"പൊന്മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°45′37″N 77°7′0″E / 8.76028°N 77.11667°E / 8.76028; 77.11667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 24: വരി 24:
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് [[കാണിക്കാർ|കാണിക്കാരായ]] ആദിവാസികൾ വിശ്വസിക്കുന്നു. <ref>
മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് [[കാണിക്കാർ|കാണിക്കാരായ]] ആദിവാസികൾ വിശ്വസിക്കുന്നു. <ref>
എം. സെബാസ്റ്റ്യൻ നെടുമങ്ങാട്, കാണീക്കാരുടെ ലോകം പേജ് 37; തിരുവനന്തപുരം 1990 </ref> എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ്‌ ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ്‌ അവർ കരുതുന്നത്. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്നു വാദമുണ്ട്. <ref> എന്നാൽ ബുദ്ധ-ജൈനസംസ്കാരങ്ങൾ പൊന്മുടിയിൽ നിലനിന്നിരുന്നു എന്നതിനു ശക്തമായ മറ്റ് തെളിവുകളുടെ അഭാവമുണ്ട്.{{തെളിവ്}}
എം. സെബാസ്റ്റ്യൻ നെടുമങ്ങാട്, കാണീക്കാരുടെ ലോകം പേജ് 37; തിരുവനന്തപുരം 1990 </ref> എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ്‌ ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ്‌ അവർ കരുതുന്നത്. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്നു വാദമുണ്ട്. <ref> എന്നാൽ ബുദ്ധ-ജൈനസംസ്കാരങ്ങൾ പൊന്മുടിയിൽ നിലനിന്നിരുന്നു എന്നതിനു ശക്തമായ മറ്റ് തെളിവുകളുടെ അഭാവമുണ്ട്.

വി.വി.കെ. വാലത്ത്; കേരളത്തിലെ സ്ഥലചരിത്രം-തിരുവനന്തപുരം ജില്ല; പേജ് 81; കേരള സാഹിത്യ അക്കാദമി. തൃശൂർ 1998.</ref>
വി.വി.കെ. വാലത്ത്; കേരളത്തിലെ സ്ഥലചരിത്രം-തിരുവനന്തപുരം ജില്ല; പേജ് 81; കേരള സാഹിത്യ അക്കാദമി. തൃശൂർ 1998.</ref>



05:28, 30 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പൊന്മുടി
Morning View from Ponmudi
ഉയരം കൂടിയ പർവതം
Elevation1,100 m (3,600 ft)
Coordinates8°45′37″N 77°7′0″E / 8.76028°N 77.11667°E / 8.76028; 77.11667
മറ്റ് പേരുകൾ
English translationപൊന്മുടി
Language of nameMalayalam
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംKerala, India
Parent rangeWestern Ghats
Climbing
Easiest routeHike
പൊന്മുടിയിൽ നിന്നുള്ള ഒരു ദൃശ്യം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 610 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.

പേരിനു പിന്നിൽ

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു. [1] എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ്‌ ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ്‌ അവർ കരുതുന്നത്. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്നു വാദമുണ്ട്. [2]

ചരിത്രം

ആദിയിൽ ബുദ്ധമത കേന്ദ്രമായിരുന്നു പൊൻമുടി.

ഭൂമിശാസ്ത്രം

പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.

പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. മീൻ‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.

പൊന്മുടിയുടെ പനോരമിക് ദൃശ്യം

എത്തിച്ചേരാനുള്ള വഴി

തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു.

ചിത്രശാല

ഇതും കാണുക

അവലംബം

  1. എം. സെബാസ്റ്റ്യൻ നെടുമങ്ങാട്, കാണീക്കാരുടെ ലോകം പേജ് 37; തിരുവനന്തപുരം 1990
  2. എന്നാൽ ബുദ്ധ-ജൈനസംസ്കാരങ്ങൾ പൊന്മുടിയിൽ നിലനിന്നിരുന്നു എന്നതിനു ശക്തമായ മറ്റ് തെളിവുകളുടെ അഭാവമുണ്ട്. വി.വി.കെ. വാലത്ത്; കേരളത്തിലെ സ്ഥലചരിത്രം-തിരുവനന്തപുരം ജില്ല; പേജ് 81; കേരള സാഹിത്യ അക്കാദമി. തൃശൂർ 1998.
"https://ml.wikipedia.org/w/index.php?title=പൊന്മുടി&oldid=1808921" എന്ന താളിൽനിന്ന് ശേഖരിച്ചത്