മധ്യപ്രദേശ്
ദൃശ്യരൂപം
(മദ്ധ്യപ്രദേശ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധ്യപ്രദേശ് | |
അപരനാമം: ഇന്ത്യയുടെ ഹൃദയ ഭൂമി | |
തലസ്ഥാനം | ഭോപ്പാൽ |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
ലാൽജി ടണ്ടൻ ശിവരാജ് സിംഗ് ചൗഹാൻ |
വിസ്തീർണ്ണം | 3,08,144ച.കി.മീ |
ജനസംഖ്യ | 60,385,118 |
ജനസാന്ദ്രത | 196/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | ഹിന്ദി |
[[Image:|75px|ഔദ്യോഗിക മുദ്ര]] | |
പേരു സൂചിപ്പിക്കുമ്പോലെ ഇന്ത്യയുടെ ഒത്ത നടുക്കുള്ള സംസ്ഥാനമാണു മധ്യപ്രദേശ്. 2000 നവംബർ 1-ന് ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ഇപ്പോൾ രാജസ്ഥാനു പിന്നിൽ രണ്ടാമതാണു സ്ഥാനം. ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം ഭോപ്പാൽ. ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ തുടങ്ങിയവയാണ് മറ്റ് പ്രധാന നഗരങ്ങൾ.
52 ജില്ലകൾ ഉള്ള മധ്യ പ്രദേശിൽ 230 നിയമസഭാ സീറ്റുകളും 29 ലോക സഭ സീറ്റുകളും ഉണ്ട്. സാക്ഷരതാ നിരക്ക് 41% ആണ്.[1]
12 മണിക്കൂറിനുള്ളിൽ 6.67 കോടി വൃക്ഷത്തൈകൾ നട്ട് മധ്യപ്രദേശ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി [2]