Jump to content

എമിലി ബ്രോണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എമിലി ജെയ്ൻ ബ്രോണ്ടി
A portrait of Brontë made by her brother, Branwell Brontë
A portrait of Brontë made by her brother, Branwell Brontë
ജനനംEmily Jane Brontë
(1818-07-30)30 ജൂലൈ 1818
Thornton, West Riding of Yorkshire, England
മരണം19 ഡിസംബർ 1848(1848-12-19) (പ്രായം 30)
Haworth, West Riding of Yorkshire, England
തൂലികാ നാമംEllis Bell
തൊഴിൽPoet, novelist, governess
ദേശീയതEnglish
GenreFiction, poetry
സാഹിത്യ പ്രസ്ഥാനംVictorian literature
ശ്രദ്ധേയമായ രചന(കൾ)Wuthering Heights
ബന്ധുക്കൾBrontë family

ഇംഗ്ലീഷുകാരിയായ നോവലിസ്റ്റും കവയിത്രിയുമാണ് എമിലി ബ്രോണ്ടി(ബ്രോണ്ടെ)‌ (30 ജൂലൈ 1818 - 19 ഡിസംബർ 1848 ). ബ്രോണ്ടി സഹോദരികൾ എന്ന പേരിൽ പ്രശസ്തരായ മൂന്ന് സഹോദരിമാരിൽ രണ്ടാമത്തെയാളാണ് എമിലി. വതറിംഗ് ഹൈറ്റ്സ് എന്ന ഏക നോവലിന്റെ പേരിലാണ് അവർ അറിയപ്പെടുന്നത്. ആംഗലേയ സാഹിത്യത്തിലെ ഒരു ക്ലാസിക് കൃതിയായി വതറിംഗ് ഹൈറ്റ്സ് പരിഗണിക്കപ്പെടുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ എറ്റവും പ്രസിദ്ധമായ കൃതിയായിട്ടാണ് ഇത് അറിയപ്പെടുന്നത്. ഷാർലറ്റ് ബ്രോണ്ടി, ആനി ബ്രോണ്ടി എന്നീ സഹോദരിമാരും പാട്രിക്ക് ബ്രാൻവെൽ ബ്രോണ്ടി എന്ന ഒരു സഹോദരനും എമിലിക്ക് ഉണ്ടായിരുന്നു. എല്ലിസ് ബെൽ എന്ന തൂലികാനാമവും എമിലി ബ്രോണ്ടി ഉപയോഗിച്ചിരുന്നു.

വ്യക്തി ജീവിതം

[തിരുത്തുക]

1818 ജൂലായ് 30-ന് ബ്രിട്ടനിലെ ബോർക്ക്ഷെയറിലെ തോർട്ടണിൽ പാട്രിക്ക് ബ്രോണ്ടെയുടെയും,മേരി ബ്രാൻവെല്ലിന്റെയും ആറ് മക്കളിൽ അഞ്ചാമത്തെ മകളായാണ് എമിലി ജനിച്ചത്.1820-ൽ ഇവരുടെ കുടുംബം ഹാർവോത്തിലേക്ക് താമസം മാറ്റി.ഇവിടെ ഒരു ഗ്രന്ഥശാലയുടെ സംരക്ഷണ ചുമതല പാട്രിക്കിന് ലഭിച്ചു.പുസ്തകങ്ഹളുമായുള്ള സഹവാസത്തിലൂടെ ബ്രോണ്ടെയുടെ സാഹിത്യത്തിലുണ്ടായിരുന്ന അഭിരുചി വർദ്ധിച്ചു. 1838-ൽ ഫാലിഫാക്സിനടുത്തുള്ള ഹിൽഹാളിലെ മിസ് പാച്ചെറ്റ്സ് ലേഡീസ് അക്കാദമിയിലെ അദ്ധ്യാപികയായിരിക്കെ എമിലി ഒരു നോവൽ എഴുതുകയുണ്ടായി.തുടർന്ന് തന്റെ സ്വന്തം സഹോദരിയുമൊന്നിച്ച് സ്വന്തം വീട്ടിൽ തന്നെ ഒരു സ്കൂൾ ആരംഭിച്ചു.എങ്കിലും കുട്ടികളുടെ അഭാവം മൂലം അവർക്ക് ഈ സംരംഭം നിർത്തേണ്ടതായി വന്നു. എന്നാൽ എമിലിയുടെയും സഹോദരങ്ങളുടെയും കാവ്യരചനയിലുള്ള കഴിവ് ലോകത്തിന് മുമ്പിൽ കൊണ്ടു വരാൻ സഹായിയിച്ചത് ഈ സ്കൂളാണെന്ന് പറയാം. എമിലിക്ക് നന്നായി എഴുതാൻ കഴിവുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് അവരുടെ കുടുംബാംഗങ്ങൾ തന്നെയായിരുന്നു.എമിലിയും സഹോദരിയുമായ ചാർലെറ്റും ആനിയും ചേർന്ന് 1846-ൽ തങ്ങളുടെ ആദ്യത്തെ കവിതാ സമാഹാരം പുറത്തിറക്കി.തുടർന്ന് എമിലി 1847-ൽ തന്റെ നോവലായ വത്തറിങ്ങ് ഹെയ്റ്റ് പുറത്തിറക്കി. നോവൽ ഒരു വിജയമായിരുന്നു എങ്കിലും സ്കൂളിലെയും വീട്ടിലെയും ജോലികൾ കഴിഞ്ഞ് സാഹിത്യ രചനക്ക് കൂടുതൽ സമയം ലഭിക്കാതെ വന്ന സാഹചര്യമാണുണ്ടായത്.ഇതിനിടയിൽ ക്ഷയരോര ബാധിതയായ ഇവർ 1848 ഡിസംബർ 19-ാം തീയതി തന്റെ മുപ്പതാമത്തെ വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു.

അവലംബം

[തിരുത്തുക]

111 പ്രശസ്ത വനിതകൾ,പൂർണാ ബുക്ക്സ്

"https://ml.wikipedia.org/w/index.php?title=എമിലി_ബ്രോണ്ടി&oldid=3603683" എന്ന താളിൽനിന്ന് ശേഖരിച്ചത്