ആനി ബ്രോണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anne Brontë
AnneBronte.jpg
A sketch of Brontë made by her sister, Charlotte Brontë, circa 1834
ജനനം(1820-01-17)17 ജനുവരി 1820
മരണം28 മേയ് 1849(1849-05-28) (പ്രായം 29)
അന്ത്യ വിശ്രമംSt. Mary's Churchyard, Scarborough
ദേശീയതEnglish
തൊഴിൽPoetess, novelist, governess
തൂലികാനാമംActon Bell
രചനാകാലം1836–1849
രചനാ സങ്കേതംFiction, poetry
സാഹിത്യപ്രസ്ഥാനംRealism
പ്രധാന കൃതികൾThe Tenant of Wildfell Hall

ഇംഗ്ലീഷുകാരിയായ നോവലിസ്റ്റും കവയിത്രിയുമാണ് ആനി ബ്രോണ്ടി (ബ്രോണ്ടെ)‌ (ജീവിതകാലം: 17 ജനുവരി 1829 - 19 മെയ് 1849 ). ബ്രോണ്ടി സഹോദരികൾ എന്ന പേരിൽ പ്രശസ്തരായ മൂന്ന് സഹോദരിമാരിൽ ഏറ്റവും ഇളയആളാണ് ആനി. ആഗ്നസ് ഗ്രേ, ദ ടെനാന്റ് ഓഫ് വൈൽഡ്ഫെൽ ഹാൾ എന്നീ നോവലുകളും സഹോദരിമാർക്കൊപ്പം ചേർന്ന് പോയംസ് ഓഫ് കറർ, എല്ലിസ് ആന്റ് ആക്ടൺ ബെൽ എന്ന കവിതാസമാഹാരവും ആനി ബ്രോണ്ടി പ്രസിദ്ധീകരിച്ചു. ദ ടെനാന്റ് ഓഫ് വൈൽഡ്ഫെൽ ഹാൾ എന്ന നോവൽ ആദ്യത്തെ ഫെമിനിസ്റ്റ് നോവലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ആക്ടൺ ബെൽ എന്ന തൂലികാനാമത്തിലാണ് നോവലുകളും കവിതകളും ആനി ബ്രോണ്ടി പ്രസിദ്ധീകരിച്ചത്. 29-ാം വയസ്സിൽ ശ്വാസകോശക്ഷയം ബാധിച്ചാണ് ആനി ബ്രോണ്ടി മരിച്ചത്. ആനി ബ്രോണ്ടിയുടെ നോവലുകളും ഇംഗ്ലീഷ് സാഹിത്യത്തിൽ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനി_ബ്രോണ്ടി&oldid=3458323" എന്ന താളിൽനിന്ന് ശേഖരിച്ചത്