"ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 14: വരി 14:


[[en:Lakkidi, Wayanad]]
[[en:Lakkidi, Wayanad]]
[http://www.doolnews.com/wayanadrain.html]

09:54, 15 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സ്ഥാനം: 10°45′N, 76°26′E

കേരളത്തിലെ വയനാട് ജില്ലയുടെ പ്രവേശന കവാടമാണ് ലക്കിടി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്. വയനാട്ടിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ് ലക്കിടി. കടൽനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റർ അകലെയുള്ള വൈത്തിരി ആണ്. ചെയിൻ മരം, പൂക്കോട് തടാകം, ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങൾ, പല വിനോദസഞ്ചാര കേന്ദ്രങ്ങൾ, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റർ ചുറ്റളവിലായി ഉണ്ട്.

കോഴിക്കോടുനിന്നും 58 കിലോമീറ്റർ ദൂരെയാണ് ലക്കിടി. വൈത്തിരിക്ക് 5 കിലോമീറ്റർ തെക്കായി ആണ് ലക്കിടിയുടെ സ്ഥാനം. പച്ചപുതച്ച മലനിരകളും അരുവിയും കാടും തെക്കോട്ടുള്ള മനയടിവാരങ്ങളുടെ ഉയരത്തിൽനിന്നുള്ള സുന്ദരമായ കാഴ്ചയും നയനാനന്ദകരമാണ്. അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള ചുരം റോഡിലൂടെയുള്ള 12 കിലോമീറ്റർ യാത്ര വളരെ മനോഹരമാണ്. ഈ വഴിയിൽ 9 ഹെയർപിൻ വളവുകൾ ഉണ്ട്.

പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തിനും ലക്കിടി എന്ന അപരനാമം ഉണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ സ്ഥലത്താണ് മലയാളത്തിലെ ഹാസ്യകവിയായ കുഞ്ചൻ നമ്പ്യാർ ജനിച്ചത്. കുഞ്ചൻ സ്മാരകവും ഇവിടെയാണുള്ളത്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് കിള്ളിക്കുറിശ്ശിമംഗലം.

ഇതും കാണുക

[1]

"https://ml.wikipedia.org/w/index.php?title=ലക്കിടി&oldid=1447081" എന്ന താളിൽനിന്ന് ശേഖരിച്ചത്