നാഗേഷ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നാഗേഷ് | |
|---|---|
![]() നാഗേഷ് 2005ൽ |
|
| ജനനം | സി.കൃഷ്ണ റാവു ഗുണ്ടു റാവു 1933 സെപ്റ്റംബർ 27 ധാരാപുരം, ഈറോഡ് ജില്ല, മദ്രാസ് സംസ്ഥാനം[1], India |
| മരണം | 2009 ജനുവരി 31 (പ്രായം 75) ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
| ഉദ്യോഗം | ചലച്ചിത്ര നടൻ |
| സജീവം | 1958- 2009 |
| ജീവിത പങ്കാളി | റെജീന [2] |
| പുരസ്കാരങ്ങൾ | 1974 കലൈമാമണി 1994 നമ്മവർ തമിഴ് നാട് സംസ്ഥന സർക്കാർ അവാർഡ് |
നാഗേഷ് (തമിഴ്:நாகேஷ்) (യഥാർത്ഥ നാമം:സി.കൃഷ്ണ റാവു ഗുണ്ടു റാവു,1933-2009) പ്രസിദ്ധനായ ഒരു തമിഴ് ചലച്ചിത്ര നടനാണ്. തമിഴ് ചലച്ചിത്രലോകത്തെ ഏറ്റവും പ്രമുഖരായ ഹാസ്യതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. തമിഴ്നാട്ടിലെ ധാരാപുരത്ത് ഒരു കന്നഡ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സിനിമാലോകത്തേയ്ക്ക് വരുന്നതിനു മുൻപ് റെയിൽവേ ക്ലർക്കായിരുന്നു. 1958 മുതൽ 2008 വരെ ഇദ്ദേഹം 1000-ൽ പരം സിനിമകളിൽ അഭിനയിച്ചു. പ്രസിദ്ധ ഹാസ്യതാരമായിരുന്നുവെങ്കിലും നഗേഷിന്റെ വ്യക്തിജീവിതം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു[3] അദ്ദേഹം നായകനായി അഭിനയിച്ച് സെർവർ സദാനന്തം എന്ന ചിത്രം അദ്ദേഹത്തിന്റേ തന്നെ കഥയാണെന്ന് പറയപ്പെടുന്നു.
[തിരുത്തുക] അവലംബം
- ↑ http://economictimes.indiatimes.com/ET_Cetera/Comedy_king_Nagesh_breathes_his_last/articleshow/4057936.cms
- ↑ http://www.dinamalar.com/fpnnews.asp?News_id=2901
- ↑ Financial stress and decline Nagesh's career witnessed a decline from the mid-1970s onwards. He was plagued by personal problems.quoted from Nagesh's biography http://popcorn.oneindia.in/artist-biography/9393/1/nagesh.html.
