ലോക എയിഡ്സ് ദിനം
ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു. എന്റെ ആരോഗ്യം എന്റെ അവകാശം എന്നതാണ് 2017 - ലെ ദിനത്തിന്റെ പ്രമേയം
ലക്ഷ്യങ്ങൾ
[തിരുത്തുക]എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്.
ചരിത്രം
[തിരുത്തുക]ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ലിയു. ബന്നും, തോമസ് നെട്ടരും ചേർന്ന് 1987 ലാണ് ഈ ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം (ഇപ്പോഴത്തെ) മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻഎയിഡ്സ് (UNAIDS : Joint United Nations Programme on HIV/AIDS) ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.
യുഎൻ എയിഡ്സ് പരിപാടിയുടെ പ്രധാന പങ്കാളികൾ
[തിരുത്തുക]- ലോകാരോഗ്യ സംഘടന (WHO)
- യു എൻ എച് സീ ആർ (UNHCR)
- യുനിസെഫ് (UNICEF)
- യു എൻ ഡീ പി (UNDP)
- യു എൻ എഫ് പീ എ (UNFPA)
- യുനെസ്കോ (UNESCO)
- ഐ എൽ ഓ (ILO)
- ഡബ്ലിയു എഫ് പീ (WFP)
- യു എൻ ഓ ഡി സീ (UNODC)
- ലോക ബാങ്ക്(വേൾഡ് ബാങ്ക്)
ഇന്ത്യയിലെ നേതൃത്വം
[തിരുത്തുക]ദേശീയ എയിഡ്സ് നിയന്ത്രണ സംഘടന (NACO : National AIDS control Organisation)
കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സംഘം (കേസാക്സ് -KSACS :Kerala State Aids Control Society).
ലോക എയിഡ്സ് ദിനാചരണ വിഷയങ്ങൾ
[തിരുത്തുക]1988 : ആശയവിനിമയം
1989 : യുവത്വം
1990 : സ്ത്രീകളും എയിഡ്സും
1991 : വെല്ലുവിളി പങ്കുവെയ്ക്കൽ
1992 : സമൂഹത്തിന്റെ പ്രതിബദ്ദത
1993 : പ്രവൃത്തി
1994 : എയിഡ്സും കുടുംബവും
1995 : പങ്കുവെയ്ക്കപ്പെട്ട അവകാശങ്ങളും, പങ്കുവെയ്ക്കപ്പെട്ട ഉത്തരവാദിത്തങ്ങളും
1996 : ഒരു ലോകം. ഒരു ആശ . 1997 : എയിഡ്സ് ഉള്ള ലോകത്ത് ജീവിക്കുന്ന കുട്ടികൾ
1998 : മാറ്റത്തിനുള്ള ശക്തി
1999 : കേൾക്കുക, പഠിക്കുക, ജീവിക്കുക: ലോക എയിഡ്സ് യജ്ഞം കുട്ടികളോടും ചെറുപ്പക്കാരോടുമൊപ്പം
2000 : എയിഡ്സ്: പുരുഷന്മാർ വ്യത്യാസം ഉണ്ടാക്കുന്നു
2001 : ഞാൻ ശ്രദ്ധാലുവാണ്, നിങ്ങളോ?
2002 : അപവാദവും വിവേചനവും
2003 : അപവാദവും വിവേചനവും
2004 : സ്ത്രീകൾ,പെൺകുട്ടികൾ,എച് ഐ വീയും എയിഡ്സും2005
2005 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക
2006 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക-ഉത്തരവാദിത്തം.
2007 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക-നേതൃത്വം
2008 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക-നയിക്കുക-ശാക്തീകരിക്കുക-നൽകുക.
2009 : സർവലൌകീക ലഭ്യതയും മനുഷ്യാവകാശങ്ങളും
2010 : സർവലൌകീക ലഭ്യതയും മനുഷ്യാവകാശങ്ങളും
2011 : പൂജ്യത്തിലേക്ക്
2017 : എൻ്റെ ആരോഗ്യം എൻ്റെ അവകാശം
പൂജ്യത്തിലേക്ക്
[തിരുത്തുക]പൂജ്യത്തിലേക്ക് (Getting to Zero) എന്നതാണ് 2011 മുതൽ 2015 വരെ ലോക എയിഡ്സ് ദിനാചരണ വിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എയിഡ്സ് മരണങ്ങൾ ഇല്ലാത്ത, പുതിയ രോഗബാധിതർ ഉണ്ടാവാത്ത, രോഗത്തിന്റെ പേരിൽ വിവേചനങ്ങൾ ഇല്ലാത്ത ഒരു നല്ല നാളെ യാഥാർത്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക്എന്നതിന്റെ ലക്‌ഷ്യം. ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് എയിഡ്സ് ദിനാചരണം..
- ലോക മലമ്പനി ദിനം
- ലോകാരോഗ്യദിനം,
- രകതദാന ദിനം,
- ക്ഷയരോഗ ദിനം,
- ഹെപ്പറ്റൈറ്റിസ് ദിനം ,
- രോഗപ്രതിരോധ വാരം,
- പുകയില വിരുദ്ധദിനം എന്നിവയാണ് മറ്റുള്ളവ
അവലംബം
[തിരുത്തുക]
1. ^ Joint United Nations Programme on HIV/AIDS (UNAIDS), Report on the Global HIV/AIDS Epidemic 2008, (Geneva, Switzerland: UNAIDS, July 2008; English original), p. 15.
2 ^ U.S. Centers for Disease Control and Prevention, International News, "World AIDS Day Co-Founder Looks Back 20 Years Later", CDC HIV/Hepatitis/STD/TB Prevention News Update, December 12, 2007
3 ^ a b c d e f g h Speicher, Sara. "World AIDS Day Marks 20th Anniversary Of Solidarity." Medical News Today. November 19, 2008.
4 ^ a b c d e World AIDS Day, Minnesota Department of Health, 2008
5 ^ Dr. Peter Piot, "2008 World AIDS Day statements," Joint United Nations Programme on HIV/AIDS (UNAIDS), November 30, 2008.
6 ^ World AIDS Day 2011 World AIDS Campaign