ഒളീവിയ ഡി ഹാവിലാൻഡ്
| ഒളീവിയ ഡി ഹാവിലാൻഡ് | |
|---|---|
in 1940 |
|
| ജനനം | Olivia Mary de Havilland 1 ജൂലൈ 1916 Tokyo, Japan |
| തൊഴിൽ | Actress |
| സജീവം | 1935-present |
| ജീവിത പങ്കാളി | Marcus Goodrich (m.1946-1953; divorced) Pierre Galante (m.1955-1979; divorced) |
അമേരിക്കൻ ചലച്ചിത്രനടിയായ ഒളീവിയ ഡി ഹാവിലാൻഡ് 1916 ജൂലൈ 1-ന് ടോക്കിയോവിൽ ജനിച്ചു. അമ്മ നടിയായിരുന്നു. 1919-ൽ ഇവരുടെ കുടുംബം കാലിഫോർണിയയിലേക്കു താമസം മാറ്റി. ഡി ഹാവ്ലാൻഡ് ഒരു നാടകനടിയായാണ് അഭിനയരംഗത്തേക്കെത്തിയത്. കോളജിൽ പഠിക്കുമ്പോൾ ഷെയ്ക്സ്പിയറിന്റെ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീമിൽ അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചത്. തുടർന്ന് കാല്പനിക കഥാനായിക എന്ന നിലയിൽ വളരെ വേഗം പ്രസിദ്ധയായി.
ഉള്ളടക്കം |
പ്രധന ചിത്രങ്ങൾ [തിരുത്തുക]
ആദ്യകാലചിത്രങ്ങളിൽ പ്രധാനപ്പെട്ടവ
- ക്യാപ്ടൻ ബ്ലഡ് (1935)
- ദ് ചാർജ് ഒഫ് ദ് ലൈറ്റ് ബ്രിഗേഡ് (1936)
- ദി അഡ്വെഞ്ചേഴ്സ് ഒഫ് റോബിൻഹുഡ് (1938)
- ഗോൺ വിത്ത് ദ് വിൻഡ് (1939)
- ദേ ഡൈഡ് വിത്ത് ദെയർ ബൂട്ട്സ് ഓൺ (1941)
- സ്ട്രോബറി ബ്ലോണ്ട് (1941)
- ദ് മെയ് ൽ ആനിമൽ (1942)
എന്നിവയാണ്.
ഓസ്കാർ അവർഡ് ജേതാവ് [തിരുത്തുക]
മൂന്നു ദശാബ്ദക്കാലം വിശ്വചലച്ചിത്രരംഗത്ത് ഇവർ നിറഞ്ഞുനിന്നിരുന്നു.
ഓസ്കാർ ലഭിച്ച ചിത്രങ്ങൾ [തിരുത്തുക]
രണ്ടു തവണ ഓസ്കാർ അവാർഡ് ലഭിക്കുകയും ചെയ്തു. ഓസ്കാർ അവാർഡ് ലഭിച്ച ചിത്രങ്ങൾ:-
- ടു ഈച്ച് ഹിസ് ഓൺ (1946)
- ദ് ഹെയറെസ് (1949)
1948-ൽ ദ് സ്നേക് പിറ്റ് എന്ന ചിത്രത്തിലെ അഭിനയം മുൻനിർത്തി ഇവരുടെ പേര് ഓസ്കാറിനു നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഡി ഹാവിലാൻഡിന്റെ പിൽക്കാല ചിത്രങ്ങളിൽ ശ്രദ്ധേയമായവ:-
- ദ് ലൈറ്റ് ഇൻ ദ് പ്ലാസ (1962)
- ലേഡി ഇൻ എ കേജ് (1964)
- ഹഷ് ..... ഹഷ് സ്വീറ്റ് ചാർലോട്ടി (1964)
എന്നിവയാണ്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://www.imdb.com/name/nm0000014/bio
- http://www.imdb.com/name/nm0000014/
- http://www.reelclassics.com/Actresses/deHavilland/dehav-bio.htm
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡി ഹാവ് ലാൻഡ്, ഒളീവിയ മേരി (1916 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |