മാൽക്കം എക്സ്
| മാൽക്കം എക്സ് | |
|---|---|
മാൽക്കം എക്സ് Malcolm X in March, 1964 |
|
| ജനനം | മാൽക്കം ലിറ്റിൽ 1925 മേയ് 19 ഒമാഹ |
| മരണം | 1965 ഫെബ്രുവരി 21 (പ്രായം 39) ന്യൂയോർക്ക് |
| മരണ കാരണം | വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു |
| ശവകുടീരം | Ferncliff Cemetery |
| മറ്റ് പേരുകൾ | അൽഹാജ് മാലിക് അൽഷഹബാസ് |
| സംഘടന | നാഷൻ ഓഫ് ഇസ്ലാം, മുസ്ലിം മോസ്ക് ഇൻ. ഒർഗനൈസേഷൻ ഓഫ് ആഫ്രോ അമേരിക്കൻ യൂണിറ്റി |
| പ്രചോദനം കൊണ്ടത് | എലിജാ മുഹമ്മദ്, Marcus Garvey |
| പ്രസ്ഥാനം | ബ്ലാക് നാഷനലിസം, പാൻ ആഫ്രികനിസം |
| മതം | നാഷൻ ഓഫ് ഇസ്ലാം, പിന്നീട് ഇസ്ലാം |
| ജീവിത പങ്കാളി | ബെറ്റി (m. 1955) |
| മക്കൾ | അതാല്ലാഹ് ഷഹബാസ് ഖിബില ഷഹബാസ് ഇല്യാസാ ഷഹബാസ്, ജമീല ഷഹബാസ് മലികാ ഷഹബാസ് മലാക് ഷഹബാസ് |
| മാതാപിതാക്കൾ | ഏൾ ലിറ്റിൽ ലൂസി നോർടൻ ലിറ്റിൽ |
| ഒപ്പ് | |
ഒരു ആഫ്രോ അമേരിക്കൻ വിമോചന പോരാളിയായിരുന്നു [1] മാൽക്കം എക്സ് (Malcolm X (
/ˈmælkəm ˈɛks/; May 19, 1925– February 21, 1965)). ക്രിസ്ത്യൻ സുവിശേഷ പ്രസംഗകനും അമേരിക്കയിലെ കറുത്തവരെ ആഫ്രിക്കയിലേക്കു തിരിച്ചുകൊണ്ടു പോകണമെന്ന് (Back to Africa) വാദിക്കുന്ന പ്രസ്ഥാനത്തിന്റെ നേതാവുമായ ഏൾ ലിറ്റിലിന്റെയും ലൂസി നോർടൺ ലിറ്റിലിന്റെയും മകനായി അമേരിക്കയിലെ ഒമഹയിലാണ് മാൽക്കം ജനിച്ചത്[2].പിന്നീട് വെളളക്കാരുടെ ഭീകര സംഘടനയായ കു ക്ലക്സ് ക്ലാൻ സംഘത്തിന്റെ വെടിയേറ്റ് പിതാവ് കൊല്ലപ്പെടുകയും മാതാവിനെ മനോരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തപ്പോൾ അർധ സഹോദരിയുടെ കൂടെ താമസമാക്കാനായി ബാലനായ മാൽക്കം ന്യൂയോർക്കിലെ ഹാലമിലേക്കു പോയി. അവിടെ വെച്ച് മയക്കുമരുന്നിന്റെ വില്പനയും ഉപയോഗവും ഗുണ്ടായിസവും എല്ലാം കൈകാര്യം ചെയ്യുന്ന അധോലോക പ്രവർത്തകനായി വളരെ പെട്ടെന്ന് തന്നെ അദ്ദേഹം മാറി.[3]ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പ്ട്ട് ജയിലിലായ[4] മാൽക്കം, സഹോദരന്റെ നിർബന്ധപ്രകാരം നേഷൻ ഓഫ് ഇസ്ലാമിന്റെസ്ഥാപകനായ എലിജാ മുഹമ്മദിനെ കാണുന്നതോടെയാണ് ,അദ്ദേഹത്തിന്റെ ജീവിതം മാറുന്നത്. പിന്നീട് നാഷന്റെ തീപ്പൊരി പ്രസംഗകനായി[5] മാറിയ മാൽക്കം കറുത്തവർക്കിടയിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ വെള്ളക്കാരെ കടുത്ത ഭാഷയിൽ വിമർശിക്കുമായിരുന്നു.1962 ൽ ഹജ്ജ് കർമ്മത്തിനായി മക്കയിൽ പോയ [6]അദ്ദേഹം നാഷൻ ഓഫ് ഇസ്ലാം യഥാർത്ഥ ഇസ്ലാമിൽ നിന്നും വളരെ അകലെയാണെന്നു മനസ്സിലാക്കി. ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്ന അദ്ദേഹം നാഷനുമായി അകലുകയും ഓർഗനൈസേഷൻ ഓഫ് ആഫ്രോ അമേരിക്കൻ യൂണിറ്റി എന്ന സംഘടന രൂപീകരിച്ച് ഇസ്ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ[7] ഏർപ്പെടുകയും ചെയ്തു.[1] അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ വിമോചകൻ എന്ന തരത്തിലാണ് മാർട്ടിൻ ലൂഥ്ർ കിംഗിന്റെ സമകാലികനായ മാൽക്കം എക്സ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ആത്മകഥ കറുത്ത വർഗ്ഗക്കാരന്റെ വിപ്ലവഗീതമായും വീരഗാഥയായും വാഴ്ത്തപ്പെടുന്നു. ഇതു മലയാളത്തിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്[8].
അവലംബം[തിരുത്തുക]
- ↑ http://malayal.am/taxonomy/term/3582/all
- ↑ http://www.malcolmx.com/index.html
- ↑ http://www.biography.com/people/malcolm-x-9396195
- ↑ http://www.historylearningsite.co.uk/malcolm_x.htm
- ↑ http://www.aavw.org/protest/homepage_malcolmx.html
- ↑ http://middleeast.about.com/od/religionsectarianism/a/me080220b.htm
- ↑ http://topdocumentaryfilms.com/malcolm-x-prince-of-islam/
- ↑ മാൽക്കം എക്സ് :അലക്സ് ഹാലി :വിവർത്തനം : എ പി കുഞ്ഞാമു ,പ്രസാ:ഇസ്ലാമിക് പബ്ലിഷിങ് ഹൌസ്.