മുഹ്‌യിദ്ദീൻ ആലുവായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഹ്‌യിദ്ദീൻ ആലുവായ്
Muhyideen alwaye.jpg
ജനനം(1925-06-01)ജൂൺ 1, 1925
ആലുവ, എറണാകുളം ജില്ല, കേരളം
മരണംജൂലൈ 23, 1996(1996-07-23) (aged 71)
ആലുവ
വിദ്യാഭ്യാസംഅഫ്‌ളലുൽ ഉലമ, എം.എ.(ആലമിയ്യ ബിരുദം), ഡോക്ട്രേറ്റ്.
ജീവിത പങ്കാളി(കൾ)അമീന ബീവി
കുട്ടി(കൾ)ഒരു മകനും ഒരു മകളും

അറബി സാഹിത്യകാരൻ,ഗ്രന്ഥകാരൻ,ഇസ്‌ലാമിക പണ്ഡിതൻ, പ്രഭാഷകൻ,പത്രാധിപർ,അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മുഹ്‌യിദ്ദീൻ ആലുവായ്, ശൈഖ് സൈനുദ്ദീൻ മഖ്‌ദൂമിന്‌ ശേഷം അറബ് ലോകം ആദരിക്കുന്ന പ്രമുഖനായ കേരളീയ പണ്ഡിതനായിരുന്നു (1925,ജൂൺ 1-1996 ജൂലൈ 23).[1] തകഴിയുടെ പ്രശസ്ത നോവൽ ചെമ്മീൻ അറബിയിലേക്ക് 'ഷമ്മീൻ' എന്ന പേരിൽ 1970-ൽ വിവർത്തനം ചെയ്ത അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമിയുടെ നിർദ്ദേശപ്രകാരം അൽ-ബയ്റൂനിയുടെ പ്രസിദ്ധമായ "കിതാബുൽ ഹിന്ദ്" എന്ന ഗ്രന്ഥം "അൽ‌ബീറൂണി കണ്ട ഇന്ത്യ" എന്ന പേരിൽ മലയാളത്തിലേക്കും വിവർത്തനം ചെയ്തു.[2] പതിനാല് ഭാരതീയ ഭാഷകളിലേയും സാഹിത്യത്തെ പരിചയപ്പെടുത്തുന്ന "ആധുനിക ഭാരതീയ സാഹിത്യം" എന്ന കൃതി അറബിയിൽ രചിച്ചു. 1955 കാലഘട്ടത്തിൽ ആൾ ഇന്ത്യാ റേഡിയോവിന്റെ ഡൽഹി കേന്ദ്രത്തിലെ അറബി അനൗൺസറായി ജോലി ചെയ്ത മുഹ്‌യിദ്ദീൻ ആലുവായ്, കൈറോയിലെ പ്രശസ്തമായ അൽ-അസ്‌ഹർ സർ‌വകലാശാലയിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1] 1996 ജൂലൈ 23 ന്‌ മരണമടഞ്ഞു.

ജീവിതരേഖ[തിരുത്തുക]

1925 ജൂൺ 1 ന്‌ എറണാംകുളം ജില്ലയിൽ പെടുന്ന ആലുവയിലെ വെളിയത്തുനാടിൽ അരീക്കോടത്ത് മക്കാർ മൗലവിയുടേയും ആമിനയുടേയും മകനായി ജനനം. പ്രാഥമിക പഠനം പണ്ഡിതനും വാഗ്മിയുമായിരുന്ന പിതാവിൽ നിന്ന് തന്നെ നേടി. ശേഷം വാഴക്കാട് ദാറുൽ ഉലൂം, വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്ത് എന്നിവിടങ്ങളിൽ പഠനം. 1949 ൽ മദിരാശി സർ‌വകലാശാലയിൽ നിന്ന് അഫ്‌സലുൽ ഉലമാ കരസ്ഥമാക്കി. പിന്നീട് 1953 ൽ കൈറോയിലെ അൽ-അസ്‌ഹർ സർ‌വകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ്സോടെ ആലമിയ്യ (എം.എ) ബിരുദം. 1972 ൽ അസ്‌ഹറിൽ നിന്നു തന്നെ "ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനവും അതിന്റെ വളർച്ചയും" എന്ന ഗവേഷണ പ്രബന്ധത്തിനു ഡോക്ടറേറ്റ് ലഭിച്ചു. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണനായിരുന്നു ഗവേഷണത്തിനായുള്ള ഡോ. മുഹ്‌യിദ്ദീന്റെ 1963 ലെ കൈറോ യാത്രയുടെ മുഴുവൻ ചെലവും വഹിച്ചത്.[1]

കുടുംബം

ഭാര്യ:അമീന ബീവി,മക്കൾ:ജമാൽ മുഹ്‌യിദ്ദീൻ (കമ്പ്യൂട്ടർ എഞ്ചിനിയർ),ഡോ.മുനീറ മുഹ്‌യിദ്ദീൻ. ജാമാതാക്കൾ:മുഹമ്മദ് അബ്ദുറഹീം,സുലൈഖ യാക്കൂബ്.[1]

അദ്ധ്യാപകൻ[തിരുത്തുക]

1950 മുതൽ ഫറോക്കിലെ റൗദത്തുൽ ഉലൂം കോളേജിൽ അദ്ധ്യാപകൻ.1964 ൽ അൽ‌-അസ്‌ഹർ യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക പഠങ്ങൾക്കുള്ള ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. 1977 ൽ മദീന യൂനിവേഴ്സിറ്റിയിൽ അദ്ധ്യാപകൻ.[1] 1989 മജ്‌ലിസുത്ത‌അലീമിൽ ഇസ്‌ലാമി കേരളയുടെ ആഭിമുഖ്യത്തിലുള്ള ഇസ്ലാമിക് റിസർച്ച് ആന്റ് ട്രൈനിംഗ് സെന്ററിന്റെ ഡയറക്ടർ. കോഴിക്കോട്ടെ വെള്ളിമാട്കുന്നിൽ ദഅവ കോളേജിന്റെ പ്രിസിപ്പാൾ.

പത്രാധിപർ,എഴുത്തുകാരൻ[തിരുത്തുക]

1970 ൽ ഈജിപ്തിലെ ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചു വന്ന "സൗത്തുൽ ഹിന്ദ്" പത്രത്തിന്റെ എഡിറ്ററായിരുന്ന മുഹ്‌യിദ്ദീൻ,1985 ൽ ഖത്തറിലെ അൽ ഖലീജുൽ യൗം" പത്രത്തിന്റെയും പത്രാധിപരായിരുന്നു. അറബ് ലോകത്ത് അറിയപ്പെടുന്ന പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും മുഹ്‌യിദ്ദീൻ ആലുവായ് എഴുതിയിരുന്നു. അൽ അസ്‌ഹർ,അൽ രിസാല,മിമ്പറുൽ ഇസ്‌ലാം,സഖാഫത്തുൽ ഹിന്ദ്,അൽ മദീന,അദ്ദ‌അവ,നൂറുൽ ഇസ്‌ലാം എന്നീ അറബി പത്രങ്ങൾ ഡോ. മുഹ്‌യിദ്ദിന്റെ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു വന്നവയിൽ ചിലതാണ്‌.[1]

കൃതികൾ[തിരുത്തുക]

ഏകദേശം ഇരുപത് ഗ്രന്ഥങ്ങൾ ഡോ. മുഹ്‌യിദ്ദീൻ രചിചിട്ടുണ്ട്. അവയിൽ ഏതാനും പ്രധാന ഗ്രന്ഥങ്ങൾ ചുവടെ

മലയാളത്തിൽ
 • അൽ-ബീറൂണി കണ്ട ഇന്ത്യ (അൽ ബിറൂണിയുടെ കിതാബുൽ ഹിന്ദിന്റെ മലയാള വിവർത്തനം)
 • അറബ് ലോകം
 • ഇസ്ലാമിന്റെ മൂലതത്വം
അറബിയിൽ
 • ഷമ്മീൻ (ചെമ്മീനിന്റെ അറബി വിവർത്തനം)
 • നുബുവ്വത്തു മുഹമ്മദിയ്യ വ മുഫ്‌തറയാത്തുൽ മുസ്‌തശ്‌രിഖീൻ
 • മിൻ‌ഹാജുദ്ദുആത്
 • മകാനത്തു ഫലസ്തീൻ ഫീ ആലമിൽ ഇസ്ലാമിയ്യ (അറബി)-"ഫലസ്തീൻ പ്രശ്നം" എന്ന പേരിൽ ഇതു മലയാളത്തിലേക്ക് സലാം വാണിയമ്പലം വിവർത്തനം ചെയ്തു.
 • അൽ ആലമുൽ അറബി
ഇംഗ്ലീഷിൽ
 • The Essence of Islam
 • Al-Azhar
 • Shahada and Salah
 • Islamic Knowledge
 • The Principles of Islam

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 ഡോ. മുഹ്‌യിദ്ദീൻ ആലുവായ് സോവനീർ"-2001 മാർച്ച് ,പ്രസാധകർ:അസ്‌ഹറുൽ ഉലൂം ഇസ്ലാമിക് കോം‌പ്ലക്സ് ആലുവ & എറണാംകുളം ഡിസ്ട്രിക്റ്റ് മുസ്ലിം അസ്സോസിയേഷൻ ഖത്തർ
 2. http://mohiaddinalwaye.com/htm/book_chemmeen.html

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുഹ്‌യിദ്ദീൻ_ആലുവായ്&oldid=3114844" എന്ന താളിൽനിന്ന് ശേഖരിച്ചത്