ഫലകത്തിന്റെ സംവാദം:വാർത്തയിൽ നിന്ന്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10 m Air rifle ആണ് (100m അല്ല)— ഈ തിരുത്തൽ നടത്തിയത് Irarum (സംവാദംസംഭാവനകൾ)

എന്റെ പിഴ.സ്വർണ്ണം കിട്ടിയ ആഹ്ലാദത്തിൽ എല്ലാം മറന്നു!!!--Anoopan| അനൂപൻ 05:33, 11 ഓഗസ്റ്റ്‌ 2008 (UTC)

വർഷത്തെ അനാഥമാക്കരുത്[തിരുത്തുക]

കമന്റ് ചെയ്ത നിർദേശങ്ങളിൽ
പുതിയ വാർത്തകൾ ചേർക്കുമ്പോൾ പഴയ വാർത്തകൾ ഈ താളിൽ നിന്നും നീക്കം ചെയ്യുക. ഇവിടെ വാർത്തകൾ ചേർക്കുമ്പോൾ ഫലകം:സമകാലികം/മാസത്തിന്റെ പേർ വർഷത്തിന്റെ പേർ]] എന്ന താളിലും കൂടെ ചേർക്കുക.
എന്നത്
പുതിയ വാർത്തകൾ ചേർക്കുമ്പോൾ പഴയ വാർത്തകൾ ഈ താളിൽ നിന്നും നീക്കം ചെയ്യുക. ഇവിടെ വാർത്തകൾ ചേർക്കുമ്പോൾ ഫലകം:സമകാലികം/മാസത്തിന്റെ പേർ വർഷത്തിന്റെ പേർ]] എന്ന താളിലും അതാത് വർഷത്തിന്റെ താളിലും കൂടെ ചേർക്കുക.
എന്നാക്കി മാറ്റിക്കൂടെ? ഇപ്പോൾ 2008 എന്ന പേജും കൂടി സമകാലികത്തോടൊപ്പം പുതുക്കുന്നുണ്ട്. -- സിദ്ധാർത്ഥൻ 17:24, 11 ഓഗസ്റ്റ്‌ 2008 (UTC)

ധൈര്യമായി മാറ്റിയെഴുതൂ.--Anoopan| അനൂപൻ 17:34, 11 ഓഗസ്റ്റ്‌ 2008 (UTC)
മാറ്റിയിട്ടുണ്ട്. -- സിദ്ധാർത്ഥൻ 17:41, 11 ഓഗസ്റ്റ്‌ 2008 (UTC)

പണിമുടക്ക്[തിരുത്തുക]

പണിമുടക്ക്,ബന്ദ്,ഹർത്താൽ പോലുള്ള വാർത്തകൾ പ്രധാനതാളിൽ നൽകേണ്ടതില്ലെന്നെന്റെ അഭിപ്രായം.എല്ലാവരും എന്തു പറയുന്നു? --Anoopan| അനൂപൻ 09:40, 20 ഓഗസ്റ്റ്‌ 2008 (UTC)

ഡേറ്റ്[തിരുത്തുക]

ഇപ്പോ വാർത്തകളിൽ തിയതി വരുന്നില്ലല്ലോ? പ്രധാന പേജിലും തിയതി വരുന്നില്ല. പക്ഷേ, വിക്കി വാർത്തകളിൽ തിയതി വരുന്നുണ്ട്. — ഈ തിരുത്തൽ നടത്തിയത് Rameshng (സംവാദംസംഭാവനകൾ)

വാർത്തയിൽ തിയ്യതി കൊടുക്കാറില്ലെന്ന് തോന്നുന്നു. എന്നാൽ ചരിത്രരേഖയിൽ തിയ്യതി കൊടുക്കാറുണ്ട്. പ്രധാനതാളിൽ മറ്റെവിടെ തിയ്യതി ഉണ്ടായിരുന്നത്? --സാദിക്ക്‌ ഖാലിദ്‌ 05:51, 5 നവംബർ 2008 (UTC)[മറുപടി]

അരിഹന്ത്[തിരുത്തുക]

രാജ്യത്തിനു സമർപ്പിച്ചു എന്നത് പി.ഒ.വി. അല്ലേ? നീറ്റിലിറക്കി എന്നു പോരേ? --Vssun 15:05, 27 ജൂലൈ 2009 (UTC)[മറുപടി]

എങ്ങനെയാണത് പി.ഒ.വി ആകുന്നത്? --Anoopan| അനൂപൻ 15:07, 27 ജൂലൈ 2009 (UTC)[മറുപടി]

സമർപ്പിക്കുക എന്ന വാക്ക് ബഹുമാനത്തോടു കൂടി നൽകുന്നതാണ്‌. വിക്കിപീഡിയയിൽ ഒരു പ്രത്യേകരാജ്യത്തിനു ബഹുമാനം നൽകണമെന്നില്ല (ഇന്ത്യയായിരുന്നാൽ കൂടി). --Vssun 15:11, 27 ജൂലൈ 2009 (UTC)[മറുപടി]

 - പുറത്തിറക്കി എന്നാക്കിയിട്ടുണ്ട് --Anoopan| അനൂപൻ 15:13, 27 ജൂലൈ 2009 (UTC)[മറുപടി]

ഉൽക്കാവർഷം[തിരുത്തുക]

ഉൽക്കാവർഷത്തെക്കുറിച്ചുള്ള വാർത്തക്ക് പ്രധാന താളിൽ വരാനുള്ളത്ര പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല. ഈ വാർത്ത ജ്യോതിശാസ്ത്ര കവാടത്തിൽ ചേർക്കുന്നതാവും ഉചിതം. തൽക്കാലം ആ ഭാഗം കമന്റ് ചെയ്യുന്നു.--Anoopan| അനൂപൻ 18:31, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കവാടത്തിൽ ഓഗസ്റ്റ് മാസത്തെ ജ്യോതിശാസ്ത്രസംഭവങ്ങളുടെ പട്ടികയിൽ ഇപ്പഴേ ഉണ്ട് -- റസിമാൻ ടി വി 18:33, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അവാർഡ്[തിരുത്തുക]

2008-ലെ അവാർഡല്ലേ? --Vssun 16:14, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]

അല്ല.ഇതു കാണുക--Anoopan| അനൂപൻ 16:16, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]

മലയാളി[തിരുത്തുക]

മറ്റുള്ളവരെ വെട്ടിമാറ്റി മലയാളിയായതുകൊണ്ടുമാത്രം ഒരാളെ മാത്രം ഉൾപ്പെടുത്തുന്നതു ശരിയല്ലെന്നു കരുതുന്നു. --Vssun 14:41, 17 നവംബർ 2009 (UTC)[മറുപടി]

2010 ഗ്രാമി[തിരുത്തുക]

2010-ലെ മികച്ച ചലച്ചിത്ര ഗാനമാണോ? മികച്ച ഗാനത്തിനുള്ള 2010-ലെ ഗ്രാമി പുരസ്കാരം ലഭിച്ചു എന്നല്ലേ വേണ്ടത്?.--Vssun 11:49, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട് -- റസിമാൻ ടി വി 11:54, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ഇതിലെ ചിത്രം, വാർത്തയോടൊപ്പം താഴേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 03:39, 1 നവംബർ 2010 (UTC)[മറുപടി]

വാർത്തയുടെ വിജ്ഞനകോശശൈലി[തിരുത്തുക]

ഇത്തരത്തിലുള്ള വാർത്തകൾ ഇവിടെ കൊടുക്കേണ്ടതുണ്ടോ? രാജിവച്ചെങ്കിൽ മാത്രം കൊടുക്കുക. വാർത്തയായാലും പത്രശൈലിയിൽ നിന്ന് വിജ്ഞാനകോശശൈലിയിലല്ലേ ഇവിടെ വരേണ്ടത്?--Vssun (സുനിൽ) 09:53, 6 ജനുവരി 2011 (UTC)[മറുപടി]

ഇല്ല. ഏതൊക്കെ വാർത്തകളാണ് ഇവിടെ വരേണ്ടത് എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. --Anoopan| അനൂപൻ 09:57, 6 ജനുവരി 2011 (UTC)[മറുപടി]

വാർത്തകൾ[തിരുത്തുക]

ഒരു വ്യക്തി പറയുന്ന അഭിപ്രായങ്ങളും മറ്റും ഇവിടെ വാർത്തയായി ചേർക്കേണ്ടതില്ല. --Anoopan| അനൂപൻ 06:26, 7 ജനുവരി 2011 (UTC)[മറുപടി]


ആനുകാലിക സംഭവവികാസങ്ങൾ സംബന്ധിച്ച റിപ്പോർട്ടെന്ന നിലയിൽ ലോകസംഭവഗതികളിൽ നിർണ്ണായകസ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ അഭിപ്രായങ്ങളും വാർത്തകൾ തന്നെ . പ്രാധാന്യമുള്ളവ അത്തരത്തിലുണ്ടെങ്കിൽ അവയെ ഒഴിവാക്കിയതുകൊണ്ടെന്താണ് പ്രയോജനം ? . --Tgsurendran 08:20, 8 ജനുവരി 2011 (UTC)

സ്റ്റെൽത്ത് പോർവിമാനം[തിരുത്തുക]

സ്റ്റെൽത്ത് പോർവിമാനമായ 'ജെ-20' എന്നാൽ സ്റ്റെൽത്ത് സാങ്കേതികവിദ്യയ്ക്കനുസരിച്ച് നിർമിക്കുന്ന യുദ്ധവിമാനമാണ് .അതിനാണ് ഇവിടെ പ്രാധാന്യം--Tgsurendran 10:20, 12 ജനുവരി 2011 (UTC)

വാർത്തയിലെ ചിത്രം[തിരുത്തുക]

ചിത്രം വാര‍ത്തയ്ക്ക് താഴെയാകുന്നു . എൻറെ മാത്രം പ്രശ്നമായിരിക്കുമോ? --Tgsurendran 11:06, 15 ജനുവരി 2011 (UTC)

ഇന്ത്യയുടെ എന്നത് വ്യക്തമാക്കണം.[തിരുത്തുക]

ഇന്ത്യയിലെ ഉപയോക്താക്കളാണ് വിക്കിപീഡിയയിൽ കൂടുതലെങ്കിലും വിക്കിപീഡിയ ഇന്ത്യയുടെ മാത്രമല്ലാത്തതുകൊണ്ട് വാർത്തകളിൽ, ഇന്ത്യയുടെ ദേശീയഗെയിംസ്, ഇന്ത്യയുടെ പ്രധാനമന്ത്രി എന്നിങ്ങനെ വ്യക്തമാക്കി എഴുതുന്നതായിരിക്കും ഉചിതം എന്നു കരുതുന്നു. --Vssun (സുനിൽ) 16:02, 12 ഫെബ്രുവരി 2011 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെയും കേരളത്തിൻറെയും കാര്യത്തിൽ പ്രത്യേക പരിഗണന അന്തർദ്ദേശീയ വിഷയങ്ങളുടെ പ്രാധാന്യം ഒട്ടും കുറ.്ക്കാതെ നൽകാമെന്ന് തോന്നുന്നു. മലയാളം ഇംഗ്ലീഷിനെപ്പോലെ ഒരു ലോകഭാഷയല്ലല്ലോ. --Tgsurendran 10:34, 23 ഫെബ്രുവരി 2011 (UTC)

മറ്റു രാജ്യങ്ങളിലെ സ്ഥാനമാനങ്ങൾ മാത്രം വിശദീകരിച്ചു പറഞ്ഞാൽ പോരെ? (ഉദാ:പാക്കിസ്ഥാൻ പ്രസിഡന്റ്). ഇതു വായിക്കുന്നവർ മലയാളികൾ, വെറുതെ പ്രധാനമന്ത്രി എന്നു പറഞ്ഞാൽ ഇന്ത്യ എന്നു തന്നെയല്ലേ കരുതുക.--റോജി പാലാ 12:03, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

എന്ന വാർത്തയ്ക്ക് അവലംബമായി നൽകിയിരിക്കുന്ന കണ്ണിയിൽ അങ്ങനെ ഒരു കേസിനെക്കുറിച്ചും പറയുന്നില്ലല്ലോ. ഇത്തരം സെൻസിറ്റീവ് വാർത്തകൾ നൽകുമ്പോൾ എഴുതുന്ന വാചകങ്ങൾ കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക. വാർത്ത തൽക്കാലം മറയ്ക്കുന്നു. --Anoopan| അനൂപൻ 06:56, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

checkY ചെയ്തു--അവലംബം ചേർത്തു. ബ്ലോക്കും മാറ്റിയിട്ടുണ്ട്. ഇന്നത്തെ മനോരമ ദിനപത്രത്തിനെ പ്രധാനതാളിലും വാർത്ത കേസ് എന്നായിരുന്നു. ഓൺലൈനിലും അങ്ങനെ തന്നെ.----റോജി പാലാ 07:24, 24 ഫെബ്രുവരി 2011 (UTC)[മറുപടി]
കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളിൽ മാദ്ധ്യമങ്ങൾ അവരുടെ വീക്ഷണകോണിൽ നിന്നും വാർത്തകൾ പടച്ചുവിടാറുണ്ട്. സെൻസേഷണൽ വാർത്തകൾ ഒന്നോ രണ്ടോ ഉറവിടങ്ങൾ കൂടി പരിശോധിച്ച് ചേർക്കാൻ ശ്രമിക്കുക. --Vssun (സുനിൽ) 09:24, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

ലോക്പാൽ ബിൽ[തിരുത്തുക]

2011 അഴിമതി തടയുന്നതിനുള്ള ലോക്പാൽ ബില്ലിന് രൂപം നൽകാൻ പൊതുസമൂഹത്തിൽപ്പെട്ട പ്രമുഖ വ്യക്തികൾ അടങ്ങുന്ന സമിതിക്ക് രൂപം നൽകികൊണ്ടുള്ള വിജ്ഞാപനമിറങ്ങിയതിനെ തുടർന്ന് അണ്ണാ ഹസാരെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ജനലോക്പാൽ ബില്ലിന് രൂപം നൽകുമെന്ന് പ്രതീക്ഷിക്കാം. അതിനാൽ തിരുത്തിയ ഭാഗം നീക്കം ചെയ്യുന്നു. Gazettee Notification താഴെ കൊടുക്കുന്നു.

Following is the text of the Gazettee Notification issued by the government constituting the Joint Drafting Committee comprising ministers and civil society activists to prepare the draft Lok Pal Bill. “The Joint Drafting Committee shall consist of five nominee ministers of the Government of India and five nominees of Shri Anna Hazare (including himself). The five nominee Ministers of the Government of India are as under: Pranab Mukherjee, Union Minister of Finance, P Chidambaram, Union Minister of Home Affairs, M Veerappa Moily, Union Minister of Law and Justice, Kapil Sibal, Union Minister of Human Resource and Development and Minister of Communication and Information Technology and Salman Khursheed, Union Minister of Water Resources and Minister of Minority Affairs. The five nominees of Anna Hazare (including himself) are as under: Anna Hazare, Justice N Santosh Hegde, Shanti Bhushan, Senior Advocate, Prashan Bhushan, Advocate and Arvind Kejriwal. The Chairperson of the Joint Drafting Committee shall be Pranab Mukherjee. The Co-Chairperson of the Joint Drafting Committee shall be Shanti Bhushan. The Convenor of the Join Drafting Committee shall be M Veerappa Moily. The Joint Drafting Committee shall commence its work forthwith and evolve its own procedure to prepare the proposed legislation. The Joint Drafting Committee shall complete its work latest by 30th June, 2011.” --Tgsurendran 17:25, 9 ഏപ്രിൽ 2011 (UTC)

എൻഡോസൾഫാൻ[തിരുത്തുക]

"ലോകവ്യാപകമായി എൻഡോസൾഫാൻ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവാൻ ജനീവയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ നിരോധനത്തെ എതിർക്കുന്ന പ്രസ്താവന ഇന്ത്യ അവതരിപ്പിച്ചു." ഈ വാർത്ത വായിക്കുമ്പോൾ എൻഡോസൾഫാൻ വിഷയം കൈകാര്യം മാത്രമാണ് സമ്മേളനം ചേരുന്നതെന്ന തോന്നലുണടാകില്ലേ? --Tgsurendran 04:35, 26 ഏപ്രിൽ 2011 (UTC)


"ലോകവ്യാപകമായി എൻഡോസൾഫാൻ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവാൻ ജനീവയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ നിരോധനത്തെ എതിർക്കുന്ന പ്രസ്താവന ഇന്ത്യ അവതരിപ്പിച്ചു." ഈ വാർത്തയും തെറ്റാണ്. ഇന്നാണ് എൻഡോസൾഫാൻ പ്രശ്നം സമ്മേളനത്തിൽ ചർച്ചയ്ക്ക് വരിക. സമ്മേളനത്തിൻറെ ഭാഗമായി ഏഷ്യാ പസഫിക് രാജ്യങ്ങളുടെ യോഗത്തിൽ തയ്യാറാക്കിയ കരടിലാണ് നിരോധനത്തെ എതിർക്കുന്ന പ്രസ്താവന ഇന്ത്യ അവതരിപ്പിച്ചത്. --Tgsurendran 08:11, 26 ഏപ്രിൽ 2011 (UTC)

ഈ വാർത്ത ഞാൻ ഒരിക്കൽ ഒഴിവാക്കിയതാണ്. പിന്നെ ആരാണത് വീണ്ടും ചേർത്തത് എന്നറിയില്ല. --Anoopan| അനൂപൻ 08:12, 26 ഏപ്രിൽ 2011 (UTC)[മറുപടി]

ഒഴിവാക്കുന്നതിൻറെ കാരണം സംവാദം താളിൽ ഉൾപ്പെടുത്തിയാൽ ആവർത്തനം ഓഴിവാകില്ലേ. --Tgsurendran 08:21, 26 ഏപ്രിൽ 2011 (UTC)

ഹർത്താൽ[തിരുത്തുക]

ഹർത്താൽ വാർത്ത എന്തുകൊണ്ടാണ് ഓഴിവാക്കിയത്. --Tgsurendran 08:01, 26 ഏപ്രിൽ 2011 (UTC)

രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഹർത്താൽ പോലുള്ള കാര്യങ്ങൾ(അത് എന്തിന്റെ പേരിലായാലും പ്രധാന താളിൽ വരേണ്ടുന്നത്ര പ്രാധാന്യമുള്ള കാര്യമാണെന്ന് കരുതുന്നില്ല. അതു കൊണ്ടാണ് ഒഴിവാക്കിയത്. --Anoopan| അനൂപൻ 08:04, 26 ഏപ്രിൽ 2011 (UTC)[മറുപടി]


കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന ഓന്നാണ് സംസ്ഥാനത്ത് നടക്കുന്ന ഹർത്താൽ. ആരു നടത്തുന്നു, എന്തിനു നടത്തുന്നു എന്നതല്ല ഇവിടെ കണക്കിലെടുക്കേണ്ടത്.. പ്രധാന താളിൽ വരേണ്ടുന്ന പ്രാധാന്യം അതിനുണ്ടെന്ന് കരുതുന്നു. --Tgsurendran 08:19, 26 ഏപ്രിൽ 2011 (UTC)

ഇതേ പോലുള്ള സംഗതികൾ വിക്കിന്യൂസിൽ ആകാം. വിക്കിപീഡിയയിൽ ആവശ്യയമില്ല. കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന ഓന്നായത് കൊണ്ട് വിക്കിപീഡിയയിൽ വരണം എന്നില്ല. കാരണം വിക്കിപീഡിയ ഒരു ന്യൂസ് ചാനലോ ,പത്രമോ അല്ല. വാർത്തകൾ അറിയിക്കാനുള്ള ഇടവും അല്ല വിക്കിപീഡിയ. --ഷിജു അലക്സ് 08:33, 26 ഏപ്രിൽ 2011 (UTC)[മറുപടി]


"വാർത്തയിൽ നിന്ന്" വാർത്തകൾ അറിയിക്കാനുള്ളതല്ലെങ്കിൽ ഓഴിവാക്കുകയല്ലേ നല്ലത്. "വാർത്തയിൽ നിന്ന്" എന്ന ബോക്സ് ഉള്ളിടത്തോളം പ്രാധാന്യമുള്ള വാർത്തകൾ നൽകാതിരിക്കുന്നത് ശരിയല്ല. വിക്കിന്യൂസ് എന്ന പോർട്ടൽ ആരംഭിക്കാനുള്ള നിർദ്ദേശം മുൻപ് വച്ചിരുന്നു. --Tgsurendran 09:53, 26 ഏപ്രിൽ 2011 (UTC)

അങ്ങനെ അല്ല അതിനെ സമീപിക്കേണ്ടത്. ഒരു ലേഖനത്തെ സംബന്ധിച്ചുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള ആനുകാലിക വാർത്ത ആവാം. അത് പക്ഷെ അതിന്റെ പേരിൽ നടത്തുന്ന ഹർത്താലിനെ കുറിച്ചൊക്കെ ആവുമ്പോൾ അതിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നു. എന്റോസൾഫാനെ കൂടി സംബന്ധിക്കുന്ന സമ്മേളനത്തെകുറിച്ച് ആകാം, അതിനെ സംബന്ധിച്ച് കെന്ദ്രസർക്കാരിന്റെ ഔദ്യോഗികനയം ആകാം. പക്ഷെ അതിനു പകരം വാർത്ത ഹർത്താലിനെ കുറിച്ച് ആകുമ്പോൾ അതിന്റെ ഉദ്ദേശം തന്നെ മാറിപ്പോകും. --ഷിജു അലക്സ് 10:13, 26 ഏപ്രിൽ 2011 (UTC)[മറുപടി]


ലേഖനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ചുള്ള ആനുകാലിക വാർത്തകളാണ് ഇവിടെ നൽകാൻ ഉദ്ദേശിച്ചിരുന്നതെങ്കിൽ അക്കാര്യം വ്യക്തമാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അത്തരമൊരു ഗൈഡൻസ് നൽകാൻ താല്പര്യം. --Tgsurendran 10:22, 26 ഏപ്രിൽ 2011 (UTC)

അവലംബം[തിരുത്തുക]

വാർത്തകൾക്ക് അവലംബം നിർബന്ധമായും ചേർക്കാൻ ശ്രമിക്കുക. അവ, <noinclude> </noinclude> എന്നീ ടാഗുകൾക്കിടയിലായി നൽകുകയാണെങ്കിൽ അവ പ്രധാന താളിൽ വരാതിരിക്കുകയും ഫലകത്തിന്റെ താളിൽ മാത്രം ദൃശ്യമാകുകയും ചെയ്യും. --Vssun (സംവാദം) 21:23, 7 ഡിസംബർ 2011 (UTC)[മറുപടി]

പിന്തുടരാം.--റോജി പാലാ (സംവാദം) 02:41, 8 ഡിസംബർ 2011 (UTC)[മറുപടി]
ഈ താളിൽ വാർത്തകൾക്ക് അവലംബം വേണമെന്നില്ലെന്ന് കരുതുന്നു. ഇതേ വാർത്തകൾ മാസ ഫലകത്തിൽ ചേർക്കുന്നുണ്ടല്ലോ. അവിടെ അവലംബം നൽകിയാൽ മതി. --അനൂപ് | Anoop (സംവാദം) 05:44, 16 ജനുവരി 2012 (UTC)[മറുപടി]
float --Vssun (സംവാദം) 16:26, 16 ജനുവരി 2012 (UTC)[മറുപടി]

ലോകഭൂപടം[തിരുത്തുക]

"ചാർമിനാർ ലോക ഭൂപടത്തിൽ സ്ഥാനം നേടി" ഇവിടെ ലോകഭൂപടം എന്നതിന്റെ ഉദ്ദേശ്യം എന്താണ്? --Vssun (സംവാദം) 15:13, 13 ജനുവരി 2012 (UTC)[മറുപടി]

hotcat ഉപയോഗിച്ച് ചേർക്കണ്ട എന്നാണോ ? വേറൊരു സംശയം കൂടി : വാർത്തയിൽ നിന്ന്, രാജ്യത്തെ ഭീകരവിരുദ്ധ കേന്ദ്രത്തിന് സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി അനുമതി നൽകി. - രാജ്യത്തെ ഭീകരവിരുദ്ധ കേന്ദ്രം എന്നത് പിടികിട്ടിയില്ല ഒരു കൺഫ്യൂഷൻ- ?-Fotokannan (സംവാദം) 07:25, 16 ജനുവരി 2012 (UTC)[മറുപടി]

അവലംബമായി നൽകിയ വാർത്തയിൽ വിശദവിവരങ്ങളുണ്ട്.--റോജി പാലാ (സംവാദം) 07:29, 16 ജനുവരി 2012 (UTC)[മറുപടി]

സ്വർണ്ണത്തിന്റെ വില[തിരുത്തുക]

സ്വർണ്ണത്തിന്റെ വില കൂടുന്നതും കുറയുന്നതുമൊന്നും വിക്കിപീഡിയയിലെ പ്രധാന വാർത്തകളിൽ ഉൾപ്പെടുത്തേണ്ടതല്ലെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 05:43, 19 ജൂൺ 2012 (UTC)[മറുപടി]