ഉള്ളടക്കത്തിലേക്ക് പോവുക

നെന്മാറ വല്ലങ്ങി വേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nemmara Vela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെന്മാറ വല്ലങ്ങി വേല
തരംHindu
അനുഷ്ഠാനങ്ങൾTemple Festival, Vedikettu, Melam, Aanapanthal
തിയ്യതിApril 3
ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം

പാലക്കാട് ജില്ലയിലെ നെന്മാറയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് നെന്മാറ - വല്ലങ്ങി വേല. നെന്മാറ, വല്ലങ്ങി ഗ്രാമപ്രദേശക്കാർ ചേർന്നു നടത്തുന്ന ഒരുത്സവമാണിത്.

വിശ്വാസം

[തിരുത്തുക]

പാലക്കാടു ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങൾ ചേരുന്ന കുടകരനാട്. മലയാളമാസം മീനം ഒന്ന് മുതൽ ഇരുപത് വരെയാണ് നെന്മാറ-വല്ലങ്ങി വേലക്കാലം

നെന്മാറ ദേശത്തിന്റെ വേല മന്നം മൂലസ്ഥാനം വേട്ടക്കൊരുമകൻ ക്ഷേത്രം എന്നി പ്രധാന സ്ഥലങ്ങളിലാണ് നടക്കുന്നത്. ദേശാസ്ഥ്നിയായ മൂപ്പിൽ നായർ നെല്ലിക്കുളത്ത് മലയിൽ തപസു ചെയ്തു കൊണ്ടു വന്നതാണ് ഇവിടുത്തെ ഭഗവതി സാന്നിധ്യം എന്നാണ് വിശ്വാസം. സംപ്രീതയായ ആദിപരാശക്തി മൂപ്പിൽ നായരുടെ അഭ്യര്ത്ഥന മാനിച്ചു ദേശത്തേക്കു വന്നു തന്റെ കുട കരയിൽ വെച്ച് അടുത്തുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങി. കുട പൊക്കാൻ ശ്രമിച്ചെങ്കിലും അത് പൊക്കാൻ കഴിഞ്ഞില്ല. പിന്നീട് ദേവപ്രശ്നം നടത്തിയപ്പോൾ ദേവീസാന്നീധ്യം ഉണ്ടെന്നും ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിക്കണമെന്നും തീർപ്പായി. ആ പ്രദേശമാണ് ഇപ്പോഴുത്ത മൂല സ്ഥാനം. മന്നതും, വേട്ടക്കൊരു മകൻ സ്ഥാനത്തും ഭഗവതി സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. മൂലസ്ഥാനത്തെ ദേവിയെ നെന്മാറ നെല്ലിക്കുളങ്ങരയിൽ പുനഃപ്രതിഷ്ടിച്ചതാണ് ഇപ്പോഴത്തെ നെല്ലിക്കുളങ്ങരെ ഭഗവതി ക്ഷേത്രം.

വല്ലങ്ങി ദേശത്തിന്റെ വേല തുടങ്ങുന്നത് ശിവക്ഷേത്രത്തിൽ നിന്നാണ്. പിന്നീട് പഞ്ചവാദ്യത്തോടെ മന്നതിൽ എത്തിചേരുന്നു തുടർന്ന് കുടമാറ്റം. പിന്നീട് ശ്രി കുറുംബ ഭഗവതിയെ പ്രാർത്ഥിച്ചു നഗര പ്രദക്ഷിണം വെച്ച് പാണ്ടി മേളത്തോടെ പന്തലിൽ അണിനിരക്കുന്നു. പിന്നീട് കുടമാറ്റം. കുടമാറ്റത്തിനുശേഷം നെല്ലികുളത്തിയമ്മയെ ദർശിക്കാൻ കാവുകയറുകയും പ്രദ്ദക്ഷീണം വെച്ച്, ആൽത്തറയിൽ എത്തി ചേര്ന്ന് പ്രശസ്തമായ ആൽത്തറമേളം അരങ്ങേറു കയും ചെയ്യുന്നു.

കൂറയിടിൽ ചടങ്ങോടെയാണ്  നെന്മാറ വേലക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് ഉള്ള ഇരുപത് ദിവസവും ദാരിക നിഗ്രഹം (കളം) പാട്ടുണ്ടാകും. വനത്തിൽ വെച്ച് ഭദ്രകാളി ദാരികനെ എതിരിട്ടതിന്റെയും ഒടുവിൽ നിഗ്രഹിച്ചതിന്റെയും, തുടർന്ന് നടന്ന ആഘോഷങ്ങളുടെയും ഓർമ്മയ്യായാണ് നെന്മാറ വേല നടത്തുന്നത്. കണ്യാർകളിയും ഒൻപതാം നാളിലെ വലിയ കുമ്മാട്ടിയും വേലയുടെ പ്രധാന ചടങ്ങുകളാണ്. പത്താം ദിവസമാണ് കരിവേല നടക്കുന്നത്. മീനം പത്തൊമ്പതിനാണ് ആണ്ടിവേല നടക്കുന്നത്. മീനം ഇരുപതിന്‌ പുലർച്ചെ അഞ്ചുമണിയോടെ വാളുകടയൽ എന്ന ചടങ്ങോടെയാണ് നെന്മാറ വേല തുടങ്ങുന്നത്. വലിയോല വായന, കോലം കയറ്റൽ, പറയ്യെഴൂന്നള്ളത്ത്, ആണ്ടിപ്പട്ടു എന്നിവയാണ് തുടർന്നുള്ള ചടങ്ങുകൾ. തിടമ്പ് ആവാഹനം കഴിഞ്ഞാൽ നെന്മാറ മന്നത്തെ നൂറുകണക്കിന് വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം ഉണ്ടാം. പതിനൊന്നു ആനകൾ അണിനിരക്കുന്ന ഘോഷയാത്ര മൂലസ്ഥാനത്തും വേട്ടക്കൊരുമകൻ കോവിലിലും ചെന്ന് ദർശനം നടത്തും. തുടർന്ന് നെന്മാറയുടെ വീഥികളിലൂടെ സഞ്ചരിച്ചു ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. ഇതേസമയത് തന്നെ വല്ലങ്ങി ദേശത്തു നിന്നും ഇതേപോലൊരു എഴുന്നെള്ളിപ്പ് വന്നു ചേരും. (നെന്മാറ വല്ലങ്ങി വേലകൾ ഒന്നിച്ചു കുടമാറ്റം നടക്കുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം) തുടർന്നാണ് ചെമ്പട കൊട്ടി നെല്ലികുളങ്ങര ഭഗവതിക്ക് മുൻപിൽ കുടമാറ്റം നടക്കുന്നത്. ഏകദേശം നാലുമണിയോടെയാണ് നെന്മാറ- വല്ലങ്ങി ദേശക്കാരുടെ ആദ്യ വെടിക്കെട്ട് നടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] പാണ്ടിമേളവും, തായമ്പകയും, പഞ്ചവാദ്യവും രാത്രിവരെ ഉണ്ടാകും. പുലർച്ചെ മൂന്നു മുതൽ ആറുവരെ നടക്കുന്ന രണ്ടാമത്തെ വെടിക്കെട്ടും പ്രസിദ്ധമാണ്. വേലച്ചമയങ്ങളും, വെടിക്കെട്ടും ആചാരങ്ങളും കാണുവാനും പങ്കെടുക്കുവാനും അന്യ സംസ്ഥാനത്തു നിന്നുപോലും ഭക്തർ എത്തും എന്നതും നെന്മാറ വേലയുടെ ഒരു പ്രത്യേകതയാണ്. ഏകദേശം 25  ലക്ഷം പേർ സമ്മേളിക്കുന്ന സുദിനമാണ് മീനം 20.[അവലംബം ആവശ്യമാണ്]

പ്രത്യേകതകൾ

[തിരുത്തുക]

കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങിയ ഒട്ടേറെ നാടൻ കലാരൂപങ്ങൾ ഉത്സവസമയത്ത് അരങ്ങേറുന്നു. സമാപനദിന(വേല) ത്തിൽ നെറ്റിപ്പട്ടം കെട്ടിയ മുപ്പതോളം ആനകൾ എഴുന്നള്ളത്തിന് അണിനിരക്കുന്നു.

എത്തിച്ചേരാൻ

[തിരുത്തുക]
  • പാലക്കാട് ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം‌ 34 കി. മി ദൂരമുണ്ട് നെന്മാറയിലേക്ക്. പാലക്കാട്‌ നെന്മാറ റൂട്ടിൽ ധാരാളം ബസുകൾ ലഭ്യമാണ്.
  • തൃശ്ശൂർ നെന്മാറ ദൂരം ഏതാണ്ട് 48 കി. മി. ബസ് സർവീസുകൾ ലഭ്യമാണ്.
  • ഏറ്റവും അടുത്തെ എയർ‌പോർട്ട് - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കോയമ്പത്തൂർ വിമാനത്താവളം
  • ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ- കൊല്ലങ്കോട്. (തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ്സ്‌, പാലക്കാട് തിരുചെന്തൂർ ട്രെയിൻ എന്നിവ‌ ഇവിടെ നിർത്തുന്നു )
  • ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ- പാലക്കാട്‌
  • മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകൾ - തൃശ്ശൂർ, ഷോർണൂർ
  • കൊച്ചി എയർ‌പോർട്ടിൽ നിന്ന് തൃശ്ശൂർ വരെ 55 km. തൃശ്ശൂർ നിന്ന് നെന്മാറ വരെ 48 km.
  • കോയമ്പത്തൂർ എയർ‌പോർട്ടിൽ നിന്ന് പാലക്കാട് വരെ 60 km. പാലക്കാട് നിന്ന് നെന്മാറ വരെ 28 km.

ഇത് കൂടി കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

10°35′34″N 76°36′09″E / 10.592691°N 76.602632°E / 10.592691; 76.602632

"https://ml.wikipedia.org/w/index.php?title=നെന്മാറ_വല്ലങ്ങി_വേല&oldid=4570038" എന്ന താളിൽനിന്ന് ശേഖരിച്ചത്