ലോക ക്ഷയരോഗ ദിനം
World Tuberculosis Day | |
---|---|
ആചരിക്കുന്നത് | All UN Member States |
തിയ്യതി | 24 March |
ആവൃത്തി | annual |
മാർച്ച് 24 ലോക ക്ഷയരോഗദിനം . 1992 മുതൽ ഈ ദിനം ആചരിക്കുന്നു. അമ്പതു കൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്. .എന്നാൽ ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനിൽക്കുന്നു. . 2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ൽ ചേർന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്‌ഷ്യമിട്ടിരുന്നു. പക്ഷേ ഈ ലക്‌ഷ്യം നേടാൻ കഴിഞ്ഞില്ല. 2010ൽ 1.45 മില്യൺ ക്ഷയരോഗ മരണങ്ങൾ ഉണ്ടായി. പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോക ജനതയുടെ മൂന്നിൽ ഒരു വിഭാഗം ആളുകളെ ക്ഷയരോഗ ബാക്ടീരിയ ബാധിച്ചിട്ടുണ്ട്. അവരിൽ പലർക്കും തീവ്ര രോഗം ഉണ്ടായേക്കാം. ക്ഷയരോഗ ബാധയാലാണ് മിക്ക എച് .ഐ. വീ ബാധിതരും മരണമടയുന്നത്. ഏകദേശം 350,000 എച് .ഐ. വീ. ബാധിതരാണ് 2010ൽ ഇത് മൂലം മരണമടഞ്ഞത്. ക്ഷയരോഗ-എച് .ഐ. വീ കൂട്ടുകെട്ടും ക്ഷയരോഗ അണുക്കൾ മരുന്നിനെതിരെ പ്രതിരോധ ശക്തി നേടിയതുമാണ് ലോക ക്ഷയരോഗ ഉന്മൂലനത്തിനുള്ള തടസ്സങ്ങൾ. ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായ നേരിട്ടുള്ള നിരീക്ഷണത്തിലൂടെയുള്ള ചികിൽസാ രീതി ( Directly Observed Treatment Schedule : DOTS :ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.
2012 ലെ വിഷയം
[തിരുത്തുക]എന്റെ ജീവിത കാലത്ത് ക്ഷയരോഗത്തെ ഉന്മൂലനം ചെയ്യുക
ക്ഷയരോഗ നിയന്ത്രണവും ബന്ധപ്പെട്ട ഗവേഷണങ്ങളും മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് അടുത്ത കാലത്തായി ഈ പുരാതന രോഗവും തന്മൂലമുള്ള മരണങ്ങളും കുറഞ്ഞുവെന്നതിനാൽ നമ്മെ സധൈര്യം വെല്ലു വിളിക്കുന്നു".
ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് ക്ഷയരോഗ ദിനാചരണം..
- ലോകാരോഗ്യദിനം
- ഏയ്ഡിസ് രോഗ ദിനം,
- മലമ്പനി ദിനം,
- ലോക രക്തദാന ദിനം
- ഹെപ്പറ്റൈറ്റിസ് ദിനം ,
- രോഗപ്രതിരോധ വാരം,
- പുകയില വിരുദ്ധദിനം എന്നിവയാണ് മറ്റുള്ളവ
അവലംബം
[തിരുത്തുക]http://www.nih.gov/news/health/mar2012/niaid-21.ഹറം[പ്രവർത്തിക്കാത്ത കണ്ണി]