വതറിങ് ഹൈറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വതരിങ് ഹൈറ്റ്സ്

ഐറിഷ് എഴുത്തുകാരിയായ എമിലി ബ്രോണ്ടിയുടെ പ്രശസ്തമായ നോവലാണ് വതറിങ് ഹൈറ്റ്സ്.1847ൽ രണ്ട് ഭാഗങ്ങളായാണ് ഈ നോവൽ പുറത്തു വന്നത്.എല്ലിസ് ബെൽ എന്ന തൂലികാനാമത്തിലാണ് അന്ന് ഈ നോവൽ എഴുതിയത്. പക്ഷെ അന്ന് അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.വിൽപ്പനയുടെ സാദ്ധ്യത കൂട്ടാൻ വേണ്ടി പ്രസാധകൻ തോമസ് ന്യൂബി, ജെയ്ൻ ഐർ, ആഗ്നസ് ഗ്രേ, വതറിങ് ഹൈറ്റ്സ് എന്നീ രചനകൾ ഒരേ എഴുത്തുകാരിയുടേതാണെന്ന് പ്രചരിപ്പിച്ചു. എന്നാൽ ജെയ്ൻ ഐർ എഴുതിയത് ഷാർലറ്റ്ബ്രോണ്ടിയും ആഗ്നസ് ഗ്രേ എഴുതിയത് ആൻ ബ്രോണ്ടിയുമാണ്. (എമിലി, ആൻ, ഷാർലറ്റ് എന്നിവർ ഇംഗ്ലീഷ് വിക്റ്റോറിയൻ യുഗത്തിലെ ബ്രോണ്ടി സഹോദരിമാർ എന്ന് അറിയപ്പെടുന്നു). വതറിങ് ഹൈറ്റ്സ്, ആഗ്നസ് ഗ്രേ എന്നിവയുടെ രണ്ടാമത്തെ പതിപ്പിന്റെ ആമുഖത്തിൽ ഷാർലറ്റ് ഇത് പരസ്യമായി തിരുത്തിയിട്ടുണ്ട്.

പ്രമേയം[തിരുത്തുക]

എമിലി ബ്രോണ്ടി എഴുതിയ ഒരേയൊരു നോവലാണ് വതറിങ് ഹൈറ്റ്സ്. അവരുടെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന രചനയും ഇതു തന്നെയാണ്. രണ്ട് കുടുംബങ്ങളും അതിനിടയിൽ വരുന്ന അപരിചിതനായ ഒരു വ്യക്തിയുമാണ് ഈ നോവലിന്റെ പ്രമേയത്തിനാധാരം. ഏൺഷോ കുടുംബം, ലിന്റൺ കുടുംബം എന്നിവ യഥാക്രമം വതറിങ് ഹൈറ്റ്സ്, ത്രഷ്ക്രോസ്ഗ്രേഞ്ച് എന്നിവിടങ്ങളിലായിരുന്നു താമസിച്ചിരുന്നത്. ഏൺഷോ കുടുംബത്തിന്റെ നാഥനായ മി.ഏൺഷോ ഒരു തെരുവു ബാലനെ ദത്തെടുക്കുന്നതോടു കൂടിയാണ് കഥയ്ക്ക് ആസ്പദമായ സംഭവങ്ങൾ ഉണ്ടാവുന്നത്. അദ്ദേഹം ആ ബാലന് ഹീത്ക്ലിഫ് എന്ന പേരു നൽകി മകനെപ്പോലെ വളർത്തി. എന്നാൽ തന്റെപിതാവിന് അപരിചിതനായ ഒരു കുട്ടിയോടുള്ള സ്നേഹം മി. ഏൺഷോയുടെ മകനായ ഹിൻഡ്ലിക്ക് അംഗീകരിക്കാനായില്ല.അയാൾ ഹീത്ക്ലിഫിനെ എപ്പോഴും ഉപദ്രവിക്കാനും അപമാനിക്കാനും തുടങ്ങി.എന്നാൽ മി. ഏൺഷോയുടെ മകൾ കാതറിൻ ആദ്യമൊക്കെ ഹീത്ക്ലിഫിനെ വെറുത്തെങ്കിലും പിന്നീട് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി. ഹീത്ക്ലിഫ് വന്ന് അധികകാലം കഴിയും മുൻപ് ഏൺഷോയുടെ പത്നി മരണപ്പെട്ടു. ഭാര്യയുടെ വിയോഗം അദ്ദേഹത്തെ വല്ലാതെ തളർത്തി. അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. ഇതോടെ ഹിൻഡ്ലി ഹീത്ക്ലിഫിനെ കൂടുതൽ ദ്രോഹിക്കാൻ തുടങ്ങി. ഹീത്ക്ലിഫിന്റെ രക്ഷയ്ക്കായി ഏൺഷോ മകനെ ദൂരസ്ഥലത്ത് ഉപരിപഠനത്തിനയച്ചു. കുറച്ചു കാലം ഹീത്ക്ലിഫ് സമാധാനമായി കഴിഞ്ഞു.എന്നാൽ ഏൺഷോയുടെ മരണത്തോടെ പ്രശ്നങ്ങൾ വീണ്ടും ആരംഭിച്ചു.

"https://ml.wikipedia.org/w/index.php?title=വതറിങ്_ഹൈറ്റ്സ്&oldid=2943103" എന്ന താളിൽനിന്ന് ശേഖരിച്ചത്