നെന്മാറ വല്ലങ്ങി വേല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവമാണ് നെന്മാറ - വല്ലങ്ങി വേല എന്നറിയപ്പെടുന്നത്. നെന്മാറ, വല്ലങ്ങി ഗ്രാമപ്രദേശക്കാർ ചേർന്നു നടത്തുന്ന ഒരുത്സവമാണിത്.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകൾ
കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങിയ ഒട്ടേറെ നാടൻ കലാരൂപങ്ങൾ ഉത്സവസമയത്ത് അരങ്ങേറുന്നു. സമാപനദിന (വേല) ത്തിൽ നെറ്റിപ്പട്ടം കെട്ടിയ മുപ്പതോളം ആനകൾ എഴുന്നള്ളത്തിന് അണിനിരക്കുന്നു. കാഴ്ചപ്പെരുമയിൽ തൃശ്ശൂർ പൂരം മാത്രമാണ് നെന്മാറ വല്ലങ്ങിവേലയെ അതിശയിക്കുന്നത്. ഇത് നടക്കുന്നത് പാലക്കാട് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്ന നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലാണ്.
[തിരുത്തുക] എത്തിച്ചേരാൻ
- ഏറ്റവും അടുത്തെ എയർപോർട്ട് - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കോയമ്പത്തൂർ വിമാനത്താവളം
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ പാലക്കാട് , തൃശ്ശൂർ , കൊല്ലങ്കോട്.
[തിരുത്തുക] ദൂരം
- കൊച്ചി എയർപോർട്ടിൽ നിന്ന് തൃശ്ശൂർ വരെ 55 km. തൃശ്ശൂർ നിന്ന് നെന്മാറ വരെ 48 km.
- കോയമ്പത്തൂർ എയർപോർട്ടിൽ നിന്ന് പാലക്കാട് വരെ 60 km. പാലക്കാട് നിന്ന് നെന്മാറ വരെ 28 km.
[തിരുത്തുക] ഇത് കൂടി കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||||