നീലച്ചെമ്പൻ വെള്ളിവരയൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നീലച്ചെമ്പൻ വെള്ളിവരയൻ Scarce Shot Silverline |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Lycaenidae |
| ജനുസ്സ്: | Aphnaeus |
| വർഗ്ഗം: | A. elima |
| ശാസ്ത്രീയ നാമം | |
| Aphnaeus elima Moore, 1877 |
|
| പര്യായങ്ങൾ | |
|
Spindasis elima Moore |
|
കണ്ടുകിട്ടാൻ വളരെ പ്രയാസമുള്ള ഭംഗിയുള്ള ഒരു ശലഭമാണ് നീലച്ചെമ്പൻ വെള്ളിവരയൻ (Scarce Shot Silverline). ശാസ്ത്രനാമം : Aphnaeus elima. ഇന്ത്യയിലും അയൽരാജ്യങ്ങളിലും കണ്ടുവരുന്ന ഈ ശലഭം കേരളത്തിൽ വിരളമാണ്. വരണ്ടയിടങ്ങളാണ് സാധാരണ ഇവയുടെ താവളങ്ങൾ. എന്നിരുന്നാലും ഇവയെ കാടുകളിലും മലമുകളിലെ തുറസായസ്ഥലങ്ങളിലും കാണാറുണ്ട്. വ്യത്യസ്ഥമായ നിറഭംഗിയുള്ള ഒരു ശലഭമാണിത്.
തണ്ണീർത്തടങ്ങൾപോലെയുള്ള നനഞ്ഞയിടങ്ങളിരുന്ന് ലവണം ഉണ്ണുന്ന ശീലമുള്ള ഈ ശലഭം മിക്കപ്പോഴും ചിറകുകൾ പൂട്ടിപ്പിടിച്ചാണ് ഇരിയ്ക്കാറ്. പിൻചിറകിൽ രണ്ടുവീതം വാലുകളുണ്ട്.
അവലംബം [തിരുത്തുക]
- മാതൃഭൂമി ആഴ്ചപ്പതിപ്പ്(കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ. അബ്ദുള്ള പാലേരി)