ഖുത്ബ് ശാഹി രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുത്ത്ബ് ഷാഹി
Blank.png
1518 – 1687 Flag of Imperial India.svg
തലസ്ഥാനം ഹൈദ്രബാദ്
ഭാഷ ഡഖ്നി , പില്‍ക്കാലത്ത് ഉര്‍ദ്ദു
Government രാജവാഴ്ച്ച
 - 1869-1911 മഹ്ബൂബ് അലി ഖാന്‍, അസഫ് ജാ VI
History
 - Established 1518
 - Disestablished 1687

തെക്കേ ഇന്ത്യയിലെ ഗോല്‍ക്കൊണ്ട ഭരിച്ചിരുന്ന രാജവംശമാണ് കുത്ത്ബ് ഷാഹി രാജവംശം (ഉര്‍ദ്ദു: سلطنت قطب شاهی ). ഈ രാജവംശത്തിലെ അംഗങ്ങള്‍ കുത്തബ് ഷാഹികള്‍ എന്ന് അറിയപ്പെട്ടിരുന്നു. ഇവര്‍ ഖര കൊയോന്‍ലു എന്ന തുര്‍ക്കിഷ് ഗോത്ര വംശജരായ ഷിയ മുസ്ലീങ്ങളായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ദക്ഷിണേഷ്യയുടെ ചരിത്രം
Flag of Bangladesh.svg Flag of Bhutan.svg Flag of India.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍

ഈ സാമ്രാജ്യ സ്ഥാപകനായ സുല്‍ത്താന്‍ ഖിലി കുത്തബ് മുല്‍ക് 16-ആം നൂറ്റാണ്ടില്‍ കുറച്ച് ബന്ധുക്കളുമൊത്ത് ദില്ലിയിലേയ്ക്ക് കുടിയേറി. പിന്നീട് അദ്ദേഹം തെക്ക് ഡെക്കാനിലേയ്ക്ക് കുടിയേറി ബഹ്മനി സുല്‍ത്താനായ മുഹമ്മദ് ഷായുടെ സൈന്യത്തില്‍ പ്രവര്‍ത്തിച്ചു. ബഹ്മനി സുല്‍ത്താനത്ത് അഞ്ച് ഡെക്കാന്‍ സുല്‍ത്താനത്തുകളായി പിരിഞ്ഞതിനു ശേഷം അദ്ദേഹം 1518-ല്‍ ഗോല്‍ക്കൊണ്ട കീഴടക്കി തെലുങ്കാന പ്രദേശത്തിന്റെ ഗവര്‍ണ്ണര്‍ ആയി. ഇതിനു പിന്നാലെ അദ്ദേഹം ബഹ്മനി സുല്‍ത്താനത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വയം കുത്തബ് ഷാ എന്ന പദവി സ്വീകരിച്ചു. അങ്ങനെ സുല്‍ത്താന്‍ ഖിലി കുത്തബ് മുല്‍ക് ഗോല്‍ക്കൊണ്ടയിലെ കുത്ത്ബ് ഷാഹി രാജവംശം സ്ഥാപിച്ചു.

തെലുങ്കരെ ഭരിച്ച ആദ്യ മുസ്ലീം രാജവംശമായിരുന്നു കുത്ത്ബ് ഷാഹി രാജവംശം. ഇവരുടെ ഭരണം തത്വത്തില്‍ തെലുങ്കു രാഷ്ട്രത്തെ രണ്ട് രാജ്യങ്ങളായി വിഭജിച്ചു - ഒരു മുസ്ലീം ഭരണത്തിന്‍ കീഴിലുള്ള രാജ്യവും (തെലുങ്കാന സംസ്ഥാനം) ഒരു ഹിന്ദു ഭരണത്തിന്‍ കീഴിലുള്ള രാജ്യവും. ഈ രാജവംശം 171 വര്‍ഷം ഗോല്‍ക്കൊണ്ട ഭരിച്ചു. 1687-ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ഡെക്കാന്‍ പിടിച്ചടക്കിയത് ഇവരുടെ ഭരണത്തിന് അന്ത്യം കുറിച്ചു.

ഇവരുടെ ഭരണത്തിനു ശേഷവും തെലങ്കാന സംസ്ഥാനം മുസ്ലീം ഭരണത്തിനു കീഴില്‍ തുടര്‍ന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷന്‍ പോളോ സൈനീക നടപടിയെത്തുടര്‍ന്ന് ഹൈദ്രബാദ് സംസ്ഥാനം 1948-ല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതു വരെ തെലങ്കാന മുസ്ലീം ഭരണാധികാരികളായിരുന്നു ഭരിച്ചിരുന്നത്.

[തിരുത്തുക] ഭരണാധികാരികള്‍

കുത്തബ് ഷാഹി ഭരണാധികാരികള്‍ പ്രശസ്തരായ നിര്‍മ്മാണജ്ഞരും അറിവിനെ പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. ഇവര്‍ പേര്‍ഷ്യന്‍ സംസ്കാരത്തെ മാത്രമല്ല, തദ്ദേശീയ ഡെക്കാന്‍ സംസ്കാരത്തെയും പ്രോത്സാഹിപ്പിച്ചു. ഇതിനു ഉദാഹരണമാണ് തെലുങ്ക് ഭാഷയും ഉര്‍ദ്ദുവിന്റെ ഡെക്കാനി വകഭേദവും. ഗോല്‍ക്കൊണ്ട രാജ്യത്തിന്റെ പ്രധാന ഭാഗമാണ് ഗോല്‍ക്കൊണ്ട. തെലുങ്ക് ഇവരുടെ മാതൃഭാഷ ആയിരുന്നില്ലെങ്കിലും ഗോല്‍ക്കൊണ്ട ഭരണാധികാരികള്‍ തെലുങ്ക് പഠിച്ചു. ഗോല്‍ക്കൊണ്ടയും പിന്നീട് ഹൈദ്രബാദും ആയിരുന്നു ഇവരുടെ തലസ്ഥാനങ്ങള്‍. ഈ രണ്ട് നഗരങ്ങളെയും കുത്ത്ബ് ഷാഹി സുല്‍ത്താന്മാര്‍ മനോഹരമാക്കി. ഈ സുല്‍ത്താനത്തിലെ ഏഴു സുല്‍ത്താന്മാര്‍ ഇവരാണ്:

  1. സുല്‍ത്താന്‍ ഖിലി കുത്തബ് മുല്‍ക്ക് (1518 - 1543)
  2. ജംഷീദ് ഖിലി കുത്തബ് ഷാ (1543 - 1550)
  3. സുഭാന്‍ ഖിലി കുത്തബ് ഷാ (1550)
  4. ഇബ്രാഹിം ഖിലി കുത്ത്ബ് ഷാ വാലി (1550 - 1580)
  5. മുഹമ്മദ് ഖിലി കുത്ത്ബ് ഷാ (1580 - 1612)
  6. സുല്‍ത്താന്‍ മുഹമ്മദ് കുത്ത്ബ് ഷാ (1612 - 1626)
  7. അബ്ദുല്ല കുത്ത്ബ് ഷാ (1626 - 1672)
  8. അബ്ദുല്‍ ഹസന്‍ കുത്ത്ബ് ഷാ (1672 - 1687)

[തിരുത്തുക] ശവകുടീരങ്ങള്‍

കുത്ത്ബ് ഷാഹി സുല്‍ത്താന്മാരുടെ ശവകുടീരങ്ങള്‍ ഗോല്‍ക്കൊണ്ടയുടെ പുറം മതിലില്‍ നിന്നും ഏകദേശം ഒരുകിലോമീറ്റര്‍ മാറിയാണ്. മനോഹരമായി കൊത്തുപണി ചെയ്ത കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ച ഈ ശവകുടീരങ്ങള്‍ക്കു ചുറ്റും പൂന്തോട്ടങ്ങളുണ്ട്. ഇവ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നു.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം