"നമ്മ മെട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ja:バンガロール・メトロ
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nl:Namma Metro
വരി 87: വരി 87:
[[ja:バンガロール・メトロ]]
[[ja:バンガロール・メトロ]]
[[kn:ನಮ್ಮ ಮೆಟ್ರೊ]]
[[kn:ನಮ್ಮ ಮೆಟ್ರೊ]]
[[nl:Namma Metro]]
[[ru:Бангалорский метрополитен]]
[[ru:Бангалорский метрополитен]]
[[ta:நம்ம மெட்ரோ]]
[[ta:நம்ம மெட்ரோ]]

15:41, 12 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മ മെട്രോ / ബാംഗ്ലൂർ മെട്രോ
ಬೆಂಗಳೂರು ಮೆಟ್ರೊ
പശ്ചാത്തലം
സ്ഥലംബാംഗ്ലൂർ ഇന്ത്യ
ഗതാഗത വിഭാഗംഅതിവേഗ റെയിൽ ഗതാഗതം
പാതകളുടെ എണ്ണം2
സ്റ്റേഷനുകൾ36
പ്രവർത്തനം
തുടങ്ങിയത്2011 ഇപ്പോൾ നിർമ്മാണം നടക്കുന്നു.
പ്രവർത്തിപ്പിക്കുന്നവർBMRCL
സാങ്കേതികം
System length41 കിലോമീറ്ററുകൾ (25 മൈ.) ആസൂത്രണം ചെയ്തിരിക്കുന്നത്
Track gaugeസ്റ്റാൻ‌ഡേർഡ് ഗേജ്

ഇന്ത്യയിലെ പ്രധാന നഗരമായ ബാംഗ്ലൂരിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു അതിവേഗ റെയിൽ ഗതാഗത മാർഗ്ഗമാണ് ബാംഗ്ലൂർ മെട്രോ റെയിൽ‌വേ അഥവാ നമ്മ മെട്രോ (കന്നട:ಬೆಂಗಳೂರು ಮೆಟ್ರೊ) . ഇതിന്റെ നിർമ്മാണവും നടത്തിപ്പും നടത്തുന്നത് ബാംഗ്ലൂർ മെട്രൊ റെയിൽ കോർപ്പറേഷൻ ആണ്. കിഴക്ക് പടിഞ്ഞാറ് പാത നിർമ്മിക്കുന്നതിനുള്ള കരാർ കിട്ടിയിരിക്കിന്ന നവയുഗ എൻ‌ജീനീയറിംഗ് എന്ന കമ്പനിക്കാണ്. [1]

ഡെൽഹി മെട്രോ കോർപ്പറേഷൻ തയ്യാറാക്കിയ വിശദമാ‍യ പ്രൊജക്ട് റിപ്പോർട്ടിൽ ഒന്നാം ഘട്ടത്തിൽ 32 സ്റ്റേഷനുകൾ അടങ്ങുന്ന 33 കി. മി. നീളത്തിൽ ഭൂഗർഭ, ഉപരിതല മാർഗങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നു. ഇതിന്റെ പാളത്തിന്റെ വീതി സ്റ്റാൻഡേർഡ് ഗേജ് ആണ്.

2007 ൽ ബി.എം.ആർ.സി.എൽ വടക്കോട്ടുള്ള എക്സ്റ്റൻഷൻ കൂടി രണ്ടാം ഘട്ടത്തിൽ യെശ്വന്ത്പൂർ മുതൽ പീനിയ വരെയും തെക്കോട്ടുള്ള് എക്സ്റ്റൻഷൻ ആർ. വി. റോഡ് മുതൽ ഭനശങ്കരി വരെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതു കൂടി ചേരുമ്പോൾ ഒന്നാം ഘട്ടത്തിൽ 41 കി. മി നീളവും 36 സ്റ്റേഷനുകളും ഉൾപ്പെടും. മെട്രൊ ഔട്ടർ റിംഗ് റോഡുമായി ഘടിപ്പിക്കുകയും അതുമൂലം യാത്രക്കാരുടെ എണ്ണ കൂട്ടുക എന്നതുമായിരുന്നു ഈ എക്സ്റ്റൻഷനുകളുടെ ഉദ്ദേശം.[2]

നിർമ്മാണ പ്രവർത്തനങ്ങൾ 2005ൽ തുടങ്ങാനിരുന്നതായിരുന്നു. പക്ഷേ കർണാടക സർക്കാർ മാറിയതുമൂലം ഇതു വൈകുകയുണ്ടായി. സർക്കാർ മാറിയതിനുശേഷം ഈ മെട്രോ പദ്ധതി ബാംഗ്ലൂർ നഗരത്തിന് അനുകൂലമാണോ എന്ന വിഷയത്തിൽ ധാരാ‍ളം ചർച്ചകൾ നടക്കുകയുണ്ടായി. പിന്നീട് 2006 ഏപ്രിൽ 25-ന് കേന്ദ്ര കാബിനറ്റ് ഈ പദ്ധതി അനുവദിച്ചു. ഇതിനുള്ള ഇതു വരെ കണക്കാക്കിയിരിക്കുന്ന തുക രൂപ. 54.5 ബില്യൺ ആണ്. [3] തറക്കല്ലിടൽ ചടങ്ങ് 2006 ജൂൺ 24-ന് പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് നിർവഹിച്ചു.[4] 2007ൽ പ്രാരംഭ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി. [5] ഇതിന്റെ മുഴുനീള നിർമ്മാണ പ്രവർത്തനങ്ങൾ 2011ഓടെ തുടങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ്.

എം.ജി. റോഡ് മുതൽ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി കമൽ നാഥ് പൊതുജനത്തിനു തുറന്നു കൊടുത്തു[6] [7] .

പാതകൾ

ഒന്നാം ഘട്ടം

(ആദ്യത്തെ പാത 2010 ഓടെ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്നു. [8]):

വടക്ക തെക്ക് പാത (പച്ച പാത)

സ്റ്റേഷനുകൾ (പദ്ധതി പ്രകാരം)

  • ഹെസ്സരഘട്ട ക്രോസ്സ്
  • ജലഹള്ളി ക്രോസ്സ്
  • പീനിയ
  • പ്ലാറ്റിനം സിറ്റി
  • ഗോരഗൂണ്ട പാളയ
  • യെശ്വന്ത്പൂർ
  • മഹാലക്ഷ്മി ലേഔട്ട്
  • രാജാജി നഗർ
  • മല്ലേശ്വരം
  • സ്വസ്തിക്
  • മജെസ്റ്റിക്
  • ചിൿപേട്ട്
  • സിറ്റി മാർക്കറ്റ്
  • കെ. ആർ. റോഡ്
  • സൌത്ത് എൻഡ് സർക്കിൾ
  • ജയനഗർ
  • ആർ. വി. റോഡ്
  • ബനശങ്കരി

കിഴക്ക് - പടിഞ്ഞാറ് പാത (വയലറ്റ് പാത)

  • ഭയ്യപ്പൻ‌ഹള്ളി
  • ഓൾഡ് മദ്രാസ് റോഡ്
  • സി. എം. എച്ച്. റോഡ്
  • അൾ‌സൂർ
  • ട്രിനിറ്റി സർക്കിൾ
  • എം. ജി. റോഡ് ക്രിക്കറ്റ് സ്റ്റേഡിയം
  • വിധാൻ സൌധ
  • സെന്റ്ട്രൽ കോളേജ്
  • മജെസ്റ്റിക്
  • സിറ്റി റെയിൽ‌വേ സ്റ്റേഷൻ
  • മഗഡി റോഡ്
  • ടോൾ ഗേറ്റ്
  • ഹോസഹള്ളി
  • വിജയനഗർ
  • ദീപാഞ്ജലി നഗർ
  • മൈസൂർ റോഡ്

അവലംബം

  1. "Award of contract" (PDF). Official webpage of BMRC.
  2. "Praja Bangalore:Bangalore Metro Phase-I Extensions(A blogger's report from TOI)". Retrieved 2007-10-16.
  3. "Indian cabinet approves the project". Online Edition of The Economic Times.
  4. "Online Edition of the Deccan Herald dated 25-06-2007".
  5. "Bangalore Metro Rail Work to begin on Feb 3, 2007". The Times of India. Retrieved 2007-10-16.
  6. "'നമ്മ മെട്രോ' ഓടിത്തുടങ്ങി". മാതൃഭൂമി. 20 ഒക്ടോബർ 2011. Retrieved 20 ഒക്ടോബർ 2011.
  7. "Bangalore: First phase of Namma metro inaugurated". IBNLive. 20 ഒക്ടോബർ 2011. Retrieved 20 ഒക്ടോബർ 2011.
  8. ""Namma Metro on schedule: BMRCL"". Online Edition of the Deccan Herald. Retrieved 2008-08-18.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നമ്മ_മെട്രോ&oldid=1104420" എന്ന താളിൽനിന്ന് ശേഖരിച്ചത്