ലോകാരോഗ്യദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

April 7 ലോകരോഗ്യ ദിനം

ലോകാരോഗ്യദിനം, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തിൽ ആഘോഷിക്കപ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.[1]

2012ലെ വിഷയം[തിരുത്തുക]

ദീർഘായുസ്സിനു നല്ല ആരോഗ്യം.[2] ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് ആരോഗ്യദിനാചരണം

  1. ലോക മലമ്പനി ദിനം
  2. ഏയ്ഡിസ് രോഗ ദിനം,
  3. രകതദാന ദിനം,
  4. ക്ഷയരോഗ ദിനം,
  5. ഹെപ്പറ്റൈറ്റിസ് ദിനം ,
  6. രോഗപ്രതിരോധ വാരം,
  7. പുകയില വിരുദ്ധദിനം എന്നിവയാണ് മറ്റുള്ളവ

അവലബം[തിരുത്തുക]

  1. ലോകാര്യോഗസംഘടന: ലോകാരോഗ്യദിനം http://www.who.int/mediacentre/events/annual/world_health_day/en/. Accessed 16 March 2011.
  2. ലോകാരോഗ്യസംഘടന വെബ്സൈറ്റ്http://www.who.int/world-health-day/2012/en/index.html
"https://ml.wikipedia.org/w/index.php?title=ലോകാരോഗ്യദിനം&oldid=3729047" എന്ന താളിൽനിന്ന് ശേഖരിച്ചത്