വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് സുരേഷ് ഒബ്രോയ്. (Suresh Oberoi (Hindi: सुरेश ओबेरॉय, ജനനം: ഡിസംബർ 17, 1946)[1] ബോളിവുഡ് ചലച്ചിത്രനടനായ വിവേക് ഒബ്രോയുടെ പിതാവുകൂടിയാണ് ഇദ്ദേഹം. അദ്ദേഹം ജനിച്ചത് ഇപ്പോഴത്തെ പാക്കിസ്ഥാനിലെ ക്വെറ്റ എന്ന സ്ഥലത്താണ്. [2]. 1987 ലെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കൾ അമൃതസറിലേക്കും പിന്നീട് ഹൈദരാബാദിലേക്കും താമസമാക്കി. തന്റെ അഭിനയജീവിതത്തിൽ അദ്ദേഹം 135 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ