia യിലെ ഓണം ഇക്കാര്യത്തിൽ മാതൃകയാണ്. Be Bold നയം അനുസരിച്ച് ഞാൻ മാറ്റിയെഴുതുന്നു..അല്ലേ വേണ്ട നിങ്ങളുടേ അഭിപ്രായം അറിഞ്ഞിട്ടാവാം.3 ദിവസത്തിനുള്ളിൽ മറുപടി ഒന്നുമില്ലേങ്കിൽ മൗനം സമ്മതമായി കണക്കാക്കാമല്ലോ.--Alasan 17:49, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]

എല്ലാ ഭാരതീയരും ഹിന്ദിയെ സ്നേഹിക്കുന്നു, സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞാൽ നമുക്കു സഹിക്കുമോ? എന്ന പ്രയോഗത്തിൽ നിന്നും മനസ്സിലാക്കേണ്ടത് ഓണം മലയാളികളുടെ ദേശീയ ഉൽസവമാണെന്ന് പറയുന്നത് സഹിക്കാനാവുന്നില്ല എന്നാണോ....?? മറ്റൊന്നും ഉദ്ദേശിച്ചല്ല ആ ഒരു പ്രയോഗം കണ്ടതുകൊണ്ട് മാത്രം കമന്റ് ഇട്ടതാണ്, നയം അനുസരിച്ചാണ് പറഞ്ഞതെങ്കിൽ ബീ ഡബിൾ ബോൾഡ് :D ദീപു [deepu] 18:38, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]


float കേരളത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ ധൈര്യമായി മാറ്റിയെഴുതൂ. പിന്നെ മുകളീൽ എഴുതിയതിലെ ഒരു തെറ്റു്

ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ല - കേന്ദ്രസർക്കാർ ഔദ്യോഗികകാര്യങ്ങൾക്കായി ഇം‌ഗ്ലീഷിനൊപ്പം ഉപയോഗിക്കുന്ന ഒരു ഭാഷ മാത്രമാണതു്. ഹിന്ദി മുതലാളീമാർ പറയുന്നതു് കാണാപാഠം പഠിച്ച് മലയാളിക്കും ഇപ്പോ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷ ആയി --Shiju Alex|ഷിജു അലക്സ് 18:42, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]
ദേശീയോത്സവം എന്ന് ഓണത്തെ വിളിക്കുന്നതിൽ അസഹിഷ്ണുതയൊന്നും ഉണ്ടാകേണ്ടതില്ല. ഓണം കേരളത്തിൽമാത്രമാണ്‌ ആഘോഷിക്കപ്പെടുന്നത്. വിപുലമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഓണത്തിന്‌ കേരളീയമായ പ്രാധാന്യമുണ്ട്. ഓണം പോലെ വിഷുവും ക്രിസ്മസ്സും പെരുന്നാളുമൊക്കെ ദേശീയോത്സവമാണെന്നുപറഞ്ഞാൽ തീർന്നു. നമുക്കുള്ളത് നമ്മുടെ എല്ലാവരുടെയുമാണെന്ന് തിരിച്ചറിയാൻ കഴിയണം. ഈ പൊതുബോധത്തിലേക്ക് എത്തിച്ചേരാനുള്ള വിമുഖതയാണ് വർഗ്ഗീയവാദം. ഏത് ഉത്സവത്തിനും മതേതരമായ മുഖമുണ്ട്. ബൗദ്ധപാരമ്പര്യമുള്ള ഓണം ഹിന്ദുമതവുമായി ബന്ധിക്കപ്പെട്ടത് മദ്ധ്യകാലങ്ങളിലാണ്. പിൽക്കാലത്തെപ്പൊഴോ ഉണ്ടായതാകാവുന്ന മഹാബലിഐതിഹ്യം പോലും ഒരു ചതിയുടെയും അതിനെതിരെയുള്ള മനുഷ്യവിജയത്തിന്റെയും ആണ്‌. കാർഷികോത്സവമായ ഓണം ഫ്യൂഡൽ ആഘോഷത്തിൽനിന്നു മാറി മതേതരത്വത്തിന്റെ ആഘോഷമായി മാറുന്ന വീണ്ടെടുപ്പിന്റെ ഒരു ഫോൿ പ്രക്രിയ നടന്നിട്ടുണ്ട്. അത് അനിഷേദ്ധ്യമാണ്‌; ആശാസ്യമാണ്‌. അതിനെ തിരിച്ചുവിടുന്നത് മതേതരത്വത്തെ ഉദ്ദേശിച്ചല്ല. ഓണം കേരളീയരുടെ ഊർജ്ജമായി നിലനിൽക്കുന്നത് പ്രവാസികൾക്കേ അറിയാവൂ. . --തച്ചന്റെ മകൻ 08:19, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി എന്നീ ദേശങ്ങൾ ഉൾപ്പെടുന്ന ഓണനാട്/ ഓടനാട് രാജ്യത്ത് നിന്ന് തൃക്കാക്കരയിലെ ബുദ്ധവിഹാരത്തിലേക്ക് ശിഷ്ടകാലം ജീവിക്കാൻ പോയ ബുദ്ധമതാനുയായിയായ മാവേലി രാജാവിന്റെ ചരിത്രവുമായി ഓണത്തിന് ബന്ധമുണ്ട്. ഇത് കൃഷ്ണ- വൈഷ്ണവ വിശ്വാസങ്ങൾ എത്തുന്നതിനും മുമ്പാ‍യിരുന്നു. ബുദ്ധമതത്തിന്റെ സുവർണ്ണകാലത്തു നിന്ന് മതേതരവത്കരിക്കപ്പെട്ട കേരളീയ പശ്ചാത്തലത്തിലെത്തിയ ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി തന്നെയാണ് പരിഗണിക്കുന്നത്. ഏതെങ്കിലും സെമിറ്റിൿ ആചാരങ്ങൾ ഇപ്പോഴും അതിന്റെ ഭാഗമല്ലല്ലോ. riyazahamed 09:06, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

http://www.kerala.gov.in/history&culture/festivals.htm, ഓണത്തിൽ സെമറ്റിക് പശ്ചാത്തലം കാണാൻ കഴിയാത്തതുകൊണ്ട് ദേശീയോത്സവമായി കണക്കാക്കാൻ കഴിയില്ലന്നാണോ റിയാസ് പറഞ്ഞത്? ഷിജൂ, ഹിന്ദിക്കെന്തോ ഒരു മുൻഗണനയുണ്ട് [1] [2]--പ്രവീൺ:സംവാദം 11:10, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

ആ പറഞ്ഞിരിക്കുന്നതെ ഉള്ളൂ. കെന്ദ്രഗവർണ്മെന്റ് ഔദ്യോഗിക കാര്യങ്ങൾക്കായി ഇം‌ഗ്ലീഷിനൊപ്പം ഉപയോഗിക്കുന്ന ഒരു ഭാഷ. ഇം‌ഗ്ലീഷിനൊപ്പം കേന്ദ്രസർക്കാറിന്റെ ഒഫീഷ്യൽ ലാംഗ്‌വേജുകളിൽ ഒന്ന്. അല്ലാതെ ഹിന്ദി രാഷ്ട്ര ഭാഷ ഒന്നും അല്ല. ഹിന്ദി രാഷ്ട്ര ഭാഷ ആണെന്ന തെറ്റായ പാഠം നമ്മളെ സ്കൂളുകളിലും പഠിപ്പിക്കുന്നുണ്ടു്. --Shiju Alex|ഷിജു അലക്സ് 11:42, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]


@പ്രവീൺ, അങ്ങനെയാണ് പറഞ്ഞതെന്ന് മുകളിലെ വാചകത്തിൽ നിന്നു തോന്നുമോ? ഓണം ഇന്ന് മതേതരവത്കരിക്കപ്പെട്ട ആഘോഷമാണ്. riyazahamed 11:38, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഓണം ദേശീയോത്സവമാണ് എന്ന് എഴുതുന്നതിന് പകരം,'ഓണം ദേശീയോത്സവം എന്ന് അറിയപ്പെടുന്നു' എന്ന് അർത്ഥം വരുന്ന രീതിയിൽ എഴുതണം എന്നാണ് എന്റെ അഭിപ്രായം, അതിന് ആർക്കെങ്കിലും എതിർപ്പുണ്ടോ?--Alasan 16:42, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

എതിർക്കുന്നു. 'വി.എസ്. അച്ചുതാനന്ദൻ കേരള മുഖ്യമന്ത്രി എന്ന് അറിയപ്പെടുന്നു' എന്ന് പറയുമ്പോലെയാണത്. The celebration of Onam as a national festival was taken up on Government initiative in Kerala in 1961 എന്ന് സർക്കാർ സൈറ്റിൽ പറയുന്നുണ്ട്. riyazahamed 16:57, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഒരു സംശയം... അങ്ങനെ ആയതു കൊണ്ടല്ലേ അങ്ങനെ അറിയപ്പെടുന്നത് ..... അതോ വെറുതേ അറിയപ്പെടാൻ വേണ്ടി മാത്രം , അപ്പോൾ അത് കള്ളമാവില്ലേ ?? ദീപു [deepu] 17:11, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഓണം കേരളീയരുടെ ദേശീയോത്സവമാണെന്നതിൽ എനിക്ക് സംശയമൊന്നുമില്ല.
ഹിന്ദിയെ രാഷ്ട്രഭാഷയാക്കുന്നത് മലയാളം വിക്കിയിൽ ഇതാദ്യമല്ല. അത് തെറ്റാണെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാലും നിസ്സാരമട്ടിൽ തള്ളിക്കളയുന്നതാണ് കണ്ടിട്ടുള്ളത്. ഇന്ത്യ എന്ന ലേഖനത്തിൽ ഒരിക്കൽ ഞാൻ ഈ അബദ്ധം മാറ്റാൻ നടത്തിയ തിരുത്തൽ റിവർട്ട് ചെയ്തിരിക്കുന്നത് ഇവിടെ കാണാം. തിരുത്തൽ വിശദീകരിക്കാനാവശ്യപ്പെട്ട് കിട്ടിയ നോട്ടീസിനു മറുപടിയായി സം‌വാദത്തിൽ ഞാൻ കൊടുത്ത വിശദീകരമൊന്നും വിലപ്പോയില്ല. ഏറെ ആഴത്തിൽ വേരൂന്നിയ അന്ധവിശ്വാസമാണെന്നറിയാവുന്നതു കൊണ്ട് പിന്നെ ഞാൻ മിണ്ടാതിരുന്നതേയുള്ളൂ. ഏതായാലും ആ തെറ്റ് ആ ലേഖനത്തിൽ നിന്ന് പിന്നീട് മാറ്റിയിട്ടുള്ളതായി ഇപ്പോൾ മനസ്സിലായി. Georgekutty 17:28, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഏത് മലയാളിക്കാണ് ജോർജ്ജ്കുട്ടിച്ചേട്ടാ അങ്ങനൊരു സംശയം ഉണ്ടാവുക.....?? ബാക്കി കണ്ടതൊക്കെ വിക്കിപ്പീഡിയ നയം :D പിന്നെ ഈ blatant എന്ന വാക്കിന്റെ മലയാളം ഒന്നു പറഞ്ഞു തരുമോ..? ദീപു [deepu] 18:09, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

കേരളത്തിന്റെ ദേശീയോത്സവം,എന്നെഴുതിയാൽ ശരിയാണ്..കാരണം കേരളമണ്ണിൽ പിറവിയെടുത്ത ഉത്സവമായത് കൊണ്ട് തന്നെ പക്ഷെ കേരളത്തിന്റെ ദേശീയോത്സവം, കേരളീയരുടെ ദേശീയോത്സവമാകണം എന്നുണ്ടോ?സൂക്ഷ്മമായ തലത്തിൽ വ്യത്യാസമില്ലേ.... then again ഒറിജിനൽ റിസർച്ചിന് സാധുതയില്ലാത്തത് കൊണ്ട്....... ഐഡിയ!മലയാളികളുടെ ദേശീയോത്സവം എന്നത് തിരുത്തി കേരളത്തിന്റെ ദേശീയോത്സവം എന്നാക്കിയാലോ,ഭൂമിശാസ്ത്ര പരമായ പരിഗണനയിൽ ഓണം ദേശീയോത്സവമാണ് എന്നത് മൂന്ന് തരം.നിഷ്പക്ഷതയുടെ അളവ് ഒരല്പം ഉയർത്താൻ ഈ തിരുത്തലിനു സാധിക്കില്ലേ? --Alasan 20:15, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

ജോർജ്ജുകുട്ടി, [ഇന്ത്യയിലെ] ആ തിരുത്തൽ എന്താണെന്നു വിശദീകരിക്കാൻ ആവശ്യപ്പെട്ട് സംവാദം താളിൽ കുറിപ്പിട്ട് ഒരുമറുപടിയുമില്ലാതെ ഒരാഴ്ചയെങ്കിലും കഴിഞ്ഞാണ് റിവേർട്ടിയത്. തിരുത്തലുകളെല്ലാം ഒന്നൊഴിയാതെ ഇന്ന് നീക്കം ചെയ്യുകയും ചെയ്തിരിക്കുന്നു. Alasan, താങ്കൾ പറയുന്നത് മനസ്സിലാകുന്നില്ല, കേരളീയരുടെ അല്ലങ്കിൽ മലയാളിയുടെ ദേശീയൊത്സവമാണ് ഓണം എന്നുള്ളത് ഒരു വസ്തുതയായാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്--പ്രവീൺ:സംവാദം 01:22, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]
'കേരളത്തിന്റെ ദേശീയോത്സവം' എന്നാണ് വാക്യഘടനയിലെ ശരി. 'കേരളീയരുടെ ദേശീയ പക്ഷി' എന്നു പറയാത്തതു കൊണ്ടു മാത്രം. സാങ്കേതികത മാത്രം riyazahamed 03:27, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]
ദേശീയപക്ഷിയും കേരളീയരും തമ്മിൽ ഒരു ബന്ധവുമില്ല. അതുപോലാണോ ദേശീയോത്സവം? മലയാളികളുടെ/കേരളീയരുടെ മാതൃഭാഷ എന്നല്ലേ കേരളത്തിന്റെ മാതൃഭാഷ എന്നല്ലല്ലോ. blatant POV എന്നത് അലസന്റെ വാദത്തെക്കുറിച്ചാണെങ്കിൽ ശരി--തച്ചന്റെ മകൻ 03:39, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഇത് കേവലം സാങ്കേതികമാണെന്ന് സൂചിപ്പിച്ചല്ലോ. 'മലയാളികളുടെ മാതൃഭാഷ' എന്നു പറയാം. 'മലയാളികളുടെ ഔദ്യോഗിക ഭാഷ' എന്നു പറയില്ലല്ലോ! 'കേരളത്തിന്റെ ഔദ്യോഗിക ഭാഷ' എന്നു വേണം പറയാൻ . ഈ വ്യത്യാസം ശ്രദ്ധിക്കുമല്ലോ. അതു പോലെ 'മലയാളികളുടെ Common Festival‍' എന്നു പറയാം. എന്നാൽ 'മലയാളികളുടെ National Festival' എന്നത് 'സാങ്കേതികമായി' ശരിയല്ല .
1961 മുതൽ കേരള സർക്കാർ ഈ ആഘോഷത്തെ കേരളത്തിന്റെ ദേശീയോത്സവമായി (National festival of the state ) ഔദ്യോഗികമായി പരിഗണിച്ചു വരുന്നുണ്ട്. ഈ അർത്ഥം പ്രകടമാക്കാൻ 'കേരളത്തിന്റെ ദേശീയോത്സവം' എന്നു തന്നെ പറയണം. (ഇന്ത്യയുടെ ദേശീയോത്സവങ്ങളാണ് സ്വാതന്ത്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, ശിശുദിനം തുടങ്ങിയവ.) 'കേരളീയരുടെ പൊതു ആഘോഷമാണ്' എന്നതിന്റെ നിഷേധമാവില്ല 'കേരളത്തിന്റെ ദേശീയോത്സവം' എന്ന സ്ഥാനം പ്രഖ്യാപിക്കൽ. 'കേരളീയരുടെ ഉത്സവം' എന്നത് നൂറു ശതമാനം ശരി. അതിന്റെ മതേതരപ്രാധാന്യത്തെ എടുത്തുകാണിക്കേണ്ടതും ആവശ്യം. ഒപ്പം ഈ 'കേരളത്തിന്റെ ദേശീയോത്സവം' എന്ന ഔദ്യോഗിക സ്ഥാനം കൂടി സൂചിപ്പിക്കണം! riyazahamed 05:11, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]

@Alasan : ... പക്ഷെ കേരളത്തിന്റെ ദേശീയോത്സവം, കേരളീയരുടെ ദേശീയോത്സവമാകണം എന്നുണ്ടോ? ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ഭാരതീയരുടെ സ്വാതന്ത്ര്യദിനാഘോഷം തന്നെ ആണോ സൂക്ഷ്മമായ തലത്തിൽ വല്ല വ്യത്യാസവും വരുന്നുണ്ടോ ? പിന്നെ ഭൂമിശാസ്ത്രപരമായ പരിഗണന മാത്രമേഉള്ളോ ഇത്തരം ആഘോഷങ്ങൾക്ക് ?, അതിന് മുകളിൽ മറ്റെന്തു കാര്യത്തിലാണ് പരിഗണന നൽകേണ്ടത്..?? കേരളമല്ലല്ലോ അവിടെ താമസിക്കുന്ന മനുഷ്യരല്ലേ ഉൽസവവും ആഘോഷങ്ങളുമൊക്കെ നടത്തുകയും പങ്കെടുക്കുകയും ചെയ്യുന്നത്. ദീപു [deepu] 05:44, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]


ചെറിയൊരു ഭേദം: ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്‌[1]. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു.

എന്തുപറയുന്നു?--തച്ചന്റെ മകൻ 05:58, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]

മുകളിൽ പറഞ്ഞിരിക്കുന്നതിനോട് യോജിക്കുന്നു. ദീപു ഭായ്, സ്വാതന്ത്ര്യദിനം മതപരമല്ലാത്തത് കൊണ്ട് എല്ലാ ഭാരതീയരുടെതും സ്വന്തമാണ്. ഓണം അങ്ങനെയാണോ?.ആനക്കും കുതിരക്കും നാല് കാലു എന്ന് പറഞ്ഞിട്ടു എന്തു കാര്യം. കേരളത്തിന്റെ ദേശീയോത്സവം,കേരളീയരുടെ ദേശീയോത്സവം തന്നെയാണെങ്കിൽ പിന്നെ കേരളത്തിന്റെ ദേശീയോത്സവം എന്നെഴുതുന്നതല്ലേ രണ്ട് കൂട്ടർക്കും നല്ലത്. എതിർ വാദക്കാർക്ക് സ്വീകാര്യമാകുകയും ചെയ്യും.കേരളീയരിൽ 44 ശതമാനം അന്യ മതസ്ഥർ ഉണ്ട്,അത് പറഞ്ഞാൽ വർഗ്ഗീയം എന്ന് ലേബലടിക്കും എന്ന് പേടിച്ചിട്ടാണ് 'സൂക്ഷ്മമായ തലത്തിൽ വ്യത്യാസം' എന്ന് വ്യംഗ്യം പറഞ്ഞതു.ഓണത്തിനെ തരം താഴ്ത്തണം എന്നൊന്നും ആരും പറയുന്നില്ല, പകരം തർക്കങ്ങൾക്കിടവരുത്താതെ "ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്' എന്നു തിരുത്താം എന്ന് മാത്രമാണ്. — ഈ തിരുത്തൽ നടത്തിയത് Alasan (സംവാദംസംഭാവനകൾ)

കേരളത്തിൽ മതങ്ങൾ ഉണ്ടായതിനു മുൻപേ തന്നെ ഓണം നിലവിലുണ്ടായിരുന്നു. വ്യാപാരികളെ വർവേൽകുന്ന ഒരു ആഘോഷമായിരുന്ന പൊന്ന്-ഓണം പിന്നീട് നാടു വിട്ടു പോയ രാജാവ് വ്യാപാരികൾക്കൊപ്പം തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആഘോഷിക്കാൻ തുടങ്ങി. ഓണത്തിന് ജാതിയും മതവുമില്ല എന്ന് അക്ഷരാർത്ഥത്തിൽ പറയാവുന്നതാണ്. പക്ഷെ ഒരു വരിക്കുവേണ്ടി കടും പിടുത്തം വേണമെന്നില്ല (പൊതു അവധി ഉണ്ടെങ്കിൽ അതിനർത്ഥം എല്ലാവർക്കും ബാധകമെന്നല്ലേ. ഓണം ആഘോഷിക്കുന്നവർക്ക് മാത്രമല്ലല്ലോ എന്നൊക്കെ ചോദിക്കേണ്ടിവരും തർക്കിക്കാനായി) --Challiovsky Talkies ♫♫ 09:05, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]

കേരളത്തിന്റെ ദേശീയോത്സവം=മലയാളികളുടെ ദേശീയോത്സവം എന്ന് പറയുന്ന കൂട്ടുകാർ എന്ത് കൊണ്ട് ആദ്യത്തേ വാചകത്തെ എതിർക്കുന്നു? ലേഖനത്തിന്റെ നിലവാരത്തെ യാതൊരു രീതിയിലും അത് മോശമായി ബാധിക്കില്ലല്ലോ. ചിലരുടെയെങ്കിലും നെറ്റി ചുളിയുന്നത് ഒഴിവാക്കാൻ ഉപകരിക്കുകയും ചെയ്യും.ഒരു വിട്ടു വീഴ്ച ചെയ്യുന്നതല്ലേ രണ്ടു പക്ഷക്കാർക്കും നല്ലത്.--Alasan 13:16, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഓണം ദേശീയോത്സവമാകുമ്പോൾ മറ്റുള്ള ക്രിസ്തുമസ്സും ബക്രീദും മെയ്ദിനവും മറ്റും ദേശീയോത്സവമാകണം എന്ന് ജനാധിപത്യപരമായ ന്യായങ്ങളാൽ വാദിക്കുന്നവരും മുണ്ട് ഒരു ലേഖനം ഇതു നോക്കൂ — ഈ തിരുത്തൽ നടത്തിയത് 86.96.229.89 (സംവാദംസംഭാവനകൾ)

'കേരളത്തിന്റെ' എന്നാക്കി തിരുത്തി.revert ചെയ്യില്ല എന്ന് പ്രതീക്ഷിക്കുന്നു.--Alasan 16:58, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഞാൻ വരുത്തിയ മാറ്റം റീവെർട്ട് ചെയ്യപ്പെട്ടു. വിശദീകരണമൊന്നും കണ്ടില്ല. ക്രിസ്ത്മസ് ആഘോഷിക്കുന്നത് ക്രൈസ്തവർ, റംസാൻ ആഘോഷിക്കുന്നത് മുസ്ലീംകൾ,പക്ഷെ ഓണം ആഘോഷിക്കുന്നത് മലയാളികൾ!...ഇതാണ് നമ്മുടെ നിഷ്പക്ഷത. ഹൈ‌ക്കോടതി നീണാൽ വാഴട്ടെ! --Alasan 06:25, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

theevravaadikal Online communities hijack cheyyumennu IB reportil undu.ithu athaanu. — ഈ തിരുത്തൽ നടത്തിയത് 208.110.80.250 (സംവാദംസംഭാവനകൾ) 07:04, 29 സെപ്റ്റംബർ (UTC)

@അലസൻ, ഓണം തുടക്കത്തിലേ തന്നെ മതപരമായ ഒരു ഉത്സവം ആയിരുന്നില്ല എന്നതാണ് വസ്തുത. ഇത് താങ്കൾക്ക് മനസ്സിലാവാൻ ഏത് ഭാഷയിലാണ് പറയേണ്ടത്? പുതിയ തിരുത്ത് ഞാൻ രേഖപ്പെടുത്തുന്നുണ്ട്.riyazahamed 12:17, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

അതും Reverted! ഇനി ഞാൻ കൈവിടുന്നു. ഈ താൾ എഡിറ്റ് ചെയ്യപ്പെടരുതെന്ന നിർബന്ധം ഒളിഞ്ഞിരിക്കുന്ന ആർക്കോ ഉണ്ട് ‌riyazahamed 12:50, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഈ ലേഖനത്ത ഐപ്പികളിൽനിന്ന് രക്ഷിക്കൂ--തച്ചന്റെ മകൻ 14:55, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]
ലാസ് വേഗാസിലെ പ്രിയ സുഹൃത്തേ, സം‌വാദത്തിൽ പങ്കെടുത്ത് താങ്കളുടെ ഉപഭോക്തൃനാമത്തിൽ തിരുത്തുകൾ നടത്തിക്കോളൂ! :) riyazahamed 18:41, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

ലേഖനം ഐ.പി. എഡിറ്റിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. --Vssun 05:11, 1 ഒക്ടോബർ 2009 (UTC)[മറുപടി]

ഓണം മലയാളികളുടെ ദേശീയോൽസവം എന്നാക്കിയിട്ടുണ്ട്, ജാതിക്കും മതത്തിനും ഉപരിയായി ഒരു പൊതുബോധം ഓണാഘോഷത്തിനു പിന്നിലുണ്ടെന്ന് കരുതുന്നു. പിന്നെ ചില ന്യൂനപക്ഷങ്ങൾ ആഘോഷിക്കുന്നില്ല എന്ന പരാമർശവും നീക്കിയിട്ടുണ്ട്. ---- ദീപു [deepu] 07:59, 12 ഡിസംബർ 2009 (UTC)[മറുപടി]
പഴയ സം‌വാദം ശ്രദ്ധയിൽപ്പെട്ടപ്പോൾ പ്രതികരിക്കുന്നു എന്നേയുള്ളൂ. മുകളിൽ ഏതാനും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരിക്കുന്നതു പോലെ കേരളത്തിന്റെ ദേശീയോത്സവമെന്നു പറയുന്നതാകും സാങ്കേതികമായി ശരി. എത്നിസിറ്റിയും നാഷണാലിറ്റിയും രണ്ടാണല്ലോ. മൻ‌ജിത് കൈനി 16:14, 21 മാർച്ച് 2010 (UTC)[മറുപടി]
അവലംബമായി കൊടുത്തിരിക്കുന്ന താളിലും National festival of Kerala എന്നാണല്ലോ -- റസിമാൻ ടി വി 15:49, 22 മാർച്ച് 2010 (UTC)[മറുപടി]

ഹൈന്ദവ ആചാരങ്ങൾ മുസ്ലിങ്ങളും ക്രസ്ത്യാനികളും, നേരെ തിരിച്ചും ചെയ്യുന്നതിനാണോ ജാതിക്കും മതത്തിനും ഉപരിയായി ഒരു പൊതുബോധം എന്ന് പറയുന്നത്? അറിയില്ല. ഒന്നറിയാം ഇസ്ലാമികമായി ഓണാഘോഷം നിഷിധ്ദമാണ്. ഇസ്ലാമിൽ മതസൌഹാർദ്ദമില്ല. മനുഷ്യ സൌഹാർദ്ദമെയുള്ളൂ. ഏകദൈവത്തിന്റെ പേരിലല്ലാത്തവരുടെ പേരിൽ നടത്തുന്ന നേർച്ചകളോ വഴിപാടുകളോ കഴിക്കലോ സഹകരിക്കലോ ഇസ്ലാമിൽ നിന്ന് പുറത്ത് പോവാൻ തന്നെ കാരണമാവും. ചുരുക്കി പറഞ്ഞാൽ “അമുസ്ലിമായ അയൽ വാസിക്ക് കറിയിലരക്കാൻ തേങ്ങ കൊടുക്കാം, പക്ഷെ അംബലത്തിൽ ഉടക്കാൻ തേങ്ങ കൊടുക്കാൻ പാടില്ല”--BlueMango ☪ 09:43, 23 മാർച്ച് 2010 (UTC)[മറുപടി]

മഞ്ജിത്, റസിമാൻ, ദീപു, ലഭ്യമായ അവലംബങ്ങളുടെയും വിവരങ്ങൾ പരമാവധി വസ്തുനിഷ്ഠമാവണമെന്ന ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണു 'കേരളത്തിന്റെ ദേശീയോത്സവ'മെന്ന് തിരുത്തിയിരുന്നത്. ഇതിനെക്കുറിച്ചുള്ള ചർച്ചകളും ഉപോത്ബലകമായ സംസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസവും ഇവിടെ കാണാം. വൈകാരിക വാദങ്ങൾ മറിച്ചുള്ള തിരുത്തലുകൾക്ക് കാരണമായത് ഖേദകരമാണു. ‌riyazahamed 18:41, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

ബുദ്ധമതം[തിരുത്തുക]

മലയാളം വിക്കിയിൽ ഒരു പുതിയ വിവാദത്തിനുകൂടി തുടക്കമിടട്ടെ. മലയാളം വിക്കീകാരന്മാർക്ക് എന്താണ് ബുദ്ധമതത്തിനോട് ഇത്ര ആഭിമുഖ്യം എന്നു സംശയം. ഇവിടെ ബുദ്ധമതം പ്രചാരത്തിലുണ്ടായിരുന്നപ്പോൾ ഇവിടത്തെ ജനസംഖ്യ എത്രയായിരുന്നെന്നോ അവരിലാരൊക്കെ, എത്ര ശതമാനം പേർ വടക്കുനിന്നു വന്ന ഒരു പുതിയമതത്തെ ഇന്നത്തെ രീതിയിലുള്ള ഒരു ആശ്ലേഷണത്തിന്റെ രീതിയിൽ സ്വീകരിച്ചിട്ടുണ്ടാവുമെന്നോ അക്കാലത്ത് ഇവിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ ഇന്നത്തേതു പോലെത്തന്നെ ആയിരുന്നിരിക്കുമെന്നോ ജസംഖ്യാവിതരണം ഇതുപോലെ ആയിരുന്നെന്നോ ഒക്കെ ആരെങ്കിലും കരുതുന്നുണ്ടോ! ബുദ്ധമതക്കാരോടൊപ്പം ബ്രാഹ്മണമതക്കാാരും, തദ്ദേശിയഗോത്രങ്ങളുമൊക്കെ ഇവിടെ ഉണ്ടായിരുന്നിരിക്കില്ലേ? ഏറെക്കുറെ അന്നും മൂന്നുകോടിയിലേറെ ജനങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന മട്ടിലാണ് കേരളചരിത്രം ഇവിടെ ചർച്ച ചെയ്യുന്നത്. ശ്രീ വേലായുധൻ പണിക്കശ്ശേരിയെപ്പോലുള്ളവർ കേരളചരിത്രത്തെ പറ്റി പലതും എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും കൂലങ്കഷമായ ചരിത്രഗവേഷണങ്ങൾക്കു ശേഷം നടത്തിയിട്ടുള്ളതല്ല. മറിച്ച് മിക്കവാറും എല്ലാം അദ്ദേഹം ചർച്ചക്കു മുന്നോട്ടു വക്കുന്ന നിഗമനങ്ങൾ മാത്രമാണ്. അത്തരം വാദങ്ങൾക്കൊന്നും സ്വന്തമായി കണ്ടെത്തിയ തെളിവുകൾ ഇക്കൂട്ടർ തരുന്നില്ല. ഉദാഹരണത്തിന് ക്ലിയോപ്പാട്ര കേരളത്തിൽ നിന്ന് റോമാ കച്ചവടക്കാരുടെ കൂടെ കപ്പൽ കയറിപ്പോയ ഒരു സ്ത്രീയാണെന്ന് ഒരു നിഗമനം തന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ടായിത്തന്നെ അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്. പക്ഷെ ആ പുസ്തകത്തിൽ അതിന് തെളിഒവുകൾ നിരത്താനൊന്നും അദ്ദേഹത്തിനായിട്ടില്ല.

അതുകൊണ്ട് സാംസ്കാരികമായും ദൈവവിശ്വാസത്തിന്റേയും ആരാധനാരീതികളുടേയും കാര്യത്തിലും ബഹുസ്വരത സൂക്ഷിക്കുമായിരുന്ന കേരളത്തിന്റെ ചരിത്രപശ്ചാത്തലം കണ്ടെത്താൻ വിക്കീകാരന്മാർ ശ്രമിക്കേണ്ടാതില്ലേ? കുറേക്കൂടി ഗവേഷണത്വരയോടെ ഇവിടെ ചരിത്രവിമർശനം നടത്തുന്ന, സ്വന്തം നിലപാാടുകൾ തെളിവുകളോടെ മുന്നോട്ടു വക്കുന്ന ചരിത്രകാരന്മാരെക്കൂടി (ഉദാ-റൊമില ഥാപ്പർ) വിക്കീകാരന്മാർ അറിയേണ്ടതുണ്ട്---Chandrapaadam 16:01, 8 ജൂലൈ 2011 (UTC)[മറുപടി]

വിക്കന്മാർ സ്വന്തം കണ്ടെത്തലുകൾ വിക്കിയിൽ കയറ്റാൻ പറ്റില്ല എന്നൊരു നയം കൂടിയുണ്ട്.. വിക്കിയിലെ ഒരു ലേഖനവും കൂട്ടിച്ചേർക്കലുകളോ നീക്കം ചെയ്യലോ (ഇവ രണ്ടും അനാവശ്യമല്ല എങ്കിൽ) നിയന്ത്രിച്ചിട്ടില്ല. ഓരോരുത്തർക്കും ലഭിക്കുന്ന പുതിയ വിവരണങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നുമുണ്ട്. ശരിയല്ലാത്തവ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. താങ്കൾക്ക് ഈ വിവരണങ്ങൾ തെറ്റാണെന്നോ വസ്തുതകൾക്ക് നിരക്കാത്തതാണേന്നോ തോന്നുന്നു എങ്കിൽ നീക്കം ചെയ്യാവുന്നതും ആവശ്യമുള്ളവ കൂട്ടിച്ചേർക്കാവുന്നതുമാണ്. --സുഗീഷ് 20:28, 8 ജൂലൈ 2011 (UTC)[മറുപടി]

ചിങ്ങമാസത്തിലെ തിരുവോണത്തിന് ഏതാണ്ട് രണ്ട് മാസങ്ങൾക്കു മുൻപേ കഴിയുന്ന- മിഥുനം 1,2 തിയ്യതികൾ - ഓച്ചിറക്കളി എങ്ങ്നെയാണ് ഓണാഘോഷത്തിന്റെ ഭാഗമാകുന്നത്?--Chandrapaadam 14:54, 22 ജൂലൈ 2011 (UTC)[മറുപടി]


ഓണം കേരളത്തിന്റെ സംസ്ഥാനോൽസവമാണ് എന്നല്ലേ വേണ്ടത്? ദേശീയം എന്നത് ഇന്ത്യയെക്കുറിച്ചു പറയുമ്പോളല്ലേ ഉപയോഗിക്കുന്നത്. വേഴാമ്പൽ-കേരളത്തിന്റെ സംസ്ഥാനപക്ഷി- കേരളത്തിന്റെ ദേശീയപക്ഷി എന്നാരെങ്കിലും പറയാറുണ്ടോ?


ഓണം ഒരു വേറിട്ട ചിന്ത[തിരുത്തുക]

ഓണം ........ നമ്മുടെ പ്രിയപ്പെട്ട ഉത്സവം ..... നേരിന്റെ ....നന്മയുടെ ...സമത്വത്തിന്റെ .....സാഹോദര്യത്തിന്റെ....ഐശ്വര്യത്തിന്റെ ....കൂട്ടായ്മയുടെ....പ്രകൃതി സ്നേഹത്തിന്റെ ......ആഘോഷങ്ങളുടെ......ഉത്സവം...

എലാ മലയാളിക‍ക്കും നല്ല ഓര്മ്മക‍ മാത്രം സമ്മാനിച്ചു കൊണ്ടിരുന്ന ഓണം ഈ അടുത്ത കാലത്തായി മതാടിസ്ഥാനത്തിൽ വര്ഗീയവല്കരിച്ചു ചിത്രീകരിക്കുന്നതായി കണ്ടുവരുന്നു... ഇത് ഹിന്ദുക്കളുടെ ഉത്സവമാണെന്നും അതിനാൽ മറ്റുള്ളവർ അതിൽ താല്പര്യം കാണിക്കേണ്ട ആവശ്യം ഇല്ല എന്നും, ഇത് കേരളത്തിന്റെ ദേശീയോത്സവം ആക്കിയത് തെറ്റാണെന്നും വാദിക്കുന്നവർ.........

തെറ്റിധരികപ്പെടുകയാണോ??

ചില ചിന്തകൾ

  • ഓണം ഹിന്ദുക്കളുടെ ആഘോഷമാണെങ്കിൽ എന്തെ കേരളത്തിൽ മാത്രം ആഘോഷിക്കുന്നു .ഹിന്ദുക്കൾ കേരളത്തിൽ മാത്രമല്ലല്ലോ....
  • മഹാബലി ചക്രവര്ത്തിസയുടെ സ്മരണക്കാണെങ്കിൽ അദ്ദേഹം കേരളീയൻ ആണോ?... അദ്ധേഹത്തിന്റെ അധികാര പരിധി ലോകം മുഴുവൻ വ്യാപിച്ചിരുന്നത് കൊണ്ടല്ലേ വാമനനു സ്വര്ഗ്ഗ വും പാതാളവുമൊക്കെ അളക്കേണ്ടി വന്നത്...
  • അങ്ങനെ വരുമ്പോൾ ഭൂമി ശാസ്ത്ര പരമായി ഓണം കേരളീയരുടെ ഉത്സവമാകുന്നതിനു മഹാബലിക്ക് പങ്കുണ്ട് എന്ന് കരുതാൻ കഴിയുമോ??
  • പരമ്പരാഗതമായി ആഘോഷിച്ചിരുന്ന കൊയ്തുത്സവം ഹിന്ദു സമൂഹം മറ്റുള്ളവരെക്കാൾ കൂടുത ആവേശത്തോടെ ഏറ്റെടുക്കാൻ തയ്യാറായത് ഒരു പക്ഷെ അവര്കിടയിലുള്ള കര്ഷകരുടെ ബാഹുല്യം കൊണ്ടാകാം.
  • കൊയ്തുത്സവം പിന്നീട് വ്യാപാരികളും ഏറ്റെടുക്കുകയായിരുന്നു എന്ന് വേണം കരുതാൻ ...വിദേശ വ്യാപാരികൾ കപ്പലിൽ സ്വർണ്ണവുമായി കേരള തീരത്തോട് അടുക്കുന്നത് ചിങ്ങത്തിൽ ആയതിനാലാണ് പൊന്നിൻ ചിങ്ങം എന്ന പേര് വന്നത് എന്നും കരുതിപ്പോരുന്നു.
  • ഓണത്തിന് മാത്രം പ്രചാരത്തിലുള്ള ഒരുപാട് നാടൻ കളികൾ..... ഓണത്തിനെ എതിര്ക്കുന്നവരുടെ പോലും ഉള്ളിൽ ഓടിയെത്തുന്ന മനോഹരമായ നഷ്ട ബാല്യത്തെ ചെറു വേദനയോടെ ഓര്മിപ്പിക്കുന്ന ഈ നാടൻ കളികളിൾ ഒട്ടു മിക്കതും ഹിന്ദു ആചാരങ്ങളുമായി ഒരു ബന്ധവുമില്ലാതവയാണു.
  • പിന്നെ , ഓണം ഹിന്ദു ആഘൊഷമായതു കൊണ്ടല്ലേ സദ്യ...... ....അല്ലെങ്ങിൽ പിന്നെ എന്ത് കൊണ്ട് മാംസാഹാരം ഓണക്കാലത് പ്രചാരത്തിൽ ഇല്ല ...............,എന്ന് ചോദിക്കുന്നവര്ക്ക് നേരിന്റെ കണ്ണാടി നേരെ പിടിച്ചു നോക്കിയാല ഇതേ വാചകത്തിലെ സത്യത്തെ മറയില്ലാതെ കാണാൻ കഴിയും ....
  • കൊയ്തുത്സവം ആയത് കൊണ്ടല്ലേ സദ്യവട്ടങ്ങൾ ......അല്ലാതെ അസുര രാജാവായ മഹാബലി വെജിറ്റരീയൻ ആയിരുന്നെന്നു ഹിന്ദുക്കൾ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.
  • ഹിന്ദു സഹോദരങ്ങൾ ഓണം അവരുടെ രീതിയിൽ ആഘോഷിക്കുന്നു എന്നത് കൊണ്ട് ഓണത്തിന്റെ പ്രസക്തി ഇല്ലാതാകുമെന്ന് ധരിക്കുന്നവർ ,ഷിയാ മുസ്ലിങ്ങൾ മുഹറം ആഘോഷിക്കുന്നകൊണ്ട് സുന്നികല്ക് മുഹറം വേണ്ട എന്ന് എന്ന് പറഞ്ഞാല സമ്മതിക്കുമോ??


  • അപ്പോൾ ഇത് ഞങ്ങളുടെ ആഘോഷമാണ് എന്ന് വാദിക്കുന്ന വിഭാഗവും ,ഇത് ഹിന്ദുക്കളുടെ ആഘോഷമാണെന്ന് സമ്മദിക്കുന്ന ആൾക്കാരും ഒരുപോലെ തെറ്റിധരിക്കപ്പെടുകയാണോ എന്ന ചോദ്യം അവശേഷിപ്പിച്ചു കൊണ്ട് എല്ലാവര്കും ഐശ്വര്യ പൂര്ണ്ണമായ ഒരു ഓണക്കാലം നേരുന്നു. (Nishad Ashraf)

പ്രിയപ്പെട്ട നിഷാദ്.

കേരളീയരെ സംബന്ധിച്ചെടുത്തോളം 'ഹിന്ദു ഉത്സവം' 'ഇസ്ലാമിക ഉത്സവം' 'ക്രിസ്ത്യൻ ഉത്സവം' എന്ന വർണ്ണനകൾ അർത്ഥശൂന്യമാണല്ലോ. ഉദാഹരണത്തിന്, ക്രിസ്മസ് നമ്മുടെ നാട്ടിൽ എല്ലാവരും ആഘോഷിക്കാറുണ്ട്. എന്നാൽ ക്രിസ്മസ് 'ആചരിക്കുന്നത്' ക്രിസ്ത്യാനികൾ മാത്രമാണ്. ആഘോഷങ്ങളിൽ ഹിന്ദുക്കളും മുസ്ലിമീങ്ങളും പങ്കെടുക്കുന്നത് കൊണ്ട് ക്രിസ്മസ് ഒരു മതേതരോത്സാവമോ ശൈത്യോത്സവമോ ആകുന്നില്ല. അതുപോലെ പൂരം കാണാൻ വരുന്നവരിൽ ഭൂരിപക്ഷവും അഹിന്ദുക്കളാണെന്നാണ് എന്റെ വിശ്വാസം: അതിന്റെ അർഥം പൂരം ഒരു ക്ഷേത്രച്ചടങ്ങല്ല എന്നാണോ? നമ്മുടെ നാട് അങ്ങനെയാണ്, എല്ലാവരും എല്ലാവരുടെയും ഉത്സവങ്ങളിൽ പങ്കുചേരും.

  • ഓണം ഹിന്ദുക്കളുടെ ആഘോഷമാണെങ്കിൽ എന്തെ കേരളത്തിൽ മാത്രം ആഘോഷിക്കുന്നു .ഹിന്ദുക്കൾ കേരളത്തിൽ മാത്രമല്ലല്ലോ* ഈ ലോജിക്ക് പ്രകാരം പൊങ്കൽ, ദീപാവലി എന്നിവ ഹിന്ദു ഉത്സവങ്ങളല്ല എന്ന് നിഗമിക്കേണ്ടിവരും. ചില നാടുകളിലെ ഹിന്ദുക്കൾ മാത്രമേ അവ ആചരിക്കുന്നുള്ളു. എന്നാൽ ആ നാടുകളിൽ അഹിന്ദുക്കൾ അവ ആചരിക്കാറുമില്ല.

എന്നാൽ ഒരു വശം പിടിക്കാതെ തീർത്തും നിഷ്പക്ഷവും യുക്ത്യാത്മകവുമായ നിലപാടെടുത്തതിന് നന്ദി: അങ്ങയെ പോലെയുള്ളർ ഇന്ന് വിരളമാണ്. ധ്രുവീകരിക്കപ്പെടുന്ന ഇന്നത്തെ കേരളസമൂഹത്തെ വീണ്ടെടുക്കാൻ അങ്ങയെപോലെ ചിന്തിക്കാൻ നമുക്കെല്ലാവർക്കും കഴിയണം.

സർവോപരി ഓണം ഒരു ഉത്സവമാണ്. പേമാരികളും കൊടുംമഴയും വഴിമാറി പൊൻവെയിൽ ഭൂമിയിൽ പതിക്കുന്ന വേള. സമ്പത്സമൃദ്ധിയും മംഗളവും നിറഞ്ഞ ഓണാശംസകൾ. നാം നൂറോണങ്ങൾ കാണട്ടെ.

അരവിന്ദൻ Indielov (സംവാദം) 04:29, 13 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ആവശ്യം ഉണ്ടോ?[തിരുത്തുക]

ഈ ലേഖനത്തിൽ പൂക്കളങ്ങളുടെ ഇത്രെ അധികം ചിത്രങ്ങൾ ആവശ്യം ഉണ്ടോ? --അഞ്ചാമൻ (സംവാദം) 10:57, 4 സെപ്റ്റംബർ 2017 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഓണം&oldid=4026409" എന്ന താളിൽനിന്ന് ശേഖരിച്ചത്