വാർണർ ബ്രോസ്.
| തരം | ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗം. |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1918 (as Warner Bros. Studios) 1923 (as Warner Bros. Pictures) |
| സ്ഥാപകൻ | ജാക്ക് വാർണർ ഹാരി വാർണർ ആൽബർട്ട് വാർണർ സാം വാർണർ |
| ആസ്ഥാനം | Burbank, California, യുണൈറ്റഡ് സ്റ്റേറ്റ്സ് |
| പ്രധാന ആളുകൾ | Barry Meyer (Chairman and CEO) Jeff Robinov (President and COO) Edward A. Romano (Vice President and Chief Financial Officer) |
| വ്യവസായം | വിനോദം |
| Products | ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ |
| വരുമാനം | |
| പ്രവർത്തന വരുമാനം | |
| Parent | Independent (1918–1967) Warner Bros.-Seven Arts (1967–1970) Kinney (1969–1972) Warner Communications (1972–1989) Time Warner (1989–present, as AOL Time Warner from 2001–2003) |
| വെബ്‌സൈറ്റ് | warnerbros.com |
ഒരു അമേരിക്കൻ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് വാർണർ ബ്രോസ്.. സ്ഥാപനത്തിന്റെ തുടക്കത്തിൽ വാർണർ ബ്രതേർസ് എന്ന പൂർണ്ണ നാമത്തിലാണ് അറിയപ്പെട്ടത്. ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗമാണ് വാർണർ ബ്രോസ്..കാലിഫോർണിയയിലെ ബർബാങ്കിലാണ്(Burbank) ഇതിന്റെ മുഖ്യകാര്യാലയം.
[തിരുത്തുക] ചരിത്രം
ഹാരി,ആൽബർട്ട്,സാം,ജാക്ക് എന്നീ നാല് വാർണർ സഹോദരന്മാർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്[2][3].റഷ്യൻ സാമ്രാജ്യകാലത്ത് പോളണ്ടിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു ഇവരുടെ മാതാപിതാക്കൾ.പെൻസിൽവാനിയയിലെയും ഒഹായോയിലെയും പട്ടണങ്ങളിൽ സിനിമ പ്രദർശിപ്പിച്ചായിരുന്നു ഇവരുടെ തുടക്കം.1903 ൽ പെൻസിൽവാനിയയിൽ ഇവരുടെ ആദ്യ തിയേറ്റർ സ്ഥാപിച്ചു.
1904 ൽ പിറ്റ്സ്‌ബർഗ് ആസ്ഥാനമാക്കി Duquesne Amusement & Supply Company എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണസ്ഥാപനം തുടങ്ങി[4] . തുടർന്നുള്ള നാലുവർഷങ്ങൾ കൊണ്ട് നാലു സ്റ്റേറ്റുകളിൽ വിതരണം ആരംഭിച്ചു.ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഇവർ ചലച്ചിത്രനിർമ്മാണത്തിലേക്ക് തിരിഞ്ഞു.1918 ൽ ഹോളിവുഡിൽ "വാർണർ ബ്രോസ്. സ്റ്റുഡിയൊ" എന്ന സ്ഥാപനം തുടങ്ങി. സാം,ജാക്ക് എന്നിവർ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിലും ഹാരി, ആൽബർട്ട് എന്നിവർ ചലച്ചിത്രവിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
[തിരുത്തുക] അവലംബം
- ↑ "Time Warner Inc. Reports Results for 2007 Full Year and Fourth Quarter". http://news.moneycentral.msn.com/ticker/article.aspx?Feed=BW&Date=20080206&ID=8146081&Symbol=TWX.
- ↑ Warner Sperling, Cass (Director). (2008). The Brothers Warner (DVD film documentary). Warner Sisters, Inc.. http://www.warnersisters.com/ourstore.html.
- ↑ ""Journey of discovery : Warner documentary the result of 20-year effort" Santa Barbara News Press". Santa Barbara News Press. January 29, 2009. http://74.125.153.132/search?q=cache:azi07GrG6s0J:warnersisters.com/news/3Ftag%3Dwarner-brothers+Wonskolaser&cd=4&hl=en&ct=clnk&gl=au, ശേഖരിച്ചത്: May 27, 2009. from the website warnersisters.com.
- ↑ "HARRY M. WARNER FILM FESTIVAL NAMED ONE OF 32 'PREMIER' EVENTS IN STATE". Slippery Rock University of Pennsylvania. January 31, 2006. http://www.sru.edu/pages/12398.asp, ശേഖരിച്ചത്: March 5, 2009.
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്