കൊച്ചുത്രേസ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ കൊച്ചുത്രേസ്യ

വിശുദ്ധ കൊച്ചു ത്രേസ്യയുടെ ചിത്രം(1895)
ജനനം 1873 2 ജനുവരി(1873-01-02)
Alençon, France
മരണം 1897 സെപ്റ്റംബർ 30 (പ്രായം 24)
Lisieux, France
വണങ്ങുന്നത് കത്തോലിക്ക സഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് 29 ഏപ്രിൽ1923 by പന്ത്രണ്ടാം പീയൂസ് മാർപാപ്പ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് 17 മെയ് 1925 by പന്ത്രണ്ടാം പീയൂസ് മാർപാപ്പ
പ്രധാന കപ്പേള Basilica of St. Thérèse in Lisieux, France
ഓർമ്മത്തിരുന്നാൾ 1 ഒക്ടോബർ
3 ഒക്ടോബർ പരമ്പരാഗത കത്തോലിക്കാ കലണ്ടർ
ചിത്രീകരണ ചിഹ്നങ്ങൾ പൂക്കൾ
മധ്യസ്ഥത എയിഡ്സ് ബാധിതർ; വൈമാനികർ; ശാരിരികാസ്വാസ്ത്യമുള്ളവർ; പൂക്കചവടക്കാർ; അനാഥർ; മിഷണറിമാർ; ക്ഷയരോഗ ബാധിതർ;

തെരേസ ഡി ലിസ്യൂ (2 ജനുവരി 1873 – 30 സെപ്റ്റംബർ1897) അഥവാ വിശുദ്ധ കൊച്ചു ത്രേസ്യ, ഫ്രെഞ്ചുകാരിയായ ഒരു കർമലീത്താ സന്യാസിനിയായിരുന്നു. 1925-ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1997-ൽ കത്തോലിക്കാ സഭ അവരെ വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. ആവിലായിലെ ത്രേസ്യാ, സിയെനായിലെ കത്രീന എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു വനിതകളിൽ ഒരാളാണ് ഇവർ. ചെറുപുഷപം എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ സന്യാസ ജീവിതം തെരഞ്ഞെടുത്ത കൊച്ചുത്രേസ്യ 15 മത്തെ വയസിൽ തന്റെ രണ്ട് സഹോദരിമാരോടൊപ്പം മഠത്തിൽ ചേർന്നു.എട്ടു വർഷത്തെ സന്യാസ ജീവിതത്തിനു ശേഷം ക്ഷയരോഗം പിടി പെട്ട കൊച്ചുത്രേസ്യ ഇരുപത്തിനാലാമത്തെ വയസിൽ ഇഹലോഹവാസം വെടിഞ്ഞു. "ഒരു ആത്മാവിന്റെ കഥ" എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥ വളരെ പേരെ വിശുദ്ധയിലേക്ക് ആകർഷിക്കാൻ ഇടയാക്കി.

[തിരുത്തുക] കുട്ടികാലം

കൊച്ചുത്രേസ്യ

സെലി മാർട്ടിന്റെയും (Zélie Martin) ലൂയിസ് മാർട്ടിന്റെയും( Louis Martin) ഏറ്റവും ഇളയ മകളായി 1873 ജനുവരി രണ്ടാം തീയതിയാണ് കൊച്ചുത്രേസ്യ ജനിച്ചത്.അച്ഛനായ ലൂയിസ് മാർട്ടിൻ ഒരു വാച്ച് നിർമ്മാതാവായിരുന്നു.വൈദികൻ ആകാൻ വളരെ ഇഷ്ടപെട്ടിരുന്നു ലൂയിസിന് പക്ഷെ ലത്തീൻ ഭാഷ അറിയാത്തതിനാൽ അതിനു കഴിഞ്ഞില്ല.തൂവല (ലൈസ്) നിർമാണം ആയിരുന്നു സെലിയുടെ മുഖ്യ വരുമാന മാർഗം. സെലി മാർട്ടിന് രോഗികളെ പരിച്ചരികാൻ വളരെ താത്പര്യം ആയിരുന്നു. ഇവർ ഇരുവരും തെരേസയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തി.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കൊച്ചുത്രേസ്യ&oldid=1205995" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ