Jump to content

ടി.എ. രാജലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാജലക്ഷ്മി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.എ.രാജലക്ഷ്മി
രാജലക്ഷ്മിയുടെ ഛായാചിത്രം
രാജലക്ഷ്മിയുടെ ഛായാചിത്രം
ജനനം(1930 -06-02)ജൂൺ 2, 1930
മരണം1965 ജനുവരി 18
തൊഴിൽഎഴുത്തുകാരി
ദേശീയത ഇന്ത്യ
പഠിച്ച വിദ്യാലയംബനാറസ് ഹിന്ദു സർവ്വകലാശാല
ശ്രദ്ധേയമായ രചന(കൾ)ഉച്ചവെയിലും ഇളംനിലാവും
ഞാനെന്ന ഭാവം.
രക്ഷിതാവ്(ക്കൾ)അച്യുതമേനോൻ
കുട്ടിമാളു അമ്മ

ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ്‌ രാജലക്ഷ്മി. സ്വന്തം പീഡനകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ കൃതികൾ. ജീവിതപ്രശ്നങ്ങൾ മൂലം 34-ആം വയസ്സിൽ രാജലക്ഷ്മി ആത്മഹത്യചെയ്തു. യജ്ഞതീർത്ഥം എന്നാണ് രാജലക്ഷ്മിയുടെ കഥകളെ ഡോ.എം.ലീലാവതി വിശേഷിപ്പിച്ചു.

ജീവിതരേഖ

[തിരുത്തുക]
Maharaja's College, Rajalakshmyi's alma mater

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത്‌ അമയങ്കോട്ട്‌ തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദംനേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീട് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജുകളിൽ അദ്ധ്യാപകവൃത്തിനോക്കി.

1956-ൽ മാതൃഭൂമി ആഴ്ച്പ്പതിപ്പ് പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ടകഥയിലൂടെയാണ്‌ രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 1958-ൽ ഒരു വഴിയും കുറേ നിഴലുകളും എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ഉച്ചവെയിലും ഇളംനിലാവും എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ട് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണ്‌ ഇതിനു കാരണമായത്. എഴുതിയ നോവൽ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ഞാനെന്ന ഭാവം എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണ്‌ രാജലക്ഷ്മി കഥകൾ എഴുതിയിരുന്നത്.ജീവിതം തന്നെ രചനക്കുള്ള ഉപാധിയാക്കിക്കൊണ്ടു അവർ നടത്തിയ പരിശ്രമങ്ങൾ സമൂഹത്തിൽ നിന്നു ഒറ്റപ്പെടുത്തുവാൻ കാരണമായി 1965 ജനുവരി 18-ന് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്ന് കോളേജിലേക്ക് പുറപ്പെട്ടു. പക്ഷേ വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു; അവരുടെ മൃതദേഹം അവരുടെ മുറിയിൽ മേൽക്കൂരയിൽ നിന്ന് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി . അന്ന് അവർക്ക് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി.എ. സരസ്വതിയമ്മ

പൈതൃകവും ബഹുമതികളും

[തിരുത്തുക]

മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണ് അവർ അറിയപ്പെടുന്നത്. 1956 -ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മകൾ എന്ന ചെറുകഥയായിരുന്നു അവരുടെ ആദ്യത്തെ ശ്രദ്ധേയമായ കൃതി, അതിനുശേഷം ഏഴ് ചെറുകഥകളും ഗദ്യത്തിലുള്ള ഒരു കവിതയും. ചെറുകഥകളും രണ്ട് കവിതാ സമാഹാരങ്ങളും കൂടാതെ, ഒരു വഴിയും കുറേ നിഴലുകളും (ഒരു വഴിയും കുറേ നിഴലുകളും ) തുടങ്ങി മൂന്ന് നോവലുകളും അവർ എഴുതി, അവിടെ സ്ത്രീകളുടെ സൂക്ഷ്മമായ വികാരങ്ങൾ ചിത്രീകരിച്ചു.ഒരു വഴിയും കുറേ നിഴലുകളും അവർക്ക് 1960- ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തു , ഈ ബഹുമതി നേടുന്ന മൂന്നാമത്തെ വ്യക്തിയായി.ഇത് പിന്നീട് ഒരു ടിവി സീരിയലായി മാറുകയും ഒരു നാടകമായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു ആകാശവാണി .അവരുടെ മറ്റ് നോവലുകൾ ഞാനെന്ന ഭാവം , ഉച്ചവെയിലും ഇളം നിലവും എന്നിവയാണ്. അവരുടെ ശ്രദ്ധേയമായ കവിതാ സമാഹാരം "നിന്നെ ഞാൻ സ്‌നേഹിക്കുന്നു" ആണ്.ക്രോസ്‌വേഡ് ബുക്ക് അവാർഡ് നേടിയ എഴുത്തുകാരി അനിതാ നായർ , രാജലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി 2018-ലെ തന്റെ നോവൽ, ഈറ്റിംഗ് വാസ്പ്‌സ് എന്ന നോവലിനെ ആധാരമാക്കി.1970-ൽ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയും രാജലക്ഷ്മിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

കൃതികൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]
  • രാജലക്ഷ്മിയുടെ കഥകൾ
  • സുന്ദരിയും കൂട്ടുകാരും
  • മകൾ

കവിതകൾ

[തിരുത്തുക]
  • കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. രാജലക്ഷ്മിയുടെ കഥകളുടെ അനുബന്ധമായി ഇവ നൽകിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടി.എ._രാജലക്ഷ്മി&oldid=4111992" എന്ന താളിൽനിന്ന് ശേഖരിച്ചത്