കാട്ടുമുയൽ
Indian hare[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. nigricollis
|
Binomial name | |
Lepus nigricollis F. Cuvier, 1823
| |
Indian Hare range (green - native, red - introduced, dark grey - origin uncertain) |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തനതായ മുയൽ ഇനമാണ് കാട്ടുമുയൽ[3] (Indian hare, Lepus nigricollis). ദേഹമാകെ ചുമപ്പുകലർന്ന തവിട്ടുരോമവും കറുപ്പുരോമവും നിറഞ്ഞ ഇതിന് 13 ഉപജാതികളുണ്ട് [അവലംബം ആവശ്യമാണ്].വടക്കേഇന്ത്യയിൽ കാണപ്പെടുന്നവയ്ക്ക് ചെങ്കൽ നിറമുള്ള വാലും വെളുത്ത അടിവശവുമുണ്ട്. തെക്കേഇന്ത്യയിൽ കാണപ്പെടുന്നവയ്ക്ക് വലിപ്പക്കൂടുതലാണ്. ഇവയുടെ കഴുത്തിന് പുറകിൽ ഒരു കറുത്ത അടയാളമുണ്ട്. വാലിന്റെ മുകൾവശം കറുപ്പാണ്. പശ്ചിമേഷ്യയിലെ മരുപ്രദേശത്ത് കഴിയുന്നവയ്ക്ക് മണലിന്റെ മഞ്ഞനിറമാണ് അധികം.
വലിപ്പം
[തിരുത്തുക]ശരീരത്തിന്റെ മൊത്തം നീളം: 40-50 സെ.മീ, തൂക്കം: 1.8 - 3.6 കിലോ.
പെരുമാറ്റം
[തിരുത്തുക]അധികാരപരിതി സ്വയം നിശ്ചയിക്കുന്ന ഈ മുയൽ ചുറ്റുമുള്ള പത്ത് ഹെക്ടറോളം സ്ഥലം മറ്റ് ആൺമുയലുകൾ കടന്നുവരാതെ പ്രതിരോധിക്കുന്നു.
ആവാസം
[തിരുത്തുക]തുറസ്സായ കുറ്റിക്കാടുകൾ, നീളംകുറഞ്ഞ പുല്ലുകളുള്ള പ്രദേശം, ശുഷ്കിച്ച വനപ്രദേശങ്ങൾ (2400 മീ.വരെ).
വിതരണം
[തിരുത്തുക]ഇന്ത്യൻ ഉപദ്വീപിലെ എല്ലാ വനങ്ങളിലും നന്നായി കാണപ്പെടുന്നൂ.[4]
വർഗ്ഗീകരണം
[തിരുത്തുക]ഇന്ത്യയിലെ കാട്ടുമുയലുകൾ 7 ഉപസീപ്ഷ്യസ്സുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്.
- Lepus nigricollis aryabertensis
- Lepus nigricollis dayanus
- Lepus nigricollis nigricollis
- Lepus nigricollis ruficaudatus
- Lepus nigricollis sadiya
- Lepus nigricollis simcoxi
- Lepus nigricollis singhala
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ഹോഫ്‌മാൻ, ആർ.എസ്.; സ്മിത്ത്, എ.റ്റി. (2005). "Order Lagomorpha". In വിൽസൺ, ഡി.ഇ.; റീഡർ, ഡി.എം (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല പ്രസ്സ്. p. 201. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help) - ↑ Maheswaran, G.; Jordan, M. (2008). "Lepus nigricollis". The IUCN Red List of Threatened Species. 2008. IUCN: e.T41282A10432461. doi:10.2305/IUCN.UK.2008.RLTS.T41282A10432461.en. Retrieved 3 January 2018.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 168.