കൊല്ലങ്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലങ്കോട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊല്ലങ്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. കൊല്ലങ്കോട് (വിവക്ഷകൾ)

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് പട്ടണത്തിൽ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേരള വാസ്തുവിദ്യയിൽ നിർമ്മിച്ച കൊല്ലങ്കോട് കൊട്ടാരം ഇവിടെയാണ്‌. ഈ സ്ഥലത്തുജീവിച്ചിരുന്ന കൊല്ലൻ സമുദായത്തിൽനിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്[അവലംബം ആവശ്യമാണ്]

കൊല്ലങ്കോടിന് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങൾ[തിരുത്തുക]

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കൊല്ലങ്കോട് - 2 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ, പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 55 കി.മി. അകലെ.

ഇവയും കാണുക[തിരുത്തുക]

കൊല്ലങ്കോടിന് ഏറ്റവും അടുത്തുള്ള മീറ്റർ ഗേജ് റയിൽ‌വേ സ്റ്റേഷൻ കൊല്ലങ്കോട് ഠൌണിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ ആണ്. റയിൽ‌വേസ്റ്റേഷൻ നിൽക്കുന്ന സ്ഥലം ഊട്ടറ എന്നും അറിയപ്പെടുന്നു. ഊട്ടറ പാലക്കാട്-കൊല്ലങ്കോട് റോഡിലുള്ള ഒരു സ്ഥലമാണ്.

കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് പാലക്കാട് - ദിണ്ടിഗൽ മീറ്റർഗേജ് പാതയിലാണ് . ഈ പാതയിലെ ഒരു പ്രധാന സ്റ്റേഷനായ പളനി ഒരു പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ്.

കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ ഇപ്പോൾ ബ്രോഡ് ഗേജ് ആണ്.

തിരുവനന്തപുരം -മദുരൈ അമൃത എക്സ്പ്രസ്സ്‌ ഇപ്പോൾ കൊല്ലങ്കോടിൽ കൂടിയാണ് ഓടുന്നത്.

.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


സ്ഥാനം: 10°37′N, 76°42′E

"https://ml.wikipedia.org/w/index.php?title=കൊല്ലങ്കോട്&oldid=4070511" എന്ന താളിൽനിന്ന് ശേഖരിച്ചത്