രാമു കാര്യാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാമു കാര്യാട്ടിന്റെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമു കാര്യാട്ട്
ജനനം(1927-02-01)1 ഫെബ്രുവരി 1927
മരണം10 ഫെബ്രുവരി 1979(1979-02-10) (പ്രായം 52)
തിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം1954-1978
ജീവിതപങ്കാളി(കൾ)സതി കാര്യാട്ട്
കുട്ടികൾസോമൻ, സുധീർ, സുമം
മാതാപിതാക്ക(ൾ)കാര്യാട്ട് കുഞ്ഞച്ചൻ, കാർത്യായനി
ബന്ധുക്കൾദേവൻ (മകൾ സുമത്തിന്റെ ഭർത്താവ്)
പുരസ്കാരങ്ങൾരാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ - മികച്ച ചിത്രം - ചെമ്മീൻ

മലയാളത്തിലെ ആദ്യകാല ചലച്ചിത്രസംവിധായകരിലൊരാളാണ് രാമു കാര്യാട്ട് (ജനനം - 1927, മരണം - 1979)[1]. തൃശ്ശൂരിലെ ചേറ്റുവയിൽ കാര്യാട്ട് കുഞ്ഞച്ചന്റെയും കാർത്യായനിയുടേയും മകനായി 1927-ൽ ജനിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു.കാര്യാട്ട് സംവിധാനം ചെയ്ത 12 ചിത്രങ്ങളിൽ ഒന്നു തെലുങ്കാണ്. 1975-ലെ മോസ്‌കോ ചലച്ചിത്രമേളയിലെ ജൂറിയായിരുന്നു. ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒരുപ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഭാര്യ പരേതയായ സതി കാര്യാട്ട് (2010-ൽ അന്തരിച്ചു). മക്കൾ: പരേതനായ സോമൻ, സുധീർ, പരേതയായ സുമ (2019-ൽ അന്തരിച്ചു). നടൻ ദേവനാണ് സുമയുടെ ഭർത്താവ്.

പ്രധാന ചലച്ചിത്രങ്ങൾ[തിരുത്തുക]

നീലക്കുയിൽ[തിരുത്തുക]

നീലക്കുയിൽ എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് . അദ്ദേഹത്തിന്റെ ചെമ്മീൻ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാളചിത്രമാണ്‌[1]. മലയാളസിനിമയ്ക്ക് ദേശീയതലത്തിൽ ലഭിച്ച ആദ്യ അംഗീകാരവുമിതാണ് .

1954-ൽ പുറത്തിറങ്ങിയ നീലക്കുയിൽ മലയാള സിനിമയിൽ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങൾ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയിൽ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ പി. ഭാസ്കരനുമൊന്നിച്ചാണ് നീലക്കുയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്തത്.ഈ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി.

ചെമ്മീൻ[തിരുത്തുക]

1965-ൽ തകഴി ശിവശങ്കരപ്പിള്ളയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ചെമ്മീൻ എന്ന കൃതിയെ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടുന്ന തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ചിത്രമായി മാറ്റുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് സംഗീതസംവിധാനം, ചലച്ചിത്രസംയോജനം, എന്നിങ്ങനെയുള്ള പല ജോലികൾക്കും രാമു കാര്യാട്ട് കലാകാരന്മാരെ കൊണ്ടുവന്നു. ഇതും മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു. മുഹിയുദ്ധീൻ ആലുവായ് എന്ന ഇന്ത്യൻ അറബി സാഹിത്യകാരൻ ചെമ്മീൻ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്

  • നീലക്കുയിൽ (1954)
  • ഭരതനാട്യം (1956)
  • മിന്നാമിനുങ്ങ് (1957)
  • മുടിയനായ പുത്രൻ[3] (1961)
  • മൂടുപടം (1963)
  • ചെമ്മീൻ (1965)[3]
  • ഏഴു രാത്രികൾ (1968)
  • അഭയം (1970)
  • മായ (1972)
  • നെല്ല് (1974)
  • ദ്വീപ് (1976)
  • കൊണ്ടഗളി (1978)
  • അമ്മുവിന്റെ ആട്ടിങ്കുട്ടി (1978)


അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)
  2. [1] വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ
  3. 3.0 3.1 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=രാമു_കാര്യാട്ട്&oldid=3642963" എന്ന താളിൽനിന്ന് ശേഖരിച്ചത്