ശൈലപുത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൈലപുത്രി
Affiliationശക്തിയുടെ അവതാരം
നിവാസംഹിമാലയം
മന്ത്രംവന്ദേ വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരാം, വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം.
ആയുധംത്രിശൂലം, താമര
Mountനന്തി എന്ന വൃഷഭം

നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. [1]സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമലപുഷ്പവും കാണപ്പെടുന്നു.

ഐതിഹ്യം[തിരുത്തുക]

ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി എന്ന വാക്കിനർത്ഥം. (ശൈലം= പർവ്വതം, ഹിമാലയം.) പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ് ശക്തി രണ്ടാമത് അവതരിച്ചത്. പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു.[2]

പൂർവ്വജന്മത്തിൽ ദക്ഷന്റെ പുത്രിയായ സതിയായിട്ടായിരുന്നു ശൈലപുത്രി അവതരിച്ചത്.

പ്രാർത്ഥന[തിരുത്തുക]

സർവ്വമംഗല മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ[1]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • വാരാണസിയിലെ മർഹിയാ ഘാട്ടിൽ ഒരു ശൈലപുത്രീ ക്ഷേത്രമുണ്ട്.

അവലംബം[തിരുത്തുക]

  1. "Article on Hindu Deities & Mantra -Shailaputri". Retrieved 13 December 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Article on Navadurga: The Nine Forms of Goddess Durga". Retrieved 13 December 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശൈലപുത്രി&oldid=3982431" എന്ന താളിൽനിന്ന് ശേഖരിച്ചത്