പങ്കജ് കപൂർ
| പങ്കജ് കപൂർ | |
|---|---|
| ജനനം | 1954 മേയ് 29 |
| ഉദ്യോഗം | നടൻ, സംവിധായകൻ, തിരക്കഥകൃത്ത് |
| സജീവം | 1976–ഇന്നുവരെ |
| ജീവിത പങ്കാളി | നീലിമ അസീം (1975–1984) സുപ്രിയ പതക്ക് (1986–present) |
| മക്കൾ | ഷാഹിദ് കപൂർ, രുഹാൻ, സനാഹ |
ഒരു ഇന്ത്യൻ ചലച്ചിത്ര-നാടക-ടെലിവിഷൻ നടനും, സംവിധായകനും, തിരക്കഥാക\കൃത്തുമാണ് പങ്കജ് കപൂർ. രണ്ടുതവണ ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
1954-ൽ ജനനം. 1973-ൽ ഡൽഹിയിൽനിന്നും എൻജിനീറിങ്ങിൽ ഉയർന്ന മാർക്കോടെ ബിരുദം നേടി. അതിനുശേഷം ഡൽഹിയിലെ നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ പഠനത്തിനു ചേർന്നു. 1976 മികച്ച നടനുള്ള പുരസ്ക്കാരം നേടിക്കൊണ്ട് എൻ.എസ്.ഡിയിൽ നിന്നും വിജയിച്ചു.
ആദ്യകാലത്ത് നാടകങ്ങൾ മാത്രമായിരുന്നു പ്രവർത്തന മേഘല. റിച്ചാർഡ് ആറ്റർബെറൊയുടെ ഗാന്ധി -യിൽ അഭിനയിക്കുന്നതോടുകൂടി സിനിമയിലും ശ്രദ്ധേയനായി. 74-ഓളം നാടകങ്ങളും, ടെലിവിഷൻ പരമ്പരകളും സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചലച്ചിത്രം ശ്യാം ബെനഗൽ സംവിധാനം നിർവഹിച്ച ആരോഹൻ (1982) ആയിരുന്നു. അതിനുശേഷം പ്രസിദ്ധമായ ഗാന്ധി എന്ന ഇംഗ്ലീഷ് ചിത്രത്തിൽ മഹാത്മാ ഗാന്ധിയുടെ സെക്രട്ടറി പ്യാരെലാലിന്റെ കഥാപാത്രം അവതരിപ്പിച്ചു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മഹാത്മാ ഗാന്ധിയുടെ ശബ്ധം നൽകിയതും ഇദ്ദേഹമാണ്.
സമാന്തര സിനിമകളിൽലും സജീവമായിരുന്നു. ശ്യാം ബെനഗൽ സംവിധാനം ചെയ്ത് മൻഡ്ഡി (1983), കുന്ദൻ ഷായുടെ ജാനേ ബി ദോ യാരോ, മൃണാൾ സെന്നിന്റെ ഖന്ധാർ (1984) വിധു വിനോദ് ചോപ്രയുടെ കാമോഷ് (1985), മണിരത്നം സംവിധാനം ചെയ്ത റോജ, എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.
1989-ൽ രാഖ് എന്ന ചിത്രത്തി മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി.[1] 1991-ൽ ഏക്ക് ഡോക്റ്റർ കി മോത്ത് എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ജൂറുയിടെ പ്രത്യേക പരാമർശം ലഭിച്ചു.[2] 2003-ൽ വിശാൽ ഭരദ്വാജ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ മക്ക്ബൂൽ എന്ന ചിത്രത്തിന് ഏറ്റവും മികച്ച സഹനടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.[3] നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം മോസം (2011).
[തിരുത്തുക] പ്രധാന ചലച്ചിത്രങ്ങൾ
[തിരുത്തുക] നടൻ എന്ന നിലയിൽ
- ആരോഹൺ (1982)
- ഗാന്ധി (1982)
- ജാനേ ബി ദോ യാരോ (1983
- മൻഡ്ഡി (1983)
- മോഹൻ ജോഷി ഹാസിർ ഹോ (1984)
- ചമേലി കി ശാദി(1986)
- ഏക് രുകാ ഹുവാ ഫൈസ്ലാ (1986) (TV adaptation of 1957 film "12 Angry Men")[4]
- ജൽവ (1987)
- യെ വോ മൻസിൽതോ നഹിൻ (1987) | Rohit, a student leader
- രാഖ് (1989)
- ഏക്ക് ഡോക്റ്റർ കി മോത്ത് (1991)
- റോജ (1992)
- റാം ജാനേ (1995)
- റൂയി കാ ബോജ് (1997)[5]
- മേൻ പ്രേം ദിവാമി ഹൂൺ (2003)
- മക്ക്ബൂൾ (2003)(Abbaji)
- സെഹർ (2004)
- ദസ് (2005)
- ദരം (2007)
- ദി ബ്ലൂ അംബ്രല്ല (2007) |Ram
- ഹല്ലാ ബോൽ (2007)
- ചാല മുസാദി ഓഫീസ് ഓഫീസ് (2011)
- കഹാം കഹാം സെ ഗുസർ ഗയേ (2011)
[തിരുത്തുക] സംവിധായകൻ എന്ന നിലയിൽ
- മോസം (2011)
[തിരുത്തുക] പുരസ്ക്കാരങ്ങൾ
- 1989 ദേശീയ ചലച്ചിത്ര പുരസ്കാരം - മികച്ച സഹനടൻ - രാഖ്
- 1990: ഫിലിംഫെയർ അവാർഡ് - നാമനിർദേശം - മികച്ച സഹനടൻ - രാഖ്
- 1991: ദേശീയ ചലച്ചിത്ര പുരസ്കാരം - ജൂറിയുടെ പ്രത്യേക പുരസ്ക്കാരം - ഏക്ക് ഡോക്റ്റർ കി മോത്ത്
- 2004 ദേശീയ ചലച്ചിത്ര പുരസ്കാരം - മികച്ച സഹനടൻ - മക്ക്ബൂൽ
- 2005: ഫിലിംഫെയർ അവാർഡ് - മികച്ച നടൻ ക്രിറ്റിക്ക്സ് - മക്ക്ബൂൽ
- 2006: ഫിലിംഫെയർ അവാർഡ് - നാമനിർദേശം - മികച്ച വില്ലൻ - ദസ്
- 2007-08 Journalist Association of India - മികച്ച നടൻ [6]