ലോക എയിഡ്സ് ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു.

ലക്ഷ്യങ്ങൾ[തിരുത്തുക]

എയിഡ്സ് പകരുന്ന വഴികൾ , പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത് .

ചരിത്രം[തിരുത്തുക]

ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു.ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ഈ ആശയം മുന്നോട്ടു വച്ചത് . ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം ( ഇപ്പോഴത്തെ ) മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് (UNAIDS : Joint United Nations Programme on HIV/AIDS) ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.

യുഎൻ എയിഡ്സ് പരിപാടിയുടെ പ്രധാന പങ്കാളികൾ[തിരുത്തുക]

  • ലോകാരോഗ്യ സംഘടന (WHO )
  • യു എൻ എച് സീ ആർ (UNHCR )
  • യുനിസെഫ്‌ (UNICEF )
  • യു എൻ ഡീ പി (UNDP )
  • യു എൻ എഫ് പീ എ (UNFPA )
  • യുനെസ്കോ (UNESCO )
  • ഐ എൽ ഓ (ILO )
  • ഡബ്ലിയു എഫ് പീ (WFP )
  • യു എൻ ഓ ഡി സീ (UNODC )
  • ലോക ബാങ്ക്( വേൾഡ് ബാങ്ക്)

ഇന്ത്യയിലെ നേതൃത്വം[തിരുത്തുക]

ദേശീയ എയിഡ്സ് നിയന്ത്രണ സംഘടന ( NACO  : National AIDS control Organisation )

കേരളത്തിൽ[തിരുത്തുക]

കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സംഘം ( കേസാക്സ് -KSACS  :Kerala State Aids Control Society ).A large red ribbon hangs between columns in the north portico of the White House for World AIDS Day, November 30, 2007
A 67 m long "condom" on the Obelisk of Buenos Aires, Argentina, part of an awareness campaign for the 2005 World AIDS Day

ലോക എയിഡ്സ് ദിനാചരണ വിഷയങ്ങൾ[തിരുത്തുക]

1988 : ആശയവിനിമയം

1989 : യുവത്വം

1990 : സ്ത്രീകളും എയിഡ്സും

1991 : വെല്ലുവിളി പങ്കുവെയ്ക്കൽ

1992 : സമൂഹത്തിന്റെ പ്രതിബദ്ദത

1993 : പ്രവൃത്തി

1994 : എയിഡ്സും കുടുംബവും

1995 : പങ്കുവെയ്ക്കപ്പെട്ട അവകാശങ്ങളും, പങ്കുവെയ്ക്കപ്പെട്ട ഉത്തരവാദിത്തങ്ങളും

1996 : ഒരു ലോകം. ഒരു ആശ . 1997 : എയിഡ്സ് ഉള്ള ലോകത്ത് ജീവിക്കുന്ന കുട്ടികൾ

1998 : മാറ്റത്തിനുള്ള ശക്തി

1999 : കേൾക്കുക, പഠിക്കുക, ജീവിക്കുക: ലോക എയിഡ്സ് യജ്ഞം കുട്ടികളോടും ചെറുപ്പക്കാരോടുമൊപ്പം

2000 : എയിഡ്സ്: പുരുഷന്മാർ വ്യത്യാസം ഉണ്ടാക്കുന്നു

2001 : ഞാൻ ശ്രദ്ധാലുവാണ്, നിങ്ങളോ?

2002 : അപവാദവും വിവേചനവും

2003 : അപവാദവും വിവേചനവും

2004 : സ്ത്രീകൾ,പെൺകുട്ടികൾ,എച് ഐ വീയും എയിഡ്സും2005

2005 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക

2006 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക-ഉത്തരവാദിത്തം.

2007 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക-നേതൃത്വം

2008 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക-നയിക്കുക-ശാക്തീകരിക്കുക-നൽകുക.

2009  : സർവലൌകീക ലഭ്യതയും മനുഷ്യാവകാശങ്ങളും

2010 : സർവലൌകീക ലഭ്യതയും മനുഷ്യാവകാശങ്ങളും

2011 : പൂജ്യത്തിലേക്ക്

പൂജ്യത്തിലേക്ക്[തിരുത്തുക]

പൂജ്യത്തിലേക്ക് (Getting to Zero ) എന്നതാണ് 2011 മുതൽ 2015 വരെ ലോക എയിഡ്സ് ദിനാചരണ വിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എയിഡ്സ് മരണങ്ങൾ ഇല്ലാത്ത , പുതിയ രോഗബാധിതർ ഉണ്ടാവാത്ത, രോഗത്തിന്റെ പേരിൽ വിവേചനങ്ങൾ ഇല്ലാത്ത ഒരു നല്ല നാളെ യാഥാർത്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക്എന്നതിന്റെ ലക്‌ഷ്യം .

അവലംബങ്ങൾ:

1. ^ Joint United Nations Programme on HIV/AIDS (UNAIDS), Report on the Global HIV/AIDS Epidemic 2008, (Geneva, Switzerland: UNAIDS, July 2008; English original), p. 15.

2 ^ U.S. Centers for Disease Control and Prevention, International News, "World AIDS Day Co-Founder Looks Back 20 Years Later", CDC HIV/Hepatitis/STD/TB Prevention News Update, December 12, 2007

3 ^ a b c d e f g h Speicher, Sara. "World AIDS Day Marks 20th Anniversary Of Solidarity." Medical News Today. November 19, 2008.

4 ^ a b c d e World AIDS Day, Minnesota Department of Health, 2008


5 ^ Dr. Peter Piot, "2008 World AIDS Day statements," Joint United Nations Programme on HIV/AIDS (UNAIDS), November 30, 2008.

6 ^ World AIDS Day 2011 World AIDS Campaign

"https://ml.wikipedia.org/w/index.php?title=ലോക_എയിഡ്സ്_ദിനം&oldid=2285724" എന്ന താളിൽനിന്നു ശേഖരിച്ചത്