മുംബൈ മെട്രോ റെയിൽവേ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുംബൈ മെട്രോ റെയിൽവേ | |
---|---|
പശ്ചാത്തലം | |
ഉടമ | മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എം.എം.ആർ.സി) |
സ്ഥലം | മുംബൈ, ഇന്ത്യ |
ഗതാഗത വിഭാഗം | അതിവേഗ ഗതാഗതം |
പാതകളുടെ എണ്ണം | 10 |
പ്രവർത്തനം | |
തുടങ്ങിയത് | 2010, (പാത-1) നിർമ്മാണത്തിൽ |
പ്രവർത്തിപ്പിക്കുന്നവർ | മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ |
സാങ്കേതികം | |
System length | 146.5 കിലോമീറ്ററുകൾ (91 മൈ.) ആസൂത്രണത്തിൽ |
Track gauge | സ്റ്റാൻഡേർഡ് ഗേജ് |
മുംബൈ നഗരത്തിലെ ഒരു അതിവേഗ റെയിൽ ഗതാഗത മാർഗ്ഗമാണ് മുംബൈ മെട്രോ റെയിൽവേ. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ ആദ്യത്തെ പാതയായ ബ്ലൂ ലൈൻ 2014 ജൂൺ 8 മുതൽ പ്രവർത്തനം ആരംഭിച്ചു.[1]
ചരിത്രം
[തിരുത്തുക]മുംബൈ നഗരത്തിൽ ഇപ്പോൾ അന്തർ നഗര റെയിൽ ഗതാഗതം നിലവിലുണ്ട്. പക്ഷേ, ഇത് സാധാരണ വേഗതയിലുള്ള റെയിൽ ഗതാഗതമാണ്.
2003-ൽ ആസൂത്രണ പ്രകാരം മുംബൈ നഗരത്തിൽ 10 കി.മി. നീളത്തിലുള്ള ഉയർത്തപ്പെട്ട പാളങ്ങളിലൂടെ ഗതാഗതം ആസൂത്രണം ചെയ്യപ്പെട്ടു. അന്ധേരി ഘാട്കോപർ എന്നീ സ്ഥലങ്ങൾക്കിടയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. പക്ഷേ, ഇതിലും മെച്ചപ്പെട്ട ഒരു പ്ലാൻ 2004 ജനുവരിയിൽ, മാസ്റ്റർ ട്രാൻസിറ്റ് പ്ലാൻ മുംബൈ മെട്രോപൊളിറ്റൻ റിജിയൺ ഡെവലപ്പ്‌മെന്റ് അതോറിറ്റി രൂപപ്പെടുത്തി. ഈ ആസൂത്രണ പ്രകാരം 146 കി.മി. നീളമുള്ള മെട്രോ പദ്ധതി വിവരിച്ചിരിക്കുന്നു.[2] ഇതിൽ 32 കി.മി. നീളം ഭുഗർഭ പാതയാണ്.
2004 ജൂണിൽ മഹാരാഷ്ട്ര സർക്കാർ 13 സ്റ്റേഷനുകൾ ഉള്ള ഉയർന്ന നിലയിലെ ഘാട്കോപർ - വെർസോവ എന്നീ സ്ഥലങ്ങൾക്കിടയിൽ ഉള്ള പദ്ധതിക്ക് അനുമതി നൽകി. ഇതിന്റെ തറക്കല്ലിടൽ ചടങ്ങ് 2006 ജൂൺ 21-ന് നടന്നു.[3] ഈ പദ്ധതി 2008-ൽ പൂർത്തികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി ആസൂത്രണങ്ങൾ
[തിരുത്തുക]അനിൽ ധിരുഭായി അംബാനിയുടെ കമ്പനിയായ റിലയൻസ് എനർജി ലിമിറ്റഡും ഹോങ്കോങ്ങിലെ ഒരു കമ്പനിയായ എം.ടി.ആർ. കോർപ്പറേഷനും കൂടി ഒരു കൂട്ടുകെട്ട് മെട്രോ റെയിൽവേ പദ്ധതിക്ക് വേണ്ടീ രൂപികരിച്ചിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റൻ റിജിയൺ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും ചേർന്നുള്ള ഈ കൂട്ടുകെട്ട് കമ്പനി മുംബൈ മെട്രോയുടെ ആദ്യഘട്ടത്തിനുള്ള നിർമ്മാണ അവകാശങ്ങൾ 2356 കോടി രൂപക്ക് നേടിയെടുത്തു. ഘട്ടം-1 നിർമ്മിച്ച് - പ്രവർത്തിപ്പിച്ച്-കൈമാറ്റം ചെയ്യുക എന്ന വ്യവസ്ഥിതിയിൽ 35 വർഷത്തേയ്ക്ക് ഈ കമ്പനിക്ക് അവകാശം നൽകിയിട്ടുള്ളതാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ഇതു മൂന്ന് വർഷം കൊണ്ട് തീരുമെന്ന് അനുമാനിക്കുന്നു.
മാസ്റ്റർപ്ലാൻ
[തിരുത്തുക]ഈ മാസ്റ്റർ ആസൂത്രണ പദ്ധതി പ്രകാരം അന്തർ നഗര റെയിൽ ഗതാഗതം എത്താത്ത പ്രദേശങ്ങളിൽ ആളുകൾക്ക് എവിടെ നിന്നും ഒന്നോ രണ്ടൊ കി.മി. ദൂരത്തിൽ അതിവേഗ റെയിൽ ഗതാഗതം നിർമ്മിക്കുക എന്നതാണ് ഉദ്ദേശം. ആകെ നീളം 146.5 കി.മി. ആണ്.
ഒന്നാം ഘട്ടം (2006 – 2011)
[തിരുത്തുക]- വെർസോവ - അന്ധേരി – ഘാട്കോപർ - 11.07 km (പ്രവർത്തനം ആരംഭിച്ചു)
- ചാർകോപ്പ് - ബാന്ദ്ര - മാൻഖുർദ് - ബാന്ദ്ര - കൊളാബ - ആകെ - 62.68 കി.മി
രണ്ടാം ഘട്ടം (2011 – 2016)
[തിരുത്തുക]- ചാർകോപ്പ് - ദഹിസർ - 7.5 കി.മി.
- ഘാട്കോപർ – മുളുന്ദ് - 12.4 കി.മി.
മൂന്നാം ഘട്ടം ( 2016 – 2021)
[തിരുത്തുക]- ബി.കെ.സി. - കഞ്ചൂർമാർഗ് - എയർപോർട്ട് വഴി - 19.5 കി.മി
- അന്ധേരി (കിഴക്ക്) - ദഹിസാർ (കിഴക്ക്) - 18 കി.മി
- ഹുതാത്മ ചൌക് – ഘാട്കോപർ - 21.8 കി.മി
- സേവ്‌രി– പ്രഭാദേവി - 3.5 കി.മി
- സേവ്‌രി- നവി മുംബൈ - 25 കി.മി
ഇപ്പോൾ ആസൂത്രണത്തിൽ
[തിരുത്തുക]- നെരുൾ - താനെ
- നെരുൾ - ഉറാൻ
- ഖട്‌ഹാർ - തലോജ
- ബേലാപ്പൂർ - അയ്റോളി
തീവണ്ടികൾ
[തിരുത്തുക]നാലു കോച്ചുകളുള്ള വായു ക്രമീകരണമുള്ള 1500 യാത്രക്കാർക്ക് ഒരേ സമയം കയറുവാൻ കഴിവുള്ള തീവണ്ടികളാണ് പാത്-1 ൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 4 മിനുട്ട് ഇടവേളയിലാണ് തീവണ്ടികൾ ഓടുക.
അവലംബം
[തിരുത്തുക]- ↑ "Maharashtra CM Prithviraj Chavan flags off Mumbai Metro | Mumbai News - Times of India". The Times of India.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-20. Retrieved 2021-01-15.
- ↑ https://gulfnews.com/world/asia/india/more-delays-in-mumbai-metro-1.1287566
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Mumbai Metro Rail Project Archived 2009-07-08 at the Wayback Machine.
- Mumbai Metro official site
- Mumbai Metro is finally cleared
- New metro rail project for Mumbai
- Mumbai Metro Discussion forum Archived 2007-08-09 at the Wayback Machine.
- Mumbai Metro Map with proposed lines Archived 2011-12-28 at the Wayback Machine.
- Mumbai Metro Google Mashup Archived 2008-06-11 at the Wayback Machine.