ഡാർജിലിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡാർജിലിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാർജിലിംഗ്
ഡാർജിലിംഗിലെ ഹാപ്പി വാലി ടീ എസ്റ്റേറ്റ്
Map of India showing location of West Bengal
Location of ഡാർജിലിംഗ്
ഡാർജിലിംഗ്
Location of ഡാർജിലിംഗ്
in West Bengal and India
രാജ്യം  ഇന്ത്യ
സംസ്ഥാനം പശ്ചിമ ബംഗാൾ
ജില്ല(കൾ) Darjeeling
Chairman No leader as such
ജനസംഖ്യ
ജനസാന്ദ്രത
1,07,530 (2001)
8,548 /km2 (22,139 /sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
10.57 km² (4 sq mi)
2,134 m (7,001 ft)

Coordinates: 27°02′N 88°10′E / 27.03°N 88.16°E / 27.03; 88.16പശ്ചിമ ബംഗാളിന്റെ വടക്കേ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡാർജിലിംഗ് (ഇംഗ്ലീഷ്: Darjeeling (നേപ്പാളി: दार्जीलिङ्ग ) . ഡാർജിലിംഗ് ജില്ലയുടെ തലസ്ഥാ‍നമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ(6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഡാർജിലിംഗ് ചായ, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, യുനെസ്കോ-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങൾ. അവിടുത്തെ ചായത്തോട്ടക്കാർ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെർമന്റേഷൻ വഴി ലോകത്തിലേ തന്നെ മേൽത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാർജിലിംഗ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.[1] ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.

ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിദ്യാഭ്യാസം നടത്തുന്ന അനവധി ബ്രിട്ടീഷ് രീതിയിലുള്ള പബ്ലിക് സ്കൂളുകൾ ഡാർജിലിംഗിലുണ്ട്. 1980-കളിൽ ഈ നഗരവും ഇതിനോടു ചേർന്നു കിടക്കുന്ന കലിംപോങ്ങ് എന്ന പ്രദേശവും ചേർത്ത് ഗോർഖ്‌ലാൻഡ് എന്നൊരു രാജ്യമാക്കണമെന്ന ഒരു വിഭജനവാദം ഉടലെടുത്തിരുന്നു. എന്നാൽ സ്വയംഭരണാവകാശമുള്ള ഒരു തദ്ധേശ വികസന സമിതിയുടെ രൂപവത്കരണത്തോടെ കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റവും ആസൂത്രിതമല്ലാത്ത നഗരവൽക്കരണവും മൂലം പരിസ്ഥിതി വിവഭങ്ങളുടെ ഉപയോഗം വർദ്ധിച്ചതു കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കൊണ്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

ഡാർജിലിംഗിന്റെ ചരിത്രം നേപ്പാൾ, ഭൂട്ടാൻ, സിക്കിം, ബംഗാൾ എന്നിവയുടേതുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. 19-ആം നൂറ്റാണ്ടിന്റെ ആദ്യ ഭാഗം വരെ ലെപ്ചാ വംശജർ[2] താമസിച്ചിരുന്ന ഡാർജിലിംഗ് പ്രദേശം നേപ്പാളിലേയും സിക്കിമിലേയും രാജവംശങ്ങൾ [3] മാറി മാറി ഭരിക്കുകയായിരുന്നു.1828ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കുറച്ച് ഉദ്യോഗസ്ഥർ സിക്കിമിലേക്ക് പോകുന്ന വഴി ഡാർജിലിംഗിൽ താമസിക്കുകയും ബ്രിട്ടീഷ് പട്ടാളക്കാരുടെ സുഖവാസ കേന്ദ്രമായി ഡാർജിലിംഗിനെ തീർച്ചപ്പെടുത്തുകയും ചെയ്തു.[4][5] 1835ൽ സിക്കിമിലെ ചോഗ്യാലിൽ നിന്നും കമ്പനി ഡാർജിലിംഗിനെ പാട്ടത്തിനെടുത്തു. [3] ഇവിടെ ഒരു മലയോര സുഖവാസകേന്ദ്രം പണിചെയ്യേണ്ടതിന്റെ ചുമതല കമ്പനിയിലെ ഒരു ഭിഷഗ്വരനായിരുന്ന ആർതർ കാംബെല്ലിനും ലഫ്റ്റനന്റ്.നേപ്പിയർക്കും (പിന്നീട് ഇദ്ദേഹം മഗ്ദലയിലെ ലോർഡ് നേപ്പിയർ എന്ന് അറിയപ്പെട്ടു) ആയിരുന്നു.

ഡാർജിലിംഗിലെ ഹിമാലയൻ റെയിൽ‌വേ - 1921 ൽ

1841ൽ ബ്രിട്ടിഷുകാർ പരീക്ഷണാടിസ്ഥാനത്തിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ചു. ഈ പരീക്ഷണങ്ങൾ വിജയിച്ചതിന്റെ ഫലമായി 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഡാർജിലിംഗ് നഗരത്തിന് ചുറ്റും തേയില പ്ലാന്റേഷനുകൾ ഉയർന്ന് വന്നു. .[6] സിക്കിമും കമ്പനിയും തമ്മിൽ ചില തർക്കങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷം 1849ൽ ഡാർജിലിംഗ് ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.[4] ഈ കാലയളവിൽ കെടിടം പണിയ്ക്കും തേയിലത്തോട്ടങ്ങളിലേയ്ക്കും മറ്റ് കാർഷികജോലികൾക്കുമായി നേപ്പാളിൽ നിന്ന് ജോലിക്കാർ ഡാർജിലിംഗിലേക്ക് കുടിയേറിപ്പാർത്ത് തുടങ്ങി.[5] സ്കോട്ടിഷ് മിഷനറിമാർ താമസക്കാരായ ഇംഗ്ലീഷുകാർക്ക് വേണ്ടി തുടങ്ങിയ വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പിന്നീട് ഒരു വിദ്യാഭ്യാസ കേന്ദ്രമായി ഡാർജിലിംഗ് അറിയപ്പെടുന്നതിന്റെ മുന്നോടിയായി. 1881-ൽ ഡാർജിലിംഗ് ഹിമാലയൻ റയില്വേ പ്രവർത്തനമാരംഭിച്ചത് പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടി. [7]

1898-ൽ ഒരു വലിയ ഭൂകമ്പം ഡാർജീലിംഗിനെ പിടിച്ചു കുലുക്കി. ഈ ഭൂകമ്പം (“ഡാർജീലിങ്ങ് ഡിസാസ്റ്റർ”) ആ നഗരത്തിനും അവിടുത്തെ ജനങ്ങൾക്കും വൻ നാശനഷ്ടം വരുത്തി വച്ചു.[8] [9]

ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ ഡാർജീലിംഗിനെ ആദ്യം Non-Regulation District (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജില്ലകളുടെ ഒരു ഭരണ സംവിധാനം) [10])ആയിരുന്നതിനാൽ മറ്റ് ഭരണ പ്രദേശങ്ങളിലെ നിയമങ്ങൾ അവിടെ ബാധകമായിരുന്നില്ല. 1905-ലെ ബംഗാൾ വിഭജനം മൂലം ഡാർജീലിംഗ് രാജഷാഹി ഡിവിഷന്റെ ഭരണത്തിൻ കീഴിൽ വന്നു.[11] 1919-ൽ ഈ പ്രദേശത്തെ ഒരു പിന്നോക്ക പ്രദേശമായി പ്രഖ്യാപിച്ചു.[10] ഡാർജീലിംഗിലെ വേനൽക്കാലങ്ങളിൽ ഡാർജീലിംഗ് സന്ദർശിക്കുന്ന ബ്രിട്ടീഷ് ഭരണ വർഗ്ഗം ആയിരുന്നു അവിടുത്തെ വരേണ്യ വർഗ്ഗം. പിന്നീട് കൊൽകൊത്തയിലെ പണക്കാരായ ആൾക്കാരും, നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരും, ജന്മിമാരും ഒക്കെ ഡാർജീലിംഗ് സന്ദർശിക്കാൻ തുടങ്ങി.[12] നഗരം പതുക്കെ ഒരു വിനോദ സഞ്ചാര കേന്ദ്രമാകാൻ തുടങ്ങി. അത് കുന്നുകളുടെ രാജ്ഞി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി".[13] വളരെ കുറച്ച് ജനങ്ങൾ മാത്രം വസിച്ചിരുന്ന പ്രദേശം ആയിരുന്നത് കൊണ്ട് ഇന്ത്യൻ സ്വാതന്ത്രസമരവുമായി ഈ നഗരം അധികം ബന്ധപ്പെട്ടിരുന്നില്ല. പക്ഷെ 1930-ൽ അന്നത്തെ ബംഗാൾ ഗവർണ്ണറായിരുന്ന സർ ജോൺ ആൻഡേർസനുനേരെ പാളിപ്പോയ ഒരു വധശ്രമം സ്വാതന്ത്രസമരസേനാനികൾ നടത്തുകയുണ്ടായി.

1947-ൽ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം, ഡാർജീലിങ്ങ് വെസ്റ്റ് ബംഗാളിന്റെ ഭാഗമായിത്തീർന്നു. ഡാർജീലിങ്ങ്, കുർസിയോങ്ങ്, കലിമ്പോങ്ങ് പട്ടണങ്ങളും ടെറാറിയുടെ ചില ഭാഗങ്ങളും ചേർത്ത് ഒരു പുതിയ ജില്ല തന്നെ രൂപവത്കരിക്കപ്പെട്ടു. 1980-ൽ ടിബറ്റ് ചൈനയുടെ ഭാഗമായപ്പോൾ ആയിരക്കണക്കിനു തിബത്തുകാർ അഭയാർത്ഥികളായി ഡാർജീലിങ്ങിലേക്ക് കുടിയേറി. വൈവിധ്യമായ ഈ കുലങ്ങൾക്കിടയിലുണ്ടായ‍ സാമൂഹികവും-സാമ്പത്തികവുമായ പല അന്തരങ്ങളും സംഘർഷങ്ങളുടെ വക്ക് വരെ എത്തി. തുടർന്ന് ഗോർഖലാന്റെന്നും കാമട്ടപ്പൂർ എന്നും ഉള്ള രണ്ട് സംസ്ഥാനങ്ങൾ വേണമെന്ന് ആവശ്യം ഉയരുകയും എൺപതുകളിൽ അത് ശക്തി പ്രാപിക്കുകയും ചെയ്തു. ഈ സമയത്ത് ഗോർക്ക നാ‍ഷണൽ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന ആഹ്വാനം ചേർത്ത നാൽപ്പത് ദിവസം നീണ്ട സമരം പിന്നീട് വഷളാകുകയും, പട്ടണത്തിൽ അക്രമം അഴിഞ്ഞാടുകയും ചെയ്തതോടു കൂടി സമാധാനം പുനസ്ഥാപിക്കാൻ ഭാരതീയ സേന അവിടെ കൊണ്ട് വരീക്കപ്പെട്ടു. സുഭാഷ് ഗിഷിങ്ങിന്റെ നേതൃത്വത്തിൽ ഡാർജീലിങ്ങ് ഗോർക്ക ഹില്ല് കൌൺസിൽ ഉണ്ടായതോടു കൂടി സംഘർഷങ്ങൾക്ക് വലിയ തോതിൽ അയവുണ്ടായി.[14] DGHC-ക്ക് ഭാഗികമായ അധികാരങ്ങൾ സംസ്ഥാനം ഭരിക്കാൻ നൽകുകയുണ്ടായി. പിന്നീട് ഈ സംഘടന "ഡാർജീലിങ്ങ് ഗോർക്ക ഓട്ടോനോമസ്സ് ഹിൽ കൌൺസിൽ" (DGAHC) എന്ന് പുനർനാമകരണം ചെയ്യപെട്ടു. ഇന്ന് ഡാർജീലിങ്ങിൽ സമാധാനം പുലരുന്നുവെങ്കിലും പുതിയ സംസ്ഥാനത്തിനായുള്ള ആവശ്യം ഇന്നും നിലനിൽക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

മൗണ്ട് കാഞ്ചൻ‌ഗംഗയിൽ നിന്ന് നോക്കുമ്പോൽ കാണുന്ന ടൈഗർ കുന്നുകൾ.
പദ്മജ നായ്ഡു ഹിമാലയൻ ജന്തുശാസ്ത്രോദ്യാനത്തിന്റെ പ്രവേശനകവാടം

ഡാർജീലിങ്ങ് സ്ഥിതി ചെയ്യുന്നത് രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിനാല് മീറ്ററിനും ആറായിരത്തി തൊള്ളായിരത്തി എൺപത്തി രണ്ട് മീറ്ററിനും ഇടയിൽ പൊക്കത്തിൽ[15],‍ ഡാർജീലിങ്ങ് ഹിമായലൻ കുന്നുകളിലുള്ള ഗും എന്നയിടത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് തുടങ്ങുന്ന ഡാർജീലിങ്ങ്-ജലപഹാർ മലനിരകളിലാൺ. ഈ മലനിരകൾക്ക് ഇംഗ്ലീഷ് അക്ഷരമായിലെ Y എന്ന ആകൃതിയാണ്. ഇതിന്റെ അടിഭാഗം കടപഹാറിലും ജലപഹാറിലുമായി നിൽക്കുകയും, മുകൾ തറ്റങ്ങൾ നിരീക്ഷണ മലകളുടെ വടക്കോട്ട് നിൽക്കുകയും ചെയ്യുന്നു.. വടക്ക്-കിഴക്ക് അറ്റം പൊടുന്നനേ താഴ്ന്ന് ലെബോങ്ങ് ചുരത്തിൽ അവസാനിക്കുകയും, വടക്ക്-പടിഞ്ഞാറേ അറ്റം വടക്ക് മൂലയിലൂടെ കടന്ന് ടുക്വേർ ചായത്തോട്ടത്തിനടുത്തുള്ള താഴ്വരയിൽ അവസാനിക്കുകയും ചെയ്യുന്നു.[3]

ഡാർജീലിങ്ങ്, സദർ സബ്-ഡിവിഷനിലെ പ്രധാനപ്പെട്ട ഒരു പട്ടണവും, ആ ജില്ലയുടെ തലസ്ഥാനവുമാ‍ണ്. ഡാർജീലിങ്ങ് പട്ടണം അടക്കം, ഈ ജില്ലയുടെ അധികം ഭാഗവും ഷിവാലിക്ക് മലകളിൽ (കീഴ് ഹിമാലയം) ആണുള്ളത്. ഇവിടത്തെ മണ്ണ് മുഖ്യമായും ഹിമാലയത്തിലെ മണൽക്കല്ലുകളും ചരലുകളും പരിവർത്തനം ചെയ്ത് പൊടിഞ്ഞുണ്ടായതാണ്. എങ്കിലും ഈ മണ്ണ ഉറച്ചതല്ല ( മഴ വെള്ളം പിടിച്ച് സൂക്ഷിച്ച് വയ്ക്കാനുള്ള കഴിവ് ഈ മണ്ണിനില്ല), അത് കൊണ്ട് തന്നെ ഇവിടെ കൃഷിക്ക് യോഗ്യമല്ല. വളരെ ചെങ്കുത്തായ പ്രകൃതിയും അയഞ്ഞ മണ്ണുമാണ് ഇവിടെയുള്ളതെന്നതിനാൽ ഇവിടെ മഴക്കാലത്ത് മണ്ണൊലിപ്പ് സർവ്വസാധാരണമാണ്. ഇന്ത്യൻ മാനദണ്ഡകാര്യാലയത്തിന്റെ അഭിപ്രായത്തിൽ , ഈ പട്ടണം ഇന്ത്യനും യൂറേഷ്യനുമായ ടെക്റ്റോണിക്ക് പേറ്റുകൾ ചേരുന്നിടമാകയാൽ seismic zone-IV എന്ന വിഭാഗത്തിൽപ്പെടും, (ഒന്ന് മുതൽ അഞ്ച് വരെയുള്ള നിലവാരത്തിലാണ് ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത സൂചിപ്പിക്കുന്നത്), അതിനാൽ തന്നെ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്[16]. ഡാർജീലിങ്ങ് കുന്നുകൾ ഉയരം കൂടിയ മറ്റ് കുന്നുകളുടെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞ് മൂടിയ ഹിമാലയം ഇവിടുന്ന് നോക്കിയാൽ കുറച്ച് ദൂരെയായി ഉയരത്തിൽ കാണാവുന്നതാണ്. മൗണ്ട് കാഞ്ചൻ‌ഗംഗ (എണ്ണായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഒന്ന് മീറ്റർ അല്ലെങ്കിൽ ഇരുപത്തി എട്ടായിരത്തി ഒരുന്നൂറ്റി എൺപത്തി അഞ്ച് അടി) — ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കുന്ന് — ആണ് ഇവിടുന്ന് കാണാവുന്നതിൽ വച്ച് ഏറ്റവും മുഖ്യമായ കൊടുമുടി. ആകാശത്ത് മേഘം ഇല്ലാതിരിക്കുന്ന സമയത്ത്‍ ഇവിടുന്ന് നേപ്പാളിലെ മൗണ്ട് എവറസ്റ്റ് (എണ്ണായിരത്തി എണ്ണൂറ്റി അൻപത് മീറ്റർ അല്ലെങ്കിൽ ഒരുപത്തി ഒൻപതായിരത്തി ഇരുപത്തി എട്ട് അടി) കാണാവുന്നതാണ്.[17]

ഡാർജീലിങ്ങ് പട്ടണവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും മരം, ഇന്ധനം, തടി എന്നിവയുടെ വർദ്ധിച്ച് വരുന്ന ആവശ്യങ്ങൾ കാരണം വനനശീകരണത്തിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. വാഹനഗതാഗതം കൊണ്ടുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ഇവിടം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. [18]ഡാർജീലിങ്ങിൽ കാണപ്പെടുന്ന സസ്യവർഗ്ഗങ്ങളിൽ സമശീതോഷ്ണവും ഇലപൊഴിക്കുന്നതുമായ മരങ്ങളായ poplar, birch, oak, elm എന്നിവയും wet alpine-ന്റെ നിത്യഹരിതവും coniferous മരങ്ങളും ഉൾപ്പെടുന്നു. ഡാർജീലിങ്ങ് പട്ടണത്തിനുചുറ്റുമുള്ള ഇടതിങ്ങിയ നിത്യഹരിത വനങ്ങളിൽ വൈവിധ്യമാർന്ന അപൂർവ്വമായ ഓർക്കിഡുകളും കാണപ്പെടുന്നു. ലോയിഡിന്റെ സസ്യോദ്യാനം സുലഭമായും ദുർലഭമായും കാണപ്പെടുന്ന സസ്യങ്ങളെ സംരക്ഷിക്കുമ്പോൾ, പ്രദേശത്ത് ആകെയുള്ള മൃഗശാലയായ പദ്മജ നായ്ഡു ഹിമാലയൻ ജന്തുശാസ്ത്രോദ്യാനം വംശനാശം വന്ന് കൊണ്ടിരിക്കുന്ന ഹിമാലയൻ ജനുസ്സുകളെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നു.[19]

കാലാവസ്ഥ[തിരുത്തുക]

ഡാർജിലിംഗിലെ കാലാവസ്ഥയ്ക്ക് പ്രധാനമായും അഞ്ച് കാലങ്ങളാണുള്ളത് - ഇല തളിർക്കും കാലം, വേനൽക്കാലം , ഇല പൊഴിയും കാലം, തണുപ്പു കാലം പിന്നെ മൺസൂണും. മെയ് മുതൽ ജൂൺ വരെയുള്ള വേനൽക്കാലം അത്ര തീവ്രമാവാറില്ല. 25 °C (77 °F) ൽ താഴെയായിരിയ്ക്കും താപനില. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലത്ത് പേമാരിയും അതിനെത്തുടർന്ന് ഭൂമിയിടിച്ചിൽ ഉണ്ടാവുന്നതും സാധാരണയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ഡാർജിലിംഗ് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന്‌ ഒറ്റപ്പെടാറുണ്ട്. തൺപ്പുകാലത്ത് താപനില 5–7 °C (41–44 °F) ആണ്. വല്ലപ്പോഴും താപനില പൂജ്യത്തിലും താഴാറുണ്ടെങ്കിലും മഞ്ഞുവീഴ്ച വിരളമാണ്. മൺസൂൺ കാലത്തും തണുപ്പുകാലത്തും മൂടൽമഞ്ഞ് ഉണ്ടാവാറുണ്ട്. ശരാശരി വാർഷിക താപനില 12 °C (53 °F) യാ‍ണ്. ശരാശരി മാസ താപനില 5–17 °C (41–62 °F) എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. ജില്ലയിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കൂടിയ താപനില 1957 ഓഗസ്റ്റ് 27-നുണ്ടായ 26.7 °C (80.1 °F) ഉം, ഏറ്റവും കുറവ് 1905 ഫെബ്രുവരി 11-ന് രേഖപ്പെടുത്തപ്പെട്ട −5 °C (23 °F) ഉം ആണ്. ശരാശരി വാർഷിക സാന്ദ്രീകരണ നിരക്ക് 281.8 cm (110.9 in) ആണ്, സാധാരണ ഏറ്റവും കൂടുതൽ ജൂലൈയിൽ (75.3 cm or 29.6 in) ആണ് ഉണ്ടാവാറുള്ളത്.

ഡാർജിലിംഗ് (1901–2000) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 9.4
(48.9)
10.4
(50.7)
14.4
(57.9)
17.4
(63.3)
18.5
(65.3)
19.3
(66.7)
19.4
(66.9)
19.6
(67.3)
19.2
(66.6)
18
(64)
14.7
(58.5)
11.5
(52.7)
15.98
(60.73)
ശരാശരി താഴ്ന്ന °C (°F) 1.8
(35.2)
2.9
(37.2)
6.3
(43.3)
9.4
(48.9)
11.5
(52.7)
13.6
(56.5)
14.3
(57.7)
14.2
(57.6)
13.3
(55.9)
10.3
(50.5)
6.3
(43.3)
3.3
(37.9)
8.93
(48.06)
മഴ/മഞ്ഞ് mm (inches) 19.7
(0.776)
24.1
(0.949)
47.7
(1.878)
115.8
(4.559)
197.2
(7.764)
570
(22.44)
781
(30.75)
635.3
(25.012)
437.3
(17.217)
122.5
(4.823)
23.5
(0.925)
7
(0.28)
3,037
(119.57)
Source: India Meteorological Department.[20]
A few people walking on a wet street holding umbrellas. There are shops on either side of the street.
A Darjeeling street during heavy rain

ഭരണ സംവിധാനം[തിരുത്തുക]

ഡാർജിലിംഗ് നഗരസഭ, പറ്റബൊങ്ങ് തേയിലത്തോട്ടം എന്നിവയാണ് പ്രധാന നഗരകേന്ദ്രങ്ങൾ. 10.57 ചതുരശ്ര കിലോമീറ്റർ (4.08 ചതുരശ്ര മൈൽ) ഉള്ള ഈ നഗരത്തിന്റെ ഭരണം 1850-ൽ നിലവിൽ വന്ന ഡാർജിലിംഗ് നഗരസഭ ആണ് നടത്തുന്നത്. 32 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തർ അടങ്ങുന്ന ഒരു കൌൺസിലർ ബോർഡും സംസ്ഥാന ഭരണകൂടത്തിന്റെ പ്രതിനിധികളും ചേർന്നതാണ് നഗരസഭ. നഗരസഭയുടെ ഭരണത്തലവനായി ഒരു ചെയർമാനെ കൌൺസിലർമാർ ചേർന്ന് തിരഞ്ഞെടുക്കുന്നു. ഗൂർക്കാ നാഷണൽ ലിബറേഷൻ ഫ്രണ്ട് (ജി എൻ എൽ എഫ്) എന്ന പാർട്ടിയാണ് ഇപ്പോൾ ഭരണത്തിൽ. 1988-ൽ നിലവിൽ വന്ന ഡാർജിലിംഗ് ഗൂർക്കാ സ്വയഭരണ മല സമിതിയുടെ ഭരണപരിധിയിലാണ് ഗൂർക്കാ ഭൂരിപക്ഷമുള്ള ഡാർജിലിംഗ് ജില്ല. ഡാർജിലിംഗ് ഗൂർക്കാ സ്വയഭരണ മല സമിതിയുടെ തിരഞ്ഞെടുക്കപ്പെട്ട കൌൺസിലർമാരാണ് വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയടക്കമുള്ള വകുപ്പുകൾ നോക്കിനടത്തുന്നത്. ഈ നഗരം ഡാർജിലിംഗ് ലോകസഭ നിയോജകമണ്ഡലത്തിലാണ്. ഇവിടെ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോകസഭയിലേക്ക് ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തയയ്ക്കുന്നു. പശ്ചിമ ബംഗാൾ സംസ്ഥാന നിയമനിർമ്മാണ സഭയായ വിധാൻ സഭയിലേയ്ക്കും ഈ നഗരം ഒരംഗത്തെ തിരഞ്ഞെടുക്കുന്നു. 2004-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇവിടെ നിന്നും ജയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധി ആയിരുന്നു. എന്നാൽ 2006-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ജി എൻ എൽ എഫ്-നായിരുന്നു വിജയം. സംസ്ഥാന പോലീസിന്റെ ഭാഗമായ ജില്ലാ പോലീസിനാണ് ഡാർജിലിംഗിലെ നിയമവാഴ്ചയുടെ ചുമതല. നഗരത്തിലെ സുരക്ഷയും നിയമവാഴ്ചയും ഒരു ഡെപ്പ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ മേൽനോട്ടത്തിലാണ്. ഡാർജിലിംഗ് നഗരസഭാ പരിധിയിൽ രണ്ട് പോലീസ് സ്റ്റേഷനുകളുണ്ട് - ഡാർജിലിംഗിലും ജോർബംഗ്ലൌ-വിലും.

അവശ്യ സേവനങ്ങൾ[തിരുത്തുക]

വർഷാവർഷം പെയ്യുന്ന മഴയെ ആണ് ഡാർജീലിംഗ് അതിന്റെ വെള്ളത്തിന്റെ ആവശ്യം നിറവേറ്റാൻ ആശ്രയിക്കുന്നത്. ഡാർജീലിംഗിൽ പെയ്യുന്ന മഴ വെള്ളം സെഞ്ചൽ തടാകത്തിൽ (നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ) ശേഖരിക്കുന്നു. പീ‍ന്നീട് ആവശ്യാനുസരണം പമ്പ് ചെയ്ത് നഗരത്തിലേക്ക് എത്തിക്കുന്നു. വേനൽ ക്കാലത്ത് വെള്ളത്തിനു ക്ഷാമം ഉള്ളപ്പോൾ നഗരത്തിനു സമീപത്തുള്ള ഖോങ് ഖോല എന്ന നീർ ചോലയിൽ നിന്നുള്ള വെള്ളവും ഉപയോഗിക്കുന്നു. വെള്ളത്തിന്റെ ആവശ്യകതയും ലഭ്യതയും തമ്മിലിലുള്ള വ്യത്യാസം കൂടികൊണ്ടിരിക്കുക ആണ്. നഗരത്തിലെ 50 % വീടുകൾ മാത്രമേ മുൻസിപ്പാലിറ്റിയുടെ ജല വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുള്ളൂ. നഗരത്തിലെ വീടകളിൽ നിന്നും ഏതാണ്ട് അൻപത് പൊതു ശൌചാലയങ്ങളിൽ നിന്നും ഉള്ള മലിന വസ്തുക്കൾ ശേഖരിക്കുന്ന ഒരു ഭൂഗർഭ മലിന ശേഖരണ സംവിധാനവും ഇവിടെ ഉണ്ട്. ഇങ്ങനെ ശേഖരിക്കുന്ന മലിന വസ്തുക്കൾ പിന്നീട് 6 കേന്ദ്ര സെപ്റ്റിക് ടാങ്കുകളിൽ ശേഖരിച്ച് അവിടെ നിന്ന് പ്രകൃതിദത്തമായ ജോരകൾ വഴി ഒഴിവാക്കുന്നു. വഴിവക്കിൽ ഉള്ള ഓടകൾ വഴിയും മലിനജലവും മഴവെള്ളവും ശേഖരിക്കുന്നു. ഡാർജീലിംഗ് മുൻസിപ്പൽ പ്രദേശം ഒരു ദിവസം ഏതാണ്ട് 50 ടൺ ഖരമാലിന്യം സമീപത്തെ മാലിന്യ ശേഖരണ സ്ഥലങ്ങളിലേക്ക് പുറംതള്ളുന്നു എന്നാണ് ഔദ്യോഗിക കണക്ക്. നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ ചുമതല പശ്ചിമ ബംഗാൾ വൈദ്യുതി ബോർഡിനാണ്. അടിയന്തര സഹായങ്ങൾക്ക് പശ്ചിമ ബംഗാൾ അഗ്നി ശമന വിഭാഗവും ഉണ്ട്. വൈദ്യുതി ലഭ്യതയുടെ കുറവ് നഗരത്തിൽ അനുഭവപ്പെടാറുണ്ട്. വോൾട്ടേജ് വ്യതിയാനം വോൾട്ടേജ് സ്റ്റെബ് ലൈസറുകളെ നഗരത്തിലെ വീടുകളിൽ ഒരു ആവശ്യ വസ്തുവാക്കി മാറ്റിയിരിക്കുന്നു. ഡാർജീലിംഗ് ഗൂർഖ ഓട്ടോണോമസ് ഹിൽ കൌൺസിൽ ആണ് നഗരത്തിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ മിക്കതും പരിപാലിക്കുന്നത്. മൊത്തം 90 കിലോമീറ്ററോളം വരുന്ന നഗരത്തിലെ റോഡുകളുടെ പരിപാലനം മുൻസിപാലിറ്റി ആണ് നടത്തുന്നത്.

സാമ്പത്തികം[തിരുത്തുക]

ഡാർജീലിംഗിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടങ്ങൾ അവിടുത്തെ വിനോദ സഞ്ചാര, തേയില വ്യാപാര കേന്ദ്രങ്ങൾ ആണ്. പ്രശസ്തമായ ഡാർജീലിംഗ് തേയില ബ്ലാക്ക് ടീ വിഭാഗത്തിൽ പെടുന്ന മികച്ച തേയില ആയി ആണ് കരുതപ്പെടുന്നത്. ഈ തേയില ബ്രിട്ടണിലും അതിന്റെ പഴയ കോളനി പ്രദേശങ്ങളിലും ഇപ്പോഴും പ്രശസ്തമാണ്. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും നേപ്പാളിലും ഉല്പാദിപ്പിക്കപ്പെടുന്ന തേയില ഡാർജീലിംഗ് തേയിലയ്ക്ക് ഈ അടുത്ത് കടുത്ത മത്സരം സമ്മാനിച്ചു. തൊഴിലാളി പ്രശ്നങ്ങളും, തൊഴിലാളി സമരങ്ങളും, തേയിലത്തോട്ടങ്ങളുടെ അടച്ചുപൂട്ടലും എല്ലാം ഇവിടുത്തെ തേയിലയുടെ ഉത്പാദനത്തിനെയും മുതൽമുടക്കിനേയും ബാധിച്ചു. ഇപ്പോൾ പല തേയിലത്തോട്ടങ്ങളും തൊഴിലാളികളുടെ സഹകരണ പ്രസ്ഥാനം വഴി ആണ് നടത്തികൊണ്ടുപോകുന്നത്. വേറെ പല തോട്ടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങൾ ആക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ 60%-വും സ്ത്രീകളാണ്. തൊഴിലാളികളുടെ വേതനത്തിന്റെ പകുതി പണമായും ബാക്കി സൗജന്യ താമസം, സൗജന്യ വൈദ്യ സേവനം, സബ് സിഡിയോട് കൂടിയ റേഷൻ തുടങ്ങി മറ്റ് ആനുകൂല്യങ്ങൾ വഴി കൊടുക്കുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യ ഡാർജീലിംഗ് ജില്ലയിലെ വനത്തേയും മറ്റ് പ്രകൃതി വിഭവങ്ങളേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്രത്തിനു ശേഷം പ്രദേശത്തിന്റെ വിദ്യാഭ്യാസ, വാർത്താവിനിമയ, കൃഷി മേഖലകളിൽ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. നാണ്യ/ഭക്ഷ്യ വിളകളായ ഉരുളക്കിഴങ്ങ്,ഇഞ്ചി, കാർഡമം, ഓറഞ്ച് എന്നിവ ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നു. മലഞ്ചെരിവുകളിൽ ചെയ്യുന്ന പച്ചക്കറി/പഴ കൃഷി ആണ് നഗരത്തോട് ചേർന്ന് കിടക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. ഇവരാണ് നഗരത്തിലേക്ക് പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്. വേനൽക്കാല വസന്തകാലങ്ങളിൽ ആണ് ഏറ്റവും അധികം വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നത്. ഇതു മൂലം ഡാർജീലിംഗിലെ തദേശ്ശീയ ജനങ്ങൾ നേരിട്ടോ അല്ലാതെയോ ഇക്കാലങ്ങളിൽ ജോലി ലഭ്യമാകുന്നു. കുറേ ആൾക്കാർ വിനോദസഞ്ചാര കമ്പനികളുടെ ഗൈഡുകൾ ആയി പ്രവർത്തിച്ച് വരുമാന മാർഗ്ഗം കണ്ടെത്തുന്നു. ബോളീവുഡ്, ബംഗാളി സിനിമകളുടെ ഒരു പ്രധാന ചിത്രീകരണ കേന്രമാണ് ഡാർജീലിംഗ്. Aradhana, Main Hoon Na, Kanchenjungha എന്നീ ബോളീവുഡ് സിനിമകൾ ഇവിടെ ആണ് ചിത്രീകരിച്ചത്. ജില്ലാകേന്ദ്രമായതുകൊണ്ട് പല പ്രധാന സർക്കാർ ഓഫീസുകളും ഇവിടെ പ്രവർത്തിക്കുന്നന്നു. ഡാർജീലിംഗിന്റെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം സിക്കിമിൽ നിന്നും ടിബറ്റിൽ നിന്നും ഉള്ള കരകൌശല വസ്തുക്കളുടെ വില്പനയിലൂടെ ലഭിയ്ക്കുന്നു.

ഗതാഗതം[തിരുത്തുക]

"ഡാർജിലിംഗിലേയ്ക്ക് വരുന്ന ടോയ് ട്രൈൻ"

ഡാർജിലിംഗ്‌ ടൗണിലേയ്ക്ക്‌ 80 കിലോമീറ്റർ (50 മൈൽ) ദൂരെയുള്ള സിലിഗുരിയിൽ നിന്ന് ഡാർജിലിംഗ്‌ ഹിമാലയൻ റെയിൽവേ (ഇത്‌ ടോയ്‌ ട്രൈയിൻ എന്നും അറിയപ്പെടുന്നു) വഴിയോ അല്ലെങ്കിൽ തീവണ്ടിപ്പാതയോടു ചേർന്നു പോകുന്ന ഹിൽകാർട്‌ റോഡ്‌ (ദേശീയപാത 55) വഴിയോ എത്തിച്ചേരാം. ഡാർജിലിംഗ്‌ റെയിൽവേ 60 സെന്റിമീറ്റർ (2 അടി) മാത്രം വീതിയുള്ള നാരോഗേജ്‌ തീവണ്ടിപ്പതയാണ്‌. ഇത്‌ വിശ്വ പൈതൃക സ്ഥാനങ്ങളിൽ ഒന്നായി യുനെസ്കോ 1999ൽ പ്രഖ്യാപിയ്ക്കുകയുണ്ടായി. ഈ ബഹുമതിയ്ക്കർഹമായ ലോകത്തിലെ രണ്ടാമത്തെ തീവണ്ടിപ്പാതയാണ്‌ ഇത്‌.സ്ഥിരം ബസ്‌ സർവീസുകളും വാടക വാഹനങ്ങളും ഡാർജിലിംഗിനെ സിലിഗുരിയും മറ്റു അയൽപട്ടണങ്ങളായ കുർസിയോംഗ്‌, കാലിംപോംഗ്‌, ഗാങ്ങ്ടോക്‌ എന്നിവയുമായി റോഡു വഴി ബന്ധിപ്പിയ്ക്കുന്നു. ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള ഈ വഴിയിയിൽ നാലു ചക്രങ്ങളിലേയ്ക്കും ശക്തിചംക്രമണമുള്ള ലാൻഡ്‌റോവർ പോലുള്ള വാഹനങ്ങൾക്കാണ്‌ പ്രചാരമധികം. മൺസൂൺ സമയത്ത്‌ മണ്ണിടിച്ചിൽ മൂലം പലപ്പോഴും ഈ ഗതാഗത സംവിധാനങ്ങളും വാർത്താവിനിമയ ബന്ധങ്ങളും തകരാറിലാവാറുണ്ട്‌. ഡർജിലിംഗിനു 93 കിലോമീറ്റർ (58 മൈൽ) അകലെയായി സിലിഗുരിയോടുചേർന്ന് ബാഗ്ഡോഗ്രാ വീമാനത്താവളം സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഏയർലൈൻസ്‌, ജെറ്റ്‌ ഏയർവേയ്സ്‌, ഏയർ ഡെക്കാൻ എന്നീ വീമാനകമ്പനികൾ ഇവിടെനിന്ന് ദില്ലി, കൊൽകൊത്ത, ഗുവഹാതി മുതലായ നഗരങ്ങളിലെയ്ക്ക്‌ നേരിട്ട്‌ പറക്കുന്നുണ്ട്‌. ഡർജിലിംഗിനോട്‌ ഏറ്റവും ചേർന്നുകിടക്കുന്ന ന്യൂ ജയ്പാൽഗുരി റെയിൽവേ സ്റ്റേഷൻ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഡാർജിലിംഗ്‌ ടൗണിനകത്ത്‌ കാൽനടയായും സൈക്കിൾ തുടങ്ങിയ ഇരുചക്രവാഹനങ്ങളിലും വാടക വാഹനങ്ങളിലും ചെറിയ ദൂരം യാത്ര ചെയ്യാം.

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

2001ൽ നടത്തിയ കാനേഷുമാരി പ്രകാരം ഡാർജിലിംഗ്‌ നഗരപരിധി (പട്ടബോങ്ങ്‌ തേയിലത്തോട്ടമടക്കം) 12.77 ചതുരശ്രകിലോമീറ്ററായും (4.93 ചതുരശ്ര മൈൽ), ജനസംഖ്യ 109,163 ആയും (ഇവരിൽ 107,530 പേർ പട്ടണത്തിനുള്ളിൽ വസിക്കുന്നു) തിട്ടപ്പെടുത്തിയിരിയ്ക്കുന്നു. ശരാശരി 20,500 മുതൽ 30,000 വരെപ്പേർ ഇവിടെ താൽക്കാലികതാമസക്കാരായി പ്രതിദിനം ഉണ്ട്‌. ഇവരിൽ വലിയൊരുഭാഗം വിനോദയാത്രക്കരാണ്‌. ഇവിടുത്തെ ജനസംഖ്യയിലെ ലിംഗാനുപാതമായ 1,017 സ്തീകൾക്ക്‌ 1,000 പുരുഷൻമാർ എന്നത്‌ ദേശിയാനുപാതത്തിലും ഉയർന്നതാണ്‌. ഒരോ വീട്ടിലേയും വരുമാനമാർജ്ജിക്കുന്ന അംഗങ്ങളിൽ വലിയൊരുപങ്കും സ്തീകളാണ്‌. വൻതോതിലുള്ള കുടിയേറ്റം മൂലം പട്ടണത്തിനുള്ളിലുള്ളവരിൽ 31% പേരും ചേരികളിലും മറ്റു ചെലവു ചുരുങ്ങിയ ഇടങ്ങളിലും താമസിക്കുന്നു.
ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്‌. ബുദ്ധമതം ക്രിസ്തുമതം ഇസ്ലാം മതം എന്നിവയിൽ വിശ്വസിക്കുന്നവർ ഗണ്യമായ ന്യൂന പക്ഷങ്ങളാണ്‌. ഇവിടെയുള്ള ജനതയുടെ വംശവിന്യാസം ഭൂട്ടാൻ നേപ്പാൾ, സിക്കിം, ബംഗാൾ എന്നിവയൊടു ബന്ധപ്പെട്ടിരിയ്ക്കുന്നു. ഭൂരിഭാഗം വരുന്ന നേപ്പാളി വംശപശ്ചാത്തലമുള്ളവർ ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ ജോലിതേടി ഇവിടേയ്ക്ക്‌ കുടിയേറിയവരാണ്‌. ലെപ്ച, ഭുടിയാ, ഷെർപാ,റായ്‌, യമാലൂ, ദമായ്‌, കമായ്‌, നേവാർ, ലിംബു മുതലായ ഗോത്രങ്ങൾ ഡാർജിലിംഗിലെ ആദിവാസിൽകളാണ്‌. ബംഗാളികൾ, മാർവാഡികൾ, ആംഗ്ലോ ഇന്ത്യൻ വംശജർ, ചീനൻമാർ, ബീഹാറികൾ, റ്റിബറ്റുകാർ മുതാലായവരേയും ഇവിടെ കാണാം. പൊതുവേ സംസാരിയ്ക്കപ്പെടുന്ന ഭാഷകൾ നേപ്പാളി (ഗൊർഖാളി), ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്‌ മുതലായവയാണ്‌. ഇരുപതാം നൂറ്റാണ്ടിൽ - പ്രത്യേകിച്ചും 1970കകളോടെ- ഡാർജിലിംഗ്‌ വലിയ ജനസംഖ്യാവളർച്ചയ്ക്കു സാക്ഷ്യം വഹിച്ചു. വാർഷിക ജനപ്പെരുപ്പം 1990കളോടെ അതിന്റെ ഏറ്റവും ഉയർന്നതും ദേശീയ/സംസ്ഥാന/ജില്ലാ ശരാശരിയ്ക്ക്‌ വളരെ മുകളിലുള്ളതുമായ 45% എത്തി. കൊളോണിയൽ കാലഘട്ടത്തിൽ വെറും 10,000 പേരെ മാത്രമുൾക്കൊള്ളാനായി നിർമ്മിച്ച ഈ പട്ടണത്തിൽ, പിന്നീടുണ്ടായ വൻ ജനപ്പെരുപ്പത്തിന്റെ ഫലമായി വിവിധ അടിസ്ഥാന സൗകര്യങ്ങളൊടനുബന്ധിച്ച പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ഉടലെടുത്തു. ഭൂമിശാസ്ത്രപരമായി പുതിയതും അസന്തുലിതവുമായ ഈ മേഖലയ്ക്ക്‌ അതിന്റേതേതായുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കു പുറമേയാണിത്‌. പാരിസ്ഥിതികാപചയവും ചുറ്റുമുള്ള കുന്നുകളിലെ മണ്ണൊലിപ്പും ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയ്ക്കുള്ള ഡാർജിലിംഗിന്റെ സാധ്യതയ്ക്കു മങ്ങലേൽപ്പിച്ചിട്ടുണ്ട്‌.

സംസ്കാരം[തിരുത്തുക]

ഒരു ഹൈന്ദവ ആരാധാലയത്തിനു പുറത്ത് ബുദ്ധിസത്തിന്റെ വരികൾ എഴുതിവച്ച വൈവിധ്യമാർന്ന കൊടികൾ. ഈ കൊടികൾ പൈശാചിക ശക്തികളെ തുരത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
St. Andrew's Church, Darjeeling. Built- 1843, Rebuilt- 1873

ഡാർജീലിംഗിലെ പല വിഭാഗത്തിലുള്ള ജനങ്ങൾ ഉള്ളതു കൊണ്ട് അവിടുത്തെ ഉത്സവങ്ങൾ തുടച്ചയായും എല്ലാ ജനവിഭാഗങ്ങളും ചേർന്ന് ആഘോഷിക്കുന്നു. പ്രധാന മതപരമായ ഉത്സവങ്ങളായ ദീപാവലി, ക്രിസ്മസ്, ദസറ, ഹോളി മുതലായവയ്ക്ക് പുറമേ പല പ്രാദേശികമായ ഉത്സവങ്ങളും അവിടെ കൊണ്ടാടാറുണ്ട്. ലെപ്‌ച, ഭുടിയാ എന്നീ ജനവിഭാഗങ്ങൾ ജനുവരിയിൽ പുതുവർഷം ആഘോഷിക്കുമ്പോൾ തിബത്തുകാർ അത് ഡെവിൾ നൃത്തത്തോട് കൂടി ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ആഘോഷിക്കുന്നു. മകര സംക്രാന്തി, രാമ നവമി, ചോറ്റ്രൂൾ ഡൂഷെൻ, ബുദ്ധ ജയന്തി, ദലൈ ലാമയുടെ ജന്മദിനം, തെൻ ഡോങ്ങ് ലോ റുംഫാത് എന്നിവയാണ് മറ്റ് പ്രധാന ഉത്സവങ്ങൾ. ഉത്സവങ്ങളിൽ ചിലത് പ്രാദേശികമായി ആഘോഷിക്കപ്പെടുമ്പോൾ മറ്റ് ചിലത് ഇന്ത്യ, ഭൂട്ടാൻ, എന്നീ രാജ്യങ്ങളിലെയും ചൈനയിലെ തിബെത്തിലെയും ഉത്സവങ്ങളുമായി ചേർന്ന് ആഘോഷിക്കപ്പെടുന്നു.ഡാർജീലിംഗിലെ പ്രശസ്തമായ ഭക്ഷണത്തിന്റെ പേര് മോമോ എന്നാണ്. പന്നിയിറച്ചിയും, പോത്തിറച്ചിയും, പച്ചക്കറികളും ചേർത്ത് ഉരുളകളാക്കി ആവിയിൽ വേവിച്ചാണ് ഇത് ഉണ്ടാക്കുന്നത്. നൂഡിലിൽസ് ചേത്ത് ഉണ്ടാക്കുന്ന വായ്-വായ് എന്ന ലഘു ഭക്ഷണം ആണ് അടുത്തത്. പശുവിന്റേയും തിബത്തൻപ്രദേശങ്ങളിൽ കാണുന്ന മലമ്പശുവായ യാക്കിന്റേയും പാലിൽ നിന്ന് ഉണ്ടാക്കുന്ന കട്ടി വെണ്ണയായ ചുർപീ എന്ന ലഘുഭക്ഷണമാണ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണം. സൂപ്പിനോടൊപ്പം ചേത്ത് വിളമ്പുന്ന ഒരു തരം നൂഡിൽസ് ആയ തുക് പ ആണ് ഡാർജീലിംഗിൽ പ്രശസ്തമായ മറ്റൊരു ഭക്ഷണ പദാർഥം. പാരമ്പര്യ ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ് വിഭവങ്ങൾ ഒരുക്കുന്ന വളരെയധികം ഹോട്ടലുകൾ ഡാർജീലിംഗിൽ ഉണ്ട്. ചായയും, കാപ്പിയും ആണ് പ്രധാന പാനീയങ്ങൾ. മില്ലറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ചാങ്ങ് എന്ന ബിയറും ഇവിടെ പ്രശസ്തമാണ്.

കൊളോണിയൽ തച്ചുശാസ്ത്രത്തിന്റെ സ്വാധീനം ഡാർജീലിംഗിലെ പല കെട്ടിടങ്ങൾക്കും കാണാം. മോക്ക് ടുടോർ വീടുകളും, ഗോഥിക്ക് പള്ളികളും, ഡാർജീലിംഗിലെ രാജ് ഭവനും, പ്ലാന്റേർസ് ക്ലബ്ബ് കെട്ടിടസമുച്ചയവും എല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ബുദ്ധമഠങ്ങൾ പഗോഡ തച്ചുശാസ്ത്രപ്രകാരമാണ് പണിതിരിക്കുന്നത്.

സംഗീതജ്ഞന്മാർക്ക് വളർന്ന് വരുവാൻ സാഹചര്യമുള്ളതും നിരവധി സംഗീത പ്രേമികൾ ഉള്ളതുമായ ഡാർജീലിംഗിനെ ഒരു സംഗീതത്തിന്റെ കേന്ദ്രം ആയാണ് പരിഗണിക്കുന്നത്. പാടുകയും സംഗീത ഉപകരണങ്ങൾ വായിക്കുകയും ചെയ്യുക എന്നത് ഇവിടുത്തെ ജനങ്ങളുടെ ഒരു ഒഴിവുകാല വിനോദം ആണ്.

ഡാർജീലിങ്ങിലെ ജനങ്ങളുടെ ഭിന്നമായ സാമൂഹികതയും, നൈതീകതയും, മത പരമായ സംസ്കാരവും പ്രദർശിപ്പിക്കുവാൻ വേണ്ടി 2003 മുതൽ ഡാർജീലിംഗ് കാർണിവൽ എന്ന പേരിൽ ഒരു ഉത്സവം ആചരിച്ചു വരുന്നു. പാശ്ചാത്യ സംഗീതം ചെറുപ്പക്കാരുടെ ഇടയിൽ പ്രശസ്തമായ ഇവിടെ നേപ്പാളി റോക്ക് എന്ന പേരിൽ ഒരു സംഗീത രൂപം ഉണ്ട്. ക്രിക്കറ്റും ഫുട്ബോളും ആണ് ജനപ്രീതിയുള്ള രണ്ട് കായിക വിനോദങ്ങൾ.ടൈഗർ ഹിൽ സ്, കാഴ്ച ബംഗ്ലാവ് , ബുദ്ധ മഠങ്ങൾ, ചായത്തോട്ടങ്ങൾ ഇവയൊക്കെയാണ് പ്രധാനപ്പെട്ട സന്ദർശനസ്ഥലങ്ങൾ. ചില ഇന്ത്യൻ, നേപ്പാളി പർവ്വതനിരകൾ കയറാനൊരുങ്ങുന്ന ഹിമാലയൻ മലനിരകൾ കയറുന്ന പർവാതോഹകരുടേയും കായിക പ്രേമികളുടേയും മറ്റും തുടക്ക താവളമായി ഈ ചെറുപട്ടണം ആയി വർത്തിക്കുന്നു. എവറസ്റ്റ് പർവ്വതം ആദ്യമായി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളായ ടെൻസിങ്ങ് നോർഗെ തന്റെ കൌമാരകാലം ചിലവഴിച്ചത് ഡാർജീലിംഗിലെ ഷേർപ്പ വിഭാഗത്തിൽ ആയിരുന്നു. അദ്ദെഹത്തിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 1954ൽ ഡാർജീലിംഗിൽ ഹിമാലയൻ പർവ്വതാരോഹക സ്ഥാപനം നിലവിൽ വന്നത്. തിബത്തൻ അഭയാർത്ഥി കേന്ദ്രത്തിൽ തിബത്തൻ കരകൌശല സാധനങ്ങൾ ആയ കാർപ്പെറ്റുകളും, മരസാമാനങ്ങളും, തുകൽ പണികളും ഉള്ള വസ്തുക്കൾ പ്രദർശിപ്പിക്കുന്നു. ബുദ്ധമഠങ്ങളായ ഗൂം മഠം (നഗരത്തിൽ നിന്ന് 8 കിലോമീറ്റർ ദൂരെ) ഭൂട്ടിയ ബുസ്റ്റി മഠം, മാഗ്-ധോങ്ങ് യോൽമോവ എന്നിവിയ പ്രാചീന ബുദ്ധമത ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

ഗവർണ്മെന്റ് അല്ലെങ്കിൽ സ്വകാര്യ മത സംഘടനകളാണ് ഡാർജിലിംഗിലെ സ്‌ക്കൂളുകൾ കൂടുതലും നടത്തുന്നത്. ഡാർജീലിങ്ങിലെ സംസ്ഥാന ഭാഷ ബംഗാളിയും ദേശീയ ഭാഷ ഹിന്ദിയും ആണെങ്കിലും മിക്ക സ്കൂളുകളിലേയും അദ്ധ്യയന ഭാഷ ഇംഗ്ലീഷോ നേപ്പാളിയോ ആണ്. സ്‌ക്കൂളുകൾ ICSE, CBSE അല്ലെങ്കിൽ West Bengal Board of Secondary Education ഇവയൊന്നിനോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ബ്രിട്ടീഷുകാരുടെ വേനൽക്കാല വിശ്രമ കേന്ദ്രമായിരുന്ന ഡാർജീലിംഗ് വളരെ പെട്ടെന്ന് തന്നെ എറ്റോൺ, ഹാരോ, റഗ് ബി ഇവയുടെ ഒക്കെ മാതൃകയിൽ പല പ്രശസ്തമായ പബ്ലിക്ക് സ്കൂളുകളും ബ്രീട്ടിഷ് ഓഫീസർമാരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽക്കുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ടു. സെന്റ് പോൾസ് സ്കൂൾ, ലോറെന്റോ കോൺ വെന്റ് സ്ക്കൂൾ, സെന്റ് ജോസെഫ് കോളേജിന്റെ സ്ക്കൂൾ വിഭാഗം, മൗണ്ട് ഹെർമോൺ സ്കൂൾ (അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന ഏക സ്കൂൾ ) എന്നി പ്രധാനപ്പെട്ട സ്കൂളുകൾ ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നും ദക്ഷിണ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ആകർഷിക്കുന്നു. ബ്രിട്ടിഷ് കൊളോണിയൽ പൈതൃകങ്ങൾ പിന്തുടരുന്ന പല സ്ക്കൂളുകളേയും (പലതും നൂറു വർഷത്തിനു മേൽ പഴക്കമുള്ളത്) ഇപ്പോഴും ഈ പ്രദേശത്ത് കാണാം. സെന്റ് ജോസെഫ്സ് കോളേജ്, ലോറെട്ടോ കോളേജ്, ഡാർജിലിംഗ് ഗവർണ്മെന്റ് കോളേജ് ഇവയാണ് ഇവിടുത്തെ കോളേജുകൾ. ഇത് എല്ലാം തന്നെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ബംഗാളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

മാദ്ധ്യമങ്ങൾ[തിരുത്തുക]

സിലിഗുരിയിൽ അച്ചടിക്കുന്ന ദ സ്റ്റേറ്റ്സ് മാൻ, ദ ടെലഗ്രാഫ് എന്നിവയാണ് ഡാർജിലിംഗിലെ പ്രധാന ആംഗലേയ പത്രങ്ങൾ. കൊൽകൊത്തയിൽ അച്ചടിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയും, ദ ഹിന്ദുസ്ഥാൻ ടൈംസും ഒരു ദിവസത്തിനുശേഷം ഡാർജിലിംഗിൽ ലഭിക്കും. ഇതിനു പുറമേ നേപ്പാളി, ഹിന്ദി, ബംഗാളി ഭാഷയിൽ ഉള്ള പ്രസിദ്ധീകരണങ്ങളും ഡാർജിലിംഗിൽ ലഭിയ്ക്കും. പൊതു റേഡിയോ നിലയം ആയ ആൾ ഇന്ത്യ റേഡിയോ മാത്രം ആണ് ഡാർജിലിംഗിൽ ലഭിയ്ക്കുന്നത്. പക്ഷെ ഇന്ത്യയുടെ മറ്റുള്ള ഭാഗങ്ങളിൽ ലഭിയ്ക്കുന്ന ഒരു മാതിരി എല്ലാ ടെലിവിഷൻ ചാനലുകളും ഇവിടെ ലഭിയ്ക്കും. ഇന്ത്യൻ ചാനലുകൾക്ക് പുറമേ നേപ്പാളി ഭാഷയിൽ ഉള്ള ടെലിവിഷൻ ചാനലുകളും ഇവിടെ ലഭ്യമാണ്. പട്ടണത്തിന്റെ പ്രധാന ഭാഗത്തെല്ലാം ഡയൽ അപ്പിൽ പ്രവർത്തിക്കുന്ന ഇന്റർനെറ്റ് കഫേകൾ ഉണ്ട്. ബ്രോഡ് ബാന്റിന്റെ ഒരു ലഘു സൗകര്യം ബി. എസ്. എൻ. എൽ. ഇവിടെ ലഭ്യമാക്കുന്നുണ്ട്. പ്രാദേശിക മൊബൈൽ കമ്പനികളായ ബി. എസ്.എൻ. എൽ. റിലയൻസ് ഇൻഫൊ കോം, ഹച്ച്, എയർ ടെൽ എന്നിവ ഡാർജിലിംഗിൽ മൊബൈൽ സൗകര്യം നൽകുന്നു.

അവലംബം[തിരുത്തുക]

  1. http://whc.unesco.org/en/list/944
  2. "Darjeeling Tea". h2g2, BBC. 2005-05-12. ശേഖരിച്ചത്: 2006-08-17. 
  3. 3.0 3.1 3.2 Khawas, Vimal (2003). "Urban Management in Darjeeling Himalaya: A Case Study of Darjeeling Municipality.". The Mountain Forum. ശേഖരിച്ചത്: 2006-05-01.  Now available in the Internet Archive in this URL (accessed on 7 June 2006)
  4. 4.0 4.1 "The History of Darjeeling — The Queen of Hills". Darjeelingpolice. ശേഖരിച്ചത്: 2006-04-30. 
  5. 5.0 5.1 "History of Darjeeling". darjnet.com. ശേഖരിച്ചത്: 2006-08-17. 
  6. "Darjeeling Tea History". Darjeelingnews. ശേഖരിച്ചത്: 2006-05-02. 
  7. "Mountain Railways of India". UNESCO World Heritage Centre. ശേഖരിച്ചത്: 2006-04-30. 
  8. "A Pride of Panners" (PDF Format). Baron Courts of Prestoungrange & Dolphinstoun. p. 43. ശേഖരിച്ചത്: 2006-04-30. 
  9. (Lee 1971)
  10. 10.0 10.1 Chakraborty, Subhas Ranjan (2003). "Autonomy for Darjeeling: History and Practice". Experiences on Autonomy in East and North East: A Report on the Third Civil Society Dialogue on Human Rights and Peace (By Sanjoy Borbara). Mahanirban Calcutta Research Group. ശേഖരിച്ചത്: 2006-08-13. 
  11. "History of Darjeeling". exploredarjeeling.com. ശേഖരിച്ചത്: 2006-05-02. 
  12. Shringla, T.T. (2003). "Travelogues: Toy Train to Darjeeling". India Travelogue. ശേഖരിച്ചത്: 2006-06-08. 
  13. Chattopadhyay, S.S. (January 2005). "Return of the queen". Frontline 22 (01). ശേഖരിച്ചത്: 2006-07-30. 
  14. Sahadevan, P (1999). "Ethnic Conflict in South Asia". Joan B. Kroc Institute for International Peace Studies. Columbia International Affairs Online. ശേഖരിച്ചത്: 2006-07-30. 
  15. "പൊതുവിവരം". zubin.com. ശേഖരിച്ചത്: 2006-04-30. 
  16. Ray, Kalyan (2005-05-07). "Mega physics project planned in India". Deccan Herald. ശേഖരിച്ചത്: 2006-05-03. 
  17. "ഡാർജീലിങ്ങ്". Encyclopædia Britannica. Encyclopædia Britannica Premium Service. ശേഖരിച്ചത്: 2006-07-26. 
  18. ടെറി (2001). "Sustainable Development in the Darjeeling Hill Area" (PDF). Tata Energy Research Institute, New Delhi. (TERI Project No.2000UT64). p. 20. ശേഖരിച്ചത്: 2006-05-01. 
  19. "Padmaja Naidu Himalayan Zoological Park". Darjeelingnews.net. ശേഖരിച്ചത്: 2006-05-04. 
  20. "Monthly mean maximum & minimum temperature and total rainfall based upon 1901-2000 data". India Meteorological Department, Ministry of Earth Sciences, Government of India. ശേഖരിച്ചത്: 16 February 2012. 

"http://ml.wikipedia.org/w/index.php?title=ഡാർജിലിങ്&oldid=1818452" എന്ന താളിൽനിന്നു ശേഖരിച്ചത്